Malayalam

Myanmar

Job

33

1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊള്‍ക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.
1သို့ဖြစ်၍ အိုယောဘ၊ ငါမြွက်ဆိုသောစကား အလုံးစုံတို့ကို နားထောင်နာယူပါလော့။
2ഇതാ, ഞാന്‍ ഇപ്പോള്‍ എന്റെ വായ്തുറക്കുന്നു; എന്റെ വായില്‍ എന്റെ നാവു സംസാരിക്കുന്നു.
2ငါသည် ယခုနှုတ်ကိုဖွင့်၍ လျှာနှင့်မြွက်ဆိုသော အခါ၊
3എന്റെ വചനങ്ങള്‍ എന്റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്റെ അധരങ്ങള്‍ അറിയുന്നതു അവ പരമാര്‍ത്ഥമായി പ്രസ്താവിക്കും.
3ငါသဘောဖြောင့်သည်နှင့်အညီ ငါ့စကား ဖြောင့်လိမ့်မည်။ ငါ့နှုတ်သည်ရှင်းလင်းသော ပညာစကား ကို မြွက်ဆိုလိမ့်မည်။
4ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.
4ဘုရားသခင်၏ဝိညာဉ်တော်သည် ငါ့ကို ဖန်ဆင်းတော်မူပြီ။ အနန္တတန်ခိုးရှင်၏ အသက်တော် သည် ငါ့ကို အသက်ရှင်စေတော်မူပြီ။
5നിനക്കു കഴിയുമെങ്കില്‍ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊള്‍ക.
5သင်သည်တတ်နိုင်လျှင် ငါ့ကို ပြန်ပြောလော့။ ကိုယ်စကားကို ပြင်ဆင်လော့။ ကြိုးစားလော့။
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.
6ဘုရားသခင့်ရှေ့မှာ ငါသည်သင်နှင့်တူ၏။ ငါသည်လည်း မြေမှုန့်ဖြင့် ဖန်ဆင်းတော်မူရာဖြစ်၏။
7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.
7သင်သည် ကြောက်ရွံ့ရမည်အကြောင်း ငါ၌ ကြောက်မက်ဘွယ်သော အရာမရှိ။ သင့်အပေါ်မှာ ငါသည် လေးသောလက်ကိုမတင်။
8ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാന്‍ കേട്ടതും എന്തെന്നാല്‍
8အကယ်စင်စစ်သင့်စကားသံကို ငါကြားသည် အတိုင်း သင်မြွက်ဆိုသောစကားဟူမူကား၊
9ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.
9ငါသည် စင်ကြယ်သောသဘောရှိ၏။ ပြစ်မှား ခြင်းကို မပြုတတ်။ ငါ၌အပြစ်မရှိ။ သန့်ရှင်းခြင်းရှိ၏။
10അവന്‍ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
10ဘုရားသခင်သည် ငါ၌ အပြစ်တင်ခွင့်ကို ရှာတော်မူ၏။ ငါ့ကို ရန်သူကဲ့သို့ မှတ်တော်မူ၏။
11അവന്‍ എന്റെ കാലുകളെ ആമത്തില്‍ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.
11ငါ့ကို ထိတ်ခတ်တော်မူ၏။ ငါထွက်ရာလမ်းရှိ သမျှတို့ကို စောင့်တော်မူ၏ဟု ဆိုမိပြီ။
12ഇതിന്നു ഞന്‍ നിന്നോടു ഉത്തരം പറയാംഇതില്‍ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.
12ထိုသို့ဆိုသော်မှားပြီ။ ငါပြန်ပြောသောစကားဟူ မူကား၊ အကယ်စင်စစ် ဘုရားသခင်သည် လူထက် ကြီးမြတ်တော်မူ၏။
13നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.
13ဘုရားသခင်နှင့်အဘယ်ကြောင့် ဆန့်ကျင်ဘက် ပြုသနည်း။ ပြုတော်မူသော အမှုတို့၏အကြောင်းကို ပြတော်မမူ။
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.
14ဘုရားသခင်သည် တကြိမ်မိန့်မြွက်တော်မူ၏။ လူမရိပ်မိလျှင် နှစ်ကြိမ်တိုင်အောင် မိန်မြွက်တော်မူ၏။
15ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,
15လူသည်အိပ်ရာပေါ်မှာငိုက်လျက် အိပ်ပျော် လျက်နေသောအခါ အိပ်မက်မြင်၍၊ ညဉ့်ရူပါရုံကို ခံရသောအားဖြင့်၊
16അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
16ဘုရားသခင်သည် လူ၏နားကို ဖွင့်၍ ဆုံးမပေး တော်မူတတ်၏။
17മനുഷ്യനെ അവന്റെ ദുഷ്കര്‍മ്മത്തില്‍നിന്നു അകറ്റുവാനും പുരുഷനെ ഗര്‍വ്വത്തില്‍നിന്നു രക്ഷിപ്പാനും തന്നേ.
17ထိုသို့လူသည် မိမိအကြံကိုစွန့်စေခြင်းငှါ၎င်း၊ မာန်မာနနှင့် ကင်းလွတ်စေခြင်းငှါ၎င်း ပြုတော်မူ၏။
18അവന്‍ കുഴിയില്‍നിന്നു അവന്റെ പ്രാണനെയും വാളാല്‍ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
18သူ၏အသက်ကို သင်္ချိုင်းတွင်းမှကွယ်ကာ၍၊ ထားဘေးဖြင့် မသေစေခြင်းငှါ စောင့်မတော်မူ၏။
19തന്റെ കിടക്കമേല്‍ അവന്‍ വേദനയാല്‍ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളില്‍ ഇടവിടാതെ പോരാട്ടം ഉണ്ടു.
19လူသည် အိပ်ရာပေါ်မှာနာခြင်းဝေဒနာကို ခံရ ၍၊ အရိုးရှိသမျှတို့သည် ပြင်းထန်စွာ ကိုက်ခဲသဖြင့်၊
20അതുകൊണ്ടു അവന്റെ ജീവന്‍ അപ്പവും അവന്റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.
20မုန့်နှင့်မြိန်သော ခဲဘွယ်စားဘွယ်တို့ကို သူ၏ စိတ်ဝိညာဉ်သည် ရွံ့ရှာ၏။
21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികള്‍ പൊങ്ങിനിലക്കുന്നു.
21အသားအရေပိန်လျော့ ကွယ်ပျောက်၍၊ မထင် ရှားဘူးသော အရိုးတို့လည်း ပေါ်ကြ၏။
22അവന്റെ പ്രാണന്‍ ശവകൂഴിക്കും അവന്റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.
22အသက်ဝိညာဉ်သည် သင်္ချိုင်းတွင်းနားသို့၎င်း၊ ဖျက်ဆီးသော တမန်လက်သို့၎င်း ရောက်လုပြီ။
23മനുഷ്യനോടു അവന്റെ ധര്‍മ്മം അറിയിക്കേണ്ടതിന്നു ആയിരത്തില്‍ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതന്‍ അവന്നു വേണ്ടി ഉണ്ടെന്നുവരികില്‍
23သို့ရာတွင်လူတို့အားတရားလမ်းကို ပြစေခြင်းငှါ၊ တထောင်တွင် အထွဋ်ဖြစ်၍၊ တရားစကားကို ပြန်တတ် သော တမန်ရှိလျှင်၊
24അവന്‍ അവങ്കല്‍ കൃപ വിചാരിച്ചുകുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
24ဘုရားသခင်က၊ သင်္ချိုင်းတွင်းထဲသို့ထိုသူကို မဆင်းစေဘဲ ကယ်တင်လော့။ ရွေးရာအကြောင်းကို ငါတွေ့ပြီဟု ကရုဏာစိတ်ရှိ၍ မိန့်တော်မူသောအားဖြင့်၊
25അപ്പോള്‍ അവന്റെ ദേഹം യൌവനചൈതന്യത്താല്‍ പുഷ്ടിവേക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
25ထိုသူသည် သူငယ်ထက်အသားအရေနုထွား၍ ပျိုသောအသက်နှင့်တဖန်ပြည့်စုံလိမ့်မည်။
26അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും; അവന്‍ അവങ്കല്‍ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.
26ဘုရားသခင်ကို ဆုတောင်း၍ကျေးဇူးတော်ကို ခံရသဖြင့်၊ ဝမ်းမြောက်သောစိတ်နှင့် မျက်နှာတော်ကို ဖူးမြင်ရလိမ့်မည်။ ဖြောင့်မတ်ခြင်းအကျိုးကို လူတို့အား ဘုရားသခင်ပေးတော်မူတတ်၏။
27അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
27သူကလည်း၊ ငါသည် ပြစ်မှားပါပြီ။ မှန်သော တရားကိုမှောက် ပါပြီ။ သို့သော်လည်း ကိုယ်ခံထိုက်သော အပြစ်ကိုမခံရဘဲ၊
28അവന്‍ എന്റെ പ്രാണനെ കുഴിയില്‍ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
28သင်္ချိုင်းတွင်းထဲသို့ ငါ့ကိုမဆင်းစေဘဲ ကယ်တင် တော်မူသဖြင့်၊ ငါ့အသက်သည် မှောင်မိုက်နှင့် လွတ် လျက်ရှိ၏ဟု လူတို့တွင် သီချင်းဆိုရလိမ့်မည်။
29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
29ထိုသို့ဘုရားသခင်သည် လူတို့၌ ရံခါရံခါစီရင် တော်မူသဖြင့်၊
30അവന്റെ പ്രാണനെ കുഴിയില്‍നിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.
30သင်္ချိုင်းတွင်းမှနှုတ်ယူ၍၊ အသက်ရှင်သော သူတို့၏အလင်းနှင့် လင်းစေတော်မူ၏။
31ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.
31အိုယောဘ၊ ငါ့စကားကို သတိနှင့်နားထောင် လော့။ တိတ်ဆိတ်စွာနေလော့။ ငါပြောပါမည်။
32നിനക്കു ഉത്തരം പറവാനുണ്ടെങ്കില്‍ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്റെ താല്പര്യം.
32သို့သော်လည်း ပြောစရာရှိလျှင် ပြန်ပြောလော့။ သင့်ကို အပြစ်လွတ်စေခြင်းငှါ၊ ငါအလိုရှိသောကြောင့် စကားပြောလော့။
33ഇല്ലെന്നുവരികില്‍, നീ എന്റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.
33ပြောစရာမရှိလျှင်၊ တိတ်ဆိတ်စွာနေ၍ ငါ့စကားကို နားထောင်လော့။ ပညာကိုငါသွန်သင်ပါမည် ဟု မြွက်ဆို၏။