1എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
1ကြည့်ရှုလော့။ ငါသွားရာလမ်းကို ပြင်ရသော ငါ၏တမန်ကို ငါစေလွှတ်မည်။ သင်တို့ ရှာသောသခင်၊ သင်တို့တောင့်တသော ပဋိညာဉ်တမန်တော်သည် မိမိ ဗိမာန်တော်သို့ ချက်ချင်းလာလိမ့်မည်။ ကြည့်ရှုလော့။ ထိုသခင်လာလိမ့်မည်ဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားမိန့်တော်မူ၏။
2എന്നാല്‍ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്കും സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനിലക്കും? അവന്‍ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
2လာတော်မူသော နေ့ရက်ကို အဘယ်သူသည် မတိမ်းမရှောင်ဘဲ နေလိမ့်မည်နည်း။ ပေါ်ထွန်းတော်မူ သောအခါ အဘယ်သူသည် ခံရလိမ့်မည်နည်း။ ထိုသခင် သည် ငွေစစ်သောသူ၏မီး၊ ခဝါသည် သုံးသော ဆပ်ပြာ ကဲ့သို့ ဖြစ်တော်မူမည်။
3അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയില്‍ യഹോവേക്കു വഴിപാടു അര്‍പ്പിക്കും.
3ငွေကို ချွတ်၍ သန့်ရှင်းစေသောသူကဲ့သို့ထိုင် လျက် ရွှေငွေကို ချွတ်သကဲ့သို့၊ လေဝိသားတို့ကို ချွတ်၍ သန့်ရှင်းစေတော်မူသဖြင့်၊ သူတို့သည် ထာဝရဘုရား အဘို့ဖြစ်၍ ဖြောင့်မတ်ခြင်းပူဇော်သက္ကာကို ပူဇော်ကြ လိမ့်မည်။
4അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവേക്കു പ്രസാദകരമായിരിക്കും.
4ယုဒပြည်သူ၊ ယေရုရှလင်မြို့သားတို့၏ ပူဇော် သက္ကာသည် ရှေးလွန်လေပြီးသော နှစ်၊ လ၊ နေ့ရက် ကာလ၌ ဖြစ်သကဲ့သို့၊ ထာဝရဘုရား နှစ်သက်တော်မူ ဘွယ်ဖြစ်လိမ့်မည်။
5ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
5သင်တို့ကို စစ်ကြောစီရင်ခြင်းငှါ ငါချဉ်းမည်။ ပြုစားတတ်သောသူ၊ သူ့မယားကို ပြစ်မှားသောသူ၊ မမှန် သော ကျိန်ဆိုခြင်းကို ပြုသောသူ၊ သူငှါးကို အခမပေး ညှဉ်းဆဲသောသူ၊ မိဘမရှိသောသူငယ်နှင့် မုတ်ဆိုးမကို ညှဉ်းဆဲသောသူ၊ ဧည့်သည်ကို မတရားသဖြင့် စီရင်သော သူ၊ ငါ့ကိုမကြောက်ရွံ့သောသူတို့တဘက်၌ ငါသည် လျင် မြန်သော သက်သေဖြစ်မည်ဟု ကောင်းကင်ဗိုလ်ခြေ အရှင် ထာဝရဘုရား မိန့်တော်မူ၏။
6യഹോവയായ ഞാന്‍ മാറാത്തവന്‍ ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങള്‍ മുടിഞ്ഞുപേകാതിരിക്കുന്നു.
6ငါသည် ထာဝရဘုရားဖြစ်၏။ ပြောင်းလဲခြင်း မရှိ။ ထိုကြောင့်၊ ယာကုပ်အမျိုးသားတို့၊ သင်တို့သည် ဆုံးရှုံးခြင်းသို့ မရောက်ကြ။
7നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.
7ဘိုးဘေးတို့ လက်ထက်မှစ၍ သင်တို့သည် ငါ စီရင်ထုံးဖွဲ့ချက်တို့ကို မစောင့်၊ တိမ်းရှောင်ကြပြီ။ ငါထံသို့ ပြန်လာကြလော့။ ငါသည်လည်း သင်တို့ဆီသိုပ ပြန်လာ မည်ဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့် တော်မူ၏။ အကျွန်ုပ်တို့သည် အဘယ်သို့ ပြန်လာရပါ မည်နည်းဟု သင်တို့ မေးကြသည်တကား။
8മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
8လူသည် ဘုရားသခင်၏ဥစ္စာတော်ကို လုယူရ မည်လော။ သို့သော်လည်း၊ သင်တို့သည် ငါ့ဥစ္စာကို လုယူ ကြပြီ။ အကျွန်ုပ်တို့သည် အဘယ်သို့ လုယူပါသနည်းဟု သင်တို့မေးလျှင်၊ ဆယ်ဘို့တဘို့ကို၎င်း၊ ပူဇော်သက္ကာတို့ ကို၎င်း လုယူကြပြီ။
9നിങ്ങള്‍, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരാകുന്നു.
9သင်တို့သည် ကျိန်ခြင်းအမင်္ဂလာကို ခံရကြ၏။ အကြောင်းမူကား၊ ပြည်သူပြည်သားအပေါင်းတို့သည် ငါ့ ဥစ္စာကို လုယူကြပြီ။
10എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍ . ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
10ဆယ်ဘို့တဘို့ရှိသမျှကို ဘဏ္ဍာတိုက်ထဲသို့ သွင်း ၍၊ ငါ့အိမ်တော်၌ စားစရာရှိစေခြင်းငှါ ပြုကြလော့။ ငါ သည် မိုဃ်းကောင်းကင်ပြတင်းပေါက်တို့ကို ဖွင့်၍ ကောင်းကြီးမင်္ဂလာကို အကုန်အစင်သွန်းလောင်းမည် မသွန်းလောင်းမည်ကို ထိုသို့ စုံစမ်းကြလော့ဟု ကောင်း ကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။
11ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
11ကိုက်စားတတ်သော အကောင်ကို သင်တို့ အတွက် ငါဆုံးမ၍၊ သင်တို့၏ မြေအသီးအနှံကို မဖျက်ဆီး ရ။ သင်တို့၏စပျစ်ဥယျာဉ်သည် အသီးမသီးဘဲ မနေရဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားမိန့်တော်မူ၏။
12നിങ്ങള്‍ മനോഹരമായോരു ദേശം ആയിരിക്കയാല്‍ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
12လူမျိုးအပေါင်းတို့သည် သင်တို့ကို မင်္ဂလာရှိ သောသူဟူ၍ ခေါ်ဝေါ်ကြလိမ့်မည်။ သင်တို့ ပြည်သည် လည်း နှစ်သက်ဘွယ်သော ပြည်ဖြစ်လိမ့်မည်ဟု ကောင်း ကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။
13നിങ്ങളുടെ വാക്കുകള്‍ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ഞങ്ങള്‍ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.
13သင်တို့သည် ငါ့တဘက်၌ ရဲရင့်စွာ ပြောကြပြီဟု ထာဝရဘုရားမိန့်တော်မူ၏။ သို့ရာတွင်၊ အကျွန်ုပ်တို့သည် ကိုယ်တော်တဘက်၌ အဘယ်သို့ ပြောမိပါသနည်းဟု သင်တို့ မေးကြသည်တကား။
14യഹോവേക്കു ശുശ്രൂഷ ചെയ്യുന്നതു വ്യര്‍ത്ഥം; ഞങ്ങള്‍ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?
14ထာဝရဘုရား၏အမှုကို ဆောင်ရွက်သော် လည်း အကျိုးမရှိ။ စီရင်ထုံးဖွဲ့တော်မူချက်ကိုစောင့်၍၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားရှေ့မှာ ညှိုးငယ် စွာ ကျင့်ကြံပြုမူခြင်းအားဖြင့် အဘယ်ကျေးဇူးရှိသနည်း။
15ആകയാല്‍ ഞങ്ങള്‍ അഹങ്കാരികളെ ഭാഗ്യവാന്മാര്‍ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര്‍ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര്‍ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള്‍ പറയുന്നു.
15မာနထောင်လွှားသောသူတို့ကို မင်္ဂလာရှိသော သူဟူ၍ ငါတို့သည် ခေါ်ဝေါ်ကြ၏။ အကယ်စင်စစ် ဒုစ ရိုက်ကိုပြုသောသူတို့သည် အောင်တတ်ကြ၏။ အကယ် စင်စစ် ဘုရားသခင်ကို စုံစမ်းသော်လည်း ချမ်းသာရ တတ်ကြ၏ဟု သင်တို့သည် ပြောကြပြီ။
16യഹോവാഭക്തന്മാര്‍ അന്നു തമ്മില്‍ തമ്മില്‍ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്‍ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കും വേണ്ടി അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.
16ထိုအခါ ထာဝရဘုရားကို ကြောက်ရွံ့သော သူ တို့သည် တယောက်ကိုတယောက် နှုတ်ဆက်၍ ပြောဆို ကြ၏။ ထာဝရဘုရားသည်လည်း နားထောင်၍ ကြား တော်မူ၏။ ထာဝရဘုရားကို ကြောက်ရွံ့၍ နာမတော်ကို အောက်မေ့သောသူတို့အဘို့၊ ရှေ့တော်တွင် စာရင်း၌ မှတ်သားလျက်ရှိ၏။
17ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ അവന്‍ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യന്‍ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന്‍ അവരെ ആദരിക്കും.
17ထိုသူတို့သည် ငါစီရင်သောနေ့ရက်၌ ငါပိုင် ထိုက်သော ဘဏ္ဍာတော်ဖြစ်ကြလိမ့်မည်။ အက၏အမှုကို ဆောင်သောသားကို အဘနှမြောသကဲ့သို့ ထိုသူတို့ကို ငါနှမြောမည်ဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရ ဘုရားမိန့်တော်မူ၏။
18അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.
18တဖန် သင်တို့သည် ပြောင်းလဲ၍ ဖြောင့်မတ် သောသူ၊ မဖြောင့်မတ်သောသူ၊ ဘုရားသခင်၏အမှုတော် ကို ဆောင်သောသူ၊ မဆောင်သောသူတို့ကို ပိုင်းခြား၍ သိရကြလိမ့်မည်။