Malayalam

Myanmar

Job

39

1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
1သင်သည် တောဆိတ်မွေးရသောကာလကို သိသလော။ သမင်ဒရယ်မ သားဘွားခြင်းဝေဒနာခံရ သောအချိန်ကို မှတ်နိုင်သလော။
2അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
2ကိုယ်ဝန်ဆောင်ရသောနေ့လတို့ကို ရေတွက်၍၊ ဘွားရသော အချိန်ကာလကို သိသလော။
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.
3သူတို့သည် ကျောကိုင်း၍သားငယ်ကို မွေးဘွား သဖြင့် ဝေဒနာငြိမ်းကြ၏။
4അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
4သားငယ်တို့သည် ကျန်းမာ၍၊ လွင်ပြင်၌ ကြီးပွါး တတ်ကြ၏။ အခြားသို့သွား၍ အမိထံသို့ပြန်မလာဘဲ နေတတ်ကြ၏။
5കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?
5တောမြည်းကိုအဆီးအတားမရှိစေခြင်းငှါ အဘယ်သူလွှတ်သနည်း။ တောမြင်း၌ချည်နှောင်ခြင်းကို အဘယ်သူဖြေသနည်း။
6ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കി.
6တောကို သူ့အိမ်ဘို့၎င်း၊ လွင်ပြင်ကိုသူ့နေရာဘို့ ၎င်း ငါခန့်ထားပြီ။
7അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
7မြို့၌ဖြစ်သောလူတို့၏ အသံဗလံကို သူသည် မထီမဲ့မြင်ပြုတတ်၏။ နှင်သောသူအော်ဟစ်နှိုးဆော်သံကို မမှတ်တတ်။
8മലനിരകള്‍ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
8တောင်ရိုး၌ ကျက်စား၍၊ စိမ်းသော အပင် အမျိုးမျိုးကို ရှာတတ်၏။
9കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?
9ကြံ့သည် သင်၏အမှုကိုဆောင်ရွက်၍၊ သင်၏ တင်းကုပ်၌ နေခြင်းငှါ အလိုရှိလိမ့်မည်လော။
10കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
10ကြံကိုထွန်ကြောင်းသို့ လိုက်စေခြင်းငှါ ကြိုးနှင့် ချည်နိုင်သလော။ သို့မဟုတ်သင့်နောက်သို့ လိုက်၍ချိုင့်၌ လယ်ထွန်လိမ့်မည်လော။
11അതിന്റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
11ကြံ့သည် အားကြီးသောကြောင့် သူ့ကိုယုံမည် လော။ သင်လုပ်ရသော အလုပ်ကိုသူ၌ အပ်မည်လော။
12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
12သင်၏စပါးကို ဆောင်ခဲ့၍ စပါးကျီ၌ စုသိမ်းလိမ့်မည်ဟု ယုံသလော။
13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
13ကုလားအုပ်ငှက်သည် အတောင်ခတ်လျက် နေတတ်၏။ တောငန်းသည် အမွေးအတောင်နှင့် ပြည့်စုံ၏။
14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.
14သို့သော်လည်း မြေ၌ဥ၍ အဥတို့ကို မြေမှုန့်၌ နွေးစေတတ်၏။
15കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്‍ക്കുംന്നില്ല.
15သူ့ခြေသည်အဥတို့ကို နင်းမိမည်၊ သားရဲခွဲလိမ့် မည်ဟု မစိုးရိမ်။
16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
16သားငယ်တို့ကို ကိုယ်သားကဲ့သို့မမှတ် ကြမ်းတမ်းစွာ ပြုတတ်၏။ စိုးရိမ်ခြင်းမရှိ။ သားဘွားခြင်း ဝေဒနာကို အချည်းနှီးခံတတ်၏။
17ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
17အကြောင်းမူကား၊ ဘုရားသခင်သည် ပညာမဲ့ စေခြင်းငှါ ဖန်ဆင်းတော်မူ၏။ ဥာဏ်ကိုပေးတော်မမူ။
18അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
18သို့သော်လည်း ကိုယ်ကို ချီကြွသောအခါ၊ မြင်းနှင့်မြင်းစီးသော သူကိုပင် ရယ်တတ်၏။
19കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
19သင်သည် မြင်းကိုခွန်အားနှင့် ပြည့်စုံစေသလော။ သူ၏လည်ပင်း၌ မိုဃ်းကြိုးလက္ခဏာကို သွင်းသလော။
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
20ကျိုင်းကောင် ခုန်သကဲ့သို့ ခုန်တတ်စေသလော။ သူ၏နှာခေါင်းမြည်သံသည် ကြောက်မက်ဘွယ်ဖြစ်၏။
21അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.
21လွင်ပြင်ကိုယက်၍၊ မိမိခွန်အား၌ ဝါကြွားလျက်၊ သူရဲများကို တွေ့အံ့သောငှါ သွားတတ်၏။
22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.
22ကြောက်စရာအကြောင်းကို ကဲ့ရဲ့၍၊ ကြောက် လန့်သောသဘောနှင့် ကင်းလွတ်သဖြင့်၊ ထားဘေးကို မရှောင်တတ်။
23അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
23သူ့တဘက်၌ မြှားတောင့်လှုပ်သံမြည်၍၊ လှံနှင့် ဒိုင်းလွှားသည် ပြောင်လက်လျက်ရှိ၏။
24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.
24မာနကြီး၍ပြင်းထန်သော စိတ်နှင့် မြေကို မျိုတတ်၏။ တံပိုးသံကို ကြားသောအခါ၊ ငြိမ်ဝပ်စွာ မနေနိုင်။
25കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.
25တံပိုးများ အလယ်သို့ရောက်၍ အေ့ဟေ၊ အေ့ဟေဟုဆိုတတ်၏။ ဗိုလ်မြေအော်ဟစ်၍ အသံဗလံ ပြုခြင်းနှင့်တကွ၊ စစ်တိုက်ပွဲကို အဝေးက အနံ့ခံတတ်၏။
26നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയും ചെയ്യുന്നതു?
26သင်ပေးသော ဥာဏ်အားဖြင့် သိမ်းငှက်သည် အတောင်ကို ဖြန့်၍ တောင်မျက်နှာသို့ ပျံသွားတတ် သလော။
27നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?
27သင်စီရင်သောကြောင့် ရွှေလင်းတသည် အထက်သို့တက်၍၊ မြင့်သောအရပ်၌ အသိုက်ကို လုပ်တတ်သလော။
28അതു പാറയില്‍ കുടിയേറി രാപാര്‍ക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും തന്നേ.
28သူသည် ကျောက်ပေါ်မှာနေ၍ တောင်ထိပ်နှင့် ကျောက်ငူပေါ်မှာ နေရာကျတတ်၏။
29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
29ထိုအရပ်ကကြည့်၍ ကိုက်စားစရာအကောင်ကို အဝေးကပင် မြင်တတ်၏။
30അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.
30သူ၏သားငယ်တို့သည် အသွေးကို သောက်တတ်၏။ အသေကောင်ရှိရာအရပ်၌ ထိုငှက်ရှိသည်ဟု မိန့်တော်မူ၏။