1എന്നാല്‍ എഫ്രയീമ്യര്‍നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.
1ဧဖရိမ်လူတို့က၊ သင်သည် မိဒျန်လူတို့ကို တိုက်သွားသောအခါ၊ ငါတို့ကို မခေါ်ဘဲ ငါတို့၌ အဘယ်သို့ ပြုသနည်းဟု ကျပ်ကျပ်အပြစ်တင်ကြ၏။
2അതിന്നു അവന്‍ നിങ്ങളോടു ഒത്തുനോക്കിയാല്‍ ഞാന്‍ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?
2ဂိဒေါင်ကလည်း၊ သင်တို့ပြုသကဲ့သို့ ငါသည် အဘယ်သို့ ပြုပြီးသနည်း။ အဗျေဇာစပျစ်သီး သိမ်းခြင်း ထက် ဧဖရိမ်လိုက်ကောက်ခြင်းသည် သာ၍ ကောင်းသည်မဟုတ်လော။
3നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.
3ဘုရားသခင်သည် မိဒျန်ဗိုလ်ချုပ်ဩရဘနှင့် ဇေဘတို့ကို သင်တို့လက်၌ အပ်တော်မူပြီ။ သင်တို့ ပြုသကဲ့သို့ ငါသည် အဘယ်သို့ ပြုနိုင်သနည်းဟု ပြန်ပြောသောစကားကို သူတို့သည် ကြားသောအခါ စိတ်ပြေကြ၏။
4അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.
4ဂိဒေါင်သည် ယော်ဒန်မြစ်သို့ရောက်သောအခါ၊ သူ၌ရှိသော သူသုံးရာတို့သည် ပင်ပန်းလျက်နှင့် ကူး၍ လိုက်ကြ၏။
5അവന്‍ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്‍മുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
5သုကုတ်မြို့သားတို့အားလည်း၊ ငါ့နောက်လိုက်သောသူတို့အား မုန့်ကို ပေးကြပါလော့။ သူတို့သည် ပင်ပန်းကြပြီ။ ငါသည် မိဒျန်မင်းကြီး ဇေဘဟနှင့် ဇာလမုန္နကို ယခု လိုက်ရှာပါ၏ဟု တောင်းသော် လည်း၊
6നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.
6သုကုတ်မင်းတို့က၊ ငါတို့သည် သင့်အမှုထမ်းတို့အား မုန့်ကို ပေးရမည်အကြောင်း၊ ဇေဘဟနှင့် ဇာလမုန္နသည် သင့်လက်၌ ရှိသလောဟု ပြန်ပြောကြ၏။
7അതിന്നു ഗിദെയോന്‍ ആകട്ടെ; യഹോവ സേബഹിനെയും സല്‍മുന്നയെയും എന്റെ കയ്യില്‍ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
7ဂိဒေါင်ကလည်း၊ သို့ဖြစ်၍ ထာဝရဘုရားသည် ဇေဘဟနှင့် ဇာလမုန္နတို့ကို ငါ့လက်၌ အပ်တော်မူသော အခါ၊ သင်တို့ ကျောကွဲအောင် တောဆူးပင်အမျိုးမျိုးနှင့် ငါရိုက်မည်ဟုဆိုပြီးလျှင်၊
8അവിടെനിന്നു അവന്‍ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളും പറഞ്ഞു.
8ထိုအရပ်က ပေနွေလမြို့သို့ သွား၍၊ သူတို့အား ထိုနည်းတူ တောင်းသော်လည်း၊ သုကုတ်မြို့သားတို့ ပြန်ပြောသည်နည်းတူ၊ ပေနွေလမြို့သားတို့သည် ပြန်ပြောကြ၏။
9അവന്‍ പെനൂവേല്‍നിവാസികളോടുഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
9ဂိဒေါင်ကလည်း၊ ငါသည် တဖန် ငြိမ်ဝပ်စွာ လာသောအခါ၊ ဤရဲတိုက်ကို ဖြိုဖျက်မည်ဟု သူတို့အား ဆို၏။
10എന്നാല്‍ സേബഹും സല്‍മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.
10ထိုအခါ ထားကိုင်သော လူတသိန်းနှစ်သောင်း သေသောကြောင့်၊ အရှေ့မျက်နှာအရပ်သားအပေါင်း တို့တွင် ကျန်ကြွင်းသော လူတသောင်းငါးထောင်ခန့်မျှသာပါလျက်၊ ဇေဘဟနှင့် ဇာလမုန္နတို့သည် ကာကော်မြို့၌ ရှိကြ၏။
11ഗിദെയോന്‍ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
11ဂိဒေါင်သည် နောဗာမြို့၊ ယုဗ္ဗေဟမြို့အရှေ့၊ တဲ၌ နေသူတို့လမ်းဖြင့် ချီသွား၍၊ မစိုးရိမ်ဘဲနေသော မိဒျန်တပ်ကို လုပ်ကြံသဖြင့်၊
12സേബഹും സല്‍മുന്നയും ഔടിപ്പോയി; അവന്‍ അവരെ പിന്തുടര്‍ന്നു, സേബഹ് സല്‍മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.
12မိဒျန်မင်းကြီးဇေဘဟနှင့် ဇာလမုန္နပြေးသောအခါ၊ ဂိဒေါင်သည် လိုက်၍ တပ်ကို ဖျက်လေ၏။
13അനന്തരം യോവാശിന്റെ മകനായ ഗിദെയോന്‍ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്‍നിന്നു മടങ്ങിവരുമ്പോള്‍
13ယောရှသားဂိဒေါင်သည် နေမထွက်မှီ စစ်တိုက်ရာမှ ပြန်လာ၍၊
14സുക്കോത്ത നിവാസികളില്‍ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന്‍ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര്‍ അവന്നു എഴുതിക്കൊടുത്തു.
14သုကုတ်မြို့သား လုလင်တယောက်ကို ဘမ်းမိ၍ မေးစစ်လျှင်၊ ထိုသူသည် သုကုတ်မြို့အရာရှိ၊ အသက်ကြီးသူခုနစ်ဆယ်ခုနစ်ယောက်တို့၏ အမည်အသီးအသီးတို့ကို ပြောလေ၏။
15അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കല്‍ ചെന്നുക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയും ഇതാ എന്നു പറഞ്ഞു.
15ဂိဒေါင်သည်လည်း၊ သုကုတ်မြို့သားတို့ရှိရာသို့ လာ၍၊ သင်တို့က၊ ပင်ပန်းသော သင့်အမှုထမ်းတို့အား ငါတို့သည် မုန့်ကို ပေးရမည်အကြောင်း၊ ဇေဘဟနှင့် ဇာလမုန္နသည် သင့်လက်၌ရှိသလောဟု ငါ့ကို ကဲ့ရဲ့၍ သင်တို့ပြောသော ဇေဘဟနှင့် ဇာလမုန္နကို ကြည့်ကြလော့ဟုဆိုလျက်၊
16അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
16ထိုမြို့၌ အသက်ကြီးသူတို့ကို ခေါ်၍ တောဆူးပင်အမျိုးမျိုးနှင့် သုကုတ်မြို့သားတို့ကို ဆုံးမလေ၏။
17അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
17ပေနွေလမြို့ ရဲတိုက်ကိုလည်း ဖြိုဖျက်၍ မြို့သားတို့ကို ကွပ်မျက်လေ၏။
18പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഔരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
18ထိုအခါ ဇေဘဟနှင့် ဇာလမုန္နတို့အား တာဗော်မြို့မှာ သင်တို့ သတ်ခဲ့သော သူတို့သည် အဘယ်သို့ သော သူဖြစ်သနည်းဟု မေးမြန်းသော်၊ ထိုသူတို့က၊ ကိုယ်တော်ဖြစ်သကဲ့သို့ သူတို့ရှိသမျှသည် ဖြစ်၍၊ ရှင်ဘုရင်သား၏ အဆင်းအရောင်နှင့် ပြည့်စုံကြပါ၏ဟု ပြန်ပြောသော်၊
19അതിന്നു അവന്‍ അവര്‍ എന്റെ സഹോദരന്മാര്‍, എന്റെ അമ്മയുടെ മക്കള്‍ തന്നേ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വെച്ചിരുന്നു എങ്കില്‍, യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.
19ဂိဒေါင်က၊ ထိုသူတို့သည် ငါ့အမိ၏သား၊ ငါ့ညီဖြစ်ပါသည်တကား၊ ထာဝရဘုရား အသက်ရှင်တော်မူ သည်အတိုင်း၊ သင်တို့သည် သူတို့ကို အသက်ချမ်းသာပေးမိလျှင်၊ သင်တို့ကို ငါမသတ်ဘဲ နေလိမ့်မည် ဟု၊
20പിന്നെ അവന്‍ തന്റെ ആദ്യജാതനായ യേഥെരിനോടുഎഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.
20မိမိသားဦးယေသာအား၊ ဤသူတို့ကို ထ၍ သတ်လော့ဟုဆိုသော်လည်း၊ သားသည် အသက်အရွယ် ငယ်သောကြောင့်၊ ထားကို မဆွဲမထုတ်ဘဲ နေ၏။
21അപ്പോള്‍ സേബഹും സല്‍മുന്നയുംനീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ എഴുന്നേറ്റു സേബഹിനെയും സല്‍മുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.
21ဇေဘဟနှင့် ဇာလမုန္နတို့ကလည်း၊ ကိုယ်တော်တိုင်ထ၍ ငါတို့ကို လုပ်ကြံလော့။ လူဖြစ်သကဲ့သို့ သူ့အစွမ်းသတ္တိဖြစ်တတ်သည်ဟုဆိုလျှင်၊ ဂိဒေါင်သည် ထ၍ ဇေဘဟနှင့် ဇာလမုန္နကို သတ်သဖြင့်၊ သူတို့ ကုလားအုပ်၏ လည်ပင်း၌ ဆင်သော တန်ဆာတို့ကို ချွတ်ယူလေ၏။
22അനന്തരം യിസ്രായേല്യര്‍ ഗിദെയോനോടുനീ ഞങ്ങളെ മിദ്യാന്റെ കയ്യില്‍ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.
22ထိုအခါ ဣသရေလလူတို့က၊ ကိုယ်တော်သည် အကျွန်ုပ်တို့ကို မိဒျန်လူတို့လက်မှ ကယ်နှုတ်သော ကြောင့်၊ သားစဉ်မြေးဆက်နှင့်တကွ အကျွန်ုပ်တို့ကို အုပ်စိုးတော်မူပါဟု၊ ဂိဒေါင်အား လျှောက်ဆို ကြသော်၊
23ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
23ဂိဒေါင်က၊ ငါသည် သင်တို့ကို မအုပ်စိုးရ။ ငါ့သားလည်း မအုပ်စိုးရ။ ထာဝရဘုရားသည် သင်တို့ကို အုပ်စိုးတော်မူရ၏ဟူ၍၎င်း၊
24പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.
24သို့ရာတွင် သင်တို့ရှိသမျှသည် လုယူ၍ ရသော နားတောင်းတို့ကို ပေးပါမည်အကြောင်း၊ ငါတောင်းချင် သည်ဟူ၍၎င်း ဆိုလေ၏။ ရန်သူတို့သည် ဣရှမေလအမျိုးဖြစ်၍ ရွှေနားတောင်းကို ဆင်တတ် ကြသတည်း။
25ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്നു അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍ കിട്ടിയ കടുക്കന്‍ അതില്‍ ഇട്ടു.
25သူတို့ကလည်း၊ စင်စစ်ပေးပါမည်ဟုဆိုလျက် စောင်ကို ခင်း၍၊ လူအပေါင်းတို့သည် မိမိတို့ လုယူ၍ ရသော နားတောင်းများကို ချထားကြ၏။
26അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
26ဂိဒေါင်တောင်းသော ရွှေနားတောင်းများ အချိန်ကား၊ အခွက်တဆယ်ခုနစ်ပိဿာရှိ၏။ ထိုမှတပါး၊ မိဒျန်မင်းကြီး ဝတ်ဆင်သောတန်ဆာ၊ လည်ဆွဲ၊ နီမောင်းသောအဝတ်၊ ကုလားအုပ် လည်ကြိုးများကို ရသေး၏။
27ഗിദെയോന്‍ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല്‍ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നു.
27ထိုတန်ဆာတို့နှင့် ဂိဒေါင်သည် သင်တိုင်းတော်ကို လုပ်၍ မိမိနေရာ ဩဖရမြို့မှာ ထားသဖြင့်၊ ဣသရေလအမျိုးသားအပေါင်းတို့သည် ထိုသင်တိုင်းတော်နှင့် မှားယွင်းလျက် သွားတတ်ကြ၏။ ထိုအမှုသည် ဂိဒေါင်နှင့် သူ၏အမျိုး ပြစ်မှားရာအကြောင်းဖြစ်သတည်း။
28എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
28ထိုသို့ မိဒျန်အမျိုးသည် ဣသရေလအမျိုးရှေ့မှာ ရှုံး၍၊ နောက်တဖန် အစိုးမရဘဲ နေကြ၏။ ဂိဒေါင် လက်ထက်အနှစ်လေးဆယ်တိုင်တိုင် တပြည်လုံး ငြိမ်းလေ၏။
29യോവാശിന്റെ മകനായ യെരുബ്ബാല്‍ തന്റെ വീട്ടില്‍ ചെന്നു സുഖമായി പാര്‍ത്തു.
29ယောရှသားယေရုဗ္ဗာလသည် မိမိအိမ်သို့ သွား၍ နေသတည်း။
30ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.
30ဂိဒေါင်သည် မယားများ၍၊ ကိုယ်ရသော သားခုနစ်ဆယ်ရှိ၏။
31ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്‍ എന്നു അവന്‍ പേരിട്ടു.
31ရှေခင်မြို့၌ နေသော မယားငယ်သည် သားယောက်ျားကို ဘွားမြင်၍၊ ထိုသားကို အဘိမလက်အမည် ဖြင့် မှည့်လေ၏။
32യോവാശിന്റെ മകനായ ഗിദെയോന്‍ നല്ല വാര്‍ദ്ധക്യത്തില്‍ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുംള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ അടക്കംചെയ്തു.
32ယောရှသား ဂိဒေါင်သည် အသက်ကြီးရင့်သော် အနိစ္စရောက်၍၊ အဗျေဇာသားနေရာ ဩဖရမြို့မှာ၊ အဘယောရှသင်္ချိုင်း၌ သင်္ဂြိုဟ်ခြင်းကို ခံရလေ၏။
33ഗിദെയോന്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും പരസംഗമായി ബാല്‍വിഗ്രഹങ്ങളുടെ അടുക്കല്‍ ചെന്നു ബാല്‍ബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.
33ဂိဒေါင်သေသောအခါ၊ ဣသရေလအမျိုးသားတို့သည် ဖောက်ပြန်၍ ဗာလဘုရားတို့နှင့် မှားယွင်းသဖြင့်၊ ဗာလဗေရိတ်ကို ဘုရားအရာ၌ ချီးမြှောက်ကြ၏။
34യിസ്രായേല്‍മക്കള്‍ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില്‍ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഔര്‍ത്തില്ല.
34ပတ်ဝန်းကျင်ရန်သူလက်မှ ကယ်နှုတ်တော်မူသော မိမိတို့ဘုရားသခင်ထာဝရဘုရားကို မအောက်မေ့ဘဲ၊
35ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.
35ဂိဒေါင်တည်းဟူသော ယေရုဗ္ဗာလသည် ဣသရေလအမျိုး၌ ပြုသမျှသော ကျေးဇူးနှင့်အညီ၊ သူ၏အမျိုး၌ ကျေးဇူးတို့ကို ပြန်၍ မပြုဘဲ နေကြ၏။