Malayalam

Myanmar

Judges

7

1അനന്തരം ഗിദെയോന്‍ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്‍ക്കും വടക്കു മോരേകുന്നിന്നരികെ താഴ്വരയില്‍ ആയിരുന്നു.
1ယေရုဗ္ဗာလအမည်ဖြင့် ခေါ်ဝေါ်သော ဂိဒေါင်သည် နံနက်စောစောထ၍၊ ရှိသမျှသော သူတို့နှင့်တကွ ဟာရုတ်ရေတွင်းနားမှာ တပ်ချသဖြင့်၊ မိဒျန်တပ်သည် မြောက်ဘက်၊ မောရေတောင်ခြေရင်းချိုင့်၌ ရှိ၏။
2യഹോവ ഗിദെയോനോടുനിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേല്‍ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാന്‍ മിദ്യാന്യരെ ഇവരുടെ കയ്യില്‍ ഏല്പിക്കയില്ല.
2ထာဝရဘုရားကလည်း၊ သင်၌ပါသော လူတို့သည် အလွန်များ၍၊ သူတို့လက်၌ မိဒျန်လူတို့ကို ငါမအပ်ရ။ အပ်လျှင် ဣသရေလအမျိုးက၊ ငါ့လက်ရုံးသည် ငါ့ကိုကယ်တင်ပြီဟု ငါ့တဘက်၌ ဝါကြွား လိမ့်မည်။
3ആകയാല്‍ നീ ചെന്നു ആര്‍ക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കില്‍ അവന്‍ ഗിലെയാദ് പര്‍വ്വതത്തില്‍നിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തില്‍ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തില്‍ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി; പതിനായിരംപേര്‍ ശേഷിച്ചു.
3သို့ဖြစ်၍၊ ကြောက်လန့်သောသူ မည်သည်ကား၊ ဂိလဒ်တောင်မှ စောစော ပြန်သွားစေဟု လူများတို့ အား ဟစ်ကြော်လော့ဟု ဂိဒေါင်အား မိန့်တော်မူသဖြင့်၊ လူနှစ်သောင်းနှစ်ထောင် ပြန်သွား၍ တသောင်းကျန်ရစ်၏။
4യഹോവ പിന്നെയും ഗിദെയോനോടുജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാന്‍ അവരെ പരിശോധിച്ചുതരാം; ഇവന്‍ നിന്നോടുകൂടെ പോരട്ടെ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരട്ടെ; ഇവന്‍ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരേണ്ടാ എന്നു കല്പിച്ചു.
4တဖန် ထာဝရဘုရားကလည်း၊ လူတို့သည် အလွန်များသေး၏။ ရေဆိပ်သို့ ခေါ်ခဲ့လော့။ သူတို့ကို ရေဆိပ်မှာ သင့်အဘို့ ငါစုံစမ်းမည်။ ထိုအခါ ဤမည်သောသူသည် သင်နှင့်အတူ သွားရမည်ဟု ငါဆိုလျှင်၊ ထိုသူသည် သွားရမည်။ ဤမည်သော သူမသွားရဟု ငါဆိုလျှင် ထိုသူသည် မသွားရဟု မိန့်တော်မူသည်အတိုင်း၊
5അങ്ങനെ അവന്‍ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടുപട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നിക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാന്‍ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിര്‍ത്തുക എന്നു കല്പിച്ചു.
5ဂိဒေါင်သည် လူတို့ကို ရေဆိပ်သို့ ခေါ်ခဲ့၍၊ ထာဝရဘုရားက၊ ခွေးသည် ရေကိုလျက်၍ သောက်သကဲ့သို့ လျှာနှင့်လျက်၍ သောက်သောသူတစု၊ ဒူးထောက်လျက် ဝပ်၍ သောက်သောသူတစု၊ ထိုလူနှစ်စုကို ခွဲထားလော့ဟု ဂိဒေါင်အား မိန့်တော်မူ၏။
6കൈ വായക്കു വെച്ചു നക്കിക്കുടിച്ചവര്‍ ആകെ മുന്നൂറുപേര്‍ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാന്‍ മുട്ടുകുത്തി കുനിഞ്ഞു.
6ထိုအခါ မိမိလက်ခုပ်နှင့်ရေကို ယူသဖြင့် လျက်၍ သောက်သောသူ သုံးရာရှိ၏။ ကြွင်းသောသူအပေါင်း တို့သည် ရေသောက်ခြင်းငှါ ဒူးထောက်၍ ဝပ်ကြ၏။
7യഹോവ ഗിദെയോനോടുനക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാന്‍ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യില്‍ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.
7ထာဝရဘုရားကလည်း၊ လျက်၍ သောက်သောသူ သုံးရာအားဖြင့် သင့်ကို ငါကယ်တင်၍ မိဒျန်လူတို့ကို သင့်လက်၌အပ်မည်။ ကြွင်းသောသူတို့ကို မိမိနေရာသို့ ပြန်သွားစေဟု ဂိဒေါင်အား မိန့်တော်မူ၏။
8അങ്ങനെ അവര്‍ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയില്‍ ആയിരുന്നു.
8ထိုသူတို့သည် စားစရိတ်နှင့် တံပိုးများကို ယူ၍၊ ကြွင်းသော ဣသရေလအမျိုးသားအပေါင်းတို့ကို မိမိနေရာသို့ ဂိဒေါင်သည် လွှတ်လိုက်သဖြင့်၊ ထိုသုံးရာသော လူတို့ကိုသာ မိမိနှင့်အတူ ချန်ထားလေ၏။ မိဒျန်လူတို့သည် သူ့အောက်ချိုင့်၌ တပ်ချလျက် ရှိကြ၏။
9അന്നു രാത്രി യഹോവ അവനോടു കല്പിച്ചതുഎഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
9ထိုညဉ့်တွင် ထာဝရဘုရားက၊ ထလော့။ ရန်သူတပ်ချရာသို့ ချီသွားလော့။ သင့်လက်၌ ငါအပ်မည်။
10ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു പേടിയുണ്ടെങ്കില്‍ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.
10မချီဝံ့လျှင် သင်၏ ကျွန်ဖုရကို ရှေ့ဦးစွာ ခေါ်သွားလော့။
11എന്നാല്‍ അവര്‍ സംസാരിക്കുന്നതു എന്തെന്നു നീ കേള്‍ക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തില്‍ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.
11သူတို့သည် အဘယ်သို့ ပြောသည်ကို ကြားလိမ့်မည်။ ထိုနောက်မှ တပ်ချရာသို့ ချီသွားခြင်းငှါ သင့်လက်အားကြီးလိမ့်မည်ဟု မိန့်တော်မူသည်အတိုင်း၊ ဂိဒေါင်သည် မိမိကျွန်ဖုရကို ခေါ်၍ ရန်သူ၏ တပ်ပြင်၌ ကင်းထိုးသော သူရှိရာသို့ သွားလေ၏။
12എന്നാല്‍ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയില്‍ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യം ആയിരുന്നു.
12မိဒျန်ပြည်သား၊ အာမလက်ပြည်သား၊ အရှေ့ပြည်သားအပေါင်းတို့သည် ချိုင့်၌အိပ်လျက်၊ ကျိုင်းကောင် နှင့်အမျှ များကြ၏။ ကုလားအုပ်တို့သည်လည်း၊ သမုဒ္ဒရာသဲလုံးနှင့်အမျှ အတိုင်းမသိ များကြ၏။
13ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരുത്തന്‍ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നുഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവന്‍
13ဂိဒေါင်သည် ရောက်သောအခါ၊ လူတယောက်သည် မိမိမြင်မက်သော အိပ်မက်ကို မိမိအပေါင်း အဘော်အား ပြန်ပြောသည်မှာ၊ ငါမြင်မက်သည်ကား၊ မုယောမုန့်တပြားသည် မိဒျန်တပ်ထဲသို့ လိမ့်၍ တဲတဆောင်ကို တွေ့လျှင်၊ ထိခိုက်မှောက်လှန် ဖြိုချလေ၏ဟု ဆိုသော်၊
14ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
14သူ၏အပေါင်းအဘော်က၊ ထိုမုန့်ပြားသည် အခြားမဟုတ် ဣသရေလအမျိုးယောရှသားဂိဒေါင်၏ ထားဖြစ်၏။ ထိုသူလက်၌ ဘုရားသခင်သည် မိဒျန်အမျိုး၊ မိဒျန်ဗိုလ်ခြေအပေါင်းကို အပ်တော်မူမည်ဟု ပြန်ပြော၏။
15ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തില്‍ മടങ്ങിച്ചെന്നുഎഴുന്നേല്പിന്‍ , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
15ထိုအိပ်မက်နှင့် အိပ်မက်အနက်ကို ဂိဒေါင်သည် ကြားသောအခါ၊ ကိုးကွယ်၍ ဣသရေလတပ်သို့ ပြန်ပြီးလျှင်၊ ထကြ၊ ထာဝရဘုရားသည် မိဒျန်ဗိုလ်ခြေတို့ကို သင်တို့လက်၍ အပ်တော်မူမည်ဟု ဆို၏။
16അനന്തരം അവന്‍ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യില്‍ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.
16ထိုအခါ လူသုံးရာတို့ကို သုံးစုခွဲ၍၊ တံပိုးတလုံးနှင့် မီးခွက်ပါသော အိုးတလုံးစီကို လူတိုင်းလက်၌ ဆောင်စေ၏။
17ഞാന്‍ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിന്‍ ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിന്‍ ,
17ငါ့ကို ကြည့်၍ ငါပြုသည်အတိုင်း ပြုကြ။ တပ်ပြင်သို့ ရောက်သောအခါ၊ ငါပြုသည်အတိုင်း ပြုကြ။
18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോള്‍ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതിയഹോവേക്കും ഗിദെയോന്നും വേണ്ടി എന്നു പറവിന്‍ .
18ငါနှင့် ငါ၌ ပါသောသူအပေါင်းတို့သည် တံပိုးမှုတ်သောအခါ၊ တပ်ပတ်လည်အရပ်ရပ်၌ သင်တို့သည် တံပိုးမှုတ်၍၊ ထာဝရဘုရားနှင့် ဂိဒေါင်၏ ထားဟု ဟစ်ကြလော့ဟု မှာထား၏။
19മദ്ധ്യയാമത്തിന്റെ ആരംഭത്തില്‍ അവര്‍ കാവല്‍ മാറി നിര്‍ത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യില്‍ ഉണ്ടായിരുന്ന കുടങ്ങള്‍ ഉടെച്ചു.
19ထိုသို့ ဂိဒေါင်နှင့် သူ၌ပါသော လူတရာတို့သည် သန်းခေါင်ယံ၌ ကင်းလဲစက တပ်ပြင်သို့ ရောက်သဖြင့် တံပိုးမှုတ်ကြ၏။ မိမိကိုင်သော အိုးတို့ကိုလည်း ခွဲကြ၏။
20മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടെച്ചു; ഇടത്തു കയ്യില്‍ പന്തവും വലത്തു കയ്യില്‍ ഊതുവാന്‍ കാഹളവും പിടിച്ചുയഹോവേക്കും ഗിദെയോന്നും വേണ്ടി വാള്‍ എന്നു ആര്‍ത്തു.
20လူသုံးစုတို့သည် တံပိုးမှုတ်၍ အိုးတို့ကို ခွဲသဖြင့် လက်ဝဲလက်၌ မီးခွက်တို့ကို၎င်း၊ လက်ျာလက်၌ မှုတ်စရာတံပိုးတို့ကို၎င်း ကိုင်လျက်၊ ထာဝရဘုရားနှင့် ဂိဒေါင်၏ထားဟု ဟစ်ကြ၏။
21അവര്‍ പാളയത്തിന്റെ ചുറ്റും ഔരോരുത്തന്‍ താന്താന്റെ നിലയില്‍ തന്നേ നിന്നു; പാളയമെല്ലാം പാച്ചല്‍ തുടങ്ങി; അവര്‍ നിലവിളിച്ചുകൊണ്ടു ഔടിപ്പോയി.
21သူတို့သည် တပ်ပတ်ဝန်းကျင်၌ လူတိုင်း မိမိနေရာအရပ်တွင် ရပ်နေ၍၊ တပ်သားအပေါင်းတို့သည် ပြေးလျက်၊ အော်လျက် ထွက်ပြေးကြ၏။
22ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള്‍ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്‍-മെഹോലയുടെ അതിര്‍വരെയും ഔടിപ്പോയി.
22လူသုံးရာတို့သည် တံပိုးမှုတ်သောအခါ၊ ထာဝရဘုရား၏ တန်ခိုးတော်ကြောင့်၊ တပ်သားအပေါင်း တို့သည် တယောက်ကိုတယောက်တိုက်၍၊ ဇေရရတ်အရပ် ဗက်ရှိတ္တမြို့သို့၎င်း၊ တဗ္ဗတ်မြို့နားမှာ အာဗေလမဟောလမြို့နယ်သို့၎င်း ပြေးကြ၏။
23യിസ്രായേല്യര്‍ നഫ്താലിയില്‍നിന്നും ആശേരില്‍നിന്നും മനശ്ശെയില്‍നിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്‍ തുടര്‍ന്നു.
23ဣသရေလလူတို့သည် နဿလိခရိုင်၊ အာရှာခရိုင်၊ မနာရှေခရိုင် အရပ်ရပ်ထဲက စုလာ၍၊ မိဒျန်လူ တို့ကို လိုက်ကြ၏။
24ഗിദെയോന്‍ എഫ്രയീംമലനാട്ടില്‍ എല്ലാടവും ദൂതന്മാരെ അയച്ചുമിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോര്‍ദ്ദാനെയും അവര്‍ക്കും മുമ്പെ കൈവശമാക്കിക്കൊള്‍വിന്‍ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യര്‍ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോര്‍ദ്ദാനും കൈവശമാക്കി.
24ဂိဒေါင်သည်လည်း၊ တမန်တို့ကို ဧဖရိမ်တောင်တရှောက်လုံးသို့ စေလွှတ်၍၊ သင်တို့သည် မိဒျန်လူတို့ကို ဆီးတားခြင်းငှါ ယော်ဒန်မြစ်နား၊ ဗက်ဗာရရွာတိုင်အောင် သူတို့အရင် စောင့်နေကြလော့ဟု မှာလိုက် သည်အတိုင်း၊ ဧဖရိမ်လူအပေါင်းတို့သည် စုဝေး၍၊ ယော်ဒန်မြစ်နား၊ ဗက်ဗာရရွာတိုင်အောင် စောင့်နေကြ၏။
25ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഔരേബിന്റെയും സേബിന്റെയും തല യോര്‍ദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കല്‍ കൊണ്ടുവന്നു.
25မိဒျန်ဗိုလ်ချုပ်နှစ်ယောက်၊ ဩရဘနှင့် ဇေဘကို ဘမ်းဆီး၍၊ ဩရဘကို ဩရဘကျောက်ပေါ်၌၎င်း၊ ဇေဘကို ဇေဘကို ဇေဘစပျစ်သီးနယ်ရာ တန်ဆာ၌၎င်း သတ်ပြီးမှ၊ မိဒျန်လူတို့ကို လိုက်သဖြင့်၊ ဩရဘ၏ဦးခေါင်းနှင့် ဇေဘ၏ဦးခေါင်းထံသို့ ဆောင်ခဲ့ကြ၏။