1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1တဖန် ထာဝရဘုရားသည် မောရှေအား မိန့်တော်မူသည်ကား
2വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.
2သင်သည် ပရိသတ်စည်းဝေးစေခြင်းငှါ၎င်း၊ တပ်တို့ကို ချီစေခြင်းငှါ၎င်း၊ မှုတ်ရသော ငွေတံပိုးနှစ်လုံး ကို၊ တလုံးလျှင် ငွေတတုံးစီဖြင့် မဆက်ဘဲလုပ်ရမည်။
3അവ ഊതുമ്പോള്‍ സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ നിന്റെ അടുക്കല്‍ കൂടേണം.
3တံပိုးမှုတ်သောအခါ၊ ပရိသတ်အပေါင်းတို့သည် ပရိသတ်စည်းဝေးရာ တဲတော်တံခါးရှေ့၊ သင့်ထံ၌ စည်းဝေးရကြမည်။
4ഒരു കാഹളം മാത്രം ഊതിയാല്‍ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര്‍ നിന്റെ അടുക്കല്‍ കൂടേണം.
4တံပိုးတလုံးတည်းကို မှုတ်လျှင်၊ ဣသရေလ အမျိုး၌ လူတထောင်ကို အုပ်သောမင်းတို့သည် သင့်ထံ၌ စည်းဝေးရကြမည်။
5ഗംഭീരധ്വനി ഊതുമ്പോള്‍ കിഴക്കെ പാളയങ്ങള്‍ യാത്ര പുറപ്പെടേണം.
5နှိုးဆော်သံနှင့်မှုတ်သောအခါ၊ အရှေ့တပ်တို့ သည် ချီသွားရကြမည်။
6രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കെ പാളയങ്ങള്‍ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം
6ဒုတိယအကြိမ်နှိုးဆော်သံနှင့် မှုတ်သောအခါ၊ တောင်တပ်တို့ သည် ချီသွားရကြမည်။ တတိယအကြိမ် နှိုးဆော်သံနှင့် မှုတ်သောအခါ၊ အနောက်တပ်တို့သည် ချီသွားရကြမည်။ စတုတ္ထအကြိမ်နှိုးဆော်သံနှင့် မှုတ်သော အခါ၊ မြောက်တပ်တို့သည် ချီသွားရကြမည်။ အစဉ်အတိုင်း ချီသွားစေခြင်းဌာနှိုးဆောင်သံနှင့်မှုတ်ရ မည်။
7സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോള്‍ ഗംഭീരധ്വനി ഊതരുതു.
7ပရိသတ်စည်းဝေးစေခြင်းငှါ နှိုးဆော်သံကို မပြု ဘဲ တံပိုးမှုတ်ရမည်။
8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
8အာရုန်၏ သား၊ ယဇ်ပုရောဟိတ်တို့သည် ထိုတံပိုးကို မှုတ်ရကြမည်။ သင်တို့ အမျိုးအစဉ်အဆက် စောင့်ရသော ပညတ်ဖြစ်သတည်း။
9നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങള്‍ യുദ്ധത്തിന്നു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഔര്‍ത്തു ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും.
9သင်တို့သည် ကိုယ်ပြည်၌ နေသောအခါ၊ တိုက် လာသောရန်သူတို့ကို စစ်ချီလျှင်၊ နှိုးဆော်သံနှင့် တံပိုး မှုတ်ရမည်။ ထိုအခါ သင်တို့၏ ဘုရားသခင်ထာဝရဘုရား သည် သင်တို့ကို အောက်မေ့၍၊ ရန်သူလက်မှ ကယ်တင် တော်မူမည်။
10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്റെ സന്നിധിയില്‍ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.
10သင်တို့သည် ရွှင်လန်းခြင်းကို ပြုသောနေ့၊ ပွဲ သဘင်နေ့လဆန်း နေ့တို့၌ သင်တို့ဘုရားသခင် အောက် မေ့တော်မူဘို့ရာ၊ သင်တို့ မီးရှို့ရာယဇ်၊ မိဿဟာယဇ် ပူဇော်သက္ကာများ၊ အပေါ်မှာ တံပိုးမှုတ်ရကြမည်။ ငါ သည် သင်တို့၏ဘုရားသခင်၊ ထာဝရဘုရားဖြစ်သည်ဟု မိန့်တော်မူ၏။
11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേല്‍നിന്നു പൊങ്ങി.
11ဒုတိယနှစ်၊ ဒုတိယလ အရက်နှစ်ဆယ်မြောက် သော နေ့ရက်၌၊ မိုဃ်းတိမ်သည် သက်သေခံချက်တဲတော် မှ ကွာမြောက်သည်ဖြစ်၍၊
12അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.
12ဣသရေလအမျိုးသားတို့သည် သိနာတောင်မှ ခရီးသွားကြ၏။ နောက်တဖန် မိုဃ်းတိမ်သည် ပါရန်တော ၌ တည်နေ၏။
13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.
13ထိုသို့ထာဝရဘုရားသည် မောရှေအားဖြင့် မိန့် တော်မူသည်အတိုင်း၊ ပဌမခရီးသွားခြင်းကို ပြုကြ၏။
14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ .
14ယုဒတပ်အစဉ်အတိုင်း အလုံးအရင်းတို့သည်၊ အလံနှင့်တကွ ရှေ့ဦးစွာ ချီသွားကြ၏။ ယုဒတပ်ကို၊ အမိနဒပ်သားနာရှုန်အုပ်ရ၏။
15യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകന്‍ നെഥനയേല്‍.
15ဣသခါတပ်ကို၊ ဇုအာသားနာသနေလအုပ်၏။
16സെബൂലൂന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകന്‍ എലീയാബ്.
16ဇာဗုလုန်တပ်ကို၊ ဟေလုန်သားဧလျာဘအုပ်ရ၏။
17അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്‍യ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.
17တဲတော်ကိုဖြုတ်ချ၍ ဂေရရှုန်သား၊ မေရာရိသား တို့သည် တဲတော်ကို ထမ်းလျက်ချီသွားကြ၏။
18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകന്‍ എലീസൂര്‍.
18ရုဗင်တပ်အစဉ်အတိုင်း၊ အလုံးအရင်းတို့သည် အလံနှင့်တကွ ချီသွားကြ၏။ ရုဗင်တပ်ကို ရှေဒုရသား ဧလိဇုရအုပ်ရ၏။
19ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകന്‍ ശെലൂമിയേല്‍.
19ရှိမောင်တပ်ကို ဇုရိရှဒ္ဒဲသားရှေလုမျေလအုပ် ရ၏။
20ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകന്‍ എലീയാസാഫ്.
20ဂဒ်တပ်ကို ဒွေလသားဧလျာသပ်အုပ်ရ၏။
21അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്കു തിരുനിവാസം നിവിര്‍ത്തുകഴിയും.
21ကောဟတ်သားတို့သည် သန့်ရှင်းရာဌာန တန်ဆာတို့ကို ထမ်းလျက် ချီသွားကြ၏။ သူတို့မရောက်မှီ အရင်သွားသော သူတို့သည် တဲတော်ကို ထူထောင် ရကြ၏။
22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകന്‍ എലീശാമാ.
22ဧဖရိမ်တပ်အစဉ်အတိုင်း အလုံးအရင်းတို့သည် အလံနှင့်တကွ ချီသွားကြ၏။ ဧဖရိမ်တပ်ကို အမိဟုဒ် သား ဧလိရှမာအုပ်ရ၏။
23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകന്‍ ഗമലീയേല്‍.
23မနာရှေတပ်ကို ပေဒါဇုရသား ဂါမလျေလ အုပ်ရ၏။
24ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകന്‍ അബീദാന്‍ .
24ဗင်္ယာမိန်တပ်ကို ဂိဒေါနိသား အဘိဒန်အုပ် ရ၏။
25പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍ മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേര്‍.
25နောက်ဆုံးတပ်တည်းဟူသော ဒန်တပ်အစဉ် အတိုင်း အလုံးအရင်းတို့သည် အလံနှင့်တကွ ချီသွားကြ ၏။ ဒန်တပ်ကို အမိရှဒ္ဒဲသား အဟေဇာအုပ်ရ၏။
26ആശേര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകന്‍ പഗീയേല്‍.
26အာရှာတပ်ကို ဩကရန်သားပါဂျေလအုပ် ရ၏။
27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകന്‍ അഹീര.
27နဿလိတပ်ကိုဧနန်သားအဟိရအုပ်ရ၏။
28യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
28ထိုသို့ဣသရေလ အစဉ်အတိုင်း ချီ၍ ခရီးသွား ကြ၏။
29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേല്‍ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടുനിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.
29မောရှေကလည်း၊ ထာဝရဘုရားသည် ဂတိ တော်အတိုင်း ငါတို့အား ပေးတော်မူမည်အရပ်သို့ ငါတို့ သည် ယခုခရီးသွားကြ၏။ ငါတို့နှင် အတူလိုက်၍လာပါ။ ငါတို့သည် ကျေးဇူးပြုပါမည်။ ထာဝရဘုရားသည် ဣသရေလအမျိုးသားတို့၌ ကျေးဇူးပြုတော်မူမည် ဂတိရှိပါ၏ဟု မိမိယောက္ခမမိဒျန်အမျိုး၊ ရွေလသား၊ ဟောဗပ်အားဆိုလျှင်၊
30അവന്‍ അവനോടുഞാന്‍ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.
30ဟောဗပ်က ငါမလိုက်မသွားပါ၊ ငါ့နေရင်းပြည်၊ ငါ့အဆွေအမျိုးရှိရာ သို့ ပြန်သွားပါမည်ဟု မောရှေအား ဆို၏။
31അതിന്നു അവന്‍ ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.
31မောရှေကလည်း၊ ငါတို့ကို စွန့်ပစ်၍ မသွားပါ နှင့်။ သင်သိသည်အတိုင်း ငါတို့သည်တော၌ စားခန်းချရမည်။ သင်သည် ငါတို့မျက်စိဖြစ် ရပါ၏။
32ഞങ്ങളോടുകൂടെ പോന്നാല്‍ യഹോവ ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.
32ငါတို့နှင့် အတူလိုက်လျှင် ထာဝရဘုရားပြုတော် မူသော ကျေးဇူးတော်ကို ငါတို့သည် ခံရသည်အတိုင်း သင့်၌ကျေးဇူးပြုပါမည်ဟု ဆိုလေ၏။
33അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.
33ဣသရေလအမျိုးသားတို့သည် ထာဝရဘုရား၏ တောင်တော်မှထွက်၍၊ သုံးရက်ကွာသော ခရီးကို သွားကြ ၏။ ထိုသုံးရက်ကွာသော ခရီးကိုသွားကြစဉ်၊ ထာဝရ ဘုရား၏ ပဋိညာဉ်သေတ္တာသည် သူတို့အဘို့ စားခန်း ချရာအရပ်ကို ရှာ၍ သူတို့ရှေ့ကသွားလေ၏။
34പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകല്‍ സമയം അവര്‍ക്കും മീതെ ഉണ്ടായിരുന്നു.
34သူတို့သည် နေ့အချိန်၌ တပ်ချီ၍ သွားသော အခါ၊ ထာဝရဘုရား၏ မိုဃ်းတိမ်သည် သူတို့အပေါ်မှာ ရှိလေ၏။
35പെട്ടകം പുറപ്പെടുമ്പോള്‍ മോശെയഹോവേ, എഴുന്നേല്‍ക്കേണമേ; നിന്റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകെക്കുന്നവര്‍ നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
35သေတ္တာတော်သွားသောအခါ၊ မောရှေက အိုထာဝရဘုရား ထတော်မူပါ။ ကိုယ်တော်၏ ရန်သူတို့ သည် လွင့်ကြပါစေသော။ ကိုယ်တော်ကို မုန်းသောသူတို့ သည် ရှေ့တော်မှ ပြေးကြပါစေသောဟူ၍၎င်း၊
36അതു വിശ്രമിക്കുമ്പോള്‍ അവന്‍ യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കല്‍ മടങ്ങിവരേണമേ എന്നു പറയും.
36သေတ္တာတော်မသွားဘဲ ရပ်နေသောအခါ၊ အမျိုးသားအထောင်၊ အသောင်းရှိရာသို့ ပြန်လာတော်မူ ပါဟူ၍၎င်း လျှောက်ဆိုလေ့ရှိ၏။