Malayalam

Myanmar

Malachi

2

1ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.
1အို ယဇ်ပုရောဟိတ်တို့၊ ကောင်းကင်ဗိုလ်ခြေ အရှင် ထာဝရဘုရားသည် သင်တို့အား မိန့်တော်မူသော ပညတ်စကားဟူမူကား၊
2നിങ്ങള്‍ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയച്ചു നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങള്‍ മനസ്സു വെക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.
2ငါ၏နာမတော်ကို ချီးမွမ်းလိုသောငှါ သင်တို့ သည် နားမထောင်၊ နှလုံးမသွင်းဘဲနေလျှင်၊ ကျိန်ခြင်း ဘေးကို သင်တို့အပေါ်သို့ ငါလွှတ်လိုက်မည်။ သင်တို့၏ မင်္ဂလာကို အမင်္ဂလာဖြစ်စေမည်။ ထိုမျှမက၊ နှလုံးမသွင်း ဘဲနေသောကြောင့် ယခုပင် အမင်္ဂလာဖြစ်စေပြီ။
3ഞാന്‍ നിങ്ങള്‍ക്കുള്ള സന്തതിയെ ഭര്‍ത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവര്‍ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.
3သင်တို့မျိုးစေ့ကို ငါဖျက်မည်။ တိရစ္ဆာန်ချေး တည်းဟူသော သင်တို့ ဓမ္မပွဲ၏တိရစ္ဆာန်ချေးကို သင်တို့ မျက်နှာပေါ်၌ ငါကြဲမည်။ သူတပါးတို့သည် သင်တို့ကို ထိုတိရစ္ဆာန်ချေးနှင့်အတူ ယူသွားကြလိမ့်မည်။
4ലേവിയോടുള്ള എന്റെ നിയമം നിലനില്പാന്‍ തക്കവണ്ണം ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4ငါ၏ပဋိညာဉ်ကို လေဝိအမျိုး၌ တည်စေခြင်းငှါ၊ ဤပညတ်စကားကို သင်တို့ဆီသို့ ငါပေးလိုက်ကြောင်းကို သင်တို့ သိရကြလိမ့်မည်ဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားမိန့်တော်မူ၏။
5അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.
5ငါဖွဲ့သော အသက်ပဋိညာဉ်၊ ငြိမ်ဝပ်ခြင်း ပဋိညာဉ်သည် ထိုအမျိုး၌ ရှိ၏။ ငါ့ကို ကြောက်ရွံ့၍ ငါ၏နာမတော်ရှေ့၌ ထိတ်လန့်သောကြောင့် ငါဖွဲ့၍ ပေး၏။
6നേരുള്ള ഉപദേശം അവന്റെ വായില്‍ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളില്‍ കണ്ടതുമില്ല; സമാധാനമായും പരമാര്‍ത്ഥമായും അവന്‍ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;
6ထိုအမျိုးသည် သစ္စာတရားစကားကို ပြောတတ် ၏။ သူ့နှုတ်၌ အပြစ်ကိုရှာ၍မတွေ့။ ငြိမ်ဝပ်ခြင်းတရား၊ ဖြောင့်မတ်ခြင်းတရားအတိုင်း ငါနှင့်အတူ သွားလာ၍၊ များစွာသော သူတို့ကို ဒုစရိုက်အပြစ်မှလွှဲရှောင်စေတတ် ၏။
7പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.
7ယဇ်ပုရောဟိတ်၏နှုတ်ခမ်းသည် ပညာကို စောင့်ရမည်။ သူ၏နှုတ်၌ လူတို့သည် တရားတော်ကို ရှာရကြမည်။ အကြောင်းမူကား၊ သူသည် ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရားစေလွှတ်တော်မူသော တမန်ဖြစ်၏။
8നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താല്‍ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
8သင်တို့မူကား၊ လမ်းလွှဲကြပြီ။ လူများတို့သည် တရားတော်ကို ထိမိ၍ လဲစေခြင်းငှါ ပြုကြပြီ။ လေဝိ အမျိုးနှင့်ဖွဲ့သော ပဋိညာဉ်ကို ဖျက်ကြပြီဟု ကောင်းကင် ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။
9അങ്ങനെ നിങ്ങള്‍ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തില്‍ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.
9သို့ဖြစ်၍၊ သင်တို့သည် ငါ့လမ်းတို့ကို မလိုက်၊ တရားအမှုတွင် လူမျက်နှာကို ထောက်သောကြောင့်၊ လူ ခပ်သိမ်းတို့သည် သင်တို့ကို မထီမဲ့မြင်ပြု၍ ရှုတ်ချစေခြင်း ငှါ ငါစီရင်မည်။
10നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?
10ခပ်သိမ်းသော ငါတို့၌ တပါးတည်းသော အဘ ရှိသည်မဟုတ်လော။ တပါးတည်းသော ဘုရားသခင် သည် ငါတို့ကို ဖန်ဆင်းတော်မူသည်မဟုတ်လော။ ဘိုး ဘေးတို့နှင့် ဖွဲ့တော်မူသော ပဋိညာဉ်ကို ရှုတ်ချ၍၊ ငါတို့ သည် အဘယ်ကြောင့် တယောက်ကိုတယောက် သစ္စာ ဖျက်ကြသနည်း။
11യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ളേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവേക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.
11ယုဒအမျိုးသည် သစ္စာပျက်၏။ ဣသရေလပြည် သူ၊ ယေရုရှလင်မြို့သားတို့သည် ရွံ့ရှာဘွယ်သော အမှုကို ပြုကြ၏။ ယုဒအမျိုးသည် ထာဝရဘုရားချစ်တော်မူသော သန့်ရှင်းခြင်းတရားတော်ကို ရှုတ်ချ၍၊ တပါးအမျိုးဘုရား ၏သမီးနှင့် လက်ထပ်ပါသည်တကား။
12അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവേക്കു വഴിപാടു അര്‍പ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളില്‍ നിന്നു ഛേദിച്ചുകളയും.
12ထိုသို့ပြုသော ဆရာနှင့်တပည့်ကို၎င်း၊ ကောင်း ကင်ဗိုလ်ခြေအရှင် ထာဝရဘုရားထံတော်သို့ ပူဇော် သက္ကာကို ဆောင်ခဲ့သောသူကို၎င်း၊ ယာကုပ်တဲတို့မှ ပယ် ဖြတ်တော်မူမည်။
13രണ്ടാമതു നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നുയഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യില്‍നിന്നു പ്രസാദമുള്ളതു കൈക്കൊള്‍കയോ ചെയ്യാതവണ്ണം നിങ്ങള്‍ അവന്റെ യാഗപീഠത്തെ കണ്ണുനീര്‍കൊണ്ടും കരച്ചല്‍കൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.
13တဖန် သင်တို့ပြုသော အမှုဟူမူကား၊ ထာဝရ ဘုရား၏ ယဇ်ပလ္လင်ကို မျက်ရည်ကျခြင်း၊ ငိုကြွေးမြည် တမ်းခြင်းနှင့် ဖုံးအုပ်ကြပြီ။ ထိုကြောင့်၊ ပူဇော်သက္ကာကို မှတ်တော်မမူ။ သင်တို့လက်မှ နှစ်သက်သော စိတ်နှင့် ခံတော်မမူ။
14എന്നാല്‍ നിങ്ങള്‍ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള്‍ നിന്റെ കൂട്ടാളിയും നിന്റെ ധര്‍മ്മപത്നിയുമല്ലോ.
14အဘယ်ကြောင့်နည်းဟု သင်တို့မေးလျှင်၊ သင့် အသက်ပျိုစဉ်အခါ လက်ထပ်၍ နောက်တဖန် သစ္စာ မစောင့်၊ ပြစ်မှားသော မယားတဘက်နှင့် သင့်တဘက် ၌ ထာဝရဘုရားသည် သက်သေဖြစ်တော်မူ၏။ ထိုမယား သည် သက်သေဖြစ်တော်မူ၏။ ထိုမယားသည် သင်၏ အဆွေခင်ပွန်း၊ သင်ဖွဲ့သော ပဋိညာဉ်နှင့်ဆိုင်သော မယားဖြစ်သတည်း။
15ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ആ ഒരുത്തന്‍ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന്‍ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.
15တဦးတည်းသော်လည်း၊ ကိုယ်တော်၌ ဝိညာဉ် တော် အကျန်အကြွင်းရှိ၏။ အဘယ်ကြောင့် တဦးတည်း ကိုသာ ဖန်ဆင်းတော်မူသနည်းဟူမူကား၊ ဘုရားသခင်နှင့် ထိုက်တန်သောအမျိုးကိုရှာ၍ ထိုသို့ ဖန်ဆင်းတော်မူ၏။ သို့ဖြစ်၍၊ ကိုယ်စိတ်သဘောကို ချုပ်တည်းကြလော့။ အသက်ပျိုစဉ်အခါ လက်ထပ်သော မယားကို သစ္စာဖျက် ၍ မပြစ်မှားကြနှင့်။
16ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നുഅതു ചെയ്യുന്നവന്‍ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
16မယားကိုစွန့်ခြင်းအမှု၊ မိမိခင်ပွန်း၌ ပြစ်မှား သောအပြစ်ကို ဖုံးအုပ်ခြင်းအမှုကို ငါမုန်းသည်ဟု၊ ဣသ ရေလအမျိုး၏ဘုရားသခင်၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားမိန့်တော်မူ၏။ ထိုကြောင့်၊ ကိုယ်စိတ် သဘောကို ချုပ်တည်းကြလော့။ သစ္စာကို မပျက်ကြနှင့်။
17നിങ്ങള്‍ നിങ്ങളുടെ വാക്കുകളാല്‍ യഹോവയെ മുഷിപ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവര്‍ത്തിക്കുന്ന ഏവനും യഹോവേക്കു ഇഷ്ടമുള്ളവന്‍ ആകുന്നു; അങ്ങനെയുള്ളവരില്‍ അവന്‍ പ്രസാദിക്കുന്നു; അല്ലെങ്കില്‍ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.
17သင်တို့သည် ထာဝရဘုရား၏ နားတော်ငြီး သည်တိုင်အောင် စကားများကြ၏။ နားတော်ငြီးသည် တိုင်အောင် အဘယ်သို့ ပြုမိသနည်းဟု မေးသော်၊ ဒုစရိုက်ကိုပြုသောသူတိုင်း ထာဝရဘုရားရှေ့တော်၌ ကောင်း၏။ ထိုသို့သော သူတို့ကို နှစ်သက်တော်မူ၏ဟူ၍၎င်း၊ စစ်ကြောစီရင်တော်မူသော ဘုရားသခင်ကား၊ အဘယ်မှာ ရှိသနည်းဟူ၍၎င်း ဆိုတတ်ကြသည်တကား။