Malayalam

Myanmar

Joshua

23

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധന്‍ ആയശേഷം
1ထာဝရဘုရားသည် ပတ်ဝန်းကျင်နေသော ရန်သူအပေါင်းတို့လက်မှ ဣသရေလအမျိုးကို ကယ်လွှတ် ၍၊ ငြိမ်သက်ခြင်းအခွင့်ကို ကြာမြင့်စွာသော ကာလပတ် လုံး ပေးတော်မူပြီးမှ၊ ယောရှုသည် အသက်ကြီး၍ အိုမင်း သောအခါ၊
2യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ വയസ്സുചെന്നു വൃദ്ധന്‍ ആയിരിക്കുന്നു.
2ဣသရေလအမျိုး အသက်ကြီးသူ၊ အကဲအမှူး၊ တရားသူကြီး၊ အရာရှိသောသူများနှင့်တကွ အမျိုးသား အပေါင်းတို့ကို ခေါ်ပြီးလျှင်၊ ငါသည် အသက်ကြီးရင့်၍ အိုမင်းပြီ။
3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതു.
3သင်တို့၏ဘုရားသခင် ထာဝရဘုရားသည် သင် တို့အတွက် ဤလူမျိုးအပေါင်းတို့၌ ပြုတော်မူသမျှကို သင် တို့သည် သိမြင်ကြပြီ။ သင်တို့၏ဘုရားသခင် ထာဝရ ဘုရားသည် သင်တို့ဘက်၌ စစ်တိုက်တော်မူပြီ။
4ഇതാ, യോര്‍ദ്ദാന്‍ മുതല്‍ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന്‍ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്‍ക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.
4ယော်ဒန်မြစ်မှစ၍ အနောက်ပင်လယ်ကြီးတိုင် အောင်၊ ငါပယ်ရှင်းသမျှသော လူမျိုးတို့နှင့်တကွ ကြွင်း သေးသော ဤလူမျိုးနေသောပြည်ကို သင်တို့အမျိုးများ အမွေခံစရာဘို့ စာရေးတံချ၍ ငါဝေဖန်ပြီ။
5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഔടിച്ചു നിങ്ങളുടെ ദൃഷ്ടിയില്‍ നിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതു പോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
5သင်တို့၏ ဘုရားသခင် ထာဝရဘုရား ဂတိ တော်ရှိသည်အတိုင်း၊ ဤလူမျိုးတို့ကို နှင်ထုတ်၍ သင်တို့ မမြင်ရအောင် သုတ်သင်ပယ်ရှင်းတော်မူသဖြင့်၊ သူတို့၏ မြေကို သင်တို့သည် အပိုင်ရကြလိမ့်မည်။
6ആകയാല്‍ മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതില്‍നിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍ .
6သို့ဖြစ်၍ သင်တို့သည် မောရှေ၏ပညတ္တိကျမ်း စာလမ်းမှ လက်ျာဘက် ဘက်ဝဲဘက်သို့ မလွှဲဘဲ၊ ပါသမျှ အတိုင်း ကျင့်စောင့်ခြင်းငှါ၎င်း၊
7നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങള്‍ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
7သင်တို့တွင် ကြွင်းသေးသော ဤလူမျိုးနှင့် မပေါင်းဘော်၊ သူတို့ဘုရား၏နာမကို မြွက်၍ မကျိန်ဆို၊ ဝတ်မပြု ဦးမညွှတ်ဘဲ၊
8നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍ .
8ယနေ့တိုင်အောင် ကျင့်သကဲ့သို့၊ သင်တို့၏ ဘုရားသခင် ထာဝရဘုရား၌ ဆည်းကပ်မှီဝဲခြင်းငှါ၎င်း၊ အလွန်ရဲရင့်သောစိတ် ရှိကြလော့။
9യഹോവ നിങ്ങളുടെ മുമ്പില്‍നിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പില്‍ നില്പാന്‍ കഴിഞ്ഞിട്ടില്ല.
9အကြောင်းမူကား၊ ကြီးမား၍ ခွန်အားနှင့်ပြည့်စုံ သော လူမျိုးတို့ကို ထာဝရဘုရားသည် သင်တို့ရှေ့မှ နှင်ထုတ်တော်မူသဖြင့်၊ ယနေ့တိုင်အောင် သင်တို့ရှေ့၌ အဘယ်သူမျှ မရပ်နိုင်။
10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില്‍ ഒരുത്തന്‍ ആയിരം പേരെ ഔടിച്ചിരിക്കുന്നു.
10သင်တို့တယောက်သော်လည်း အခြားသော သူ တထောင်ကို ပြေးစေလိမ့်မည်။ အကြောင်းမူကား၊ သင်တို့ ၏ ဘုရားသခင် ထာဝရဘုရားသည် ဂတိတော်ရှိသည် အတိုင်း သင်တို့ဘက်၌ စစ်တိုက်တော်မူ၏။
11അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .
11သို့ဖြစ်၍ သင်တို့၏ဘုရားသခင် ထာဝရဘုရား ကို ချစ်ခြင်းငှါ ကိုယ်စိတ်နှလုံးကို သတိပြုကြလော့။
12അല്ലാതെ നിങ്ങള്‍ വല്ലപ്രകാരവും പിന്തിരിഞ്ഞുനിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താല്‍
12သို့မဟုတ် သင်တို့သည် ရွေ့လျော့၍၊ သင်တို့တွင် ကျန်ကြွင်းသေးသော ဤလူမျိုးတို့၌ မှီဝဲလျက်၊ ထိမ်းမြား ပေးစား၍ ပေါင်းဘော်ဆက်ဆံခြင်းရှိလျှင်၊
13നിങ്ങളുടെ ദൈവമായ യഹോവ മേലാല്‍ ഈ ജാതികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില്‍ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്‍വിന്‍ .
13သင်တို့၏ဘုရားသခင် ထာဝရဘုရားသည် နောက်တဖန် ဤလူမျိုးတို့ကို သင်တို့ရှေ့မှ နှင်ထုတ်တော် မမူ။ သင်တို့၏ဘုရားသခင် ထာဝရဘုရား ပေးတော်မူ၍ ကောင်းမွန်သော ဤပြည်၌ သင်တို့သည် မပျောက်မပျက် မှီတိုင်အောင် သူတို့သည် သင်တို့၌ ကျော့ကွင်း၊ ထောင် ချောက်၊ သင်တို့ နံစောင်၌ နှင်တံ၊ သင်တို့မျက်စိ၌ ဆူး ဖြစ်ကြလိမ့်မည် အကြောင်းကို ဧကန်အမှန် သိမှတ်ကြ လော့။
14ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
14ငါသော်ကား၊ မြေသားအပေါင်းတို့သွားရာလမ်း သို့ ယနေ့သွားလုပြီ။ သင်တို့၏ဘုရားသခင် ထာဝရ ဘုရားသည် သင်တို့အဘို့ မိန့်တော်မူသော ကောင်းကျိုး တစုံတပါးမျှ မယုတ်မလျော့၊ အကုန်အစင်ပြည့်စုံကြောင်း ကို သင်တို့သည် စိတ်နှလုံးထဲမှာ သိကြ၏။
15നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേല്‍ വരുത്തും.
15သင်တို့၏ ဘုရားသခင် ထာဝရဘုရား ဂတိ တော်ရှိသည်အတိုင်း၊ ကောင်းကျိုးအပေါင်းတို့သည် သင်တို့အပေါ်၌ ရောက်သကဲ့သို့၊ ထိုအတူ သင်တို့၏ ဘုရားသခင် ထာဝရဘုရားပေးတော်မူသော ဤကောင်း မွန်သောပြည်မှ သင်တို့ကို သုတ်သင်ပယ်ရှင်းတော်မမူမှီ တိုင်အောင်၊ ထာဝရဘုရားသည် သင်တို့အပေါ်၌ ဘေး ဥပဒ်အပေါင်းတို့ကို ရောက်စေတော်မူမည်။
16നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.
16သင်တို့သည် သင်တို့၏ဘုရားသခင် ထာဝရ ဘုရားထားတော်မူသော ပဋိညာဉ်တရားကို ပြစ်မှားလျက်၊ အခြားတပါးသော ဘုရားတို့ထံသို့သွား၍ ဦးညွှတ်ဝတ်ပြု လျှင်၊ ထာဝရဘုရားသည် အမျက်ထွက်၍၊ အရင်ပေး တော်မူသော ဤကောင်းမွန်သောပြည်၌ သင်တို့သည် အလျင်အမြန်ပျောက်ပျက်ကြလိမ့်မည်ဟု ဟောပြော၏။