Malayalam

Myanmar

Leviticus

4

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1တဖန် မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊ တရားကိုမသိ၊ ထာဝရဘုရား၏ ပညတ်တော်ကို လွန်ကျူးပြစ်မှား၍ မပြုအပ်သော အမှုကိုပြု မိသည် အရာတွင်၊-
2നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാല്‍ പിഴെച്ചു ആ വക വല്ലതും ചെയ്താല്‍ -
3ဘိသိက်ခံသော ယဇ်ပုရောဟိတ်သည် လူများကို အပြစ်ထဲသို့ သွေးဆောင်၍ ကိုယ်တိုင် ပြစ်မှားလျှင်၊ ထိုအပြစ်အတွက် အပြစ်ဖြေရာယဇ်ဘို့ အပြစ်မပါ၊ အသက်ပျိုသော နွားထီးကို၊ -
3അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.
4ပရိသတ်စည်းဝေးရာ တဲတော် တဲခါးနား၊ ထာဝရဘုရားရှေ့တော် သို့ ဆောင်ခဲ့၍၊ ထာဝရဘုရားအား ဆက်ရမည်။
4അവന്‍ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു കാളയുടെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കേണം.
5ဘိသိက်ခံသော ယဇ်ပုရောဟိတ်သည်၊ နွား၏ အသွေးကို ယူ၍၊ ပရိသတ်စည်းဝေးရာ တဲတော်သို့ ဆောင်ခဲ့ပြီးလျှင်၊-
5അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.
6မိမိလက်ညှိုးကို အသွေး၌နှစ်၍ သန့်ရှင်းရာဌာနတော် ကုလားကာရှေ့၊ ထာဝရဘုရား ရှေ့တော်၌ ခုနစ်ကြိမ်ဖြန်းရမည်။
6പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.
7တဖန်ယဇ်ပုရောဟိတ်သည်၊ ပရိသတ်စည်းဝေးရာ တဲတော်အတွင်း၊ ထာဝရဘုရားရှေ့တော်မှာ ရှိသော နံ့သာပေါင်းမွှေးကို မီးရှို့ရာ ပလ္လင်ဦးချိုတို့၌ နွားအသွေးကို ထည့်၍၊ ကြွင်းသော အသွေးကို၊ ပရိသတ် စည်းဝေးရာ တဲတော်တံခါးရှေ့၌ရှိသော မီးရှို့ရာ ယဇ်ပလ္လင်ခြေရင်းနားမှာ သွန်ရမည်။
7പുരോഹിതന്‍ രക്തം കുറെ യഹോവയുടെ സന്നിധിയില്‍ സമാഗമന കൂടാരത്തിലുള്ള സുഗന്ധവര്‍ഗ്ഗത്തിന്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.
8မိဿဟာယယဇ် ပြုသော နွား၏ဆီဥကိုယူသကဲ့သို့၊ အပြစ်ဖြေရာ ယဇ်ပြုသော နွားအအူကို ဖုံးသော ဆီဥ၊ အအူနှင့်ဆိုင်သမျှသော ဆီဥ၊-
8പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്‍നിന്നു നീക്കേണം.
9ခါးအတွင်းနား၌ရှိသော ကျောက်ကပ်နှစ်ခုနှင့် ကျောက်ကပ်ဆီဥ၊ ကျောက်ကပ်နှင့်တကွ အသည်း ပေါ်၌ရှိသော အမြှေးတည်းဟူသော၊ နွားဆီဥရှိသမျှကို ယူ၍၊
9മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.
10မီးရှို့ရာယဇ်ပလ္လင်ပေါ်မှာ ရှို့ရမည်။
10സമാധാനയാഗത്തിന്നുള്ള കാളയില്‍നിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേല്‍ അതു ദഹിപ്പിക്കേണം.
11နွား၏ ခေါင်း၊ ခြေထောက်၊ အအူ၊ ချေးနုနှင့်တကွ အရေ၊ အသားရှိသမျှ တည်းဟူသော၊-
11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
12နွာတကောင်လုံးကို၊ တပ်ပြင်မှာ ပြာသွန်ထားရာ ရှင်းလင်းသော အရပ်သို့ယူသွား၍ ထင်းအပေါ်၌ မီးရှို့ရမည်။ ပြာသွန်း၍ ထားရာအရပ်၌ မီးရှို့ရမည်။
12അവന്‍ പാളയത്തിന്നു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.
13ဣသရေလအမျိုးသား ပရိအပေါင်းတို့သည် တရားကိုမသိ၊ အကျိုးအပြစ်ကို မရိပ်မိဘဲ၊ ထာဝရဘုရား၏ ပညတ်တော်ကို လွန်ကျူးပြစ်မှား၍ မပြုအပ်သောအမူကို ပြုမိသဖြင့် အပြစ်ရောက် လျှင်၊-
13യിസ്രായേല്‍സഭ മുഴുവനും അബദ്ധവശാല്‍ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്‍,
14ထိုသို့ ပြစ်မှားမိသော အပြစ်ကိုသိသောအခါ၊ ထိုအပြစ်အတွက် ပရိသတ်တို့သည် အသက်ပျိုသော နွားထီးကို၊ ပရိသတ်စည်းဝေးရာ တဲတော်ရှေ့သို့ ဆောင်ခဲ့၍ ဆက်ရမည်။
14ചെയ്ത പാപം അവര്‍ അറിയുമ്പോള്‍ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണം; സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു
15ပရိသတ်တွင် အသက်ကြီးသော သူတို့သည်၊ ထာဝရဘုရားရှေ့တော်၌ မိမိတို့လက်ကို နွားခေါင်းပေါ်မှာ တင်၍၊ ထိုနွားကို ရှေ့တော်၌ သတ်ရကြမည်။
15സഭയുടെ മൂപ്പന്മാര്‍ യഹോവയുടെ സന്നിധിയില്‍ കാളയുടെ തലയില്‍ കൈ വെക്കേണം; യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കയും വേണം.
16ဘိသိက်ခံသော ယဇ်ပုရောဟိတ်သည် နွားအသွေးကို ပရိသတ် စည်းဝေးရာ တဲတော်သို့ ဆောင်ခဲ့ ပြီးလျှင်၊-
16അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.
17မိမိလက်ညှိုးကို အသွေး၌ နှစ်၍၊ ကုလားကာရှေ့ ထာဝရရှေ့တော်၌ ခုနစ်ကြိမ် ဖြန်းရမည်။
17പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.
18တဖန် ယဇ်ပုရောဟိတ်သည်၊ ပရိတ်သတ်စည်းဝေးရာ တဲတော်အတွင်း၊ ထာဝရဘုရားရှေ့တော်မှာ ရှိသော ပလ္လင်ဦးချိုတို့၌ အသွေးကို ထည့်၍၊ ကြွင်းသောအသွေးကို၊ ပရိသတ်စည်းဝေးရာ တဲတော်တံခါးရှေ့၌ရှိသော မီးရှို့ရာယဇ်ပလ္လင်ခြေရင်းနားမှာ သွန်ရမည်။
18അവന്‍ സമാഗമനക്കുടാരത്തില്‍ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില്‍ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.
19နွားဆီဥ ရှိသမျှကို ယူ၍ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။
19അതിന്റെ മേദസ്സു ഒക്കെയും അവന്‍ അതില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.
20အပြစ်ဖြေရာ ယဇ်ပြုသော နွားကို ပြုသကဲ့သို့၊ ထိုနည်းတူ ဤနွားကို ပြုသဖြင့်၊ ယဇ်ပုရောဟိတ် သည် လူများတို့အဘို့ အပြစ်ဖြေခြင်းကို ပြုလျှင်၊ သူတို့အပြစ် လွတ်လိမ့်မည်။
20പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കും.
21ထိုနောက်မှ နွားကို တပ်ပြင်သို့ဆောင်သွား၍၊ အရင်နွားကို မီးရှို့သကဲ့သို့ ရှို့ရမည်။ ပရိသတ်အဘို့ အပြစ်ဖြေစရာ ယဇ်ဖြစ်သတည်း။
21പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.
22မင်းသည်လည်း တရားကိုမသိ၊ မိမိဘုရားသခင် ထာဝရဘုရား၏ ပညတ်တော်ကို လွန်ကျူးပြစ်မှား ၍ မပြုအပ်သော အမှုကို ပြုမိသဖြင့် အပြစ်ရောက်လျှင်၊-
22ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താല്‍
23မိမိပြစ်မှားမိသော အပြစ်ကို သိသောအခါ၊ အပြစ်မပါသော ဆိတ်သငယ်အထီးကို ပူဇော်သက္ကာဘို့ ဆောင်ခဲ့ရမည်။
23അവന്‍ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ഊനമില്ലാത്ത ഒരു ആണ്‍ കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.
24ဆိတ်ခေါင်းပေါ်မှာ မိမိလက်ကိုတင်၍ ထာဝရဘုရားရှေ့တော်၌ မီးရှို့ရာယဇ်ကောင်သတ်ရာ အရပ်တွင် သတ်ရမည်။ အပြစ်ဖြေရာ ယဇ်ဖြစ်သတည်း။
24അവന്‍ ആട്ടിന്റെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.
25ယဇ်ပုရောဟိတ်သည် ထိုအပြစ်ဖြေရာယဇ်၏ အသွေးကို လက်ညှိုးနှင့်ယူ၍ မီးရှို့ရာ ယဇ်ပလ္လင်ဦး ချိုတို့၌ ထည့်ပြီးမှ၊ ကြွင်းသော အသွေးကို ထိုပလ္လင်ခြေရင်းနား၌ သွန်ရမည်။
25പിന്നെ പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.
26မိဿဟာယယဇ်ကောင်ဆီဥကို ပြုသကဲ့သို့ ဆီဥရှိသမျှကို ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ ထိုသို့ ယဇ်ပုရောဟိတ်သည် မင်း၏ အပြစ်အတွက် အပြစ်ဖြေခြင်းကိုပြုလျှင်၊ သူ၏ အပြစ်လွတ်လိမ့်မည်။
26അതിന്റെ മേദസ്സു ഒക്കെയും അവന്‍ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
27ဆင်းရဲသားတစုံတယောက်သည် တရားကို မသိ၊ ထာဝရဘုရား၏ ပညတ်တော်ကို လွန်ကျူးပြစ် မှား၍၊ မပြုအပ်သော အမှုကို ပြုမိသဖြင့် အပြစ်ရောက်လျှင်၊-
27ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍
28မိမိပြစ်မှားမိသော အပြစ်ကို သိသောအခါ၊ ထိုအပြစ်အတွက် ပူဇော်သက္ကာဘို့ အပြစ်မပါသော ဆိတ်သငယ်အမကို ဆောင်ခဲ့ရမည်။
28പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.
29အပြစ်ဖြေရာ ယဇ်ပြုသော ဆိတ်ခေါင်းပေါ်မှာ မိမိလက်ကိုတင်၍ မီးရှို့ရာယဇ်ကောင်ကို သတ်ရာ အရပ်၌ ထိုဆိတ်ကို သတ်ရမည်။
29പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.
30ယဇ်ပုရောဟိတ်သည် အသွေးကို လက်ညှိုးနှင့်ယူ၍ မီးရှို့ရာ ယဇ်ပလ္လင် ဦးချိုတို့၌ ထည့်ပြီးမှ၊ ကြွင်းသော အသွေးကို ယဇ်ပလ္လင်ခြေရင်းနား၌ သွန်ရမည်။
30പുരോഹിതന്‍ അതിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.
31မိဿဟာယယဇ်ကောင်ဆီဥကို ယူသကဲ့သို့၊ ဆီဥရှိသမျှကို ယူ၍ ထာဝရဘုရားအား မွှေးကြိုင်စရာ ဘို့ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ ထိုသို့ ယဇ်ပုရောဟိတ်သည် ထိုသူအဘို့ အပြစ်ဖြေခြင်းကို ပြုလျှင်၊ သူ၏ အပြစ်လွတ်လိမ့်မည်။
31അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
32သိုးသငယ်ကို အပြစ်ဖြေရာယဇ် ပြုလိုလျှင်၊ အပြစ်မပါသော အမကို ဆောင်ခဲ့ရမည်။
32അവന്‍ പാപയാഗമായി ഒരു ആട്ടിന്‍ കുട്ടിയെ കൊണ്ടുവരുന്നു എങ്കില്‍ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.
33အပြစ်ဖြေရာ ယဇ်ပြုသော သိုးခေါင်းပေါ်မှာ မိမိလက်ကို တင်၍ မီးရှို့ရာယဇ်ကောင်ကို သတ်ရာ အရပ်၌ အပြစ် ဖြေရာယဇ်ဖြစ်စေခြင်းငှါ သတ်ရမည်။
33പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.
34ယဇ်ပုရောဟိတ်သည်၊ ထိုယဇ်ကောင် အသွေးကို လက်ညှိုးနှင့် ယူ၍ မီးရှို့ရာ ယဇ်ပလ္လင်ဦးချိုတို့၌ ထည့်ပြီးမှ ဖြန်းသော အသွေးကို ထိုပလ္လင် ခြေရင်းနား၌ သွန်ရမည်။
34പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.
35မိဿဟာယယဇ်ကောင် သိုးသငယ်ဆီဥကို ပြုသကဲ့သို့၊ ဆီဥရှိသမျှကို ယူ၍၊ ထာဝရဘုရားအား မီးဖြင့် ပူဇော်သက္ကာနှင့်အတူ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ ထိုသို့ ယဇ်ပုရောဟိတ်သည် ထိုသူ ပြစ်မှားမိသော အပြစ်အတွက် အပြစ်ဖြေခြင်းကို ပြလျှင်၊ သူ၏ အပြစ်လွတ်လိမ့်မည်။
35അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു ആട്ടിന്‍ കുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവന്‍ എടുക്കേണം; പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍ ചെയ്ത പാപത്തിന്നു പുരോഹിതന്‍ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.