1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍
1တဖန်ဧလိဟုဆက်၍ မြွက်ဆိုသည်ကား၊
2ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍ ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍ .
2အကြားအမြင်များသော ပညာရှိတို့၊ ငါ့စကားကို နားထောင်နာယူကြလော့။
3അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;
3ခံတွင်းသည် အစာကို မြည်းစမ်းသကဲ့သို့၊ နားသည် စကားကို စုံစမ်းတတ်၏။
4ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.
4ငါတို့သည် ကိုယ်အဘို့အလိုငှါ စစ်၍တရား သဖြင့် စီရင်ကြကုန်အံ့။ ကောင်းသောအရာကို ကိုယ်တိုင် အားဖြင့် သိမှတ်ကြကုန်အံ့။
5ഞാന്‍ നീതിമാന്‍ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷകു പറയേണമോ?
5ယောဘက၊ ငါဖြောင့်မတ်၏။ ဘုရားသခင် သည် ငါ့ကို အမှုရှုံးစေတော်မူ၏။
6ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
6ငါသည် ကိုယ်အကျိုးကို ပျက်စီးစေခြင်းငှါ မုသာပြောရမည်လော။ ငါမပြစ်မှားသော်လည်း၊ မပျောက်နိုင်သောအနာရောဂါစွဲပါသည်တကားဟု ဆိုမိပြီ။
7ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന്‍ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
7ယောဘနှင့်တူသော သူတစုံတယောက်ရှိလိမ့်မည်လော။ ရေကို သောက်သကဲ့သို့ ကဲ့ရဲ့ခြင်းကို မျိုတတ်၏။
8അവന്‍ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്‍ജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.
8မတရားသဖြင့်ကျင့်သော သူတို့နှင့်ပေါင်းဘော် ၍၊ လူဆိုးတို့နှင့် သွားလာတတ်၏။
9ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന്‍ പറഞ്ഞു.
9လူသည်ဘုရားသခင်၌ မွေ့လျော်၍၊ အကျိုး မရှိဟု ယောဘသည် ဆိုမိပြီ။
10അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍ ; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.
10သို့ဖြစ်၍ ဥာဏ်ကောင်းသောသူတို့၊ ငါ့စကားကိုနားထောင်ကြလော့။ ဒုစရိုက်သည် ဘုရားသခင်နှင့်၎င်း၊ အပြစ်သည် အနန္တတန်ခိုးရှင်နှင့်၎င်း ဝေးပါစေ။
11അവന്‍ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.
11လူပြုသော အမှု၏အကျိုးအပြစ်ကို ပေးတော်မူ မည်။ လူတိုင်း ကိုယ်ကျင့်သောအကျင့်နှင့်အထိုက် အလျောက် ခံစေတော်မူမည်။
12ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.
12အကယ်စင်စစ် ဘုရားသခင်သည် ဒုစရိုက်ကို ပြုတော်မမူ။ အနန္တတန်ခိုးရှင်သည် မတရားသဖြင့် စီရင် တော်မမူ။
13ഭൂമിയെ അവങ്കല്‍ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?
13မြေကြီးကို ဘုရားသခင်၌ အဘယ်သူအပ်သနည်း။ လောကဓာတ်လုံးကို အဘယ်သူ စီရင်ပြုပြင် သနည်း။
14അവന്‍ തന്റെ കാര്യത്തില്‍ മാത്രം ദൃഷ്ടിവെച്ചെങ്കില്‍ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്‍
14ဘုရားသခင်သည် လူကိုအလိုတော်မရှိ၍၊ လူ၏အသက်ဝိညာဉ်ကို ရုပ်သိမ်းတော်မူလျှင်၊
15സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങിച്ചേരും.
15ခပ်သိမ်းသော လူသတ္တဝါတို့သည် ချက်ခြင်း သေပျောက်၍ မြေမှုန့်သို့ တဖန်ရောက်ရကြလိမ့်မည်။
16നിനക്കു വിവേകമുണ്ടെങ്കില്‍ ഇതു കേട്ടുകൊള്‍ക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്‍ക;
16ယခုမှာသင်သည် ဥာဏ်ရှိသည်ဖြစ်၍ ဆင်ခြင် ဦးလော့။ ငါ့စကားသံကို နားထောင်ဦးလော့။
17ന്യായത്തെ പകെക്കുന്നവന്‍ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
17တရားကို မုန်းသောသူသည် အစိုးရရမည်လော။ တရားသဖြင့် စီရင်၍ တန်ခိုးကြီးသောသူကို အပြစ်တင်သင့်သလော။
18രാജാവിനോടുനീ വഷളന്‍ എന്നും പ്രഭുക്കന്മാരോടുനിങ്ങള്‍ ദുഷ്ടന്മാര്‍ എന്നും പറയുമോ?
18သင်သည်လူဆိုးဖြစ်၏ဟု ရှင်ဘုရင်ကို၎င်း၊ သင်တို့သည် အဓမ္မလူဖြစ်ကြ၏ဟုမင်းတို့ကို၎င်း ဆိုသင့် သလော။
19അവന്‍ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള്‍ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
19ထိုမျှမက၊ မင်းတို့၏မျက်နှာကို ထောက်တော်မမူ။ ဆင်းရဲသောသူကို အားနာသည်ထက်၊ ရတတ် သောသူကိုသာ၍ အားနာတော်မမူသောဘုရားသခင်ကို မဆိုသင့်သည်မဟုတ်လော။ ဘုရားသခင်သည် ခပ်သိမ်း သောသတ္တဝါတို့ကို ဖန်ဆင်းတော်မူပြီ။
20പെട്ടെന്നു അര്‍ദ്ധരാത്രിയില്‍ തന്നേ അവര്‍ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികള്‍ നീങ്ങിപ്പോകുന്നു.
20တခဏခြင်းတွင် သတ္တဝါတို့သည် သေတတ်ကြ၏။ သန်းခေါင်အချိန်၌ လူမျိုးတစုံတမျိုး တုန်လှုပ် ကွယ်ပျောက်၍၊ အားကြီးသောသူသော်လည်း အဘယ်သူ မျှမပြုဘဲ သုတ်သင်ပယ်ရှင်းခြင်းသို့ ရောက်တတ်၏။
21അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേല്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ കാണുന്നു.
21အကြောင်းမူကား၊ လူသွားရာလမ်းတို့ကို ဘုရား သခင်ကြည့်ရှု၍၊ လူခြေရာရှိသမျှတို့ကို မြင်တော်မူ၏။
22ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
22မတရားသဖြင့် ကျင့်သောသူ၏ ပုန်းရှောင်ရာ မှောင်မိုက်၊ သေမင်းအရိပ်တစုံတခုမျှမရှိ။
23മനുഷ്യന്‍ ദൈവസന്നിധിയില്‍ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍ അവനില്‍ അധികം ദൃഷ്ടിവെപ്പാന്‍ ആവശ്യമില്ല.
23ဘုရားသခင့်ရှေ့တော်၌ လူသည် တရားတွေ့ သောအခါ၊ အထပ်ထပ်စစ်ကြောတော်မူစရာ အကြောင်း မရှိ။
24വിചാരണ ചെയ്യാതെ അവന്‍ ബലശാലികളെ തകര്‍ത്തുകളയുന്നു; അവര്‍ക്കും പകരം വേറെ ആളുകളെ നിയമിക്കുന്നു.
24အားကြီးသောသူတို့ကိုပင် မစစ်ကြောဘဲ ချိုးဖျက်၍၊ သူတို့အရာ၌ အခြားသောသူကို ခန့်ထားတော်မူ ၏။
25അങ്ങനെ അവന്‍ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയില്‍ അവരെ മറിച്ചുകളഞ്ഞിട്ടു അവര്‍ തകര്‍ന്നുപോകുന്നു.
25သို့ဖြစ်၍ သူတို့ပြုသမျှကို သိတော်မူသဖြင့်၊ ညဉ့်မှောင်မိုက်ကို ရောက်စေ၍ ဖျက်ဆီးတော်မူ၏။
26കാണികള്‍ കൂടുന്ന സ്ഥലത്തുവെച്ചു അവന്‍ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
26သူတို့အပြစ်ကြောင့် ပရိသတ်ရှေ့မှာ ဒဏ်ခတ် တော်မူ၏။
27അവര്‍, എളിയവരുടെ നിലവിളി അവന്റെ അടുക്കല്‍ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന്‍ കേള്‍പ്പാനും തക്കവണ്ണം
27အကြောင်းမူကား၊ သူတို့သည် ဘုရားသခင်ကိုငြင်းပယ်ကြ၏။ ပြုတော်မူသော အမှုတို့ကို အလျှင်းမဆင် ခြင်ကြ။
28അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.
28ထိုသို့ပြုသောကြောင့် ဆင်းရဲသားငိုကြွေးသံသည် ရှေ့တော်သို့ တက်၍၊ ညှဉ်းဆဲခံရသောသူ၏ ငိုကြွေး သံကိုကြားတော်မူရ၏။
29വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിന്നും
29ဘုရားသခင်သည်ချမ်းသာပေးတော်မူလျှင် အဘယ်သူနှောင့်ရှက်နိုင်သနည်း။ မျက်နှာလွှဲတော်မူလျှင် လူတမျိုးလုံးဖြစ်စေ၊ တယောက် တည်းဖြစ်စေ၊ အဘယ်သူသည် မျက်နှာတော်ကို ဖူးမြင် နိုင်သနည်း။
30അവന്‍ സ്വസ്ഥത നല്കിയാല്‍ ആര്‍ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്‍ക്കായാലും അവന്‍ മുഖം മറെച്ചുകളഞ്ഞാല്‍ ആര്‍ അവനെ കാണും?
30ထိုသို့ဆင်းရဲသားတို့ကို မမှားယွင်းစေမည်အကြောင်း အဓမ္မမင်းတို့ကို နှိမ့်ချတော်မူ၏။
31ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;
31အကျွန်ုပ်သည် ဆုံးမတော်မူခြင်းကို ခံရပါပြီ။ နောက်တဖန် မပြစ်မှားပါ။
32ഞാന്‍ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന്‍ അന്യായം ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
32အကျွန်ုပ်နားမလည်သောအရာကိုသွန်သင် တော်မူပါ။ ဒုစရိုက်ကို ပြုမိသည်ဖြစ်၍၊ နောက်တဖန် မပြုဘဲ နေပါမည်ဟု ဘုရားသခင်အား လျှောက်သင့် သည် မဟုတ်လော။
33നീ മുഷിഞ്ഞതുകൊണ്ടു അവന്‍ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാല്‍ നീ അറിയുന്നതു പ്രസ്താവിച്ചുകൊള്‍ക.
33သင်သည် ငြင်းပယ်သည်ဖြစ်စေ၊ ရွေးယူသည် ဖြစ်စေ၊ သင်၏အလိုသို့သာ ဘုရားသခင်လိုက်၍၊ အလို တော်သို့မလိုက်ဘဲ အကျိုးအပြစ်ကို ပေးတော်မူရမည် လော။ သို့ဖြစ်လျှင် နားလည်သည်အတိုင်း ပြောပါ။
34ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും
34ဥာဏ်ကောင်းသော သူတို့သည် စကားပြောပါ စေ။ ပညာရှိသော သူတို့သည် ငါ့စကားကို နားထောင် ပါစေ။
35എന്റെ വാക്കു കേള്‍ക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.
35ယောဘသည် နားမလည်ဘဲပြောမိပြီ။ သူပြော သောစကားသည် ပညာစကားမဟုတ်။
36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാല്‍ കൊള്ളാം.
36ယောဘသည် မတရားသော သူကဲ့သို့ ပြန်ပြော တတ်သောကြောင့်၊ အဆုံးတိုင်အောင် စုံစမ်းစေခြင်းငှါ ငါအလိုရှိ၏။
37അവന്‍ തന്റെ പാപത്തോടു ദ്രോഹം ചേര്‍ക്കുംന്നു; അവന്‍ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വര്‍ദ്ധിപ്പിക്കുന്നു.
37ဒုစရိုက်ကိုပြုသည်သာမက၊ ပုန်ကန်သော အပြစ်ရှိသေး၏။ ငါတို့တွင် အောင်ပွဲကိုခံ၍၊ ဘုရားသခင် ကို ပြစ်မှားသောစကားနှင့် များစွာပြော တတ်သည်ဟု မြွက်ဆို၏။