Malayalam

Myanmar

Job

38

1അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്‍
1ထိုအခါ ထာဝရဘုရားသည် ယောဘစကားကို လှန်ပြန်၍၊ မိုဃ်းသက်မုန်တိုင်းထဲက မိန့်တော်မူသည် ကား၊
2അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?
2ပညာမရှိဘဲစကားပြောကာမျှနှင့် ငါ့အကြံကို မိုက်စေသော ဤ သူကား အဘယ်သူနည်း။
3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
3လူယောက်ျားကဲ့သို့ သင့်ခါးကို စီးလော့။ ငါမေးမြန်းသော ပြဿနာတို့ကို ဖြေလော့။
4ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.
4မြေကြီးအမြစ်ကို ငါတည်သောအခါ၊ သင်သည် အဘယ်မှာရှိသနည်း။ နားလည်လျှင် ဘော်ပြလော့။
5അതിന്റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂല്‍ പിടിച്ചവനാര്‍?
5မြေကြီးအတိုင်းအရှည်ပမာဏကို အဘယ်သူ စီရင်သနည်း။ နားလည်လျှင်ပြောလော့။ မျဉ်းကြိုးကို အဘယ်သူတန်း၍ချသနည်း။
6പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുംകയും ചെയ്തപ്പോള്‍
6မြေကြီးတိုက်မြစ်ကို အဘယ်အရပ်၌ စွဲစေ သနည်း။
7അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്‍?
7နံနက်ကြယ်တို့သည် တညီတညွတ်တည်း သီချင်းဆို၍၊ ဘုရားသခင်သားအပေါင်းတို့သည် ဝမ်း မြောက်သဖြင့်၊ ကြွေးကြော်ကြစဉ်၊ တိုက်ထောင့်အထွဋ် ကျောက်ကို အဘယ်သူတင်ထားသနည်း။
8ഗര്‍ഭത്തില്‍നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടെച്ചവന്‍ ആര്‍?
8သမုဒ္ဒရာသည်အမိဝမ်းထဲက ဘွား၍ ထွက်လာ သောအခါ၊ အဘယ်သူသည် တံခါးပိတ်နှင့် ပိတ်ထား သနည်း။
9അന്നു ഞാന്‍ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;
9သမုဒ္ဒရာကို မိုဃ်းတိမ်နှင့် ငါခြုံ၍ ထူထပ်သော မှောင်မိုက်နှင့် ထုပ်ရစ်သည်ကာလ၌၎င်း၊
10ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.
10သင်သည်ဤအရပ်တိုင်အောင်လာရ၏။
11ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.
11တိုး၍မလွန်ရ၊ ဤအရပ်၌သင်၏ ထောင်လွှားသောလှိုင်းတံပိုးဆုံးရ၏ဟု ပညက်လျက်၊ သမုဒ္ဒရာအပိုင်း အခြားကို ငါစီရင်၍၊ တံခါးပိတ်နှင့်ကန့်လန့်ကျင်တို့ကို ထားသည်ကာလ၌၎င်း၊ အဘယ်သူသည် ဝိုင်း၍ ကူညီ သနည်း။
12ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്‍നിന്നു കുടഞ്ഞുകളയേണ്ടതിന്നും
12သင်သည်တသက်လုံးတွင် တခါမျှ နံနက်ကို မှာထားဘူးသလော။ မိုဃ်းသောက်လင်းကို နေရာချဘူး သလော။
13നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?
13နံနက်အလင်းသည် မြေကြီးစွန်းကိုကိုင်လျက်၊ လူဆိုးတို့ကိုခါ၍ ပစ်စေခြင်းငှါ စီရင်ဘူးသလော။
14അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനിലക്കുന്നു.
14မြေကြီးသည် တံဆိပ်ခတ်သကဲ့သို့ပုံပေါ်၍ အဝတ်တန်ဆာဆင်သကဲ့သို့ ရှိ၏။
15ദുഷ്ടന്മാര്‍ക്കും വെളിച്ചം മുടങ്ങിപ്പോകുന്നു; ഔങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
15လူဆိုးတို့၏ အလင်းသည်ကွယ်၍ ချီကြွသော လက်လည်း ကျိုးတတ်၏။
16നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?
16သင်သည်သမုဒ္ဒရာ စမ်းရေပေါက်ထဲသို့ ဝင်ဘူးသလော။ နက်နဲသော အောက်ဆုံးအရပ်၌ လှည့်လည်ဘူး သလော။
17മരണത്തിന്റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
17သေခြင်းတံခါးတို့ကို သင့်အားဖွင့်ဘူးသလော။ သေမင်းအရိပ်ထဲသို့ဝင်သော လမ်းဝတို့ကို မြင်ဘူး သလော။
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക.
18မြေကြီးမျက်နှာတပြင်လုံးကို ကြည့်ရှုဘူး သလော။ အလုံးစုံကို သိမြင်လျှင်ဘော်ပြလော့။
19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാര്‍പ്പിടവും എവിടെ?
19အလင်းနေရာသို့ အဘယ်မည်သော လမ်းဖြင့် ရောက်ရသနည်း။ မှောင်မိုက်နေရာလည်း အဘယ်မှာ ရှိသနည်း။
20നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
20အကယ်စင်စစ်သင်သည် အလင်းအမိုက်အပိုင်း အခြားသို့ ငါတို့ ကိုပို့ဆောင်နိုင်၏။ သူတို့နေရာအိမ်သို့ ရောက်သောလမ်းတို့ကို သိလိမ့်မည်။
21നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?
21သင်သည်ရှေးကာလ၌ ဘွားမြင်၍ အလွန် အသက်ကြီးသောကြောင့် သိလိမ့်မည်။
22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
22သင်သည် မိုဃ်းပွင့်ဘဏ္ဍာတိုက်ထဲသို့ ဝင်ဘူး သလော။
23ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
23ဘေးရောက်ရာအချိန်ကာလနှင့် စစ်ပြိုင်၍ တိုက်ရာအချိန်ကာလဘို့၊ ငါသိုထားသော မိုဃ်းသီးဘဏ္ဍာ များကို မြင်ဘူးသလော။
24വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍ കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏതു?
24အလင်းသည် အဘယ်သို့သောလမ်းဖြင့် နှံ့ပြားသနည်း။ အရှေ့လေသည်မြေကြီးပေါ်မှာ အဘယ်ကြောင့် လွင့်သနည်း။
25നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും
25လူမရှိသောမြေနှင့် လူမနေသောတော၌ မိုဃ်း ရွာစေခြင်းငှါ၎င်း၊
26തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
26လွတ်လပ်သောလွင်ပြင်ကို ရေနှင့်ဝစေ၍၊ နုသောမြက်ပင်အညှောက်ကို ထွက်စေခြင်းငှါ၎င်း၊
27ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍?
27လျှံသောမိုဃ်းရေစီးရာလမ်း၊ မိုဃ်းကြိုးနှင့် ဆိုင်သော လျှပ်စစ်ပြက်ရာလမ်းကို အဘယ်သူဖွင့်သနည်း။
28മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?
28မိုဃ်းရေ၏အဘကား အဘယ်သူနည်း။ နှင်း ပေါက်တို့ကို အဘယ်သူဖြစ်ဘွားစေသနည်း။
29ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?
29ရေခဲသည်အဘယ်သူ၏ ဝမ်းထဲက ထွက်လာ သနည်း။ မိုဃ်းကောင်းကင်နှင်းခဲကို အဘယ်သူသည် ပဋိသန္ဓေပေးသနည်း။
30വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
30ရေသည် ကျောက်ခဲကဲ့သို့ဖြစ်၍ ပင်လယ် မျက်နှာတင်းမာလျက် ရှိ၏။
31കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ അഴിക്കാമോ?
31သင်သည် ခိမကြယ်စု၏သာယာစွာ ပြုပြင်ခြင်း ကို ချုပ်တည်းနိုင်သလော။ ကသိလကြယ်၏ ချည်နှောင် ခြင်းကို ဖြည်နိုင်သလော။
32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?
32မာဇရုတ်ကြယ်တို့ကို အချိန်ရောက်လျှင် ထုတ် ဘော်နိုင်သလော။ အာရှကြယ်နှင့်သူ၏သားတို့ကို ပဲ့ပြင် နိုင်သလော။
33ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിര്‍ണ്ണയിക്കാമോ?
33မိုဃ်းကောင်းကင်တရားတို့ကို နားလည် သလော။ ထိုတရားတို့သည် မြေကြီးကို အုပ်စိုးမည် အကြောင်း အခွင့်ပေးနိုင်သလော။
34ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?
34များစွာသော မိုဃ်းရေသည် သင့်ကို လွှမ်းမိုး စေခြင်းငှါ မိုဃ်းတိမ်တို့ကို အသံလွှင့်နိုင်သလော။
35അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
35လျှပ်စစ်တို့ကို လွှတ်နိုင်သလော။ သူတို့က ကျွန်တော်တို့ရှိပါ၏ဟု သင့်ကိုလျှောက်လျက် သွားကြ လိမ့်မည်လော။
36അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്‍? മനസ്സിന്നു വിവേകം കൊടുത്തവന്‍ ആര്‍?
36ကိုယ်ခန္ဓာထဲသို့ ပညာကို အဘယ်သူသွင်း သနည်း။ နားလည်နိုင်သောဥာဏ်ကို အဘယ်သူပေး သနည်း။ ပညာရှိ၍ မိုဃ်းတိမ်တို့ကို အဘယ်သူရေတွက် နိုင်သနည်း။
37ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
37မြေမှုန့်သည် လုံးထွေး၍ မြေစိုင်တို့သည် ကပ်လျက်နေသောအခါ၊
38ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?
38မိုဃ်းကောင်းကင်၏ရေဘူးတို့ကို အဘယ်သူသွန်းချသနည်း။
39സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും
39သင်သည်ခြင်္သေ့မအဘို့ စားစရာအကောင်ကို လိုက်ရှာနိုင်သလော။
40നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
40ခြင်္သေ့ပျိုတို့သည် ခိုလှုံရာ၌ဝပ်၍၊ ချုံဖုတ် အောက်၌ ချောင်းကြည့်လျက်နေသောအခါ၊ သူတို့ကို ဝစွာကျွေးနိုင်သလော။
41കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?
41ကျီးအသငယ်တို့သည် စားစရာမရှိကြောင့်လှည့်လည်၍ ဘုရားသခင်ကိုအော်ဟစ်သောအခါ၊ စားစရာကိုအဘယ်သူပေးသနည်း။