Malayalam

Myanmar

Joshua

21

1അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ വന്നു.
1လေဝိသား အဆွေအမျိုးသူကြီးတို့သည်၊ ယဇ်ပု ရောဟိတ်ဧလာဇာ၊ နုန်၏သားယောရှု၊ ဣသရေလအမျိုး တို့တွင် အဆွေအမျိုးသူကြီးတို့ထံသို့ ချဉ်းကပ်၍၊
2കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടുയഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
2အကျွန်ုပ်တို့ နေစရာဘို့ မြို့တို့ကို၎င်း၊ တိရစ္ဆာန် များတို့မြို့နယ်တို့ကို၎င်း ပေးစေခြင်းငှါ ထာဝရဘုရား သည် မောရှေအားဖြင့် မှာထားတော်မူပြီဟု ခါနာန်ပြည်၊ ရှိလောမြို့၌ ပြောဆိုကြလျှင်၊
3എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.
3ဣသရေလအမျိုးသားတို့သည် ထာဝရဘုရား မှာထားတော်မူသည်အတိုင်း၊ မိမိတို့အမွေခံရသော မြေထဲ က၊ မြို့နှင့် မြို့နယ်တို့ကို ပေးကြ၏။
4കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
4စာရေးတံပြု၍ ကောဟတ်အဆွေအမျိုးတို့သည် အမွေခံရာတွင်၊ လေဝိသား ယဇ်ပုရောဟိတ် အာရုန်၏ သားမြေးတို့သည် စာရေးတံပြုသောအားဖြင့်၊ ယုဒခရိုင်၊ ရှိမောင်ခရိုင်၊ ဗင်္ယာမိန်ခရိုင်ထဲက ဆယ်သုံးမြို့ကို ရကြ၏။
5കെഹാത്തിന്റെ ശേഷംമക്കള്‍ക്കു എഫ്രയീംഗോത്രത്തിലും ദാന്‍ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.
5ကြွင်းသော ကောဟတ်သားတို့သည် ဧဖရိမ် ခရိုင်၊ ဒန်ခရိုင်၊ မနာရှေခရိုင် ဝက်ထဲက ဆယ်မြို့ကို ရကြ၏။
6ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
6ဂေရရှုံသားတို့သည် စာရေးတံပြုသောအားဖြင့်၊ ဣသခါခရိုင်၊ အာရှာခရိုင်၊ နဿလိခရိုင်၊ ဗာရှန်ပြည်၌ မနာရှေခရိုင်ဝက်ထဲက၊ ဆယ်သုံးမြို့ကို ရကြ၏။
7മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
7မေရာရိသားတို့သည် အဆွေအမျိုးအလိုက် ရုဗင်ခရိုင်၊ ဂဒ်ခရိုင်၊ ဇာဗုလုန်ခရိုင်ထဲက၊ ဆယ်နှစ်မြို့ကို ရကြ၏။
8യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.
8ထာဝရဘုရားသည် မောရှေအားဖြင့် မှာထား တော်မူသည်အတိုင်း၊ ဣသရေလအမျိုးသားတို့သည် စာရေးတံပြု၍ ထိုမြို့တို့ကို မြို့နယ်နှင့်တကွ လေဝိသား တို့အား ပေးကြ၏။
9അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
9ယုဒအမျိုးသားခရိုင်၊ ရှိမောင်အမျိုးသားခရိုင်ထဲ က ပေး၍ လေဝိသားဖြစ်သော ကောဟတ်အဆွေအမျိုး၊
10അവ ലേവിമക്കളില്‍ കെഹാത്യരുടെ കുടുംബങ്ങളില്‍ അഹരോന്റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.
10အာရုန်၏သားမြေးတို့သည် ပဌမစာရေးတံ အားဖြင့်ရသော မြို့တို့၏ အမည်များဟူမူကား၊
11യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.
11ယုဒခရိုင်တောင်ကြား၌ ဟေဗြုန်မြို့တည်းဟူ သော အာနကအဘ အာဘနေသောမြို့ကို မြို့နယ်နှင့် တကွ ပေးကြ၏။
12എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
12သို့ရာတွင် မြို့နှင့်ဆိုင်သော လယ်များ၊ ရွာများ တို့ကို ယေဖုန္နာ၏သား ကာလက်အား အပိုင်ပေးကြ၏။
13ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
13လူအသက်ကို သတ်မိသောသူ မှီခိုရာမြို့ဖြစ်စေ ခြင်းငှါ၊ ဟေဗြုန်မြို့ကို မြို့နယ်နှင့်တကွ ယဇ်ပုရောဟိတ် အာရုန်၏သားမြေးတို့အား ပေးကြ၏။
14യത്ഥീരും അതിന്റെ പുല്പുറങ്ങളും
14ထိုမှတပါး၊ လိဗနမြို့နှင့်မြို့နယ်၊ ယတ္တိရမြို့နှင့် မြို့နယ်၊ ဧရှတေမောမြို့နှင့် မြို့နယ်၊
15എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
15ဟောလုန်မြို့နှင့် မြို့နယ်၊ ဒေဗိရမြို့နှင့် မြို့နယ်၊
16അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ ഒമ്പതു പട്ടണവും,
16အဣနမြို့နှင့် မြို့နယ်၊ ယုတ္တမြို့နှင့် မြို့နယ်၊ ဗက်ရှေမက်မြို့နှင့် မြို့နယ်တည်းဟူသော ထိုခရိုင်နှစ်ခရိုင် ထဲက ကိုးမြို့တို့ကို၎င်း၊
17ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
17ဗင်္ယာမိန်ခရိုင်ထဲက ဂိဗောင်မြို့နှင့် မြို့နယ်၊ ဂေဗမြို့နှင့် မြို့နယ်၊
18ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
18အာနသုတ်မြို့နှင့် မြို့နယ်၊ အာလမုန်မြို့နှင့် မြို့နယ်တည်းဟူသော လေးမြို့တို့ကို၎င်း ပေးကြ၏။
19അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
19အာရုန်၏သားမြေး ယဇ်ပုရောဟိတ်တို့ရသော မြို့ပေါင်းကား၊ မြို့နယ်ပါသောမြို့ ဆယ်သုံးမြို့ရှိသတည်း။
20കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്കും, കെഹാത്യ കുടുംബങ്ങള്‍ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തില്‍ ആയിരുന്നു.
20ကြွင်းသောကောဟတ်သား အဆွေအမျိုးဖြစ် သော လေဝိသားတို့သည် စာရေးတံပြု၍ ဧဖရိမ်ခရိုင်ထဲ က ရသည်အတိုင်း၊
21എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
21လူအသက်ကို သတ်မိသောသူမှီခိုရာမြို့ ဖြစ်စေ ခြင်းငှါ၊ ဧဖရိမ်တောင်ပေါ်မှာ ရှေခင်မြို့ကို မြို့နယ်နှင့် တကွ ပေးကြ၏။
22കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
22ထိုမှတပါး ဂေဇာမြို့နှင့်မြို့နယ်၊ ကိဗဇိမ်မြို့နှင့် မြို့နယ်၊ ဗေသောရုန်မြို့နှင့် မြို့နယ်တည်းဟူသော လေး မြို့တို့ကို၎င်း၊
23ദാന്‍ ഗോത്രത്തില്‍ എല്‍തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
23ဒန်ခရိုင်ထဲက ဧလတေကမြို့နှင့် မြို့နယ်၊ ဂိဗ္ဗိ သုန်မြို့နှင့် မြို့နယ်၊
24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
24အာဇလုန်မြို့နှင့် မြို့နယ်၊ ဂါသရိမ္မုန်မြို့နှင့် မြို့နယ်တည်းဟူသော လေးမြို့တို့ကို၎င်း၊
25മനശ്ശെയുടെ പാതിഗോത്രത്തില്‍ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കും കൊടുത്തു.
25မနာရှေခရိုင်ဝက်ထဲက တာနက်မြို့နှင့် မြို့နယ်၊ ဂါသရိမ္မုန်မြို့နှင့် မြို့နယ်တည်းဟူသော နှစ်မြို့တို့ကို၎င်း ပေးကြ၏။
26ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
26ကြွင်းသော ကောဟတ်သားအဆွေအမျိုးတို့ သည် ရသောမြို့နယ်နှင့်တကွ မြို့ပေါင်းကား ဆယ်မြို့ တည်း။
27ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
27လေဝိအဆွေအမျိုး၊ ဂေရရှုံသားတို့အားလည်း၊ မနာရှေခရိုင်ဝက်ထဲက လူအသက်ကို သတ်မိသောသူ မှီခိုရာမြို့၊ ဗာရှန်ပြည်၌ ဂေါလန်မြို့နှင့် မြို့နယ်၊ ဗေရှတေ ရမြို့နှင့် မြို့နယ်တည်းဟူသော နှစ်မြို့တို့ကို၎င်း၊
28ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍ കിശ്യോനും അതിന്റെ പുല്പുറങ്ങളും
28ဣသခါခရိုင်ထဲက ကိရှုန်မြို့နှင့် မြို့နယ်၊ ဒါဗရေ မြို့နှင့် မြို့နယ်၊
29ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്‍മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്‍ -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
29ယာမုတ်မြို့နှင့် မြို့နယ်၊ အင်္ဂန္နမ်မြို့နှင့်မြို့နယ် တည်းဟူသော လေးမြို့တို့ကို၎င်း၊
30ആശേര്‍ഗോത്രത്തില്‍ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
30အာရှာခရိုင်ထဲက မိရှလမြို့နှင့်မြို့နယ်၊ အာဗ ဒုန်မြို့နှင့် မြို့နယ်၊
31ഹെല്‍ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
31ဟေလကတ်မြို့နှင့် မြို့နယ်၊ ရဟောဘမြို့နှင့် မြို့နယ်တည်းဟူသော လေးမြို့တို့ကို၎င်း၊
32നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
32နဿလိခရိုင်ထဲက၊ လူအသက်ကို သတ်မိသော သူမှီခိုရာမြို့၊ ဂါလိလဲပြည်၌ ကေဒေရှမြို့နှင့် မြို့နယ်၊ ဟမ္မုဒ္ဒေါမြို့နှင့် မြို့နယ်၊ ကာတံမြို့နှင့် မြို့နယ်တည်းဟူ သော သုံးမြို့တို့ကို၎င်း ပေးကြ၏။
33ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
33ဂေရရှုံသားတို့သည်၊ အဆွေအမျိုးအလိုက်ရ သော မြို့နယ်နှင့်တကွ မြို့ပေါင်းကား ဆယ်သုံးမြို့တည်း။
34ശേഷം ലേവ്യരില്‍ മെരാര്‍യ്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും
34ကြွင်းသော လေဝိသား၊ မေရာရိအဆွေအမျိုးတို့ အား ဇာဗုလုန်ခရိုင်ထဲက ယောကနံမြို့နှင့် မြို့နယ်၊ ကာတမြို့နှင့်မြို့နယ်၊
35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
35ဒိမနမြို့နှင့် မြို့နယ်၊ နဟာလာလမြို့နှင့်မြို့နယ် တည်းဟူသော လေးမြို့တို့ကို၎င်း၊
36രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്റെ പുല്പുറങ്ങളും
36ရုဗင်ခရိုင်ထဲက လူအသက်ကို သတ်မိသောသူ မှီခိုရာမြို့၊ တော၌ ဗေဇာမြို့နှင့် မြို့နယ်၊ ယဟာဇမြို့နှင့် မြို့နယ်၊
37യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
37ကေဒမုတ်မြို့နှင့်မြို့နယ်၊ မေဖတ်မြို့နှင့် မြို့နယ် တည်းဟူသော လေးမြို့တို့ကို၎င်း၊
38ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
38ဂဒ်ခရိုင်ထဲက၊ လူအသက်ကို သတ်မိသောသူမှီ ခိုရာမြို့၊ ဂိလဒ်ပြည်၌ ရာမုတ်မြို့နှင့် မြို့နယ်၊ မဟာနိမ်မြို့ နှင့် မြို့နယ်၊
39ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
39ဟေရှဘုန်မြို့နှင့် မြို့နယ်၊ ယာဇာမြို့နှင့် မြို့နယ် တည်းဟူသော လေးမြို့တို့ကို၎င်း ပေးကြ၏။
40അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
40ကြွင်းသောလေဝိအဆွေအမျိုး မေရာရိသားတို့ သည် စာရေးတံပြု၍ အဆွေအမျိုးအလိုက်ရသော မြို့ နယ်နှင့်တကွ မြို့ပေါင်းကား ဆယ်နှစ်မြို့တည်း။
41യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
41ဣသရေလအမျိုးသားနေရာ နိုင်ငံအဝင်၊ လေဝိသားနေသော မြို့ပေါင်းကား၊ မြို့နယ်နှင့်တကွ လေးဆယ်ရှစ်မြို့တည်း။
42ഈ പട്ടണങ്ങളില്‍ ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
42ထိုမြို့ရှိသမျှတို့သည် ပတ်ဝန်းကျင်နယ်နှင့် ပြည့် စုံလျက်ရှိသတည်း။
43യഹോവ യിസ്രായേലിന്നു താന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.
43ထာဝရဘုရားကလည်း၊ ငါပေးမည်ဟု ဘိုးဘေး တို့အား ကျိန်ဆိုတော်မူသော ပြည်ရှိသမျှကို ဣသရေလ အမျိုးသားတို့အား ပေးတော်မူသဖြင့်၊ သူတို့သည် သိမ်းယူ ၍ နေရာကျကြ၏။
44യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.
44ဘိုးဘေးတို့အား ကျိန်ဆိုတော်မူသမျှအတိုင်း၊ ပတ်ဝန်းကျင်အရပ်တို့၌ ငြိမ်ဝပ်ရာအခွင့်ကို ပေးတော်မူ သဖြင့်၊ သူတို့ရှေ့မှာ အဘယ်ရန်သူမျှမရပ်နိုင်။ ရန်သူ အပေါင်းတို့ကို သူတို့လက်သို့ အပ်တော်မူ၏။
45യഹോവ യിസ്രായേല്‍ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
45ထာဝရဘုရားသည် ဣသရေလအမျိုးအဘို့ မိန့်တော်မူသော ကောင်းကျိုးတစုံတပါးမျှမလျော့၊ ရှိသမျှ တို့သည် ပြည့်စုံကြ၏။