Malayalam

Myanmar

Leviticus

2

1ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.
1ထာဝရဘုရားအား ဘောဇဉ် ပူဇော်သက္ကာပြုလိုလျှင်၊ မုန့်ညက်ကို ဆက်ရမည်။ မုန့်ညက်အပေါ်မှာ ဆီကိုလောင်း၍၊ လောဗန်ကိုလည်း ထည့်ပြီးမှ၊
2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ അതുകൊണ്ടു വരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.
2အာရုန်၏သားယဇ်ပုရောဟိတ်ထံသို့ ဆောင်ခဲ့၍၊ ယဇ်ပုရောဟိတ်သည် မုန့်ညက်တလက်ဆွန်း၊ ဆီအချို့၊ လောဗန်ရှိသမျှကို ယူ၍၊ ထိုအတွက် အတာကို ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ ထာဝရဘုရားအား မီးဖြင့် ဆက်ကပ်၍၊ မွှေးကြိုင်သော ပူဇော်သက္ကာ ဖြစ်သတည်း။
3എന്നാല്‍ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം. യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതു അതിവിശുദ്ധം.
3ကျန်ကြွင်းသော ဘောဇဉ် ပူဇော်သက္ကာမူကား၊ အာရုန်နှင့် သူ၏သားတို့အဘို့ ဖြစ်ရမည်။ ထာဝရ ဘုရားအား မီးဖြင့် ပြုသော ပူဇော်သက္ကာထဲက အလွန်သန့်ရှင်းသော အရာဖြစ်၏။
4അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
4မီးဖို၌ ဖုတ်သောမုန့်ကို ဘောဇဉ် ပူဇော်သက္ကာပြုလိုလျှင်၊ ဆီနှင့် မုန့်ညက်ဖြင့် လုပ်သော တဆေးမဲ့ မုန့်ပြားသော်၎င်း၊ ဆီလူးသော တဆေးမဲ့ မုန့်ကြွပ်သော်၎င်း ဖြစ်ရမည်။
5നിന്റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
5သံပြားပူနှင့်လုပ်သောမုန့်ကို ဘောဇဉ် ပူဇော်သက္ကာပြုလိုလျှင်၊ ဆီရော၍ တဆေးမပါသော မုန့်ညက် နှင့် လုပ်ရမည်။
6അതു കഷണംകഷണമായി നുറക്കി അതിന്മേല്‍ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
6ထိုမုန့်ကို ချိုးဖဲ့၍ ဆီကို လောင်းရမည်။ ဘောဇဉ် ပူဇော်သက္ကာ ဖြစ်သတည်း။
7നിന്റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
7အိုးကင်းနှင့် ကြော်သောမုန့်ကို ဘောဇဉ်ပူဇော်သက္ကာပြုလိုလျှင်၊ ဆီရောသော မုန့်ညက်နှင့် လုပ်ရမည်။
8ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവേക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലുകയും അവന്‍ അതു യാഗപീഠത്തിങ്കല്‍ കൊണ്ടുപോകയും വേണം.
8ထိုဘောဇဉ် ပူဇော်သက္ကာအမျိုးမျိုးတို့ကို၊ ထာဝရဘုရား အထံတော်သို့ ဆောင်ခဲ့၍၊ ယဇ်ပုရောဟိတ် အား ဆက်ပြီးမှ၊ သူသည် ယဇ်ပလ္လင်သို့ ဆောင်ခဲ့ရမည်။
9പുരോഹിതന്‍ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
9ထိုဘောဇဉ် ပူဇော်သက္ကာထဲက အတွက်အတာကို နှိုက်ယူ၍ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ ထာဝရဘုရားအား မီးဖြင့် ဆက်ကပ်၍ မွှေးကြိုင်သော ပူဇော်သက္ကာဖြစ်သတည်း။
10ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം; അതു യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം.
10ကျန်ကြွင်းသော ဘောဇဉ်ပူဇော်သက္ကာမူကား၊ အာရုန်နှင့် သူ၏သားတို့အဘို့ ဖြစ်ရမည်။ ထာဝရ ဘုရားအား မီးဖြင့်ပြုသော ပူဇော်သက္ကာထဲက အလွန်သန့်ရှင်းသော အရာဖြစ်၏။
11നിങ്ങള്‍ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
11ထာဝရဘုရားအား ဆက်သော ဘောဇဉ်ပူဇော်သက္ကာ၌ တဆေးမပါရ။ ထာဝရဘုရားအား မီးဖြင့် ပူဇော်သက္ကာပြုသောအခါ၊ တဆေးကို မီးမရှို့ရ။ ပျားရည်ကိုလည်း မရှို့ရ။
12അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവേക്കു അര്‍പ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേല്‍ അവ കയറരുതു.
12အဦးသီးသော အသီးအနှံကို ပူဇော်သော အမှုမှာ၊ တဆေးနှင့် ပျားရည်ကို၊ ထာဝရဘုရားအား ပူဇော်ရသော်လည်း၊ မွှေးကြိုင်ရာဘို့ ယဇ်ပလ္လင်ပေါ်မှာ မီးမရှို့ရ။
13നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.
13ဘောဇဉ် ပူဇော်သက္ကာပြုလေရာရာ၌ ဆားခပ်ရမည်။ သင်ပြုသော ဘောဇဉ် ပူဇော်သက္ကာ၌၊ သင်၏ ဘုရားသခင် ပဋိညာဉ်ဆားကို မခပ်ဘဲမနေရ။
14നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവേക്കു കഴിക്കുന്നു എങ്കില്‍ കതിര്‍ ചുട്ടു ഉതിര്‍ത്ത മണികള്‍ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണം.
14အဦးသီးသော အသီးအနှံကို၊ ထာဝရဘုရားအား ဘောဇဉ်ပူဇော်သက္ကာပြုလိုလျှင်၊ စပါးနှံကို အရည်စစ် အောင် မီးနားမှာ ထား၍၊ စပါးစေ့ကို ပွတ်ယူပြီးမှ၊-
15അതിന്മേല്‍ എണ്ണ ഒഴിച്ചു അതിന്‍ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.
15ဆီကိုလောင်း၍၊ လောဇန်ကိုတင်လျက်၊ ပူဇော်သက္ကာကို ပြုရမည်။ ဘောဇဉ် ပူဇော်သက္ကာ ဖြစ်သတည်း။
16ഉതിര്‍ത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവേക്കു ഒരു ദഹനയാഗം.
16ပွတ်ယူသော စပါးစေ့အချို့၊ ဆီအချို့၊ လောဗန်ရှိသမျှတည်းဟူသော ထိုဘောဇဉ် ပူဇော်သက္ကာအတွက် အတာကို၊ ယဇ်ပုရောဟိတ်သည် မီးရှို့ရမည်။ ထာဝရဘုရားအား မီးဖြင့်ပြုသော ပူဇော်သက္ကာ ဖြစ်သတည်း။