Malayalam

Myanmar

Matthew

10

1അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു.
1တကျိပ်နှစ်ပါးသော တပည့်တော်တို့ကိုခေါ်တော်မူပြီးမှ၊ ညစ်ညူးသောနတ်တို့ကို နှင်ထုတ်ခြင်းငှါ၎င်း၊ အနာရောဂါအမျိုးမျိုးတို့ကို ငြိမ်းစေခြင်းငှါ၎င်း အခွင့်ပေးတော်မူ၏။
2പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,
2တကျိပ်နှစ်ပါးသော တပည့်တော်တို့၏ အမည်ကား၊ ပဌမမှာ၊ ပေတရုဟူ၍ ခေါ်ဝေါ်သော ရှိမုန်နှင့် သူ့ညီအန္ဒြေ၊
3അവന്റെ സഹോദരന്‍ യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്,
3ဇေဗေဒဲ၏သားယာကုပ်နှင့် သူ့ညီယောဟန်၊ ဖိလိပ္ပုနှင့် ဗာသောလမဲ၊ သောမနှင့် အခွန်ခံမဿဲ၊ အာလဖဲ၏သား ယာကုပ်နှင့် သဒ္ဒဲဟုအမည်သစ်ကိုရသော လေဗဲ၊
4തദ്ദായി, ശിമോന്‍ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
4ကာနနိတ်လူရှိမုန်နှင့် ကိုယ်တော်ကိုအပ်နှံသော ယုဒရှကာရုတ်ပေတည်း။
5ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്‍“ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും
5ထိုတကျိပ်နှစ်ပါးသော သူတို့ကို ယေရှုသည် စေလွှတ်တော်မူ၍၊ သင်တို့သည် တပါးအမျိုးသားတို့ရှိရာ သို့ မသွားကြနှင့်။ ရှမာရိမြို့ရွာထဲသို့ မဝင်ကြနှင့်။
6യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .
6ဣသရေလအမျိုး၊ ပျောက်လွင့်သော သိုးများရှိရာသို့ အရင်သွားကြလော့။
7നിങ്ങള്‍ പോകുമ്പോള്‍സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍ .
7သွားစဉ်တွင်၊ ကောင်းကင်နိုင်ငံတော် တည်လုနီးပြီဟု သိတင်းကြားပြောကြလော့။
8രോഗികളെ സൌഖ്യമാക്കുവിന്‍ ; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍ ; ഭൂതങ്ങളെ പുറത്താക്കുവിന്‍ ; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിന്‍ .
8နာသောသူတို့အား ချမ်းသာပေးကြလော့။ သေသောသူတို့ကို ထမြောက်စေကြလော့။ နူသောသူ တို့ကို သန့်ရှင်းစေကြလော့။ နတ်ဆိုးတို့ကိုလည်း နှင်ထုတ်ကြလော့။ သင်တို့သည် အဘိုးမပေးဘဲ ကျေးဇူးတော် ကို ခံရကြပြီဖြစ်၍ အဘိုးမခံဘဲ ပေးကမ်းကြလော့။
9മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും
9ရွှေ၊ ငွေ၊ ကြေးတို့ကို ခါးပန်းထဲ၌ မသိုမှီးကြနှင့်။
10വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന്‍ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
10လမ်းခရီးဘို့ လွယ်အိတ်၊ အင်္ကျီနှစ်ထည်၊ ခြေနင်းတောင်ဝေးကို မသိုမှီးကြနှင့်။ အကြောင်းမူကား၊ လုပ်ဆောင်သောသူသည် ကျွေးမွေးခြင်းကို ခံထိုက်ပေ၏။
11ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്നു അന്വേഷിപ്പിന്‍ ; പുറപ്പെടുവോളം അവിടത്തന്നേ പാര്‍പ്പിന്‍ .
11မည်သည်မြို့ မည်သည်ရွာသို့ ဝင်လျှင်၊ ထိုမြို့ရွာ၌ အဘယ်မည်သောသူသည် ထိုက်တန်သနည်းဟု မေးမြန်း၍၊ ထိုမြို့ရွာမှ မထွက်မသွားမှီတိုင်အောင် ထိုသူ၏အိမ်တွင် နေကြလော့။
12ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്നു വന്ദനം പറവിന്‍ .
12အိမ်သို့ ဝင်သောအခါ မင်္ဂလာရှိပါစေသောဟု နှုတ်ဆက်ခြင်းကို ပြုကြလော့။
13വീട്ടിന്നു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
13ထိုအိမ်သည် ထိုက်တန်လျှင် သင်တို့မြွက်သော မင်္ဂလာရောက်စေသတည်း။ မထိုက်တန်လျှင် သင်တို့ ထံသို့ ပြန်လာစေသတည်း။
14ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിന്‍ .
14အကြင်သူသည် သင်တို့ကို လက်မခံ၊ သင်တို့၏ စကားကိုနားမထောင်ဘဲနေ၏။ ထိုသူနေသော အိမ်မှ၎င်း၊ မြို့မှ၎င်း ထွက်သွားစဉ်၊ သင်တို့၏ ခြေဘဝါးမှ မြေမှုန့်ကို ခါလိုက်ကြလော့။
15ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
15ငါအမှန်ဆိုသည်ကား၊ တရားဆုံးဖြတ်သောနေ့၌ ထိုမြို့သည် သောဒုံမြို့နှင့် ဂေါမောရမြို့ထက်သာ၍ ခံရလတံ့။
16ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .
16တောခွေးစုထဲသို့ သိုးတို့ကို စေလွှတ်သကဲ့သို့ သင်တို့ကို ငါစေလွှတ်၏။ ထိုကြောင့် သင်တို့သည် မြွေ ကဲ့သို့ လိမ္မာလျက်၊ ချိုးငှက်ကဲ့သို့ အဆိပ်ကင်းလျက် ရှိကြလော့။
17മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍വെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
17လူတို့ကို သတိပြုကြ။ အကြောင်းမူကား၊ သင်တို့ကို လွှတ်ရုံးသို့အပ်နှံကြလိမ့်မည်။ တရားစရပ်တို့၌ ရိုက်ကြလိမ့်မည်။
18എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അതു അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.
18ထိုသူတို့မှစ၍ တပါးအမျိုးသားတို့အား သက်သေဖြစ်စေခြင်းငှါ၊ မြို့ဝန်မင်း၊ ရှင်ဘုရင်ထံသို့ ငါ့ကြောင့် သင်တို့ကို ပို့ဆောင်ကြလိမ့်မည်။
19എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയില്‍ തന്നേ നിങ്ങള്‍ക്കു ലഭിക്കും.
19သင်တို့ကို အပ်နှံသောအခါ အဘယ်သို့ ပြောရမည်ကို မစိုးရိမ်ကြနှင့်။ ပြောရသောစကားကို ထိုခဏ ခြင်းတွင် သင်တို့သည် ရကြလိမ့်မည်။
20പറയുന്നതു നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
20အကြောင်းမူကား၊ သင်တို့ အလိုအလျောက် ပြောကြသည်မဟုတ်။ သင်တို့အဘ၏ ဝိညာဉ်တော်သည် သင်တို့အားဖြင့် ပြောတော်မူ၏။
21സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാര്‍ക്കും എതിരായി മക്കള്‍ എഴുന്നേറ്റു അവരെ കൊല്ലിക്കും.
21ထိုအခါ ညီအစ်ကိုချင်း တယောက်ကိုတယောက် သေစေခြင်းငှါ အပ်ကြလိမ့်မည်။ အဘသည်လည်း သားကို အပ်လိမ့်မည်။ သားသမီးတို့သည်လည်း မိဘကို ရန်ဘက်ပြု၍ သေစေကြလိမ့်မည်။
22എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിലക്കുന്നവനോ രക്ഷിക്കപ്പെടും.
22လူအပေါင်းတို့သည်လည်း ငါ၏နာမကြောင့် သင်တို့ကို မုန်းကြလိမ့်မည်။ အကြင်သူသည် အဆုံးတိုင် အောင် တည်ကြည်၏။ ထိုသူသည် ကယ်တင်ခြင်းသို့ ရောက်လိမ့်မည်။
23എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഔടിപ്പോകുവിന്‍ . മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
23တမြို့၌ သင်တို့ကိုညှဉ်းဆဲလျှင် တမြို့သို့ပြေးကြလော့။ ငါအမှန်ဆိုသည်ကား၊ ဣသရေလမြို့ရွာ ရှိသမျှတို့ကို သင်တို့ လှည့်လည်၍ မကုန်မှီ လူသားသည်ကြွလာလိမ့်မည်။
24ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനന്നു മീതെയുമല്ല;
24တပည့်သည် ဆရာထက်မသာ။ ကျွန်သည် သခင်ထက်မသာ။
25ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?
25တပည့်သည် ဆရာကဲ့သို့၎င်း၊ ကျွန်သည်သခင် ကဲ့သို့၎င်းဖြစ်လျှင် သင့်လောက်ပေ၏။ အိမ်ရှင်ကို ဗေလဇေဗုဟုခေါ်ဝေါ်ကြလျှင်၊ အိမ်သူအိမ်သားတို့ကို သာ၍ ခေါ်ဝေါ်ကြလိမ့်မည်။
26അതു കൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല.
26ထို့ကြောင့် သူတို့ကို မကြောက်ကြနှင့်။ ဖုံးထားလျက်ရှိသမျှသောအရာတို့သည် ပွင့်လိမ့်မည်။ ဆိတ် ကွယ်ရာ၌ ရှိသမျှတို့သည်လည်း ထင်ရှားလိမ့်မည်။
27ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിന്‍ ; ചെവിയില്‍ പറഞ്ഞുകേള്‍ക്കുന്നതു പുരമുകളില്‍നിന്നു ഘോഷിപ്പിന്‍ .
27မှောင်မိုက်၌ သင်တို့အား ငါပြောသောအရာများကို သင်တို့သည် အလင်း၌ ကြားပြောကြလော့။ သင်တို့နားအပါး၌ ပြော၍ ကြားသောအရာများကို အိမ်မိုးပေါ်မှာ ဟစ်ကြော်ကြလော့ဟု မိန့်တော်မူ၏။
28ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ .
28တနည်းကား၊ ကိုယ်ခန္ဓာကိုသာ သတ်၍ စိတ်ဝိညာဉ်ကို မသတ်နိုင်သော သူတို့ကို မကြောက်ကြနှင့်။ ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်ကို ငရဲ၌ ဖျက်ဆီးနိုင်သောသူကိုသာ၍ ကြောက်ကြလော့။
29കാശിന്നു രണ്ടു കുരികില്‍ വില്‍ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
29စာငှက်နှစ်ကောင်ကို အဿရိတပြား အဘိုးနှင့် ဝယ်ရသည်မဟုတ်လော။ သင်တို့အဘ အခွင့်မရှိလျှင် ထိုစာငှက်တကောင်မျှ မြေသို့မကျရ။
30എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
30သင်တို့ဆံပင်သည်လည်း အကုန်အစင် ရေတွက်လျက်ရှိ၏။
31ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.
31ထို့ကြောင့် မကြောက်ကြနှင့်။ သင်တို့သည် စာငှက်အများတို့ထက် သာ၍မြတ်ကြ၏။
32മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‍ മുമ്പില്‍ ഞാനും ഏറ്റുപറയും.
32အကြင်သူသည် လူတို့ရှေ့မှာ ငါ့ကိုဝန်ခံအံ့။ ကောင်းကင်ဘုံ၌ရှိသော ငါ၏ခမည်းတော်ရှေ့မှာ ထိုသူကို ငါဝန်ခံမည်။
33മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്‍ മുമ്പില്‍ ഞാനും തള്ളിപ്പറയും.
33အကြင်သူသည် လူတို့ရှေ့မှာ ငါ့ကိုငြင်းပယ်အံ့။ ကောင်းကင်ဘုံ၌ရှိသော ငါ၏ခမည်းတော်ရှေ့မှာ ထိုသူကို ငါငြင်းပယ်မည်။
34ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.
34မြေပေါ်သို့ ငြိမ်သက်ခြင်းကို စေလွှတ်အံ့သောငှါ ငါလာသည်ဟုမထင်ကြနှင့်။ ငြိမ်သက်ခြင်းကို စေလွှတ်အံ့သောငှါ ငါလာသည်မဟုတ်။ ထားကို စေလွှတ်အံ့သောငှါ ငါလာသတည်း။
35മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.
35အဘနှင့်သား၊ အမိနှင့်သမီး၊ ယောက္ခမနှင့် ချွေးမအချင်းချင်း ကွဲပြားစေခြင်းငှါ ငါလာသတည်း။
36മനുഷ്യന്റെ വീട്ടുകാര്‍ തന്നേ അവന്റെ ശത്രുക്കള്‍ ആകും.
36ကိုယ်အိမ်သူအိမ်သားတို့သည်လည်း ကိုယ်ရန်သူ ဖြစ်ကြလိမ့်မည်။
37എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.
37အကြင်သူသည် ငါ့ကိုချစ်သည်ထက် မိဘကိုသာ၍ချစ်၏။ ထိုသူသည် ငါနှင့်မထိုက်မတန်။ အကြင်သူ သည် ငါ့ကို ချစ်သည်ထက် သားသမီးကို သာ၍ချစ်၏။ ထိုသူသည် ငါနှင့်မထိုက်မတန်။
38തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
38အကြင်သူသည် မိမိလက်ဝါးကပ်တိုင်ကို ထမ်း၍ ငါ့နောက်သို့မလိုက်၊ ထိုသူသည် ငါနှင့် မထိုက် မတန်။
39തന്റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും.
39မိမိအသက်ကို တွေ့သောသူသည် အသက်ရှုံးလိမ့်မည်။ ငါ့ကြောင့် မိမိအသက်ရှုံးသောသူမူကား အသက်ကို တွေ့လိမ့်မည်။
40നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
40သင်တို့ကို လက်ခံသောသူသည် ငါ့ကိုလက်ခံ၏။ ငါ့ကို လက်ခံသောသူသည် ငါ့ကို စေလွှတ်တော်မူ သောသူကို လက်ခံ၏။
41പ്രവാചകന്‍ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാന്‍ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
41ပရောဖက်၏ မျက်နှာကိုထောက်၍၊ ပရောဖက်ကို လက်ခံသောသူသည် ပရောဖက်၏အကျိုးကို ခံရလတံ့၊ ဖြောင့်မတ်သောသူ၏မျက်နှာကိုထောက်၍၊ ဖြောင့်မတ်သောသူကို လက်ခံသောသူသည် ဖြောင့်မတ် သောသူ၏အကျိုးကို ခံရလတံ့။
42ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
42အကြင်သူသည် တပည့်တော်၏ မျက်နှာကိုထောက်၍ ဤသူငယ်တစုံတယောက်အား ရေတခွက်ကို မျှပေး၏။ ထိုသူသည် အကျိုးကို မရဘဲမနေရာ၊ ငါအမှန်ဆိုသည်ဟု မှာထားတော်မူ၏။