1അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു പോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1အဲဂုတ္တုပြည်မှ ထွက်၍ ဒုတိယနှစ်၊ ပဌမလ၌ သိန်တောတွင် ထာဝရဘုရားသည် မောရှေအားမိန့်တော် မူသည်ကား
2യിസ്രായേല്‍മക്കള്‍ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം.
2ဣသရေလအမျိုးသားတို့သည်၊ ချိန်းချက်သော ကာလအချိန်၌ ပသခါပွဲကို ခံရကြမည်။
3അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരണയായി നിങ്ങള്‍ അതു ആചരിക്കേണം.
3စီရင်ထုံးဖွဲ့သမျှသော ထုံးစံအတိုင်း၊ ချိန်းချက် သော ကာလအချိန်တည်းဟူသော ယခုလ တဆယ်လေး ရက်နေ့ ညဦးယံ၌ စောင့်ရကြမည်ဟု မိန့်တော်မူ၏။
4പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു.
4ဣသရေလအမျိုးသားတို့သည် ပသခါပွဲကို ခံရမည်အကြောင်း၊ မောရှေဆင့်ဆိုသည်အတိုင်း၊
5അങ്ങനെ അവര്‍ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയില്‍വെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു.
5သိန်တောတွင် ပဌမလ တဆယ်လေးရက်နေ့ ညဦးယံ၌ ပသခါပွဲကိုခံရကြ၏။ မောရှေအား ထာဝရ ဘုရားမှာ ထားတော်မူသမျှအတိုင်း၊ ဣသရေလအမျိုး သားတို့သည် ပြုကြ၏။
6എന്നാല്‍ ഒരു മനുഷ്യന്റെ ശവത്താല്‍ അശുദ്ധരായിത്തീര്‍ന്നിട്ടു ആ നാളില്‍ പെസഹ ആചരിപ്പാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു; അവര്‍ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു
6ထိုနေ့၌ ပသခါပွဲကိုမခံရမည်အကြောင်း၊ လူအသေကောင်အားဖြင့် ညစ်ညူးခြင်းသို့ ရောက်သော လူအချို့တို့သည်၊ ထိုနေ့၌ မောရှေနှင့်အာရုန်ထံသို့ ချဉ်းကပ်၍၊
7ഞങ്ങള്‍ ഒരുത്തന്റെ ശവത്താല്‍ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേല്‍മക്കളുടെ ഇടയില്‍ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാന്‍ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
7အကျွန်ုပ်တို့သည် လူအသေကောင်အားဖြင့် ညစ်ညူးခြင်း ရှိပါ၏။ ချိန်းချက်သောအချိန်၌ ဣသရေလ အမျိုးသားတို့နှင့်အတူ၊ ထာဝရဘုရားအား ပူဇော်သက္ကာကို မပြုစေခြင်းငှါ၊ အကျွန်ုပ်တို့ကို ဆီးတား ပါမည်လောဟု မေးလျှောက်ကြ၏။
8മോശെ അവരോടുനില്പിന്‍ ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാന്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
8မောရှေကလည်း၊ နေကြဦးလော့။ သင်တို့အမှု၌ ထာဝရဘုရားမိန့်တော်မူသော စကားကို ငါနားထောင်ဦး မည်ဟု ပြန်ဆို၏။
9എന്നാറെ യഹോവ മോശെയോടു അരുളിച്ചെയ്തതു.
9ထိုအခါ မောရှေအား ထာဝရဘုရားက၊ သင် သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊
10നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താല്‍ അശുദ്ധനാകയോ ദൂരയാത്രയില്‍ ആയിരിക്കയോ ചെയ്താലും അവന്‍ യഹോവേക്കു പെസഹ ആചരിക്കേണം.
10သင်တို့ အမျိုးသားသည် အသေကောင်အားဖြင့် ညစ်ညူးခြင်းရှိသော်၎င်း၊ ဝေးသောအရပ်သို့ ခရီးသွား သော်၎င်း၊ ထာဝရဘုရားအဘို့ ပသခါပွဲကိုခံရမည်။
11രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവര്‍ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം.
11ဒုတိယလတဆယ်လေးရက်နေ့ညဦးယံ၌ ပွဲခံ၍၊ သိုးသငယ်အသားကို တဆေးမပါသော မုန့်၊ ခါးသော ဟင်းသီးဟင်းရွက်နှင့် စားရမည်။
12രാവിലത്തേക്കു അതില്‍ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവര്‍ അതു ആചരിക്കേണം.
12ထိုအသားကို နံနက်တိုင်အောင် မကြွင်းစေရ။ အရိုးကိုလည်း မချိုးရ။ ပသခါပွဲနှင့် ဆိုင်သောအထုံးအဖွဲ့ ရှိသမျှတို့ကို လိုက်၍ ပွဲခံရသော အခွင့်ရှိ၏။
13എന്നാല്‍ ശുദ്ധിയുള്ളവനും പ്രയാണത്തില്‍ അല്ലാത്തവനുമായ ഒരുത്തന്‍ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവന്‍ തന്റെ പാപം വഹിക്കേണം.
13ညစ်ညူးခြင်းမရှိ၊ အခြားတပါးသို့ ခရီးမသွား သော သူသည် ပသခါပွဲကို မခံပဲနေလျှင် ထိုသူကို သူ၏ အမျိုးမှပယ်ရှင်းရမည်။ ချိန်းချက်သော အချိန်၌ ထိုသူ သည် ထာဝရဘုရားအဘို့ ပူဇော်သက္ကာကို မဆောင်ခဲ့ သောကြောင့် မိမိအပြစ်ကို ခံရမည်။
14നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കില്‍ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവന്‍ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങള്‍ക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
14သင်တို့ထံမှာ တည်းခိုသော တပါးအမျိုးသား သည် ထာဝရဘုရားအဘို့ ပသခါပွဲကို ခံခြင်းငှါ အလိုရှိ လျှင်၊ စီရင်ထုံးဖွဲ့၍ ခံရသော ထုံးစံအတိုင်း ပွဲခံရမည်။ သင်တို့တွင် တည်းခိုသော တပါးအမျိုးသား၊ ဖြစ်သောသူ၊ အမျိုးသားချင်းဖြစ်သောသူတို့သည် ထုံးစံတပါးတည်း သော ရှိရကြမည်ဟုမိန့်တော်မူ၏။
15തിരുനിവാസം നിവിര്‍ത്തുനിര്‍ത്തിയ നാളില്‍ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേല്‍ അഗ്നിപ്രകാശംപോലെ ആയിരുന്നു.
15တဲတော်ကို ထူထောင်သောနေ့၌၊ မိုဃ်းတိမ်သည် တဲတောင်ပေါ်မှာ တည်၍၊ သက်သေခံချက် တဲတော်ကို ဖုံးအုပ်လေ၏။ ညဦးမှစ၍ နံနက်တိုင်အောင် တဲတော်ပေါ်မှာ မီးကဲ့သို့ ထင်လေ၏။
16അതു എല്ലായ്പോഴും അങ്ങനെ തന്നേ ആയിരുന്നു; പകല്‍ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു.
16ထိုသို့အစဉ်ဖြစ်၍ နေ့အချိန်၌မိုဃ်းတိမ်ဖုံးအုပ်လျက်၊ ညအချိန်၌မီးကဲ့သို့ ထင်လျက်ရှိ၏။
17മേഘം കൂടാരത്തിന്മേല്‍ നിന്നു പൊങ്ങുമ്പോള്‍ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടും; മേഘം നിലക്കുന്നേടത്തു അവര്‍ പാളയമിറങ്ങും.
17မိုဃ်းတိမ်သည် တဲတော်အပေါ်မှ ကွာမြောက်သောအခါ၊ ဣသရေလအမျိုးသားတို့သည် ခရီးသွားကြ၏။ မိုဃ်းတိမ်တည်လေရာရာ၌လည်း၊ တဲများကို ဆောက်ပြန်ကြ၏။
18യഹോവയുടെ കല്പനപോലെ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേല്‍ നിലക്കുമ്പോള്‍ ഒക്കെയും അവര്‍ പാളയമടിച്ചു താമസിക്കും,
18ထာဝရဘုရား မိန့်တော်မူသည်အတိုင်း၊ ဣသရေလအမျိုးသားတို့သည် ခရီးသွားကြ၏။ ထာဝရဘုရား မိန့်တော်မူသည် အတိုင်းလည်း တဲများကို ဆောက်ကြ၏။ မိုဃ်း တိမ်သည် တဲတော်အပေါ်မှာ တည်နေသမျှသော ကာလ ပတ်လုံး သူတို့သည် တဲ၌နေကြ၏။
19മേഘം തിരുനിവാസത്തിന്മേല്‍ ഏറെനാള്‍ ഇരുന്നു എങ്കില്‍ യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.
19မိုဃ်းတိမ်သည် တဲတော်အပေါ်မှာ နေ့ရက် ကြာမြင့်စွာတည်နေသောအခါ၊ ဣသရေလ အမျိုးသားတို့ သည် ခရီးမသွားဘဲ ထာဝရဘုရားထံတော်၌ စောင့်နေ ကြ၏။
20ചിലപ്പോള്‍ മേഘം തിരുനിവാസത്തിന്മേല്‍ കുറെനാള്‍ ഇരിക്കും; അപ്പോള്‍ അവര്‍ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പന പോലെ യാത്ര പുറപ്പെടും.
20မိုဃ်းတိမ်သည် တဲတော်အပေါ်မှာ နေ့ရက် အနည်းငယ်မျှ တည်နေသောအခါ၊ ထာဝရဘုရား အမိန့် တော်အတိုင်း၊ သူတို့သည် တဲ၌ နေကြ၏။ ထာဝရဘုရား အမိန့်တော်အတိုင်းလည်း၊ ခရီးသွားကြ၏။
21ചിലപ്പോള്‍ മേഘം സന്ധ്യമുതല്‍ ഉഷസ്സുവരെ ഇരിക്കും; ഉഷ:കാലത്തു മേഘം പൊങ്ങി എങ്കില്‍ അവര്‍ യാത്ര പുറപ്പെടും. ചിലപ്പോള്‍ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കില്‍ അവര്‍ യാത്ര പുറപ്പെടും.
21ညဦးယံမှစ၍ နံနက်အချိန်တိုင်အောင် မိုဃ်း တိမ်တည်နေ၍ နံနက်အချိန်၌ မြောက်သောအခါ ခရီး သွားကြ၏။ နေ့ဖြစ်စေ၊ ညဖြစ်စေ၊ မိုဃ်းတိမ်မြောက် သောအခါ ခရီးသွားကြ၏။
22രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേല്‍ ആവസിച്ചിരുന്നാല്‍ യിസ്രായേല്‍മക്കള്‍ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവര്‍ പുറപ്പെടും.
22နှစ်ရက်ဖြစ်စေ၊ တလဖြစ်စေ၊ တနှစ်ဖြစ်စေ၊ မိုဃ်းတိမ်သည် တဲတော်ပေါ်မှာ တည်နေသမျှသော ကာလပတ်လုံး ဣသရေလအမျိုးသားတို့သည် ခရီး မသွားဘဲ တဲ၌နေကြ၏။ တဖန်မိုဃ်းတိမ်မြောက်ပြန် သောအခါ ခရီးသွားကြ၏။
23യഹോവയുടെ കല്പനപോലെ അവര്‍ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.
23ထာဝရဘုရားအမိန့်တော်အတိုင်း တဲ၌ နေကြ ၏။ ထာဝရဘုရား အမိန့်တော်အတိုင်းတဲ၌ နေကြ၏။ ထာဝရဘုရားအမိန့်တော်အတိုင်းလည်း ခရီးသွားကြ၏။ ထာဝရဘုရားသည် မောရှေအားဖြင့် မိန့်တော်မူသည် အတိုင်း ထာဝရဘုရားအထံတော်၌ စောင့်နေကြ၏။