Malayalam

Myanmar

Job

32

1അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.
1ထိုသို့ယောဘသည် မိမိဖြောင့်မတ်သည်ဟု ထင်သောကြောင့်၊ ထိုသူသုံးယောက်တို့သည် ပြန်၍ မပြောဘဲနေကြ၏။
2അപ്പോള്‍ രാംവംശത്തില്‍ ബൂസ്യനായ ബറഖേലിന്റെ മകന്‍ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള്‍ തന്നെത്താന്‍ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.
2ထိုအခါ ဗုဇအမျိုးအာရအနွှယ်ဖြစ်သော ဗာရ ခေလသားဧလိဟု သည်အမျက်ထွက်၏။ ယောဘသည် ဘုရားသခင်ထက်မိမိဖြောင့်မတ်ကြောင်းကို ပြသော ကြောင့်၊ ယောဘကို အမျက်ထွက်၏။
3അവന്റെ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാന്‍ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.
3ယောဘ၏ အဆွေခင်ပွန်းသုံးယောက်တို့သည် ပြန်၍မပြောနိုင်သော်လည်း၊ ယောဘ၌ အပြစ်ရှိသည်ဟု စီရင်ကြသောကြောင့်၊ သူတို့ကိုလည်း အမျက်ထွက်၏။
4എന്നാല്‍ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.
4ဧလိဟုသည် သူတို့ထက်အသက်ငယ်သော ကြောင့်၊ ယောဘပြောသော စကားမကုန်မှီတိုင်အောင် ဆိုင်းလင့်လျက်နေ၏။
5ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു.
5ထိုသူသုံးယောက်တို့သည် ပြန်၍ ပြောစရာ စကားမရှိကြောင်းကို သိမြင်သောအခါ အမျက်ထွက်လေ ၏။
6അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാല്‍ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.
6ထိုအခါ ဗုဇအမျိုးဗာရခေလသားဧလိဟု မြွက် ဆိုသည်ကား၊ ငါသည်အသက်ငယ်ပါ၏။ သင်တို့သည် အလွန်အသက်ကြီးပါ၏။ ထိုကြောင့် ငါသည်ကြောက်၍ ကိုယ်သဘောကို မပြဝံ့ဘဲ နေပါပြီ။
7പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.
7နေ့ရက်ကာလတာရှည်သောသူသည် စကား ပြောအပ်၏။ နှစ်ပေါင်းများစွာလွန်သောသူသည် ပညာကို သွန်သင်အပ်၏။
8എന്നാല്‍ മനുഷ്യരില്‍ ആത്മാവുണ്ടല്ലോ; സര്‍വ്വശക്തന്റെ ശ്വാസം അവര്‍ക്കും വിവേകം നലകുന്നു.
8သို့ရာတွင် လူထဲ၌ဝိညာဉ်ရှိ၏။ ဘုရားသခင် အသက်ရှင်စေတော်မူသဖြင့် ဥာဏ်ရှိ၏။
9പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര്‍ എന്നുമില്ല.
9လူကြီးတို့သည် အစဉ်ပညာရှိသည်မဟုတ်။ အသက်ကြီးသော သူအပေါင်းတို့သည် မှန်သောတရားကို နားလည်သည်မဟုတ်။
10അതുകൊണ്ടു ഞാന്‍ പറയുന്നതുഎന്റെ വാക്കു കേട്ടുകൊള്‍വിന്‍ ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
10သို့ဖြစ်၍ ငါ့စကားကို နားထောင်ကြလော့။ ငါသည် ကိုယ်သဘောကို ပြပါမည်။
11ഞാന്‍ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.
11သင်တို့စကားကို ကြားရအံ့သောငှါ ငါဆိုင်း လင့်ပြီ။ သင်တို့သည် ပြောစရာကို ရှာဖွေ၍ ဆွေးနွေး သောစကားကို ငါနားထောင်ပြီ။
12നിങ്ങള്‍ പറഞ്ഞതിന്നു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളില്‍ ആരുമില്ല.
12စေ့စေ့နားထောင်စဉ်တွင်၊ ယောဘကို အဘယ် သူမျှမနိုင်။ သူ၏စကားကို အဘယ်သူမျှမချေ။
13ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നുമനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുതു.
13သို့ဖြစ်၍ ငါတို့သည် ပညာကိုရှာ၍ တွေ့ပြီဟု သင်တို့ဆိုစရာမရှိ။ ယောဘကို နှိမ့်ချသောသူကား လူမဟုတ်၊ ဘုရားသခင်ပေတည်း။
14എന്റെ നേരെയല്ലല്ലോ അവന്‍ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോടു ഉത്തരം പറകയുമില്ല.
14ယောဘသည် ငါ့ကိုရည်ဆောင်၍ ပြောပြီ မဟုတ်။ သင်တို့ပြန်ပြောသည်အတိုင်း ငါပြန်ပြောမည် မဟုတ်။
15അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്കും വാക്കു മുട്ടിപ്പോയി.
15ဤသူတို့သည် မိန်းမောတွေဝေလျက်ပြန်၍ မပြောဘဲ တိတ်ဆိတ်စွာ နေကြ၏။
16അവര്‍ ഉത്തരം പറയാതെ വെറുതെ നിലക്കുന്നു; അവര്‍ സംസാരിക്കായ്കയാല്‍ ഞാന്‍ കാത്തിരിക്കേണമോ?
16ငါဆိုင်းလင့်သည်တွင်သူတို့သည် နှုတ်မမြွက်၊ ပြန်၍မပြောဘဲ ငြိမ်ငြိမ်နေကြ၏။
17എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.
17သို့ဖြစ်၍ငါသည်ကိုယ်အတွက်ပြန်ပြောမည်။ ကိုယ်သဘောကို ပြမည်။
18ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിര്‍ബ്ബന്ധിക്കുന്നു.
18ငါသည် ပြောစရာစကားနှင့် ပြည့်ဝ၏။ အတွင်း ဝိညာဉ်နှိုးဆော်ခြင်းကို ခံရ၏။
19എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടു മാറായിരിക്കുന്നു.
19ငါ့ဝမ်းသည် ပိတ်ဆို့သောစပျစ်ရည်နှင့်တူ၏။ အသစ်သော သားရေဘူးကွဲလုသကဲ့သို့ဖြစ်၏။
20എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാന്‍ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.
20ငါသည် သက်သာခြင်းငှါ မြွက်ဆိုရမည်။ နှုတ်ကို ဖွင့်၍ ပြန်ပြောရမည်။
21ഞാന്‍ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.
21အဘယ်သူ၏မျက်နှာကိုမျှမထောက်၊ အဘယ် သူကိုမျှ ချီးမွမ်းသော စကားနှင့်မချော့မော့။
22മുഖസ്തുതി പറവാന്‍ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താല്‍ എന്റെ സ്രഷ്ടാവു ക്ഷണത്തില്‍ എന്നെ നീക്കിക്കളയും.
22သူတပါးကို ချီးမွမ်းသောစကားနှင့် မချော့မော့ တတ်။ ထိုသို့ပြုလျှင်၊ ငါ့ကိုဖန်ဆင်းတော်မူသော ဘုရား သည် ငါ့ကို ချက်ခြင်းပယ်ရှားတော်မူမည်။