Malayalam

Myanmar

Joshua

22

1അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
1တဖန် ယောရှုသည် ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်တို့ကို ခေါ်၍၊
2അവരോടു പറഞ്ഞതുയഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങള്‍ പ്രമാണിക്കയും ഞാന്‍ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
2ထာဝရဘုရား၏ကျွန် မောရှေမှာထားသမျှ အတိုင်း၊ သင်တို့သည် ပြု၍၊ ငါမှာထားသမျှသော စကား ကိုလည်း နားထောင်ကြပြီ။
3നിങ്ങള്‍ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
3ယနေ့တိုင်အောင် ကြာမြင့်စွာသောကာလပတ် လုံး သင်တို့သည် ညီအစ်ကိုများကို မစွန့်ဘဲနေ၍၊ သင်တို့ ဘုရားသခင် ထာဝရဘုရား စီရင်မှာထားတော်မူသမျှကို စောင့်ရှောက်ကြပြီ။
4ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാര്‍ക്കും താന്‍ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോര്‍ദ്ദാന്നക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ .
4ယခုမှာ သင်တို့၏ဘုရားသခင် ထာဝရဘုရား ဂတိတော်ရှိသည်အတိုင်း၊ ညီအစ်ကိုတို့အား ငြိမ်သက် ခြင်းအခွင့်ကို ပေးတော်မူသောကြောင့်၊ သင်တို့ပြန်၍ ကိုယ်နေရာအိမ်သို့၎င်း၊ ယော်ဒန်မြစ်တဘက်၌ ထာဝရ ဘုရား၏ကျွန် မောရှေပေးသည်အတိုင်း၊ ကိုယ်ပိုင်သော မြေသို့၎င်း သွားကြလော့။
5എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകള്‍ പ്രമാണിക്കയും അവനോടു പറ്റിച്ചേര്‍ന്നു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാന്‍ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .
5သို့ရာတွင် ထာဝရဘုရား၏ကျွန် မောရှေမှာ ထားသော ပညတ်တရားအတိုင်း ကျင့်၍၊ သင်တို့၏ ဘုရားသခင် ထာဝရဘုရားကို စိတ်နှလုံးအကြွင်းမဲ့ချစ် ခြင်း၊ လမ်းတော်အလုံးစုံတို့၌ လိုက်သွားခြင်း၊ ပညတ် တော်တို့ကို စောင့်ရှောက်ခြင်း၊ ကိုယ်တော်၌ ဆည်းကပ် ခြင်း၊ အမှုတော်ကို ဆောင်ရွက်ခြင်းငှါ ကြိုးစား၍ သတိပြု ကြလော့ဟု မှာထားလျက်၊
6ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.
6ကောင်းကြီးပေး၍ လွှတ်လိုက်လေ၏။ သူတို့ သည် ကိုယ်နေရာအိမ်သို့ သွားကြ၏။
7മനശ്ശെയുടെ പാതിഗോത്രത്തിന്നു മോശെ ബാശാനില്‍ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന്നു യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു അവരുടെ സഹോദരന്മാരുടെ ഇടയില്‍ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്കു അയച്ചപ്പോള്‍
7မနာရှေအမျိုးတဝက်အား မောရှေသည် ဗာရှန် ပြည်၌ မြေကိုပေးနှင့်ပြီ။ အမျိုးတဝက်အား ယောရှုသည် ယော်ဒန်မြစ်အနောက်ဘက်၌ သူတို့ညီအစ်ကိုများနှင့် အတူ မြေကို ပေး၏။
8യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതുവളരെ നാല്‍ക്കാലികള്‍, വെള്ളി പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കല്‍നിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊള്‍കയും ചെയ്‍വിന്‍ .
8ယောရှုကလည်း၊ သင်တို့သည် အလွန်ဥစ္စာရ တတ်၍ များစွာသော တိရစ္ဆာန်၊ ရွှေ၊ ငွေ၊ ကြေးဝါ၊ သံ၊ အဝတ်တန်ဆာများတို့ကို ယူဆောင်လျက် သင်တို့နေရာ အိမ်သို့ ပြန်သွားကြလော့။ ရန်သူတို့၌ လုယူ၍ရသော ဥစ္စာကို သင်တို့ညီအစ်ကိုများ၌ ဝေဖန်ကြလော့ဟု မှာ ထားလျက်၊ ကောင်းကြီးပေး၍ သူတို့နေရာအိမ်သို့ လွှတ် လိုက်လေ၏။
9അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ് ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാന്‍ ദേശത്തിലെ ശീലോവില്‍നിന്നു യിസ്രായേല്‍മക്കളെ വിട്ടു പുറപ്പെട്ടു.
9ထာဝရဘုရားသည် မောရှေအားဖြင့် မိန့်တော်မူ သည်အတိုင်း၊ ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုး တဝက်တို့သည် ပိုင်ထိုက်သောမြေ၊ ဂိလဒ်ပြည်သို့ သွား ခြင်းငှါ၊ ဣသရေလအမျိုးသားရှိရာ ခါနာန်ပြည်၊ ရှိလော မြို့မှ ထွက်သွားကြ၏။
10അവര്‍ കനാന്‍ ദേശത്തിലെ യോര്‍ദ്ദാന്യപ്രദേശങ്ങളില്‍ എത്തിയപ്പോള്‍ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോര്‍ദ്ദാന്നു സമീപത്തു ഒരു യാഗപീഠം പണിതു.
10ခါနာန်ပြည်၊ ယော်ဒန်မြစ်နားသို့ ရောက်သော အခါ၊ ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်တို့ သည် ယော်ဒန်မြစ်နားမှာ ထင်ရှားစွာသော ယဇ်ပလ္လင် ကြီးကို တည်ကြ၏။
11രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കുപുറത്തു യോര്‍ദ്ദാന്യപ്രദേശങ്ങളില്‍ യിസ്രായേല്‍മക്കള്‍ക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേല്‍മക്കള്‍ കേട്ടു.
11ထိုသို့ ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုး တဝက်တို့သည် ခါနာန်ပြည်တဘက်၊ ယော်ဒန်မြစ်နား၊ ဣသရေလအမျိုးသားကူးရာအရပ်၌ ယဇ်ပလ္လင်ကို တည် ကြပြီဟု ဣသရေလအမျိုးသားတို့သည် သိတင်းကြားကြ ၏။
12യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി.
12ထိုသိတင်းကို ကြားသောအခါ၊ ဣသရေလ အမျိုးသား ပရိသတ်အပေါင်းတို့သည် စစ်ချီခြင်းငှါ၊ ရှိလောမြို့၌ စည်းဝေးကြ၏။
13യിസ്രായേല്‍മക്കള്‍ ഗിലെയാദ് ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കല്‍ പുരോഹിതനായ എലെയാസാരിന്റെ മകനായ
13ဣသရေလအမျိုးသားတို့သည်၊
14ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും ഔരോ പിതൃഭവനത്തിന്നു ഔരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരില്‍ ഔരോരുത്തനും താന്താന്റെ പിതൃഭവനത്തില്‍ യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവനായിരുന്നു.
14ယဇ်ပုရောဟိတ်ဧလာဇာသား ဖိနဟတ်နှင့် တကွ၊ ဣသရေလအမျိုး အသီးအသီးတို့အထဲက ရွေး ကောက်၍၊ လူတထောင်ကို အုပ်သော အဆွေအမျိုး သူကြီးဆယ်ပါးတို့ကို ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုး တဝက်ရှိရာ ဂိလဒ်ပြည်သို့ စေလွှတ်ကြ၏။
15അവര്‍ ഗിലെയാദ് ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കല്‍ ചെന്നു അവരോടു പറഞ്ഞതെന്തെന്നാല്‍
15ထိုမင်းတို့သည် ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေ အမျိုးတဝက်ရှိရာ ဂိလဒ်ပြည်သို့ရောက်၍၊
16യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നുനിങ്ങള്‍ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാന്‍ തക്കവണ്ണം നിങ്ങള്‍ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
16ထာဝရဘုရား၏ ပရိသတ်အပေါင်းတို့ မှာလိုက် သည်ကား၊ သင်တို့သည် ထာဝရဘုရားကို ယနေ့ပုန်ကန် ၍ ယဇ်ပလ္လင်ကို တည်သဖြင့်၊ ထာဝရဘုရားနောက်တော် သို့ မလိုက်၊ ယနေ့ လွှဲသွားခြင်းငှါ ဣသရေလအမျိုး၏ ဘုရားသခင်ကို ပြစ်မှားသောအပြစ်ကား အဘယ်သို့နည်း။
17പെയോര്‍ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീര്‍ന്നിട്ടില്ലല്ലോ.
17သင်တို့သည် ထာဝရဘုရားနောက်တော်သို့ မလိုက် လွှဲသွားရမည်အကြောင်း၊ ပေဂုရအပြစ်သည် ငါတို့အဘို့ မလောက်သလော။ ထာဝရဘုရား၏ ပရိသတ် တော်၌ ဘေးကြီးရောက်သော်လည်း၊ ယနေ့တိုင်အောင် ထိုအပြစ် မရှင်းလင်းသေး။
18നിങ്ങള്‍ ഇന്നു യഹോവയെ വിട്ടു മാറുവാന്‍ പോകുന്നുവോ? നിങ്ങള്‍ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവന്‍ യിസ്രായേലിന്റെ സര്‍വ്വസഭയോടും കോപിപ്പാന്‍ സംഗതിയാകും.
18သင်တို့သည် ထာဝရဘုရားကို ယနေ့ ပုန်ကန်၍ နက်ဖြန်နေ့ ဣသရေလအမျိုး ပရိသတ်အပေါင်းတို့ကို အမျက်ထွက်တော်မူမည်။
19നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികില്‍ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയില്‍ അവകാശം വാങ്ങുവിന്‍ ; എന്നാല്‍ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു.
19သို့သော်လည်း သင်တို့အပိုင်ရသောမြေသည် မစင်ကြယ်လျှင်၊ ထာဝရဘုရားအပိုင်ယူတော်မူ၍၊ တဲ တော်ရှိရာမြေသို့ ကူးသဖြင့် ငါတို့နှင့်အတူ အပိုင်ယူကြ လော့။ ငါတို့ဘုရားသခင် ထာဝရဘုရား၏ ယဇ်ပလ္လင် တော်မှတပါး၊ အခြားသော ယဇ်ပလ္လင်ကို ကိုယ်အဘို့ တည်၍ ထာဝရဘုရားကို မပုန်ကန်ကြနှင့်။ ငါတို့ကို လည်း မပုန်ကန်ကြနှင့်။
20സേരഹിന്റെ മകനായ ആഖാന്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാല്‍ കോപം യിസ്രായേലിന്റെ സര്‍വ്വസഭയുടെയും മേല്‍ വീണില്ലയോ? അവന്‍ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താല്‍ നശിച്ചതു.
20ဇေရသား အာခန်သည် ကျိန်အပ်သောအရာ၌ ပြစ်မှား၍ အမျက်တော်သည် ဣသရေလအမျိုး ပရိသတ် အပေါင်းတို့အပေါ်မှာ ရောက်သည် မဟုတ်လော။ ထိုသူ သည် ပြစ်မှားသောအပြစ်ကြောင့် တယောက်တည်းသာ သေရသည် မဟုတ်ဟု ဆိုကြ၏။
21അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു
21ထိုအခါ ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုး တဝက်တို့သည် ဣသရေလအမျိုးတွင် လူတထောင်စီအုပ် သော အကဲအမှူးတို့အား ပြန်ပြောလေသည်မှာ၊
22സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങള്‍ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കില്‍ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങള്‍ക്കില്ലാതെ പോകട്ടെ--
22မြတ်စွာဘုရားသခင် ထာဝရဘုရား၊ မြတ်စွာဘုရား သခင် ထာဝရဘုရားသည် ကိုယ်တော်တိုင် သိတော်မူ၏။ ဣသရေလအမျိုးလည်း ကိုယ်တိုင်သိရလိမ့်မည်။ ပုန်ကန် မည်အကြံ၊ ထာဝရဘုရားကို ပြစ်မှားမည်အကြံရှိ၍၊ ထာဝရဘုရားနောက်တော်သို့ မလိုက်ဘဲ လွှဲသွားခြင်းငှါ ငါတို့သည် ယဇ်ပလ္လင်ကို တည်သည်မှန်လျှင်၊ ယနေ့ ဘေးမလွတ်ပါစေနှင့်။
23യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങള്‍ ഒരു യാഗപീഠം പണിതു എങ്കില്‍, അല്ല അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിപ്പാനോ സമാധാനയാഗങ്ങള്‍ കഴിപ്പാനോ ആകുന്നു എങ്കില്‍ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ.
23ထိုပလ္လင်ပေါ်မှာ မီးရှို့ရာယဇ်၊ ဘောဇဉ်ပူဇော် သက္ကာ၊ မိဿဟာယ ပူဇော်သက္ကာကို ပူဇော်မည်အကြံ ရှိလျှင်လည်း ထာဝရဘုရားသည် ကိုယ်တော်တိုင် စစ် ကြောတော်မူပါစေ။
24നാളെ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോടുയിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങള്‍ക്കു എന്തു കാര്യമുള്ളു?
24နောင်ကာလ၌ သင်တို့သားမြေးတို့က၊ အိုရုဗင် အမျိုးသား၊ ဂဒ်အမျိုးသားတို့၊ သင်တို့သည် ဣသရေလ အမျိုး၏ ဘုရားသခင် ထာဝရဘုရားနှင့် အဘယ်သို့ ဆိုင် ကြသနည်း။
25ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോര്‍ദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു യഹോവയില്‍ ഒരു ഔഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കള്‍ക്കു യഹോവയെ ഭയപ്പെടാതിരിപ്പാന്‍ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങള്‍ ഇതു ചെയ്തതു?
25ထာဝရဘုရားသည် ငါတို့နှင့် သင်တို့စပ်ကြား၌ ပိုင်းခြားလျက် ယော်ဒန်မြစ်ကို ထားတော်မူပြီ။ သင်တို့ သည် ထာဝရဘုရားနှင့် အလျှင်းမဆိုင်ကြဟု ငါတို့သား မြေးတို့အား ပြောဆိုသဖြင့်၊ ငါတို့သားမြေးတို့သည် ထာဝရဘုရားကို မကြောက်ရွံ့ဘဲ နေစေမည်အကြောင်း၊ သင်တို့သားမြေးတို့သည် ပြုကြမည်ဟု စိုးရိမ်၍ ဤအမှုကို ပြုပြီမဟုတ်လော။
26അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങള്‍ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല.
26သို့ဖြစ်၍ ငါတို့သည် ယဇ်ပလ္လင်ကို တည်ခြင်းငှါ ပြင်ကြကုန်အံ့ဟု ဆိုကြသောအခါ၊ မီးရှို့ရာယဇ်အစရှိ သော ယဇ်မျိုးကို ပူဇော်မည်အကြံရှိသည်မဟုတ်။
27ഞങ്ങള്‍ യഹോവയുടെ സന്നിധാനത്തില്‍ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കള്‍ നാളെ ഞങ്ങളുടെ മക്കളോടുനിങ്ങള്‍ക്കു യഹോവയില്‍ ഒരു ഔഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികള്‍ക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
27ငါတို့သည် မီးရှို့ရာယဇ် အစရှိသော ယဇ်မျိုး၊ မိဿဟာယ ပူဇော်သက္ကာအမျိုးမျိုးကို ပြုသဖြင့်၊ ထာဝရ ဘုရားအမှုကို ရှေ့တော်၌ ဆောင်ရွက်ခြင်းငှါ၎င်း၊ နောင် ကာလ၌ သင်တို့သားမြေးတို့က၊ သင်တို့သည် ထာဝရ ဘုရားနှင့် အလျှင်းမဆိုင်ကြဟု ငါတို့သားမြေးတို့အား မပြောစေခြင်းငှါ၎င်း၊ ဤယဇ်ပလ္လင်သည် ငါတို့နှင့် သင်တို့စပ်ကြား၊ ငါတို့သားမြေးနှင့် သင်တို့သားမြေးစပ် ကြားမှာ သက်သေဖြစ်စေခြင်းငှါ တည်ကြပါပြီ။
28അതുകൊണ്ടു ഞങ്ങള്‍ പറഞ്ഞതുനാളെ അവര്‍ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാര്‍ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിന്‍ എന്നു മറുപടി പറവാന്‍ ഇടയാകും.
28နောင်ကာလ၌ သူတို့သည် ငါတို့နှင့် ငါတို့သား မြေးတို့အား ထိုသို့ပြောဆိုလျှင်၊ ငါတို့က ငါတို့အဘတို့သည် မီးရှို့ရာယဇ် အစရှိသော ယဇ်မျိုးကို ပူဇော်ခြင်းငှါမဟုတ်၊ ငါတို့နှင့်သင်တို့စပ်ကြားမှာ သက်သေဖြစ်စေခြင်းငှါ တည်သော ထာဝရဘုရား၏ ယဇ်ပလ္လင်ပုံကို ကြည့်ကြ လော့ဟု ပြန်ပြောစရာအကြောင်း ရှိစေခြင်းငှါ ငါတို့သည် တိုင်ပင်ကြပြီ။
29ഞങ്ങള്‍ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാന്‍ ഞങ്ങള്‍ക്കു സംഗതി വരരുതേ.
29တဲတော်ရှေ့၌ရှိသော ငါတို့ဘုရားသခင် ထာဝရ ဘုရား၏ ယဇ်ပုလ္လင်တော်မှတပါး အခြားသောယဇ်ပုလ္လင် ကို တည်၍ မီးရှို့ရာယဇ်အစရှိသော ယဇ်မျိုး၊ ဘောဇဉ် ပူဇော်သက္ကာမျိုးကို ပြုသဖြင့်၊ ထာဝရဘုရားကို ပုန်ကန်၍ နောက်တော်သို့မလိုက် လွှဲသွားခြင်းအမှုသည် ငါတို့နှင့် ဝေးပါစေသောဟု ပြန်ပြောကြ၏။
30രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകള്‍ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവന്മാരായവരും കേട്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി.
30ယဇ်ပုရောဟိတ်ဖိနဟတ်နှင့် ပရိသတ်မင်းများ၊ ဣသရေလအမျိုး၌ လူတထောင်စီအုပ်သော အကဲအမှူး များတို့သည် ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးသားတို့ ပြောသောစကားကို ကြားရသောအခါ အားရကြ၏။
31പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടുംനിങ്ങള്‍ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങള്‍ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങള്‍ യിസ്രായേല്‍മക്കളെ യഹോവയുടെ കയ്യില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
31ယဇ်ပုရောဟိတ် ဧလာဇာသား ဖိနဟတ်က လည်း၊ သင်တို့သည် ထာဝရဘုရားကို မပြစ်မှားသော ကြောင့်၊ ထာဝရဘုရားသည် ငါတို့တွင် ရှိတော်မူကြောင်း ကို ယနေ့ ငါတို့ သိမြင်ကြ၏။ သင်တို့သည် ဣသရေလ အမျိုးသားတို့ကို ထာဝရဘုရားလက်တော်မှ ယခုကယ် လွှတ်ကြပြီဟု ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးသား တို့အား ပြောဆိုကြ၏။
32പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ് ദേശത്തു നിന്നു കനാന്‍ ദേശത്തേക്കു യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
32ထိုအခါ ယဇ်ပုရောဟိတ် ဧလာဇာသား ဖိနဟတ် နှင့် မင်းများတို့သည် ရုဗင်အမျိုး၊ ဂဒ်အမျိုးသားတို့နေရာ ဂိလဒ်ပြည်မှ ဣသရေလအမျိုးသားနေရာ ခါနာန်ပြည်သို့ ပြန်လာ၍ သိတင်းကြားပြောသဖြင့်၊
33യിസ്രായേല്‍മക്കള്‍ക്കു ആ കര്യം സന്തോഷമായി; അവര്‍ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാര്‍ത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
33ဣသရေလအမျိုးသားတို့သည် ဝမ်းမြောက်ခြင်း ရှိ၍ ဘုရားသခင်၏ ကျေးဇူးတော်ကို ချီးမွမ်းကြ၏။ နောက်တဖန် ရုဗင်အမျိုး၊ ဂဒ်အမျိုးသားတို့နေသောပြည် ကို လုပ်ကြံအံ့သောငှါ စစ်ချီမည်ဟု အကြံမရှိကြ။
34രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
34ရုဗင်အမျိုး၊ ဂဒ်အမျိုးသားတို့ကလည်း၊ ထာဝရ ဘုရားသည် ဘုရားသခင်ဖြစ်တော်မူကြောင်းကို ဤယဇ် ပုလ္လင်သည် ငါတို့စပ်ကြားမှာ သက်သေခံပါစေသောဟု ဆိုလျက် ထိုပလ္လင်ကို ဧဒအမည်ဖြင့် မှည့်ကြ၏။