Malayalam

Myanmar

Leviticus

5

1ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്റെ കുറ്റം വഹിക്കേണം.
1တစုံတယောက်သောသူသည် အမှုကို မြင်သည်ဖြစ်စေ၊ သိသည်ဖြစ်စေ၊ ကျိန်ဆိုစေသော စကားကို ကြား၍၊ သက်သေဖြစ်လျက်နှင့် ပြန်မပြောဘဲနေသဖြင့် ပြစ်မှား၍၊ မိမိ ဒုစရိုက် အပြစ်ကို ခံရသော်၎င်း၊
2ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
2တစုံတယောက်သောသူသည် မစင်ကြယ်သော သားရဲ၊ သားယဉ်၊ တွားတတ်သော တိရစ္ဆာန်၏ အသေကောင် အစရှိသော မစင်ကြယ်သော အရာတစုံတခုကို အမှတ်တမဲ့ ထိမိသဖြင့်၊ မစင်ကြယ် ရာသို့ ရောက်၍ အပြစ်ရှိသော်၎င်း၊
3അല്ലെങ്കില്‍ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അതു അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.
3လူ၌ ကပ်သော မစင်ကြယ်သော အရာတစုံတခုကိုလည်း၊ မသိဘဲ ထိမိ၍ နောက်တဖန် သိလျှင်၊ အပြစ်ရှိရာသို့ ရောက်သော်၎င်း၊
4അല്ലെങ്കില്‍ മനുഷ്യന്‍ നിര്‍വ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്റെ അധരങ്ങള്‍ കൊണ്ടു നിര്‍വ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അതു അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകും.
4တစုံတယောက်သော သူသည် ကောင်းသောအမှု၊ မကောင်းသောအမှုကို ပြုမည်ဟု အကျိုးအပြစ် ကို မသိဘဲ ကျိန်ဆိုလျက် သစ္စာပြု၍ နောက်တဖန်သိလျှင်၊ အရင်ကျိန်ဆိုလျက် သစ္စာ ပြုလေရာရာ၌ အပြစ်တစုံတခု ရောက်သော်၎င်း၊
5ആ വക കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകുമ്പോള്‍ താന്‍ പാപം ചെയ്തു എന്നു അവന്‍ ഏറ്റുപറയേണം.
5ထိုသို့သောအပြစ် တစုံတခု ရောက်လျှင်၊ ထိုအပြစ်ကို ဘော်ပြ တောင်းပန်းရမည်။
6താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിന്‍ കുട്ടിയോ കോലാട്ടിന്‍ കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന്‍ അവന്നുവേണ്ടി അവന്റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
6ပြစ်မှားမိသော အပြစ်အတွက် အပြစ်ဖြေရာ ယဇ်ဖြစ်စေခြင်းငှါ သိုးသငယ်ဖြစ်စေ၊ ဆိတ်သငယ်ဖြစ်စေ၊ အမ တကောင်ကောင်တည်းဟူသော ဒုစရိုက်ဖြေရာယဇ်ကို ထာဝရဘုရား အထံတော်သို့ ဆောင်ခဲ့ပြီးလျှင်၊ ယဇ်ပုရောဟိတ်သည် ထိုသူ၏ အပြစ်အတွက် အပြစ်ဖြေခြင်းကို ပြုရမည်။
7ആട്ടിന്‍ കുട്ടിക്കു അവന്നു വകയില്ലെങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവേക്കു കൊണ്ടുവരേണം.
7သိုးသငယ်ကို မတတ်နိုင်လျှင်၊ ပြစ်မှားမိသော အပြစ်အတွက် အပြစ်ဖြေရာယဇ်ဘို့ တကောင်၊ မီးရှို့ရာယဇ်ဘို့ တကောင်၊ ခိုနှစ်ကောင်၊ သို့မဟုတ် ချိုးကလေးနှစ်ကောင်ကို ထာဝရဘုရား အထံတော်၊ ယဇ်ပုရောဟိတ်ရှေ့သို့ ဆောင်ခဲ့ရမည်။
8അവന്‍ അവയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അര്‍പ്പിച്ചു അതിന്റെ തല കഴുത്തില്‍നിന്നു പിരിച്ചുപറിക്കേണം; എന്നാല്‍ രണ്ടായി പിളര്‍ക്കരുതു.
8ယဇ်ပုရောဟိတ် ရှေ့သို့ ဆောင်ခဲ့ရမည်။ ယဇ်ပုရောဟိတ် သည် အပြစ်ဖြေရာ ယဇ်ကောင်ကို အရင်ပူဇော်လျက်၊ ခေါင်းကိုလိမ်၍ ဖြတ်ရမည်။ ကိုယ်ကို ရှင်းရှင်းမခွဲရ။
9അവന്‍ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാര്‍ശ്വത്തില്‍ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.
9ထိုအပြစ်ဖြေရာ ယဇ်ကောင်အသွေးကို ယဇ်ပလ္လင်နံရံ၌ဖြန်း၍၊ ကြွင်းသော အသွေးကို ယဇ်ပလ္လင် ခြေရင်းနားမှာ ညှစ်ရမည်။ အပြစ်ဖြေရာယဇ် ဖြစ်သတည်း။-
10രണ്ടാമത്തെതിനെ അവന്‍ നിയമപ്രകാരം ഹോമയാഗമായി അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
10ဒုတိယ ငှက်ကောင်ကို၊ ပညတ်တရားအတိုင်း မီးရှို့ရာ ယဇ်ပူဇော်ရ မည်။ ထိုသို့ ယဇ်ပုရောဟိတ်သည်၊ ထိုသူပြစ်မှားမိသောအပြစ်အတွက် အပြစ်ဖြေခြင်းကိုပြုလျှင်၊ သူ၏ အပြစ်လွတ်လိမ့်မည်။
11രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിന്‍ കുഞ്ഞിന്നോ അവന്നു വകയില്ലെങ്കില്‍ പാപം ചെയ്തവന്‍ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.
11ခိုနှစ်ကောင်ဖြစ်စေ၊ ချိုးကလေး နှစ်ကောင်ဖြစ်စေ၊ တခုခုကို မတတ်နိုင်လျှင်၊ ပြစ်မှားသောသူသည် အပြစ်ဖြေရာယဇ် အရာ၌ မုန့်ညက်တဩမဲကို ဆောင်ခဲ့၍၊ ဆက်ရမည်။ အပြစ်ဖြေရာယဇ် ဖြစ်သော ကြောင့် ဆီကို မလောင်းရ။ လောဗန်ကို မတင်ရ။
12അവന്‍ അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണംപുരോഹിതന്‍ നിവേദ്യമായി അതില്‍നിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.
12ယဇ်ပုရောဟိတ်ထံသို့ ဆောင်ခဲ့ပြီးလျှင်၊ ယဇ်ပုရောဟိတ်သည် မုန့်ညက်တလက်ဆွန်းတည်းဟူသော ပူဇော်သက္ကာအတွက် အတာကိုယူ၍၊ ထာဝရဘုရားအား မီးဖြင့်ပြုသော ပူဇော်သက္ကာနှင့် အတူ ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ အပြစ်ဖြေရာယဇ် ဖြစ်သတည်း။
13ഇങ്ങനെ പുരോഹിതന്‍ ആവക കാര്യത്തില്‍ അവന്‍ ചെയ്ത പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗം പോലെ പുരോഹിതന്നു ഇരിക്കേണം.
13ထိုသို့ ယဇ်ပုရောဟိတ်သည်၊ ထိုသူ ပြစ်မှားမိသော အပြစ် တစုံတခုအတွက် အဖြစ်ဖြေခြင်းကို ပြုလျှင်၊ သူ၏ အပြစ်လွှတ်လိမ့်မည်။ ကြွင်းသောအရာသည် ဘောဇဉ် ပူဇော်သက္ကာကဲ့သို့၊ ယဇ်ပုရော ဟိတ်အဘို့ ဖြစ်သည်ဟု မောရှေအား မိန့်တော်မူ၏
14യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
14တဖန်ထာဝရဘုရားသည် မောရှေအား မိန့်တော်မူသည်ကား၊
15ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴെച്ചു എങ്കില്‍ അവന്‍ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.
15တစုံတယောက်သောသူသည် တရားကိုမသိ၊ ထာဝရဘုရားနှင့် ဆိုင်သောအရာတို့၌ လွန်ကျူး ပြစ်မှားမိလျှင်၊ ထိုပြစ်မှားခြင်းအတွက် ဒုစရိုက်ဖြေရာယဇ် တည်းဟူသော အပြစ်မပါသော သိုးထီးကို ၎င်း၊ အကျပ်တော်အလိုက် ချင့်တွက်၍ ချိန်သော အလျော်ငွေကို၎င်း၊ ထာဝရဘုရားအထံတော်သို့ ဆောင်ခဲ့ရမည်။
16വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവന്‍ പുരോഹിതന്നു കൊടുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
16ထိုသို့ ဘုရားနှင့်ဆိုင်သော အရာ၌ ပြစ်မှားမိရာကို ပြုပြင်ပြီးလျှင်၊ ငါးစုတစုကိုလည်း ထပ်၍ ယဇ်ပုရောဟိတ်အား ပေးရမည်။ ယဇ်ပုရောဟိတ်သည်လည်း၊ ဒုစရိုက်ဖြေရာယဇ်ဖြစ်သော သိုးအား ဖြင့်၊ ထိုသူအဘို့ အပြစ်ဖြေခြင်းကို ပြုလျှင်၊ သူ၏အပြစ်လွတ်လိမ့်မည်။
17ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവന്‍ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന്‍ തന്റെ കുറ്റം വഹിക്കേണം.
17တစုံတယောက်သောသူသည်၊ ထာဝရဘုရား ပညတ်တော်မူသော အမှုတစုံတခုကို ပြု၍ ပြစ်မှား မိလျှင်၊ ကိုယ်ပြစ်မှားမှန်းကို မသိသော်လည်း၊ အပြစ်ရောက်၍၊ ထိုအပြစ်ကိုခံရမည်။ -
18അവന്‍ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ അബദ്ധവശാല്‍ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതന്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.
18ဒုစရိုက်ဖြေရာယဇ်ကိုပြုခြင်းငှါ ချင့်တွက်သော အလျော်ငွေနှင့်တကွ၊ အပြစ်မပါသော သိုးထီးကို ဆောင်ခဲ့ရမည်။ တရားကိုမသိ ပြစ်မှားမိသော်လည်း၊ ကိုယ်ပြစ်မှားမှန်းကို မသိသောသူအဘို့ ယဇ်ပုရောဟိတ်သည် အပြစ်ဖြေခြင်းကို ပြုလျှင်၊ ထိုသူ၏ အပြစ်လွတ်လိမ့်မည်။
19ഇതു അകൃത്യയാഗം; അവന്‍ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.
19ဒုစရိုက်ဖြေသောယဇ် ဖြစ်သတည်း။ အကယ်စင်စစ် ထိုသူသည် ထာဝရဘုရားကို ပြစ်မှားရာ ရောက်သတည်းဟု မိန့်တော်မူ၏။