1പുലര്‍ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന്‍ കൂടിവിചാരിച്ചു,
1နံနက်အချိန်ရောက်လျှင်၊ ယဇ်ပုရောဟိတ်အကြီးတို့နှင့် လူတို့တွင် အကြီးအကဲဖြစ်သောသူအပေါင်း တို့သည် ယေရှုကို သတ်အံ့သောငှါ တိုင်ပင်၍၊
2അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
2ကိုယ်တော်ကို ချည်နှောင်ပြီးလျှင် မြို့ဝန်မင်း ပုန္တိပိလတ်ထံသို့ ဆောင်သွား၍ အပ်လိုက်ကြ၏။
3അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു
3ထိုအခါ ကိုယ်တော်ကိုအပ်နှံသော ယုဒရှကာရုတ်သည် ကိုယ်တော်၌ သေပြစ်ကို စီရင်ကြသည်ကို သိမြင်လျှင်၊ နောင်တရ၍ ငွေသုံးဆယ်ကို ယဇ်ပုရောဟိတ်အကြီး၊ လူအကြီးအကဲတို့၌ ပြန်ပေး၍၊
4ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു.
4အကျွန်ုပ်ပြစ်မှားပါပြီ။ အပြစ်မရှိသောသူ၏ အသွေးကိုအပ်မိပါပြီဟု ဆို၏။ ထိုသူတို့ကလည်း ငါတို့ နှင့် အဘယ်သို့ ဆိုင်သနည်း။ ကိုယ်အမှုကို ကိုယ်ကြည့်လော့ဟု ဆိုကြသော်၊
5അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
5သူသည် ထိုငွေကို ဗိမာန်တော်၌ ပစ်ချခဲ့၍ အခြားသို့သွားပြီးလျှင် လည်ကြိုးတပ်၍ သေလေ၏။
6മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്തുഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
6ယဇ်ပုရောဟိတ်အကြီးတို့သည် ထိုငွေကို ယူ၍ အသွေး၏အဘိုးဖြစ်၏။ ဘဏ္ဍာတော်၌ မသွင်းအပ်ဟု ပြောဆို၊
7പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.
7တိုင်ပင်ပြီးမှ၊ အိုးထိန်းသမား၏ မြေအကွက်ကို တပါးအမျိုးသားတို့၏သင်္ချိုင်းဖြစ်စေဘို့ရာ ထိုငွေနှင့် ဝယ်ကြ၏။
8ആകയാല്‍ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേര്‍ പറയുന്നു.
8ထိုအကြောင်းကို အစွဲပြု၍ ယခုတိုင်အောင် ထိုမြေအကွက်ကို သွေးမြေဟု ခေါ်တွင်ကြ၏။
9“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര്‍ എടുത്തു,
9ပရောဖက်ယေရမိဟောသည်ကား၊ ဣသရေလလူတို့သည် အဘိုးပြက်သောသူ၏ ကိုယ်ဘိုးငွေသုံး ဆယ်ကို သူတို့သည် ယူ၍ ထာဝရဘုရားသည် ငါ့ကို မှာထားတော်မူသည်အတိုင်း၊
10കര്‍ത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു..
10အိုးထိန်းသမား၏မြေအကွက်ကို ဝယ်ကြ၏ဟူသော စကားသည်ထိုအခါပြည့်စုံခြင်းသို့ ရောက်လေ၏။
11എന്നാല്‍ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാന്‍ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു
11ယေရှုသည် မြို့ဝန်မင်းရှေ့သို့ရောက်တော်မူသည်ရှိသော် မြို့ဝန်မင်းက၊ သင်သည် ယုဒရှင်ဘုရင် မှန်သလောဟု မေးလျှင်၊ ယေရှုက၊ မင်းကြီးမေးသည်အတိုင်း မှန်သည်ဟု မိန့်တော်မူ၏။
12മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല.
12ယဇ်ပုရောဟိတ်အကြီးတို့နှင့် လူအကြီးအကဲတို့သည် အပြစ်တင်ကြသော် တခွန်းကိုမျှ ပြန်တော်မမူ၊
13പീലാത്തൊസ് അവനോടുഇവര്‍ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേള്‍ക്കുന്നില്ലയോ എന്നു ചോദിച്ചു.
13ပိလတ်မင်းကလည်း၊ သင့်တဘက်၌ အဘယ်မျှလောက် သက်သေခံကြသည်ကို သင်မကြားသလောဟု ပြောဆိုသော်လည်း၊
14അവന്‍ ഒരു വാക്കിന്നും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
14စကားတခွန်းကိုမျှ ပြန်တော်မမူသည်ကို မြို့ဝန်မင်းသည် အလွန်အံဩလေ၏။
15എന്നാല്‍ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
15ထိုပွဲ၌ မြို့ဝန်မင်းသည် အကျဉ်းထားသောသူတို့တွင်၊ လူများတို့ အလိုရှိသောသူတယောက်ယောက် ကို လွှတ်မြဲထုံးစံရှိ၏။
16അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന്‍ ഉണ്ടായിരുന്നു.
16ထိုအခါ အကျဉ်းထားသောသူတို့တွင် ဗာရဗ္ဗအမည်ရှိသော ကျော်စောသောသူတယောက်ရှိ၏။
17അവര്‍ കൂടിവന്നപ്പോള്‍ പീലാത്തൊസ് അവരോടുബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു.
17လူများ စည်းဝေးကြသည်ရှိသော်၊ ပိလတ်မင်းက၊ သင်တို့သည် အဘယ်သူကို လွှတ်စေချင်သနည်း။ ဗာရဗ္ဗကိုလွှတ်စေချင်သလော။ ခရစ်ဟုခေါ်ဝေါ်သော ယေရှုကို လွှတ်စေချင်သလောဟု လူများတို့အား မေး လေ၏။
18അവര്‍ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവന്‍ ഗ്രഹിച്ചിരുന്നു.
18အဘယ်ကြောင့် ဤသို့ မေးသနည်းဟုမူကား၊ ထိုသူတို့သည် မနာလိုသောစိတ်နှင့် ယေရှုကို အပ်နှံ ကြောင်းကို ပိလတ်မင်းသိ၏။
19അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്റെ ഭാര്യ ആളയച്ചുആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുതു; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
19ထိုမှတပါး တရားပလ္လင်ပေါ်မှာ ထိုင်စဉ်တွင်၊ မိမိခင်ပွန်းသည် လုလင်တယောက်ကို စေလွှတ်၍၊ ထို ဖြောင့်မတ်သောသူကို အဘယ်သို့မျှ မပြုပါနှင့်။ ယနေ့ပင် ကျွန်မသည် ထိုသူကြောင့် အိပ်မက်၌ ပြင်းစွာခံရ ပါပြီဟု မှာလိုက်၏။
20എന്നാല്‍ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
20လူအစုအဝေးတို့သည် ဗာရဗ္ဗကိုတောင်း၍ ယေရှုကိုသတ်စေခြင်းငှါ ယဇ်ပုရောဟိတ်အကြီးတို့နှင့် လူ အကြီးအကဲတို့သည် လူများကို တိုက်တွန်းသွေးဆောင်ကြ၏။
21നാടുവാഴി അവരോടുഈ ഇരുവരില്‍ ഏവനെ വിട്ടുതരേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവര്‍ പറഞ്ഞു.
21ထို့ကြောင့် မြို့ဝန်မင်းသည်၊ ဤသူနှစ်ယောက်တို့တွင် သင်တို့သည်အဘယ်သူကို လွှတ်စေချင်သနည်း ဟု လူများကို တဖန်မေးသောအခါ၊ ဗာရဗ္ဗကို လွှတ်စေချင်ပါသည်ဟု လျှောက်ကြ၏။
22പീലാത്തൊസ് അവരോടുഎന്നാല്‍ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നുഅവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
22ပိလတ်မင်းကလည်း၊ သို့ဖြစ်လျှင် ခရစ်ဟု ခေါ်ဝေါ်သော ယေရှုကို အဘယ်သို့ ပြုရမည်နည်းဟု မေးပြန်သော်၊ ထိုသူအပေါင်းတို့က၊ သူသည် လက်ဝါးကပ်တိုင်မှာ ရိုက်ထားခြင်းကို ခံပါလေစေဟု ဆိုကြ၏။
23അവന്‍ ചെയ്ത ദോഷം എന്തു എന്നു അവന്‍ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവര്‍ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
23မြို့ဝန်မင်းကလည်း အဘယ်ကြောင့်နည်း။ အဘယ်အပြစ်ကို ပြုဘိသနည်းဟုမေးလျှင်၊ ထိုသူသည် လက်ဝါးကပ်တိုင်မှာ ရိုက်ထားခြင်းကို ခံပါလေစေဟု လူများတို့သည် သာ၍ဟစ်ကြ၏။
24ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകിഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു.
24ပိလတ်မင်းသည် မိမိမနိုင်၊ လူများသာ၍ရုန်းရင်းခတ်မျှ ပြုကြသည်ကိုမြင်လျှင်၊ ရေကိုယူ၍ လူများ ရှေ့တွင် မိမိလက်ကိုဆေးလျက်၊ ဤဖြောင့်မတ်သော သူ၏အသွေးနှင့်ငါသည် ကင်းရှင်း၏။ ဤအမှုကို သင်တို့ ကြည့်ကြလော့ဟု ဆို၏။
25അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
25ထိုလူအပေါင်းတို့က သူ၏အသွေးသည် ငါတို့၏ ခေါင်းပေါ်၌၎င်း တည်ရှိပါစေဟု ပြန်ပြောကြ၏။
26അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.
26ပိလတ်မင်းသည်လည်း ဗာရဗ္ဗကို လူများတို့အား လွှတ်လေ၏။ ယေရှုကိုကား ရိုက်ပြီးလျှင် လက်ဝါး ကပ်တိုင်မှာ သတ်စေခြင်းငှါ အပ်လိုက်လေ၏။
27അനന്തരം നാടുവാഴിയുടെ പടയാളികള്‍ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,
27ထိုအခါ မြို့ဝန်မင်း၏ စစ်သူရဲတို့သည် ယေရှုကို အိမ်တော်ဦးသို့ဆောင်သွား၍ စစ်သူရဲတတပ်လုံးကို အထံတော်၌ စုရုံးစေပြီးမှ၊
28അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.
28အဝတ်တော်ကို ချွတ်၍ နီသောဝတ်လုံကို ခြုံစေကြ၏။
29മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
29ဆူးပင်နှင့်ရက်သောဦးရစ်ကို ခေါင်းတော်၌တင်ကြ၏။ ကျူတလုံးကိုလည်း လက်ျာလက်တော်နှင့် ကိုင် စေပြီးလျှင် ရှေ့တော်မှာဒူးထောက်လျက် ယုဒရှင်ဘုရင်၊ ကိုယ်တော်သည် မင်္ဂလာရှိစေသတည်းဟူ၍ ကိုယ်တော်ကို ပြက်ယယ်ပြုကြ၏။
30പിന്നെ അവന്റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു.
30ကိုယ်တော်ကို တံတွေးနှင့်ထွေးကြ၏။ ကျူလုံးကိုယူ၍ ခေါင်းတော်ကို ရိုက်ကြ၏။
31അവനെ പരിഹസിച്ചുതീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി.
31ထိုသို့ ကိုယ်တော်ကို ပြက်ယယ်ပြုသည်နောက်၊ မင်းဝတ်လုံကို ချွတ်၍ အဝတ်တော်ကို ဝတ်ပြန်စေပြီး လျှင် လက်ဝါးကပ်တိုင်မှာ ရိုက်ထားခြင်းငှါ ထုတ်သွားကြ၏။
32അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു.
32သွားကြစဉ်တွင် ရှိမုန်အမည်ရှိသော ကုရေနေ ပြည်သားတယောက်ကိုတွေ့လျှင်၊ အနိုင်ပြု၍ လက်ဝါး ကပ်တိုင်တော်ကို ထမ်းစေကြ၏။
33തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു;
33ဦးခေါင်းခွံအရပ်ဟု ဆိုလိုသော ဂေါလဂေါသ အမည်တွင်သောအရပ်သို့ ရောက်ကြသော်၊
34അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല.
34ဆေးခါးနှင့် ရောသောပုံးရည်ကို ကိုယ်တော်အား သောက်စိမ့်သောငှါပေးလျှင်၊ မြည်းစမ်းတော်မူ၍ မသောက်ချင်ဘဲ နေလေ၏။
35അവനെ ക്രൂശില്‍ തറെച്ചശേഷം അവര്‍ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
35ကိုယ်တော်ကို လက်ဝါးကပ်တိုင်မှာ ရိုက်ထားပြီးလျှင် အဝတ်တော်တို့ကို စာရေးတံချ၍ ဝေဖန်ကြ၏။
36അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
36ထိုအရပ်၌လည်း ထိုင်လျက် စောင့်နေကြ၏။
37യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
37အပြစ်ဘော်ပြသော ကမ္ဗည်းလိပ်စာချက်ဟူမူကား၊ ဤသူသည် ယုဒရှင်ဘုရင် ယေရှုပေတည်းဟု ရေး ၍ ခေါင်းတော်ပေါ်မှာ တပ်သတည်း။
38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
38ထိုအခါ ကိုယ်တော်နှင့်တကွ ထားပြနှစ်ယောက်တို့ကို လက်ျာတော်ဘက်၌ တယောက်၊ လက်ဝဲတော် ဘက်၌ တယောက်၊ လက်ဝါးကပ်တိုင်မှာ ရိုက်ထားကြ၏။
39കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു
39လမ်းမှာ သွားလာသောသူတို့ကလည်း၊ ဗိမာန်တော်ကို ဖြိုဖျက်၍ သုံးရက်အတွင်းတွင် တည်ဆောက် ပြန်သောသူ၊ ကိုယ်ကိုကိုယ်ကယ်တင်လော့။
40മന്ദിരം പൊളിച്ചു മൂന്നു നാള്‍ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രന്‍ എങ്കില്‍ ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
40ဘုရားသခင်၏သားတော်မှန်လျှင် လက်ဝါးကပ်တိုင်မှဆင်းလော့ဟု မိမိတို့ခေါင်းကိုညှိတ်၍ ကဲ့ရဲ့သော စကားနှင့် ပြောဆိုကြ၏။
41അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു
41ထိုနည်းတူ ယဇ်ပုရောဟိတ်အကြီး၊ ကျမ်းပြုဆရာ၊ လူအကြီးအကဲတို့က၊ ဤသူသည် သူတပါးတို့ကို ကယ်တင်တတ်၏။
42ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന്‍ രക്ഷിപ്പാന്‍ കഴികയില്ല; അവന്‍ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കില്‍ ഇപ്പോള്‍ ക്രൂശില്‍നിന്നു ഇറങ്ങിവരട്ടെ; എന്നാല്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും.
42ကိုယ်ကို မကယ်တင်နိုင်ပါတကား။ ဣသရေလရှင်ဘုရင်မှန်လျှင် လက်ဝါးကပ်တိုင်မှ ယခုဆင်းပါလေ စေ။ ဆင်းလျှင် ငါတို့ယုံကြည်မည်။
43അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
43သူသည် ဘုရားသခင်ကိုကိုးစားပြီ။ ငါသည် ဘုရားသခင်၏သားဖြစ်၏ဟုဆိုပြီ။ သို့ဖြစ်၍ ဘုရား သခင်သည် သူ၌ အလိုတော်ရှိလျှင် ယခုပင် ကယ်တင်တော်မူပါလေစေဟု ပြက်ယယ်ပြု၍ ပြောဆိုကြ၏။
44അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
44ထိုနည်းတူ ကိုယ်တော်နှင့်တကွ လက်ဝါးကပ်တိုင်မှာ ရိုက်ထားသောထားပြတို့သည်လည်း ကဲ့ရဲ့အပြစ် တင်ကြ၏။
45ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
45မွန်းတည့်အချိန်မှစ၍ သုံးချက်တီးအချိန်တိုင်အောင် မြေတပြင်လုံး၌ မှောင်မိုက်အတိဖြစ်လေ၏။
46ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം.
46သုံးချက်တီးအချိန်၌ ယေရှုက၊ ဧလိ၊ ဧလိ၊ လာမာရှာဗခသာနိဟု ကြီးသောအသံနှင့် ကြွေးကြော် တော်မူ၏။ အနက်ကား၊ အကျွန်ုပ်ဘုရား၊ အကျွန်ုပ်ဘုရား၊ အဘယ်ကြောင့်အကျွန်ုပ်ကို စွန့်ပစ်တော်မူသနည်း ဟု ဆိုလိုသတည်း။
47അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
47ထိုအရပ်၌ ရပ်နေသောသူအချို့တို့သည် ကြားလျှင်၊ သူသည် ဧလိယကိုခေါ်သည်ဟု ဆိုကြ၏။
48ഉടനെ അവരില്‍ ഒരുത്തന്‍ ഔടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഔടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.
48လူတယောက်သည် ချက်ခြင်းပြေး၍ ရေမှိုတထွေးကို ပုံးရည်နှင့် ပြည့်စေပြီးလျှင်၊ ကျူလုံးဖျား၌ တပ်၍ ကိုယ်တော်အား သောက်စိမ့်သောငှါ ပေးလေ၏။
49ശേഷമുള്ളവര്‍നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.
49ကြွင်းသောသူတို့က၊ ရှိစေတော့။ ဧလိယသည် သူ့ကိုကယ်တင်ခြင်းငှါလာမည်မလာမည်ကို ကြည့်ကြ ကုန်အံ့ဟု ဆိုကြ၏။
50യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
50ယေရှုသည် ကြီးသောအသံနှင့်တဖန် ကြွေးကြော်ပြီးလျှင် အသက်တော်ကို လွှတ်တော်မူ၏။
51അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
51ထိုအခါ ဗိမာန်တော်၏ ကုလားကာသည် အထက်စွန်းမှအောက်စွန်းတိုင်အောင် စုတ်ကွဲလေ၏။ မြေကြီးလှုပ်လေ၏။ ကျောက်များတို့သည် ကွဲပြားကြ၏။
52ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു
52သင်္ချိုင်းတွင်းတို့သည် ပွင့်လစ်သဖြင့် ကျိန်းစက်လျက်ရှိသော သန့်ရှင်းသူတို့၏ အလောင်းများစွာတို့ သည် ထကြ၍၊
53അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി.
53ကိုယ်တော်ထမြောက်တော်မူသည်နောက်၊ ထိုသူတို့သည် သင်္ချိုင်းတွင်းမှထွက်၍ သန့်ရှင်းသောမြို့ ထဲသို့ ဝင်ပြီးလျှင်၊ လူများစွာတို့အား ထင်ရှားကြ၏။
54ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
54ယေရှုကိုစောင့်သော တပ်မှူးမှစ၍ စစ်သူရဲများတို့သည် မြေကြီးလှုပ်ခြင်းစသည်တို့ကိုမြင်လျှင် အလွန် ထိတ်လန့်၍၊ စင်စစ် ဤသူသည် ဘုရားသခင်၏သားတော်မှန်ပေ၏ဟု ဆိုကြ၏။
55ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
55ဂါလိလဲပြည်က ယေရှုနောက်တော်၌ အလုပ်အကျွေးလိုက်လာသော မိန်းမအများတို့သည်လည်း ထိုအရပ်၌ အဝေးကကြည့်ရှု၍ နေကြ၏။
56അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
56ထိုမိန်းမတို့တွင် မာဂဒလမာရိ၊ ယာကုပ်နှင့် ယောသေတို့၏ အမိဖြစ်သောမာရိနှင့် ဇေဗေဒဲ၏ သား တို့၏ အမိပါကြသတည်း။
57സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്റെ ശിഷ്യനായിരിക്കയാല്‍ വന്നു,
57ညအချိန်ရောက်မှ အရိမသဲမြို့သား ယောသပ်အမည်ရှိသောသူဌေးသည် ယေရှု၏တပည့်တော် ဖြစ် သည်နှင့်၊
58പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാന്‍ കല്പിച്ചു.
58ပိလတ်မင်းထံသို့ဝင်၍ ယေရှု၏အလောင်းတော်ကို တောင်းလေ၏။ ပိလတ်မင်းသည် အလောင်း တော်ကို ပေးစေခြင်းငှါ အမိန့်တော်ရှိသော်၊
59യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു,
59ယောသပ်သည် အလောင်းတော်ကိုယူ၍ ဖြူစင်သောပိတ်ချောနှင့် ပတ်ရစ်ပြီးလျှင်၊
60താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
60ကျောက်၌ ထွင်းသောမိမိသင်္ချိုင်းတွင်းသစ်ထဲမှာ ထားလေ၏။ ကြီးစွာသော ကျောက်ကိုလည်း တွင်းဝ ၌ လှိမ့်ထားပြီးမှ သွား၏။
61കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.
61မာဂဒလမာရိနှင့် အခြားသောမာရိသည် ထိုအရပ်၌ သင်္ချိုင်းတော်ရှေ့မှာ ထိုင်လျက်နေရစ်ကြ၏။
62ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കല്‍ ചെന്നുകൂടി
62အဘိတ်နေ့လွန်၍ နက်ဖြန်နေ့ရောက်လျှင်၊ ယဇ်ပုရောဟိတ်အကြီးနှင့် ဖာရိရှဲတို့သည် ပိလတ်မင်းထံ ၌ စုဝေး၍၊
63യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍മൂന്നുനാള്‍ കഴിഞ്ഞിട്ടു ഞാന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്‍ക്കു ഔര്‍മ്മ വന്നു.
63ထိုလှည့်ဖြားသောသူက၊ ငါသည် သုံးရက်မြောက်သောနေ့၌ ထမြောက်မည်ဟု မသေမှီပြောသည်ကို အကျွန်ုပ်တို့ မှတ်မိပါပြီ။
64അതുകൊണ്ടു അവന്റെ ശിഷ്യന്മാര്‍ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു.
64ထိုကြောင့် သူ၏တပည့်တို့သည် ညအခါလာ၍ အလောင်းကိုခိုးယူပြီးလျှင်၊ သူသည် သေခြင်းမှ ထ မြောက်တော်မူပြီဟု လူအပေါင်းတို့အား ပြောဆိုကြသော်၊ ရှေ့အမှားထက် နောက်အမှားသာ၍ ကြီးမည်ဟု စိုး ရိမ်စရာ အကြောင်းရှိသည်ဖြစ်၍၊ သင်္ချိုင်းတွင်းကို သုံးရက်မြောက်အောင် လုံခြုံစွာစောင့်စိမ့်သောငှါ အမိန့် ရှိတော်မူပါဟု လျှောက်ကြလျှင်၊
65പീലാത്തൊസ് അവരോടുകാവല്‍ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു.
65ပိလတ်မင်းက၊ သင်တို့၌ လူစောင့်တတပ်ရှိ၏။ သွားကြ၊ တတ်နိုင်သမျှအတိုင်း လုံခြုံစွာစောင့်စေကြ ဟု ဆိုလေ၏။
66അവര്‍ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്‍ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
66ထိုသူတို့သည် သွား၍ ကျောက်ကို တံဆိပ်ခတ်ပြီးလျှင် အစောင့်ထားလျက် သင်္ချိုင်းတွင်းတော်ကို လုံခြုံစွာ ပြုကြ၏။