Malayalam

Myanmar

Judges

14

1അനന്തരം ശിംശോന്‍ തിമ്നയിലേക്കു ചെന്നു തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
1တရံရောအခါ၊ ရှံဆုန်သည် တိမနတ်မြို့သို့ သွား၍၊ ထိုမြို့၌ ဖိလိတ္တိအမျိုးဖြစ်သော မိန်းမတယောက်ကို မြင်လျှင်၊
2അവന്‍ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചുഞാന്‍ തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
2မိဘထံသို့ ပြန်လာ၍၊ တိမနတ်မြို့၌ ဖိလိတ္တိအမျိုးဖြစ်သော မိန်းမတယောက်ကို မြင်ခဲ့ပြီ။ ကျွန်ုပ် ကြင်ဘက်ဖြစ်ဘို့ရာ တောင်း၍ ပေးပါဟုဆိုသော်၊
3അവന്റെ അപ്പനും അമ്മയും അവനോടുഅഗ്രചര്‍മ്മികളായ ഫെലിസ്ത്യരില്‍നിന്നു നീ ഒരു ഭാര്യയെ എടുപ്പാന്‍ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോന്‍ തന്റെ അപ്പനോടുഅവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
3မိဘတို့က၊ သင်သည် အရေဖျားလှီးခြင်းကို မခံသော ဖိလိတ္တိလူတို့တွင် မယားကို သွား၍ ယူရမည် အကြောင်း၊ သင်၏ညီအစ်ကိုသမီး ငါတို့အမျိုးသားချင်းသမီးတို့တွင် မိန်းမတယောက်မျှ မရှိလောဟု ဆိုသော်လည်း၊ ရှံဆုန်က၊ ထိုမိန်းမကို တောင်း၍ ပေးပါ။ အလွန်နှစ်သိမ့်ပါသည်ဟု အဘအား ပြောဆို၏။
4ഇതു യഹോവയാല്‍ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.
4ထာဝရဘုရားစီရင်တော်မူသောအားဖြင့်၊ ရှံဆုန်သည် ဖိလိတ္တိလူတို့၌ အမှုရှာကြောင်းကို မိဘတို့သည် မရိပ်မိကြ။ ထိုကာလ၌ ဖိလိတ္တိလူတို့သည် ဣသရေလအမျိုးကို အုပ်စိုးသတည်း။
5അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളില്‍ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
5ထိုအခါ ရှံဆုန်သည် မိဘနှင့်တကွ တိမနတ်မြို့သို့ သွား၍၊ တိမနတ်စပျစ်ဥယျာဉ်များသို့ ရောက်လျှင်၊ ခြင်္သေ့ပျိုတကောင်သည် သူ့ကိုတွေ့၍ ဟောက်လေ၏။
6അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു; കയ്യില്‍ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
6ထိုအခါ ရှံဆုန်လက်၌ တစုံတခုမျှ မပါသော်လည်း၊ ထာဝရဘုရား၏ ဝိညာဉ်တော်သည် သူ့အပေါ်မှာ သက်ရောက်သဖြင့်၊ သူသည် ဆိတ်သငယ်ကို ဆွဲဖြတ်သကဲ့သို့ ထိုခြင်္သေ့ကို ဆွဲဖြတ်၏။ သို့ရာတွင် မိမိပြုသော အမှုကို မိဘတို့အား မကြားမပြောဘဲ နေ၏။
7പിന്നെ അവന്‍ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.
7မြို့သို့ ရောက်၍ မိန်းမနှင့် နှုတ်ဆက်သဖြင့် ရှံဆုန်သည် နှစ်သိမ့်၏။
8കുറെക്കാലം കഴിഞ്ഞശേഹം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയില്‍ സിംഹത്തിന്റെ ഉടല്‍ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
8အချိန်စေ့၍ ထိုမိန်းမကို သိမ်းယူခြင်းငှါ သွားစဉ်အခါ၊ ခြင်္သေ့အကောင်ကို ကြည့်ရှုအံ့သောငှါ၊ လမ်းမှ လွှဲသွား၍ ခြင်္သေ့အကောင်ထဲမှာ ပျားအုံနှင့် ပျားရည်ရှိသည်ကို တွေ့မြင်လျှင်၊
9അതു അവന്‍ കയ്യില്‍ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കല്‍ ചെന്നു അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാല്‍ തേന്‍ ഒരു സിംഹത്തിന്റെ ഉടലില്‍നിന്നു എടുത്തു എന്നു അവന്‍ അവരോടു പറഞ്ഞില്ല.
9နှိုက်ယူ၍စားလျက် ခရီးသွားလေ၏။ မိဘထံသို့ ရောက်သော် ပေး၍ သူတို့သည်လည်း စားကြ၏။ သို့ရာတွင် ထိုပျားရည်ကို ခြင်္သေ့အကောင်ထဲက နှိုက်ယူကြောင်းကို မကြားမပြောဘဲ နေ၏။
10അങ്ങനെ അവന്റെ അപ്പന്‍ ആ സ്ത്രീയുടെ വീട്ടില്‍ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു; യൌവനക്കാര്‍ അങ്ങനെ ചെയ്ക പതിവായിരുന്നു.
10အဘသည်လည်း၊ မိန်းမနေရာအရပ်သို့ သွားပြန်၍ ရှံဆုန်သည် လူပျိုထုံးစံအတိုင်း ပွဲလုပ်လေ၏။
11അവര്‍ അവനെ കണ്ടപ്പോള്‍ അവനോടുകൂടെ ഇരിപ്പാന്‍ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
11ထိုအရပ်သားတို့သည် ရှံဆုန်ကို မြင်သောအခါ၊ သူနှင့်အတူ ပွဲခံခြင်းငှါ အပေါင်းအဘော်သုံးဆယ်တို့ကို ခေါ်ခဲ့ကြ၏။
12ശിംശോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങള്‍ അതു വീട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
12ရှံဆုန်ကလည်း၊ သင်တို့အား စကားဝှက်ကို ငါပြောမည်။ ပွဲခံရာခုနစ်ရက်တွင် ဘော်ပြနိုင်လျှင် ခြုံထည် သုံးဆယ်၊ အင်္ကျီသုံးဆယ်ကို ငါပေးမည်။
13വീട്ടുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങള്‍ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവര്‍ അവനോടുനിന്റെ കടം പറക; ഞങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
13မဘော်မပြနိုင်လျှင် သင်တို့သည် ခြုံထည်သုံးဆယ်၊ အင်္ကျီသုံးဆယ်ကို ငါ့အား ပေးရမည်ဟုဆိုသော် သူတို့က၊ သင့်စကားဝှက်ကို ငါတို့အား ကြားပြောပါဟု ဝန်ခံကြ၏။
14അവന്‍ അവരോടു ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാല്‍ കടം വീട്ടുവാന്‍ മൂന്നു ദിവസത്തോളം അവര്‍ക്കും കഴിഞ്ഞില്ല.
14ရှံဆုန်ကလည်း၊ စားတတ်သောသူ၏အထဲက အစာ၊ သန်စွမ်းသော သူ၏အထဲက အချိုထွက်လေစွဟု ဆို၏။ ထိုစကားဝှက်အနက်ကို သူတို့သည် သုံးရက်ပတ်လုံးရှာ၍ မတွေ့နိုင်ကြ။
15ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്റെ ഭാര്യയോടുഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങള്‍ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.
15စတုတ္ထနေ့ရောက်မှ၊ သူတို့က၊ သင်၏လင်သည် စကားဝှက်အနက်ကို ဘော်ပြစေခြင်းငှါ သူ့ကို ချော့မော့ ရမည်။ သို့မဟုတ် သင်နှင့်တကွ သင့်အဆွေအမျိုးကို မီးရှို့မည်။ ငါတို့ဥစ္စာကို လုယူခြင်းငှါ ငါတို့ကို ခေါ်ဘိတ်သလောဟု ရှံဆုန်၏ မယားကို ဆိုသောကြောင့်၊
16ശിംശോന്റെ ഭാര്യ അവന്റെ മുമ്പില്‍ കരഞ്ഞുനീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ അപ്പന്നും അമ്മെക്കും ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.
16သူသည် လင်ရှေ့မှာ ငိုကြွေး၍ သင်သည် ငါ့ကို မချစ် မုန်းပါ၏။ ငါ့အမျိုးသားချင်းတို့အား စကားဝှက်ကို ပြောသော်လည်း၊ အနက်ကို ငါ့အား မပြပါတကားဟု ဆို၏။ ရှံဆုန်ကလည်း၊ ငါသည် ကိုယ်မိဘကိုမျှ မပြဘဲ သင့်အား ပြရမည်လောဟုဆိုသော်လည်း၊
17വിരുന്നിന്റെ ഏഴു ദിവസവും അവള്‍ അവന്റെ മുമ്പില്‍ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവള്‍ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവന്‍ പറഞ്ഞുകൊടുത്തു; അവള്‍ തന്റെ അസ്മാദികള്‍ക്കും കടം പറഞ്ഞുകൊടുത്തു.
17ပွဲခံရာခုနစ်ရက်စေ့အောင် လင်ရှေ့မှာ ငိုကြွေး၍ ခုနစ်ရက်မြောက်သော နေ့၌ အလွန်ပူဆာသော ကြောင့် အနက်ကို ဘော်ပြ၏။ မိန်းမသည်လည်း အမျိုးသားချင်းတို့အား ပြန်ပြောလေ၏။
18ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുംമുമ്പെ പട്ടണക്കാര്‍ അവനോടുതേനിനെക്കാള്‍ മധുരമുള്ളതു എന്തു? സിംഹത്തെക്കാള്‍ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കില്‍ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
18မြို့သားတို့သည် ခုနစ်ရက်မြောက်သောနေ့ နေမဝင်မှီလာ၍ ပျားရည်ထက် အဘယ်အရာ ချိုသနည်း။ ခြင်္သေ့ထက် အဘယ်အရာ သန်စွမ်းသနည်းဟု ဘော်ပြကြ၏။ ရှံဆုန်ကလည်း၊ သင်တို့သည် ငါ့နွားမပျို နှင့် မထွန်လျှင် ငါ့စကားဝှက်အနက်ကို ရှာ၍ မတွေ့ဟုဆို၏။
19പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേല്‍ വന്നു; അവന്‍ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവര്‍ക്കും വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവന്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി.
19ထာဝရဘုရား၏ဝိညာဉ်တော်သည် ရှံဆုန်အပေါ်မှာ သက်ရောက်သဖြင့်၊ သူသည် အာရှကေလုန်မြို့ သို့ သွား၍ မြို့သားသုံးဆယ်ကို သတ်ပြီးမှ သူတို့ဥစ္စာကို လုယူ၍ စကားဝှက်အနက်ကို ဘော်ပြသော သူတို့အား အဝတ်စုံတို့ကို ပေးပြီးမှ၊ အမျက်ထွက်၍ မိမိအဘအိမ်သို့ ပြန်သွားလေ၏။
20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീര്‍ന്നു.
20မယားကို ကားရှံဆုန်ပေါင်းဘော်သော အဆွေခင်ပွန်းအား ပေးစားသတည်း။