1ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
1မီးဖို၌ မီးလောင်သကဲ့သို့ လောင်သောနေ့ရက် ကာလသည် ရောက်လိမ့်မည်။ မာနကြီးသောသူနှင့် ဒုစရိုက်ကိုပြုသော သူအပေါင်းတို့သည် အမှိုက်ခြောက် ဖြစ်ကြလိမ့်မည်။ သူတို့အရင်းအဖျားမျှ မကျန်ကြွင်းစေ ခြင်းငှါ ထိုနေ့ရက်သည် လောင်လိမ့်မည်ဟု ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။
2എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍നിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
2ငါ၏နာမတော်ကို ကြောက်ရွံ့သောသင်တို့၌ ကား၊ တရားတောနေမင်းသည် အနာပျောက်စေသော အတောင်တို့နှင့် ပေါ်ထွန်းတော်မူမည်။ သင်တို့သည် ထွက်သွား၍ တင်းကုပ်၌ နွားသငယ်ကဲ့သို့ ခုန်ကြလိမ့် မည်။
3ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
3မတရားသော သူတို့ကိုလည်း နင်းကြလိမ့်မည်။ ထိုသို့ ငါစီရင်သော နေ့ရက်၌ သူတို့သည် သင်တို့ ခြေ ဘဝါးအောက်၌ မြေမှုန့်ကဲ့သိုပ ဖြစ်ကြလိမ့်မည်ဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။
4ഞാന്‍ ഹോരേബില്‍വെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .
4ဣသရေလအမျိုးသားအပေါင်းတို့အဘို့ ဟော ရပ်အရပ်၌ ငါမှာထားသော၊ ငါ့ကျွန်မောရှေ၏ တရား တည်းဟူသော စီရင်ထုံးဖွဲ့တော်မူချက်တို့ကို အောက်မေ့ ကြလော့။
5യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിന്നു മുമ്പെ ഞാന്‍ നിങ്ങള്‍ക്കു ഏലീയാപ്രവാചകനെ അയക്കും.
5ကြည့်ရှုလော့။ ထာဝရဘုရား၏ ကြောက်မက် ဘွယ်သော နေ့ရက်ကြီး မရောက်မှီ၊ ပရောဖက်ဧလိယကို သင်တို့ရှိရာသို့ ငါစေလွှတ်မည်။
6ഞാന്‍ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
6ငါသည် လာ၍ သင်တို့၏ပြည်ကို ကျိန်ခြင်းဘေး နှင့် ဒဏ်မခတ်မည်အကြောင်း၊ ထိုပရောဖက်သည် သားတို့နှင့်အဘတို့ကို၎င်း၊ အဘတို့နှင့်သားတို့ကို၎င်း အသင့်အတင့်ဖြစ်စေမည်ဟု မိန့်တော်မူ၏။