Malayalam

Myanmar

Matthew

9

1അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.
1ထိုအခါ ကိုယ်တော်သည် လှေစီး၍ ကူးပြန်သဖြင့်၊ မိမိမြို့သို့ ရောက်တော်မူ၏။
2അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
2လက်ခြေသေ၍ အိပ်ရာပေါ်မှာ တုံးလုံးနေသော သူတယောက်ကို အထံတော်သို့ဆောင်ခဲ့ကြ၏။ ယေရှုသည် ထိုသူတို့၏ ယုံကြည်ခြင်းကိုမြင်လျှင် လက်ခြေသေသောသူအား၊ ငါ့သားမစိုးရိမ်နှင့်။ သင်၏အပြစ် ကို လွတ်စေပြီဟု မိန့်တော်မူ၏။
3എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
3ကျမ်းပြုဆရာအချို့တို့က၊ ဤသူသည် ဘုရားကိုလွန်ကျူး၍ ပြောသည်ဟု ထင်ကြ၏။
4യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു“നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു.
4ယေရှုသည် ထိုသူတို့၏စိတ်ကို သိမြင်တော်မူလျှင်၊ သင်တို့သည် အဘယ်ကြောင့်ငြူစူသောစိတ် ရှိကြသနည်း။
5എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
5အဘယ်စကားကိုသာ၍ ပြောလွယ်သနည်း။ သင်၏အပြစ်ကို လွတ်စေပြီဟု ပြောလွယ်သလော။ သင်ထ၍ လှမ်းသွားလော့ဟု ပြောလွယ်သလော။
6എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു-അവന്‍ പക്ഷവാതക്കാരനോടു“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക” എന്നു പറഞ്ഞു.
6လူသားသည် မြေကြီးပေါ်မှာ အပြစ်လွှတ်ပိုင်သည်ကို သင်တို့သိစေခြင်းငှါ ထလော့။ ကိုယ်အိပ်ရာကို ဆောင်၍ ကိုယ်အိမ်သို့ သွားလော့ဟု လက်ခြေသေသောသူအား မိန့်တော်မူ၏။
7അവന്‍ എഴുന്നേറ്റു വീട്ടില്‍ പോയി.
7ထိုသူသည်လည်း ထ၍ မိမိအိမ်သို့ သွားလေ၏။
8പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്കും ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
8လူအစုအဝေးတို့သည်မြင်လျှင် အံ့ဩခြင်းရှိ၍၊ လူတို့အား ဤသို့သောအခွင့်ကို အပ်ပေးတော်မူသော ဘုရားသခင်၏ ဂုဏ်တော်ကိုချီးမွမ်းကြ၏။
9യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.
9ယေရှုသည် ထိုအရပ်မှ ကြွတော်မူလျှင်၊ မဿဲအမည်ရှိသော သူတယောက်သည် အခွန်ခံရာတဲ၌ ထိုင် နေသည်ကို မြင်သော်၊ ငါ့နောက်သို့လိုက်လော့ဟု မိန့်တော်မူ၏။ ထိုသူသည်လည်း ထ၍ နောက်တော်သို့ လိုက်လေ၏။
10അവന്‍ വീട്ടില്‍ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയില്‍ ഇരുന്നു.
10ထိုနောက်မှ အိမ်တွင် စားပွဲ၌ လျောင်းတော်မူစဉ်၊ အခွန်ခံသောသူများနှင့် ဆိုးသောသူများတို့သည် လာ၍ ကိုယ်တော်မှစသော တပည့်တော်တို့နှင့်တကွ စားပွဲ၌လျောင်းကြ၏။
11പരീശന്മാര്‍ അതു കണ്ടു അവന്റെ ശിഷ്യന്മാരോടുനിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
11ဖာရိရှဲတို့သည် မြင်လျှင် တပည့်တော်တို့အား၊ သင်တို့ဆရာသည် အခွန်ခံသောသူ၊ ဆိုးသောသူတို့နှင့် အတူ အဘယ်ကြောင့် စားသနည်းဟုဆိုကြ၏။
12യേശു അതു കേട്ടാറെ“ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
12ယေရှုသည် ကြားတော်မူလျှင်၊ ကျန်းမာသောသူတို့သည် ဆေးသမားကို အလိုမရှိကြ။ နာသောသူတို့ သာလျှင် အလိုရှိကြ၏။
13യാഗത്തിലല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിന്‍ . ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നതു” എന്നു പറഞ്ഞു.
13ယဇ်ပူဇော်ခြင်းအကျင့်ထက် သနားခြင်း ကရုဏာအကျင့်ကို ငါနှစ်သက်၏ဟူသော ကျမ်းစကားကို နားလည်ခြင်းငှါ သင်တို့သွား၍ သင်ကြလော့။ ဖြောင့်မတ်သောသူတို့ကို နောင်တသို့ ခေါ်ခြင်းငှါ၊ ငါလာသည် မဟုတ်။ ဆိုးသောသူတို့ကို ခေါ်ခြင်းငှါ၊ ငါလာသတည်းဟု မိန့်တော်မူ၏။
14യോഹന്നാന്റെ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
14ထိုအခါ ယောဟန်၏ တပည့်တို့သည် အထံတော်သို့ ချဉ်းကပ်၍၊ အကျွန်ုပ်တို့နှင့် ဖာရိရှဲတို့သည် အဖန် တလဲလဲအစာရှောင်ကြသည်ဖြစ်၍၊ အဘယ်ကြောင့် ကိုယ်တော်၏တပည့်တို့သည် အစာမရှောင်ဘဲ နေကြပါသနည်းဟု လျှောက်ကြ၏။
15യേശു അവരോടു പറഞ്ഞതു“മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും.
15ယေရှုကလည်း မင်္ဂလာဆောင်လုလင်သည် မိမိအပေါင်းအဘော်တို့နှင့်အတူ ရှိစဉ်အခါ သူတို့သည် စိတ်မသာ ညည်းတွားတတ်ကြသလော။ မင်္ဂလာဆောင် လုလင်ကို သူ၏အပေါင်းအဘော်တို့နှင့် ခွာ၍ ယူသွား သော အချိန်ကာလရောက်လိမ့်မည်။ ထိုအခါ သူတို့သည် အစာရှောင်ကြလိမ့်မည်။
16കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.
16အဝတ်ဟောင်းကို အထည်သစ်နှင့်ဖာလေ့မရှိ။ ထိုသို့ဖာလျှင် ဖာသောအထည်သည် အဝတ်ဟောင်းကို စား၍ အပေါက်ကျယ်တတ်၏။
17പുതു വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”
17၎င်းနည်းဟောင်းသော သားရေဘူး၌ အသစ်သောစပျစ်ရည်ကို ထည့်လေ့မရှိ။ ထိုသို့ထည့်လျှင်၊ သားရေဘူးသည် စုတ်ကွဲသဖြင့်၊ စပျစ်ရည်သည် ယို၍ သားရေဘူးလည်း ပျက်စီးတတ်၏။ အသစ်သော စပျစ်ရည်ကို အသစ်သောသားရေဘူး၌ထည့်လေ့ရှိ၏။ ထိုသို့ထည့်လျှင် နှစ်ပါးစလုံး မပျက်စီးဟု မိန့်တော်မူ၏။
18അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചുഎന്റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.
18ထိုစကားကို မိန့်တော်မူစဉ် အရာရှိတယောက်သည် လာ၍ ပြပ်ဝပ်လျက်၊ အကျွန်ုပ်၏ သမီးသည် ယခုပင် သေဆဲရှိပါ၏။ သို့သော်လည်း၊ ကိုယ်တော်သည်ကြွ၍ သူ့အပေါ်၌ လက်ကိုတင်တော်မူလျှင် အသက် ရှင် ပါလိမ့်မည်ဟု လျှောက်၏။
19യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
19ယေရှုသည် ထ၍ တပည့်တော်နှင့်အတူ ထိုသူ နောက်သို့လိုက်တော်မူ၏။
20അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ
20ထိုအခါ တဆယ်နှစ်နှစ်ပတ်လုံး သွေးသွန်အနာစွဲသော မိန်းမတယောက်က၊
21അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാല്‍ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകില്‍ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു.
21ငါသည် အဝတ်တော်ကိုသာ တို့လျှင် ချမ်းသာရမည်ဟု စိတ်ထင်နှင့် နောက်တော်သို့ချဉ်းကပ်၍ အဝတ်တော်၏ ပန်းပွားကို တို့လေ၏။
22യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്‍“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു.
22ယေရှုသည် လှည့်၍ ထိုမိန်းမကို မြင်တော်မူလျှင်၊ ငါ့သမီး၊ မစိုးရိမ်နှင့်။ သင်၏ယုံကြည်ခြင်းသည် သင့်အနာကို ငြိမ်းစေပြီဟု မိန့်တော်မူ၏။ ထိုခဏမှစ၍ ထိုမိန်းမသည် အနာကင်းပျောက်လေ၏။
23പിന്നെ യേശു പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു
23အရာရှိအိမ်သို့ ရောက်တော်မူ၍ တီးမှုတ်သော သူတို့နှင့် များစွာသောလူတို့သည် အုန်းအုန်းသဲသဲ ပြု ကြသည်ကိုမြင်လျှင်၊
24“മാറിപ്പോകുവിന്‍ ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
24ဖယ်ရှားကြလော့။ မိန်းမငယ်သေသည်မဟုတ်၊ အိပ်ပျော်သည်ဟု မိန့်တော်မူသော်၊ ထိုသူတို့သည် ပြက်ယယ်ပြုကြ၏။
25അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
25ထိုလူများကို ပြင်သို့ထွက်စေပြီးမှ အတွင်းသို့ဝင်၍၊ မိန်းမငယ်၏လက်ကို ကိုင်တော်မူသည်တွင် သူသည် ထလေ၏။
26ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
26ထိုသိတင်းစကားသည် တပြည်လုံး၌ နှံ့ပြားကျော်စောလေ၏။
27യേശു അവിടെനിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടര്‍ന്നു.
27ထိုအရပ်မှ ယေရှုသည် ကြွတော်မူစဉ်၊ မျက်စိကန်းသောသူနှစ်ယောက်တို့သည် နောက်တော်သို့ လိုက်၍ ဒါဝိဒ်၏သားတော်၊ ကျွန်တော်တို့ကို သနားတော်မူပါဟု ဟစ်ကြော်ကြ၏။
28അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നുഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.
28အိမ်သို့ ဝင်တော်မူလျှင်၊ မျက်စိကန်းသောသူတို့သည် အထံတော်သို့ ချဉ်းကပ်ကြ၏။ ကိုယ်တော်က လည်း၊ ဤအမှုကို ငါတတ်နိုင်သည်ကို ယုံသလောဟု မေးတော်မူလျှင်၊ ယုံပါ၏သခင်ဟု လျှောက်ကြ၏။
29അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
29ထိုအခါ သူတို့၏ မျက်စိကို တို့တော်မူ၍၊ သင်တို့ ယုံခြင်းရှိသည်အတိုင်း သင်တို့၌ဖြစ်စေဟု မိန့်တော် မူလျှင်၊
30പിന്നെ യേശു“നോക്കുവിന്‍ ; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു.”
30သူတို့သည် မျက်စိပွင့်လင်းလေ၏။ ယေရှုကလည်း၊ အဘယ်သူမျှ မသိစေခြင်းငှါ သတိပြုကြလော့ဟု မြစ်တားတော်မူ၏။
31അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
31သို့သော်လည်း ထိုသူတို့သည် သွား၍ သိတင်းတော်ကို တပြည်လုံး၌ နှံ့ပြားကျော်စောစေ၏။
32അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
32ထိုသူတို့သည် ထွက်သွားကြသည်နောက်၊ နတ်ဆိုးစွဲသော လူအ တယောက်ကို အထံတော်သို့ ဆောင်ခဲ့ကြ၏။
33അവന്‍ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമന്‍ സംസാരിച്ചുയിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
33နတ်ဆိုးကို နှင်ထုတ်တော်မူပြီးမှ ထိုအသောသူသည် စကားပြော၏။ လူအစုအဝေးတို့သည်လည်း အံ့ဩ၍၊ ဣသရေလအမျိုး၌ ဤကဲ့သို့ မမြင်ရစဖူးဟု ပြောဆိုကြ၏။
34പരീശന്മാരോഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
34ဖာရိရှဲတို့ကလည်း၊ နတ်ဆိုးအကြီးကို အမှီပြု၍ နတ်ဆိုးတို့ကို နှင်ထုတ်သည်ဟု ပြောဆိုကြ၏။
35യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളില്‍ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
35ယေရှုသည် တရားစရပ်တို့၌ ဆုံးမဩဝါဒပေးလျက်၊ နိုင်ငံတော်နှင့်ယှဉ်သော ဧဝံဂေလိတရားကို ဟောလျက်၊ လူများခံရသောအနာရောဂါအမျိုးမျိုးတို့ကို ငြိမ်းစေလျက်၊ မြို့ရွာရှိသမျှတို့ကို ဒေသစာရီ လှည့် လည်တော်မူ၏။ လူအစုအဝေးတို့ကို မြင်တော်မူလျှင် သနားခြင်းစိတ်ရှိတော်မူ၏။
36അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു
36အကြောင်းမူကား၊ ထိုသူတို့သည် ပင်ပန်းသည်ဖြစ်၍ ထိန်းသူမရှိဘဲ ပစ်ထားသောသိုးကဲ့သို့ ဖြစ်ကြ၏။
37“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
37ထိုအခါ ကိုယ်တော်က၊ စပါးရိတ်စရာများစွာရှိ၏။ ရိတ်သောသူတို့သည် နည်းကြ၏။
38ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിന്‍ ” എന്നു പറഞ്ഞു.
38ထိုကြောင့် လုပ်ဆောင်သောသူတို့ကို စပါးရိတ်စေခြင်းငှါ စေလွှတ်တော်မူမည်အကြောင်း၊ စပါးရှင်ကို ဆုတောင်းကြလော့ဟု တပည့်တော်တို့အား မိန့်တော်မူ၏။