1കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോന്‍ ഒരു കോലാട്ടിന്‍ കുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാന്‍ ചെന്നുശയനഗൃഹത്തില്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ
1နောက်တဖန် ဂျုံစပါးရိတ်ရာ ကာလ၌ ရှံဆုန်သည် ဆိတ်သငယ်ပါလျက်၊ မိမိမယားကို ကြည့်ရှုခြင်းငှါ သွား၍၊ သူ့အခန်းထဲမှာ သူနှင့်အတူ အိပ်မည်ဟု ကြံသော်၊ ယောက္ခမသည် ဆီးတား၍၊
2നിനക്കു അവളില്‍ കേവലം അനിഷ്ടമായി എന്നു ഞാന്‍ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയല്ലോ? അവള്‍ മറ്റവള്‍ക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
2သင်သည် ငါ့သမီးကို ဆက်ဆက် မုန်းသည်ဟု ငါအထင်ရောက်သောကြောင့်၊ သင့်အပေါင်းအဘော် အား ငါပေးစားပြီ။ သူ့ညီမသည် သူ့ထက်သာ၍ လှသည် မဟုတ်လော။ အစ်မ၏ကိုယ်စား ညီမကို ယူပါတော့ဟု ဆို၏။
3അതിന്നു ശിംശോന്‍ ഇപ്പോള്‍ ഫെലിസ്ത്യര്‍ക്കും ഒരു ദോഷം ചെയ്താല്‍ ഞാന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
3ထိုအမှုကို ထောက်၍ ရှံဆုန်က၊ ငါသည် ဖိလိတ္တိလူတို့၌ အပြစ်ပြုသော်လည်း၊ သူတို့သည် ငါ့ကို အပြစ်တင်စရာမရှိဟု ဆိုသည်နှင့်အညီ၊
4ശിംശോന്‍ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാല്‍ ചേര്‍ത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയില്‍ ഔരോ പന്തംവെച്ചു കെട്ടി.
4သွား၍ မြေခွေးသုံးရာတို့ကို ဘမ်းပြီးမှ၊ မြေခွေးအမြီးတခုနှင့် တခုကို ပေါင်းလျက်၊ အမြီးနှစ်ခုကြား၌ မီးရှူးကို စည်း၍၊
5പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
5မီးရှူးတို့ကို မီးညှိသဖြင့် ဖိလိတ္တိလူတို့ စပါးလယ်ထဲသို့ လွှတ်လိုက်၍ စပါးပင်ကို၎င်း၊ ကောက်လှိုင်းကို ၎င်း၊ စပျစ်ဥယျာဉ်၊ သံလွင်ဥယျာဉ်တို့ကို၎င်း မီးလောင်လေ၏။
6ഇതു ചെയ്തതു ആര്‍ എന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകന്‍ ശിംശോന്‍ ; അവന്റെ ഭാര്യയെ അവന്‍ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവര്‍ക്കും അറിവുകിട്ടി; ഫെലിസ്ത്യര്‍ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
6ဖိလိတ္တိလူတို့ကလည်း၊ ဤအမှုကို အဘယ်သူပြုသနည်းဟု မေးမြန်းသော်၊ တိမနတ်မြို့သား၏ သားမက် ရှံဆုန်ပြုပြီ။ သူ၏မယားကို သူ၏အပေါင်းအဘော်အား ပေးစားပြီတကားဟု ပြန်ပြောလျှင်၊ ဖိလိတ္တိလူတို့သည် လာ၍ ထိုမိန်းမနှင့် သူ၏အဘကို မီးရှို့ကြ၏။
7അപ്പോള്‍ ശിംശോന്‍ അവരോടുനിങ്ങള്‍ ഈവിധം ചെയ്യുന്നു എങ്കില്‍ ഞാന്‍ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.
7ရှံဆုန်ကလည်း၊ ထိုသို့ ပြုသောကြောင့် ငါသည် စိတ်ပြေအောင် ပြုမည်။ စိတ်ပြေပြီးမှ ငြိမ်သက်စွာ နေမည်ဟု ဆိုလျက်၊
8അവരെ കഠിനമായി അടിച്ചു തുടയും നടുവും തകര്‍ത്തുകളഞ്ഞു. പിന്നെ അവന്‍ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തില്‍ പാര്‍ത്തു.
8သူတို့ကို ကြီးစွာသော လုပ်ကြံခြင်းအားဖြင့် တပြိုင်နက် ရိုက်သတ်ပြီးလျှင် ဧတံကျောက်ထိပ်သို့ သွား၍ နေ၏။
9എന്നാല്‍ ഫെലിസ്ത്യര്‍ ചെന്നു യെഹൂദയില്‍ പാളയമിറങ്ങി ലേഹിയില്‍ എല്ലാം പരന്നു.
9တဖန် ဖိလိတ္တိလူတို့သည် ယုဒပြည်သို့ ချီသွား၍ တပ်ချသဖြင့်၊ လေဟိအရပ်၌ အနှံ့အပြားနေကြ၏။
10നിങ്ങള്‍ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യര്‍ ചോദിച്ചു. ശിംശോന്‍ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള്‍ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാന്‍ വന്നിരിക്കുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
10ယုဒလူတို့ကလည်း၊ အဘယ်ကြောင့် ချီလာကြသနည်းဟု မေးသော်၊ ငါတို့၌ ရှံဆုန်ပြုသကဲ့သို့ သူ့ကို ချည်နှောင်၍ ပြုခြင်းငှါ ချီလာသည်ဟု ပြန်ပြောကြ၏။
11അപ്പോള്‍ യെഹൂദയില്‍നിന്നു മൂവായിരംപേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കല്‍ ചെന്നു ശിംശോനോടുഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്നു അവന്‍ അവരോടു പറഞ്ഞു.
11ထိုအခါ ယုဒလူသုံးထောင်တို့သည် ဧတံကျောက်ထိပ်သို့ သွား၍၊ ဖိလိတ္တိလူတို့သည် ငါတို့သခင် ဖြစ်ကြောင်းကို သင်မသိသလော။ သင်သည် ငါတို့၌ အဘယ်သို့ ပြုသနည်းဟု မေးသော်၊ ငါ၌ သူတို့ပြုသကဲ့သို့ သူတို့၌ ငါပြုပြီဟု ပြန်ပြော၏။
12അവര്‍ അവനോടുഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോന്‍ അവരോടുനിങ്ങള്‍ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‍വിന്‍ എന്നു പറഞ്ഞു.
12သူတို့ကလည်း၊ သင့်ကို ချည်နှောင်၍ ဖိလိတ္တိလူတို့လက်သို့ အပ်ခြင်းငှါ ယခု ငါတို့ လာကြပြီဟုဆိုသော်၊ ရှံဆုန်က၊ သင်တို့သည် ကိုယ်တိုင် ငါ့ကို မလုပ်ကြံပါဟု ကျိန်ဆိုကြလော့ဟု ဆိုလျှင်၊
13അവര്‍ അവനോടുഇല്ല; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യില്‍ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവര്‍ രണ്ടു പുതിയ കയര്‍കൊണ്ടു അവനെ കെട്ടി പാറയില്‍നിന്നു കൊണ്ടുപോയി.
13သူတို့က၊ ငါတို့သည် မလုပ်ကြံပါ။ ကျပ်ကျပ်ချည်နှောင်၍ သူတို့လက်၌ အပ်မည်။ အကယ်စင်စစ် ကိုယ်တိုင်သင့်ကို မသတ်ပါဟုဆိုလျက် ကြိုးသစ်နှစ်စင်းဖြင့် ချည်နှောင်၍ ကျောက်ပေါ်က ဆောင်ခဲ့ကြ၏။
14അവന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ടു ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂല്‍പോലെ ആയി; അവന്റെ ബന്ധനങ്ങള്‍ കൈമേല്‍നിന്നു ദ്രവിച്ചുപോയി.
14လေဟိအရပ်သို့ ရောက်သောအခါ၊ ဖိလိတ္တိလူတို့သည် ကြွေးကြော်ကြ၏။ ထာဝရဘုရား၏ ဝိညာဉ်တော်သည် သူ့အပေါ်မှာ သက်ရောက်သဖြင့်၊ သူ့လက်၌ ချည်သော ကြိုးတို့သည် မီးထိသော ပိုက်ဆန်ကဲ့သို့ ဖြစ်၍ အချည်အနှောင်ကျွတ်လေ၏။
15അവന്‍ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
15သူသည်လည်း မြည်းမေးရိုးလတ်လတ်ကို တွေ့၍ ကိုင်ယူပြီးလျှင် လူတထောင်တို့ကို သတ်လေ၏။
16കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാന്‍ സംഹരിച്ചു എന്നു ശിംശോന്‍ പറഞ്ഞു.
16သတ်ပြီးလျှင် မြည်းမေးရိုးဖြင့် အပုံပုံ၊ မြည်းမေးရိုးဖြင့် လူတထောင်ကို ငါသတ်လေပြီဟု ဆိုသောနောက်၊
17ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവന്‍ താടിയെല്ലു കയ്യില്‍ നിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
17မြည်းမေးရိုးကို ပစ်လိုက်၍၊ ထိုအရပ်ကို ရာမတ်လေဟိအမည်ဖြင့် တွင်လေ၏။
18പിന്നെ അവന്‍ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചുഅടിയന്റെ കയ്യാല്‍ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ചു അഗ്രചര്‍മ്മികളുടെ കയ്യില്‍ വീഴേണമോ എന്നു പറഞ്ഞു.
18အလွန်ရေငတ်၍ ထာဝရဘုရားကို ဆုတောင်းလျက်၊ ကိုယ်တော်သည် ဤကြီးစွာသော ကယ်တင်ခြင်း ကို ကိုယ်တော်၏ကျွန်လက်၌ ပေးတော်မူပြီးမှ၊ ယခု အကျွန်ုပ်သည် ရေငတ်သဖြင့် သေ၍ အရေဖျား လှီးခြင်းကို မခံသော လူတို့လက်သို့ ရောက်ရပါမည်လောဟု လျှောက်သော်၊
19അപ്പോള്‍ ദൈവം ലേഹിയില്‍ ഒരു കുഴി പിളരുമാറാക്കി, അതില്‍നിന്നു വെള്ളം പുറപ്പെട്ടു; അവന്‍ കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു ഏന്‍ --ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയില്‍ ഉണ്ടു.
19လေဟိအရပ်၌ ချိုင့်ဝှမ်းရာကို ဘုရားသခင်ဖောက်တော်မူ၍ ရေထွက်လေ၏။ သူသည် ရေကို သောက်သဖြင့် အသက်ရှူပြန်၍ အားဖြည့်လေ၏။ သို့ဖြစ်၍ ထိုချိုင့်ဝှမ်းရာကို အဟက္ကောရအမည်ဖြင့် တွင်၍ ယနေ့တိုင်အောင် လေဟိအရပ်၌ ရှိသတည်း။
20അവന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
20ရှံဆုန်သည်လည်း ဖိလိတ္တိလူတို့လက်ထက် ဣသရေလအမျိုးကို အနှစ်နှစ်ဆယ် အုပ်စိုးလေ၏။