Malayalam

Myanmar

Leviticus

1

1യഹോവ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു
1ထာဝရဘုရားသည် ပရိသတ်စည်းဝေးရာ တဲတော်ထဲက အသံကို လွင်လျက် မောရှေကို ခေါ်တော်မူ၍၊
2നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളില്‍ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
2သင်သည် ဣသရေလအမျိုးသားတို့ကို ဆင့်ဆိုရမည်မှာ၊ သင်တို့တွင် တစုံတယောက်သောသူသည် ထာဝရဘုရားအား ပူဇော်သက္ကာကို ပြုလိုလျှင်၊ ယဉ်သောတိရစ္ဆာန်တည်းဟူသော နွား၊ သိုး၊ ဆိတ်ကို ဆောင်ခဲ့၍ ဆက်ရမည်။
3അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.
3နွားကို မီးရှို့ရာယဇ် ပြုလိုလျှင်၊ အပြစ်မပါသော အထီးကို ဆောင်ခဲ့၍၊ ထာဝရဘုရား စိတ်တော်နှင့် တွေ့ခြင်းငှါ၊ ပရိသတ်စည်းဝေးရာ တဲတော် တံခါးအနားမှာ ဆက်ရမည်။
4അവന്‍ ഹോമയാഗത്തിന്റെ തലയില്‍ കൈവെക്കേണം; എന്നാല്‍ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്റെ പേര്‍ക്കും സുഗ്രാഹ്യമാകും.
4ပူဇော်သော နွား၏ခေါင်းပေါ်မှာ မိမိလက်ကို တင်ရသဖြင့်၊ သူ၏အပြစ်ကို ဖြေမည်အကြောင်း လက်ခံတော်မူမည်။
5അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
5ထာဝရဘုရားရှေ့တော်၌ ထိုနွားကို သတ်ပြီးလျှင်၊ အာရုန်၏သားယဇ်ပုရောဟိတ်တို့သည် အသွေး ကိုယူ၍၊ ပရိသတ်စည်းဝေးရာ တဲတော်တံခါးအနားယဇ်ပလ္လင် အပေါ်၌ ပတ်လည်ဖြန်းရမည်။
6അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.
6ပူဇော်သောသူသည် ထိုအကောင်၏ အရေကို ချွတ်၍ အပိုင်းပိုင်း ဖြတ်ရမည်။
7പുരോഹിതനായ അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറകു അടുക്കേണം.
7အာရုန်၏သား၊ ယဇ်ပုရောဟိတ်တို့သည်၊ ယဇ်ပလ္လင်ပေါ်မှာ မီးကိုထည့်၍ မီးပေါ်မှာ ထင်းကိုခင်းပြီးမှ၊
8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
8ထင်းပေါ်မှာ ခေါင်း၊ ဆီဥ၊ သားတများကို တင်ရမည်။
9അതിന്റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
9ခြေထောက်နှင့် အအူအစရှိသည်တို့ကို ရေနှင့်အရင်ဆေးရမည်။ ယဇ်ပုရောဟိတ်သည်၊ ထိုယဇ်တ ကောင်လုံးကို ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ မီးရှို့ရာယဇ် ဖြစ်သတည်း။ ထာဝရဘုရားအား မီးဖြင့် ဆက်ကပ်၍ မွှေးကြိုင်သော ပူဇော်သက္ကာ ဖြစ်သတည်း။
10ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.
10သိုး၊ ဆိတ်ကို မီးရှို့ရာယဇ်ပြုလိုလျှင်၊ အပြစ်မပါသော အထီးကို ဆောင်ခဲ့၍၊
11അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
11ထာဝရဘုရားရှေ့တော်၌ ယဇ်ပလ္လင် မြောက်ဘက်နားမှာ သတ်ပြီးလျှင်၊ အာရုန်၏သား ယဇ်ပုရောဟိတ်တို့သည်၊ အသွေးကို ယဇ်ပလ္လင်အပေါ်၌ ပတ်လည်ဖြန်းရမည်။
12അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
12ပူဇော်သောသူသည် အပိုင်းပိုင်းဖြတ်၍ ခေါင်းနှင့်ဆီဥကို စုထားပြီးလျှင် ယဇ်ပုရောဟိတ်သည်၊ ယဇ်ပလ္လင်ပေါ်၌ ရှိသော ထင်းမီးအပေါ်မှာ ခင်းရမည်။
13കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.
13ခြေထောက်နှင့် အအူအစရှိသည်တို့ကို ရေနှင့်အရင် ဆေးရမည်။ ယဇ်ပုရောဟိတ်သည် တကောင် လုံးကို ဆောင်ခဲ့၍၊ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ မီးရှို့သော ယဇ်ဖြစ်သတည်း။ ထာဝရဘုရားအား မီးဖြင့်ဆက်ကပ်၍ မွှေးကြိုင်သော ပူဇော်သက္ကာဖြစ်သတည်း။
14യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില്‍ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.
14ထာဝရဘုရားအား ငှက်ကို မီးရှို့ရာယဇ်ပြုလိုလျှင်၊ ခိုဖြစ်စေ၊ ချိုးကလေးဖြစ်စေ ဆောင်ခဲ့၍ ဆက်ရမည်။
15പുരോഹിതന്‍ അതിനെ യാഗപീഠത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാര്‍ശ്വത്തിങ്കല്‍ പിഴിഞ്ഞുകളയേണം.
15ယဇ်ပုရောဟိတ်သည်၊ ယဇ်ပလ္လင်သို့ ဆောင်ခဲ့၍၊ ခေါင်းကို လိမ်ဖြတ်ပြီးလျှင် ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ အသွေးကို ယဇ်ပလ္လင်နားမှာ ညှစ်ရမည်။
16അതിന്റെ തീന്‍ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.
16စာလုတ်မှစ၍ စာလုတ်၌ ရှိသောအရာကို ချွတ်ပြီးလျှင်၊ ပြာစုထားရာအရပ်၊ ယဇ်ပလ္လင် အရှေ့ဘက်နား၌ ပစ်ထားရမည်။
17അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
17အတောင်ပါလျက် ငှက်ကောင်ကိုခွဲဖွင့်၍၊ ယဇ်ပုရောဟိတ်သည်၊ ယဇ်ပလ္လင်ပေါ်၌ရှိသော ထင်းမီး အပေါ်မှာ မီးရှို့ရမည်။ မီးရှို့သောယဇ် ဖြစ်သတည်း။ ထာဝရဘုရားအား မီးဖြင့် ဆက်ကပ်၍ မွှေးကြိုင်သော ပူဇော်သက္ကာဖြစ်သတည်း။