Malayalam

Myanmar

Matthew

26

1ഈ വചനങ്ങള്‍ ഒക്കെയും പറഞ്ഞു തീര്‍ന്നശേഷം യേശു ശിഷ്യന്മാരോടു
1ထိုဒေသနာတော်ရှိသမျှတို့ကို ယေရှုသည် အကုန်အစင်ဟောတော်မူပြီးလျှင်၊ တပည့်တော်တို့အား၊
2“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന്‍ ഏല്പിക്കും” എന്നു പറഞ്ഞു.
2နှစ်ရက်လွန်မှပသခါပွဲနေ့ရောက်မည်ကို သင်တို့သိကြ၏။ ထိုအခါ လူသားကိုလက်ဝါးကပ်တိုင်မှာ ရိုက် သတ်စေခြင်းငှါ အပ်နှံကြလိမ့်မည်ဟု မိန့်တော်မူ၏။
3അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില്‍ വന്നു കൂടി.
3ထိုအခါ ယဇ်ပုရောဟိတ်အကြီးကျမ်းပြုဆရာတို့နှင့် လူတို့တွင် အကြီးအကဲဖြစ်သောသူတို့သည်၊ ကယာဖအမည်ရှိသော ယဇ်ပုရောဟိတ်မင်း၏ အိမ်ဦး၌ စည်းဝေးကြပြီးလျှင်၊
4യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
4ယေရှုကို ပရိယာယ်အားဖြင့် ဘမ်းဆီး၍ သတ်အံ့သောငှါ တိုင်ပင်ကြ၏။
5എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന്‍ പെരുനാളില്‍ അരുതു എന്നു പറഞ്ഞു.
5သို့သော်လည်း လူများတို့သည် ရုန်းရင်းခတ်ဖြစ်မည်ကိုစိုးရိမ်၍ ပွဲနေ့တွင်မပြုနှင့်ဦးဟု ပြောဆိုကြ၏။
6യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍
6ဗေသနိရွာတွင် ရှိမုန်အမည်ရှိသောလူနု၏ အိမ်၌ ယေရှုရှိတော်မူသည်ဖြစ်၍၊
7ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്‍ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു.
7မိန်းမတယောက်သည် အဘိုးများစွာထိုက်သော ဆီမွှေးကျောက်ဖြူခွက်တလုံးကို အထံတော်သို့ ယူခဲ့၍၊ စားပွဲနားမှာ လျောင်းတော်မူသော ကိုယ်တော်၏ခေါင်းပေါ်၌ သွန်းလောင်းလေ၏။
8ശിഷ്യന്മാര്‍ അതു കണ്ടിട്ടു മുഷിഞ്ഞുഈ വെറും ചെലവു എന്തിന്നു?
8တပည့်တော်တို့သည် မြင်လျှင် ဒေါသစိတ်ရှိသည်ဖြစ်၍ အဘယ်ကြောင့် အကျိုးမဲ့ဆုံးစေသနည်း။
9ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്‍ക്കും കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
9ထိုဆီမွှေးကို အဘိုးများစွာနှင့်ရောင်း၍ ဆင်းရဲသောသူတို့အား ပေးစရာကောင်းသည်ဟုဆိုကြ၏။
10യേശു അതു അറിഞ്ഞു അവരോടു“സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
10ယေရှုသည် သိတော်မူလျှင် ထိုမိန်းမကို အဘယ်ကြောင့်နှောင့်ရှက်ကြသနည်း။ သူသည် ငါ၌ ကောင်း သောအမှုကိုပြုပြီ။
11ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാന്‍ നിങ്ങള്‍ക്കു എല്ലായ്പേഴും ഇല്ലതാനും.
11ဆင်းရဲသောသူတို့သည် သင်တို့၌ အစဉ်ရှိကြ၏။ ငါမူကား သင်တို့၌အစဉ်ရှိသည်မဟုတ်။
12അവള്‍ ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു.
12ဤဆီမွှေးကို ငါ့ကိုယ်အပေါ်၌ သွန်းလောင်းသည်မှာ ငါ့အလောင်းကို သင်္ဂြိုဟ်မည်ဟု ပြင်ဆင်ခြင်းငှါ ပြုသတည်း။
13ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള്‍ ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
13ငါအမှန်ဆိုသည်ကား၊ ဧဝံဂေလိတရားကို မြေတပြင်လုံးတွင် ဟောသောအရပ်ရပ်တို့၌ ဤမိန်းမကို အောက်မေ့စရာဘို့ သူပြုသောဤအမှုကို ကြားပြောရကြလတံ့ဟု မိန့်တော်မူ၏။
14അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു
14ထိုအခါ တပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သော ယုဒရှကာရုတ်သည် ယဇ်ပုရောဟိတ်အကြီးတို့ထံ သို့သွား၍၊
15നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞുഅവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
15အကျွန်ုပ်သည် ယေရှုကို ကိုယ်တော်တို့လက်သို့အပ်လျှင် အဘယ်မျှလောက်ပေးပါမည်နည်းဟု လျှောက်သော်၊ ထိုသူတို့က ငွေအကျပ်သုံးဆယ်ပေးမည်ဟု ဝန်ခံကြ၏။
16അന്നു മുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന്‍ തക്കം അന്വേഷിച്ചു പോന്നു.
16ထိုအခါမှစ၍ ကိုယ်တော်ကိုအပ်ခြင်းငှါ အဆင်သင့်သောအချိန်ကာလကို ရှာကြံလျက်နေ၏။
17പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
17အဇုမပွဲ ပဌမနေ့၌ တပည့်တော်တို့သည် အထံတော်သို့ချဉ်းကပ်၍၊ ကိုယ်တော်သည် ပသခါပွဲကို စား တော်မူဘို့ရာ အဘယ်အရပ်၌ အကျွန်ုပ်တို့သည် ပြင်ဆင်စေခြင်းငှါ အလိုရှိတော်မူသနည်းဟု မေးကြသော်၊
18അതിന്നു അവന്‍ പറഞ്ഞതു“നിങ്ങള്‍ നഗരത്തില്‍ ഇന്നവന്റെ അടുക്കല്‍ ചെന്നുഎന്റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യരുമായി നിന്റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.”
18ကိုယ်တော်က၊ မြို့တွင် ဤမည်သောသူ၏အိမ်သို့သွားကြ၊ ဆရာမှာလိုက်သည်ကား၊ ငါ့အချိန်နီးပြီ။ သင့်အိမ်၌ ငါ့တပည့်တို့နှင့်တကွ ပသခါပွဲကို ငါခံမည်ဟု ထိုသူကို ပြောကြလော့ဟု မိန့်တော်မူ၏။
19ശിഷ്യന്മാര്‍ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
19တပည့်တော်တို့သည် စီရင်တော်မူသည်အတိုင်းပြု၍ ပသခါပွဲကို ပြင်ဆင်ကြ၏။
20സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു.
20ညဦးယံအချိန်ရောက်မှ တပည့်တော်တကျိပ်နှစ်ပါးတို့နှင့်အတူ စားပွဲ၌ လျောင်းတော်မူ၏။
21അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍“നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
21စား၍နေကြစဉ် ကိုယ်တော်က၊ ငါအမှန်ဆိုသည်ကား၊ သင်တို့တွင် တစုံတယောက်သောသူသည် ငါ့ကို အပ်နှံလိမ့်မည်ဟု မိန့်တော်မူလျှင်၊
22അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചുഞാനോ, ഞാനോ, കര്‍ത്താവേ, എന്നു ഔരോരുത്തന്‍ പറഞ്ഞുതുടങ്ങി.
22တပည့်တော်တို့သည် အလွန်ဝမ်းနည်း၍ သခင်၊ အကျွန်ုပ်လောဟု အသီးအသီးမေးလျှောက်ကြ၏။
23അവന്‍ ഉത്തരം പറഞ്ഞതു“എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും.
23ကိုယ်တော်ကလည်း ငါနှင့်အတူ ပုကန်တွင် လက်နှိုက်သောသူသည် ငါ့ကို အပ်နှံလိမ့်မည်။
24തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു.”
24ကျမ်းစာလာသည်အတိုင်း လူသားသည်သွားရမည်။ သို့သော်လည်း လူသားကိုအပ်နှံသောသူသည် အမင်္ဂလာရှိ၏။ ထိုသူသည် ဘွားမြင်ခြင်းကိုမခံရလျှင် အနေသာ၍ကောင်းသည်ဟု မိန့်တော်မူ၏။
25എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു“നീ തന്നേ” എന്നു അവന്‍ പറഞ്ഞു.
25ကိုယ်တော်ကို အပ်နှံမည့်သူယုဒရှကာရုတ် ကလည်း၊ အရှင်ဘုရား၊ အကျွန်ုပ်လောဟု မေးလျှောက် လျှင်၊ သင်ဆိုသည့်အတိုင်းမှန်သည်ဟု ပြန်ပြောတော်မူ၏။
26അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കും കൊടുത്തു“വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.
26ထိုအခါ စားလျက်နေကြစဉ်တွင်၊ ယေရှုသည် မုန့်ကိုယူ၍ ကျေးဇူးတော်ကိုချီးမွမ်းပြီးမှ မုန့်ကိုဖဲ့၍၊ ဤမုန့်ကား ငါ၏ကိုယ်ဖြစ်၏။ ယူ၍စားကြလော့ဟု မိန့်တော်မူလျက်၊ တပည့်တော်တို့အား ပေးတော်မူ၏။
27പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കും കൊടുത്തു“എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍.
27ခွက်ကိုလည်းယူ၍ ကျေးဇူးတော်ကိုချီးမွမ်းပြီးမှ သူတို့အားပေးတော်မူ၍ သင်တို့ရှိသမျှသည် သောက် ကြလော့။
28ഇതു അനേകര്‍ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
28ဤခွက်ကား ပဋိညာဉ်တရားသစ်နှင့်ဆိုင်၍ လူများတို့၏အပြစ်ကိုလွတ်စေခြင်းငှါ သွန်းသော ငါ၏ အသွေးဖြစ်၏။
29പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
29ငါဆိုသည်ကား၊ ဤစပျစ်ရည်မျိုးအသစ်ကို ငါ့ခမည်းတော်၏နိုင်ငံ၌ သင်တို့နှင့်အတူ ငါမသောက်မှီ နေ့တိုင်အောင် ယခုမှစ၍တဖန် ငါမသောက်ရဟု မိန့်တော်မူ၏။
30യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
30ထို့နောက် သီချင်းဆိုကြပြီးမှ သံလွင်တောင်သို့ ထွက်သွားကြ၏။
31എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലെക്കു പോകും.”
31ထိုအခါ ယေရှုကလည်း၊ ကျမ်းစာလာသည်ကား၊ သိုးထိန်းကိုငါရိုက်သတ်၍ သိုးတို့သည် ကွဲလွင့်ရကြ လိမ့်မည်ဟု ရေးထားသည်နှင့်အညီ၊ ယနေ့ညဉ့်တွင် သင်တို့ရှိသမျှသည် ငါ့ကြောင့်စိတ်ပျက်ကြလိမ့်မည်။
32അതിന്നു പത്രൊസ്; എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
32သို့သော်လည်း ငါသည်ထမြောက်ပြီးမှ သင်တို့ရှေ့ ဂါလိလဲပြည်သို့သွားမည်ဟု မိန့်တော်မူသော်၊
33യേശു അവനോടു“ഈ രാത്രിയില്‍ കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
33ပေတရုက၊ ဤသူရှိသမျှတို့သည် ကိုယ်တော်ကြောင့်စိတ်ပျက်ကြသော်လည်း၊ အကျွန်ုပ်သည် စိတ် အလျှင်းမပျက်ပါဟု လျှောက်လေ၏။
34നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.
34ယေရှုကလည်း၊ ငါအမှန်ဆိုသည်ကား၊ ယနေ့ညဉ့်တွင်ကြက်မတွန်မှီ သင်သည်သုံးကြိမ်မြောက်အောင် ငါ့ကို ငြင်းပယ်လိမ့်မည်ဟု မိန့်တော်မူလျှင်၊
35അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,
35ပေတရုက၊ ကိုယ်တော်နှင့်တကွသေရသော်လည်း အကျွန်ုပ်သည်ကိုယ်တော်ကို မငြင်းမပယ်ပါဟု လျှောက်ပြန်၏။ တပည့်တော်အပေါင်းတို့သည်လည်း ထိုနည်းတူလျှောက်ကြ၏။
36പത്രൊസിനെയും സെബെദി പുത്രന്മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി
36ထိုအခါ ယေရှုသည် သူတို့နှင့်အတူ ဂေသရှေမန်အရပ်သို့ ရောက်တော်မူလျှင်၊ ငါသည် ဟိုအရပ်သို့ သွား၍ ဆုတောင်းစဉ်တွင် ဤအရပ်၌ ထိုင်နေကြလော့ဟု တပည့်တော်တို့အား မိန့်တော်မူပြီးမှ၊
37“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍” എന്നു അവരോടു പറഞ്ഞു.
37ပေတရုနှင့် ဇေဗေဒဲ၏သားနှစ်ယောက်တို့ကို ခေါ်သွား၍၊ နှလုံးသောစိတ်ပူပန်ခြင်းသို့ ရောက်တော် မူ၏။
38പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു“പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.
38ထိုအခါ ယေရှုက၊ ငါသည် သေလောက်အောင် စိတ်နှလုံးအလွန်ညှိုးငယ်ခြင်းရှိ၏။ ဤအရပ်၌ ငါနှင့် အတူစောင့်၍ နေကြလော့ဟု တပည့်တော်သုံးယောက်တို့အား မိန့်တော်မူ၏။
39പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?
39ထိုမှ အနည်းငယ်လွန်ပြန်လျှင် ပြပ်ဝပ်၍အကျွန်ုပ်အဘ၊ ဤခွက်သည် အကျွန်ုပ်ကိုလွန်သွားနိုင်လျှင် လွန်သွားပါစေသော။ သို့သော်လည်း အကျွန်ုပ်အလိုရှိသည်အတိုင်း မဖြစ်ပါစေနှင့်။ ကိုယ်တော်အလိုရှိသည် အတိုင်း ဖြစ်ပါစေသောဟု ဆုတောင်းတော်မူ၏။
40പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.
40တပည့်တော်တို့ရှိရာသို့ ပြန်၍ သူတို့သည် အိပ်ပျော်လျက်နေကြသည်ကို တွေ့တော်မူလျှင်၊ သင်တို့ သည် တနာရီခန့်မျှ ငါနှင့်အတူစောင့်၍နေခြင်းငှါ ဤသို့မစွမ်းနိုင်သလော။
41രണ്ടാമതും പോയി“പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.
41စုံစမ်းနှောင့်ရှက်ခြင်းနှင့် ကင်းလွတ်မည်အကြောင်း ဆုတောင်းလျက်စောင့်နေကြလော့။ စိတ်ဝိညာဉ် ကား စေတနာရှိငြားသော်လည်း၊ ကိုယ်မူကား အားနည်းသည်ဟု ပေတရုအား မိန့်တော်မူပြီးမှ၊
42അനന്തരം അവന്‍ വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതുകണ്ടു.
42တဖန်သွား၍ အကျွန်ုပ်အဘ၊ ဤခွက်ကိုအကျွန်ုပ်မသောက်ဘဲ လွန်၍မသွားရလျှင် ကိုယ်တော် အလို ရှိသည်အတိုင်း ဖြစ်ပါစေသောဟု ဆုတောင်းပြန်၏။
43അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്‍ത്ഥിച്ചു.
43ထိုနောက်တပည့်တော်တို့ရှိရာသို့လာ၍ သူတို့သည် မျက်စိလေးလံသဖြင့် တဖန်အိပ်ပျော်လျက် နေကြ သည်ကိုတွေ့တော်မူလျှင်၊
44പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു“ഇനി ഉറങ്ങി ആശ്വസിച്ചു കൊള്‍വിന്‍ ; നാഴിക അടുത്തു; മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു;
44သူတို့ကိုထားခဲ့၍ တဖန်သွားပြီးလျှင် ရှေ့မြွက်ဆိုသည်နည်းတူ သုံးကြိမ်မြောက်အောင် ဆုတောင်း တော်မူ၏။
45എഴുന്നേല്പിന്‍ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.
45ထိုနောက် တပည့်တော်တို့ရှိရာသို့ပြန်လာလျှင် ယခုအိပ်ပျော်၍ ငြိမ်ဝပ်စွာနေကြလော့။ လူသားကို ဆိုးသောသူတို့လက်သို့ အပ်နှံရသောအချိန်ရောက်လာပြီ။
46അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
46ထကြ၊ ငါတို့သည် သွားကြကုန်အံ့။ ငါ့ကို အပ်နှံသောသူသည် ရောက်လာပြီဟု မိန့်တော်မူ၏။
47അവനെ കാണിച്ചുകൊടുക്കുന്നവന്‍ ; ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.
47ထိုသို့ မိန့်တော်မူစဉ်တွင်ပင် တပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သော ယုဒရှကာရုတ်လာ၏။ ယဇ်ပုရောဟိတ်အကြီးတို့နှင့် လူတို့တွင်အကြီးအကဲဖြစ်သောသူများ စေလွှတ်သောလူအစုအဝေးအပေါင်း တို့ သည် ထားနှင့် ဒုတ်များကို ကိုင်လျက်ပါကြ၏။
48ഉടനെ അവന്‍ യേശുവിന്റെ അടുക്കല്‍ വന്നുറബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
48ကိုယ်တော်ကို အပ်နှံသောသူက၊ ငါနမ်းသောသူသည် ယေရှုပင်ဖြစ်၏။ သူ့ကိုဘမ်းကြဟု ထိုသူတို့အား အမှတ်ပေးခဲ့သည်အတိုင်း၊
49യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു.
49ကိုယ်တော်ရင်းသို့ ချက်ခြင်းချဉ်းကပ်၍ အရှင်ဘုရား၊ မင်္ဂလာရှိပါစေသောဟု ဆိုလျက်နမ်းလေ၏။
50അപ്പോള്‍ യേശുവിനോടുകൂടെയുള്ളവരില്‍ ഒരുവന്‍ കൈ നീട്ടി വാള്‍ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
50ယေရှုကလည်း၊ အဆွေ၊ အဘယ်အခင်းရှိ၍ လာသနည်းဟုမေးတော်မူပြီးမှ၊ ထိုသူများတို့သည် လာ၍ ကိုယ်တော်ကို ဆွဲကိုင်ဘမ်းဆီးကြ၏။
51യേശു അവനോടു“വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.
51ထိုအခါ ယေရှုနှင့်ပါသောသူတယောက်သည် လက်ကိုဆန့်၍ ထားကိုဆွဲထုတ်ပြီးလျှင် ယဇ်ပုရောဟိတ် မင်း၏ ကျွန်တယောက်ကိုခုတ်သဖြင့် နားရွက်ပြတ်လေ၏။
52എന്റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
52ယေရှုကလည်း သင့်ထားကို သူ့နေရာ၌ပြန်ထားလော့။ ထားကိုကိုင်သောသူရှိသမျှတို့သည် ထားဖြင့် ဆုံးခြင်းသို့ ရောက်ကြလိမ့်မည်။
53എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.
53ယခုပင် ငါ့အဘကို ငါတောင်းနိုင်သည်ကို၎င်း၊ တောင်းလျှင် ကောင်းကင်တမန်နှစ်တပ်မက ငါ့ထံသို့ စေလွှတ်တော်မူမည်ကို၎င်း၊ သင်သည်မထင်သလော။
54ആ നാഴികയില്‍ യേശു പുരുഷാരത്തോടു“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.
54သို့ဖြစ်လျှင် ဤသို့သော အမူအရာတို့သည်ဖြစ်ရမည်ဟူသော ကျမ်းစာချက်သည် အဘယ်သို့ပြည့်စုံ အံ့နည်းဟု မိန့်တော်မူ၏။
55എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
55ထိုအခါ ယေရှုက၊ သင်တို့သည် ထားပြကိုဘမ်းသကဲ့သို့ ငါ့ကိုဘမ်းအံ့သောငှါ ထားနှင့်ဒုတ်များကို လက်စွဲလျက် လာကြသည်တကား။ ငါသည် ဗိမာန်တော်၌ နေ့တိုင်းဆုံးမဩဝါဒပေးလျက် သင်တို့အလယ်၌ ထိုင်နေစဉ်အခါ၊ သင်တို့သည် ငါ့ကို မဘမ်းဆီးကြ။
56യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
56ထိုအကြောင်းအရာမူကား၊ အနာဂတ္တိကျမ်းစာ ပြည့်စုံမည်အကြောင်းတည်းဟု လူအစုအဝေးတို့ကို မိန့် တော်မူ၏။ ထိုအခါ တပည့်တော်အပေါင်းတို့သည် ကိုယ်တော်ကို စွန့်ပစ်၍ပြေးကြ၏။
57എന്നാല്‍ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിന്‍ ചെന്നു, അകത്തു കടന്നു അവസാനം കാണ്മാന്‍ സേവകന്മാരോടുകൂടി ഇരുന്നു
57ကိုယ်တော်ကို ဘမ်းဆီးသောသူတို့သည် ကျမ်းပြုဆရာ၊ လူအကြီးအကဲများစည်းဝေးရာ ယဇ်ပုရော ဟိတ်မင်း ကယာဖထံသို့ ဆောင်သွားကြ၏။
58മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
58ပေတရုသည်လည်း၊ ယဇ်ပုရောဟိတ်မင်း၏ အိမ်ဦးတိုင်အောင်ကိုယ်တော်နှင့် ဝေးစွာလိုက်၍ အတွင်း သို့ ဝင်ပြီးလျှင်၊ ထိုအမှု၏ အဆုံးကိုသိမြင်ခြင်းငှါ မင်းလုလင်တို့နှင့်အတူ ထိုင်နေ၏။
59കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.
59ယဇ်ပုရောဟိတ်အကြီးတို့နှင့် လူအကြီးအကဲ၊ လွှတ်အရာရှိအပေါင်းတို့သည် ယေရှုကိုသတ်ရမည် အ ကြောင်းမမှန်သောသက်သေကို ရှာသော်လည်းမတွေ့ကြ။
60ഒടുവില്‍ രണ്ടുപേര്‍ വന്നുദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു.
60မမှန်သောသက်သေခံအများ လာသော်လည်း သက်သေကိုမတွေ့ကြ။ နောက်ဆုံး၌ မမှန်သော သက် သေခံနှစ်ယောက်တို့သည် လာ၍၊
61മഹാപുരോഹിതന്‍ എഴുന്നേറ്റു അവനോടുനീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
61ဤသူက ငါသည် ဘုရားသခင်၏ဗိမာန်တော်ကို ဖြိုဖျက်၍ သုံးရက်အတွင်းတွင် တည်ဆောက်နိုင် သည်ဟု ပြောပါသည်ဟု သက်သေခံကြ၏။
62യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടുനീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
62ယဇ်ပုရောဟိတ်မင်းသည် ထ၍၊ သင်သည် တခွန်းမျှပြန်၍မပြောသလော။ ဤသူတို့သည် အဘယ်သို့ သက်သေခံသနည်းဟုဆိုလျှင်၊
63യേശു അവനോടു“ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.
63ယေရှုသည် တိတ်ဆိတ်စွာနေတော်မူ၏။ ယဇ် ပုရောဟိတ်မင်းကလည်း သင်သည် ခရစ်တော်တည်း ဟူသော ဘုရားသခင်၏သားတော်မှန်သည် မမှန်သည်ကို ငါတို့အား ပြောစေခြင်းငှါ၊ အသက်ရှင်တော်မူသော ဘုရားသခင်ကို ငါတိုင်တည်၍ သင့်ကို ကျိန်ဆိုစေ၏ဟု ဆိုလျှင်၊
64ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ
64ယေရှုက၊ သင်ဆိုသည့်အတိုင်းမှန်၏။ ထိုမျှမက ငါဆိုသည်ကား၊ နောင်ကာလ၌ လူသားသည် တန်ခိုး တော်၏လက်ျာဘက်၌ ထိုင်လျက် မိုဃ်းတိမ်ကိုစီး၍ ကြွလာသည်ကို သင်တို့ မြင်ရကြလတံ့ဟု မိန့်တော်မူ၏။
65നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
65ထိုအခါ ယဇ်ပုရောဟိတ်မင်းသည် မိမိအဝတ်ကိုဆုတ်လျက် ဤသူသည်ဘုရားကို လွန်ကျူး၍ ပြော သောစကားကို ယခုပင် သင်တို့ ကြားရပြီ။
66അപ്പോള്‍ അവര്‍ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു
66အဘယ်သို့ ထင်မှတ်ကြသနည်းဟု မေးမြန်းလျှင်၊ ထိုသူတို့က ဤသူသည် အသေခံထိုက်ပေ၏ဟု ပြန် ၍ စီရင်ကြ၏။
67ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
67ထိုအခါ မျက်နှာတော်ကို တံထွေးနှင့် ထွေးကြ၏။ လက်သီးနှင့် ထိုးကြ၏။
68എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നുനീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
68အချို့တို့သည်လည်း ပါးတော်ကို လက်နှင့်ပုတ်၍၊ အချင်းခရစ်တော်၊ ကိုယ်တော်ကို အဘယ်သူပုတ် သည်ကို ပရောဖက်ပြု၍ ဟောတော်မူပါဟုဆိုကြ၏။
69അതിന്നു അവന്‍ നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.
69ပေတရုသည် ပြင်မှာအိမ်ဦး၌ထိုင်နေစဉ်၊ အစေအပါး မိန်းမတယောက်သည် သူရှိရာသို့လာ၍ သင် သည်လည်း ဂါလိလဲလူ ယေရှုနှင့် ပေါင်းတော်သောသူဖြစ်သည်ဟု ဆိုလျှင်၊
70പിന്നെ അവന്‍ പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടുഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
70ပေတရုက သင်ပြောသောအရာကို ငါမသိဟု လူအပေါင်းတို့ရှေ့၌ ငြင်းခုံလေ၏။
71ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
71ထို့နောက် ပေတရုသည် အိမ်ဦးရှေ့သို့ ထွက်ပြီးမှ အခြားသောမိန်းမသည် သူ့ကိုမြင်၍ ထိုအရပ်၌ ရှိသော သူတို့အား၊ ဤသူလည်း နာဇရက်မြို့သားယေရှု နှင့်ပေါင်းဘော်သောသူဖြစ်သည်ဟု ဆိုလျှင်၊
72അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോടുനീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
72ပေတရုက၊ ထိုသူကို ငါမသိဟု ကျိန်ဆိုလျက် တဖန်ငြင်းခုံပြန်၏။
73അപ്പോള്‍ അവന്‍ ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി ക്കുകി.
73ထို့နောက် များမကြာ ထိုအရပ်၌ရပ်နေသော သူတို့သည် ပေတရုအနီးသို့လာ၍၊ အကယ်စင်စစ် သင်သည်လည်း ထိုသူတို့အဝင်ဖြစ်၏။ သင့်စကားသည် သင့်အကြောင်းကို ထင်ရှားစေ၏ဟု ဆိုကြလျှင်၊
74എന്നാറെ“കോഴി ക്കുകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഔര്‍ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.
74ပေတရုက၊ ထိုသူကို ငါမသိဟု ဓိဋ္ဌာန်ပြု၍ ကျိန်ဆို၏။ ထိုခဏချင်းတွင် ကြက်တွန်လေ၏။
75ယေရှုက၊ ကြက်မတွန်မှီ သင်သည် သုံးကြိမ်မြောက်အောင် ငါ့ကို ငြင်းပယ်လိမ့်မည်ဟု မိန့်တော်မူ သော စကားကို ပေတရုသည် သတိရသဖြင့် ပြင်သို့ထွက်၍ ပြင်းစွာငိုကြွေးလေ၏။