1യഹോവ മോശെയോടു അരുളിച്ചെയ്തതു
1ထာဝရဘုရားကလည်း၊ သင်သည် အာရုန်အား ဆင့်ဆိုရမည်မှာ၊
2ദീപം കൊളുത്തുമ്പോള്‍ ദീപം ഏഴും നിലവിളക്കിന്റെ മുന്‍ വശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.
2မီးခွက်များကို ထွန်းသောအခါ၊ မီးခွက်ခုနစ်လုံး တို့သည် မီးခုံတဘက်တချက်၌ ထွန်းလင်းရမည်ဟု၊
3അഹരോന്‍ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍ നിലവിളക്കിന്റെ ദീപം മുന്‍ വശത്തേക്കു തിരിച്ചുകൊളുത്തി.
3မောရှေအား မှာထားတော်မူသည်အတိုင်း၊ အာရုန်ပြု၍ မီးခုံတဘက်တချက်၌ မီးခွက်များကို ထွန်းလေ၏။
4നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല്‍ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന്‍ നിലവിളകൂ ഉണ്ടാക്കി.
4မီးခုံမူကား၊ ထာဝရဘုရားသည် မောရှေအား ပြတော်မူသော ပုံနှင့်အညီ မီးခုံတိုင်မှစ၍ ကြာပွင့်တိုင် အောင် ရွှေဖြင့် တစပ်တည်းထုလုပ်သော မီးခုံဖြစ်သ တည်း။
5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍
5ထာဝရဘုရားသည် မောရှေအား မိန့်တော်မူ သည်ကား
6ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എടുത്തു ശുചീകരിക്ക.
6လေဝိသားတို့ကို၊ ဣသရေလအမျိုးသားတို့ အထဲက ရွေးကောက်၍ စင်ကြယ်စေလော့။
7അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണംപാപപരിഹാരജലം അവരുടെ മേല്‍ തളിക്കേണം; അവര്‍ സര്‍വ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
7စင်ကြယ်စေခြင်းငှါ ပြုရမည်အမှုဟူမူကား၊ စင်ကြယ်ခြင်း မင်္ဂလာရေကို သူတို့အပေါ်မှာဖြန်း၍၊ သူတို့ သည် တကိုယ်လုံးကို အမွေးရိတ်ခြင်း၊ အဝတ်လျှော်ခြင်း ကို ပြုသဖြင့် စင်ကြယ်စေရမည်။
8അതിന്റെ ശേഷം അവര്‍ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേര്‍ത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
8ဆီရောသော မုန့်ညက်တည်းဟူသော ဘောဇဉ် ပူဇော်သက္ကာနှင့်တကွ၊ အသက်ပျိုသော နွားထီးတကောင်၊ အပြစ်ဖြေရာယဇ်ဘို့ အသက်ပျိုသော နွားထီးတကောင် ကို ယူပြီးလျှင်၊
9ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേല്‍മക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
9လေဝိသားတို့ကို ပရိသတ်စည်းဝေးရာ တဲတော် ရှေ့သို့ခေါ်ခဲ့၍၊ ဣသရေလအမျိုးသား ပရိသတ်အပေါင်း တို့ကို စည်းဝေးစေပြီးမှ၊
10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം; യിസ്രായേല്‍മക്കള്‍ ലേവ്യരുടെ മേല്‍ കൈ വെക്കേണം.
10လေဝိသားတို့ကို ထာဝရဘုရားရှေ့တော်သို့ ဆောင်ခဲ့၍၊ သူတို့ခေါင်းပေါ်မှာ ဣသရေလအမျိုးသား တို့သည် လက်ကိုတင်သဖြင့်၊
11യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോന്‍ ലേവ്യരെ യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണം.
11သူတို့သည် ထာဝရဘုရား၏ အမှုတော်ကို ထမ်း စေခြင်းငှါ၊ ဣသရေလအမျိုးသားတို့ပြုသော ပူဇော် သက္ကာတည်းဟူသော လေဝိသားတို့ကို အာရုန်သည် ထာဝရဘုရားအား ဆက်ရမည်။
12ലേവ്യര്‍ കാളക്കിടാക്കളുടെ തലയില്‍ കൈ വെക്കേണം; പിന്നെ ലേവ്യര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവേക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം.
12လေဝိသားတို့သည်လည်း၊ နွားခေါင်းပေါ်မှာ မိမိ တို့လက်ကို တင်၍၊ သူတို့အဘို့ အပြစ်ဖြေခြင်းကို ပြုလို သောငှါ၊ ထာဝရဘုရားရှေ့မှာ နွားတကောင်ကို အပြစ် ဖြေရာယဇ်၊ တကောင်ကို မီးရှို့ရာ ယဇ်ပြု၍ ပူဇော်ရကြ မည်။
13നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിര്‍ത്തി യഹോവേക്കു നീരാജനയാഗമായി അര്‍പ്പിക്കേണം.
13လေဝိသားတို့ကို၊ အာရုန်နှင့်သူ၏ သားတို့ရှေ့မှာ ထား၍ ထာဝရဘုရားအား ပူဇော်သက္ကာပြုရမည်။
14ഇങ്ങനെ ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു വേര്‍തിരിക്കയും ലേവ്യര്‍ എനിക്കുള്ളവരായിരിക്കയും വേണം.
14ထိုသို့ လေဝိသားတို့ကို ဣသရေလအမျိုးသားတို့ နှင့် တခြားစီခွဲထား၍၊ သူတို့သည် အထူးသဖြင့် ငါ့လူဖြစ်ရ ကြလိမ့်မည်။
15അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യര്‍ക്കും അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണം.
15ထိုနောက်မှ လေဝိသားတို့သည်၊ ပရိသတ် စည်းဝေးရာ တဲတော်အမှုကို ဆောင်ရွက်ခြင်းငှါ ဝင်ရကြ လိမ့်မည်။ သူတို့ကို စင်ကြယ်စေ၍ ပူဇော်သက္ကာ၊ ပြုရ သော အကြောင်းဟူမူကား၊
16അവര്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എനിക്കു സാക്ഷാല്‍ ദാനമായുള്ളവര്‍; എല്ലാ യിസ്രായേല്‍മക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കും പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.
16ဣသရေလ အမျိုးထဲက သူတို့ကို ရွေးကောက်၍၊ ငါ့အား အပိုင်ပေးရမည်။ ဣသရေလအမျိုးတွင် အဦး ဘွားမြင်သော သားဦးများအတွက် သူတို့ကို ငါသိမ်း ယူ၏။
17മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേല്‍മക്കള്‍ക്കുള്ള കടിഞ്ഞൂല്‍ ഒക്കെയും എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളില്‍ അവയെ എനിക്കായി ശുദ്ധീകരിച്ചു.
17အဲဂုတ္တုပြည်၌ သားဦးအပေါင်းတို့ကို ငါသည် ဒဏ်ခတ်သောအခါ ဣသရေလအမျိုးတွင်လူဖြစ်စေ၊ တိရစ္ဆာန်ဖြစ်စေ၊ သားဦးအပေါင်းတို့ကို ကိုယ်အဘို့ သန့်ရှင်းစေသောကြောင့်၊ သားဦးအပေါင်းတို့ကို အထူး သဖြင့် ငါပိုင်ရမည်။
18എന്നാല്‍ യിസ്രായേല്‍മക്കളില്‍ ഉള്ള എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ഞാന്‍ ലേവ്യരെ എടുത്തിരിക്കുന്നു.
18တဖန် ဣသရေလအမျိုးသားဦး အပေါင်းတို့ အတွက်၊ လေဝိသားတို့ကို ငါယူ၏။
19യിസ്രായേല്‍മക്കള്‍ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോള്‍ അവരുടെ ഇടയില്‍ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ യിസ്രായേല്‍മക്കളുടെ വേല ചെയ്‍വാനും യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു അഹരോന്നും പുത്രന്മാര്‍ക്കും ദാനം ചെയ്തുമിരിക്കുന്നു.
19သူတို့သည်လည်း ပရိသတ်စည်းဝေးရာ တဲတော် ၌၊ ဣသရေလအမျိုးသားဆောင်ရွက်ရသော အမှုကို ဆောင်ရွက်စေခြင်းငှါ၎င်း၊ ဣသရေလအမျိုးသားတို့သည် သန့်ရှင်းရာ ဌာနတော်သို့ ချဉ်းကပ်သောအခါ၊ ဘေးဒဏ်နှင့် လွတ်မည်အကြောင်း၊ အပြစ်ဖြေခြင်းကို ပြုစေခြင်းငှာ၎င်း၊ ဣသရေလအမျိုးထဲက လေဝိ သားတို့ကို အာရုန်နှင့် သူ၏သားတို့အား စွန့်ကြဲပေးကမ်း သည်ဟု၊
20അങ്ങനെ മോശെയും അഹരോനും യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതു പോലെയൊക്കെയും ലേവ്യര്‍ക്കും ചെയ്തു; അങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍ അവര്‍ക്കും ചെയ്തു.
20လေဝိသားအမှု၌၊ ထာဝရဘုရားသည် မောရှေ အား မှာထားတော်မူသည်အတိုင်း မောရှေနှင့် အာရုန် အစရှိသော ဣသလေရအမျိုးသား ပရိသတ် အပေါင်းတို့ သည် လေဝိသားတို့ကို ပြုကြလျှင်၊
21ലേവ്യര്‍ തങ്ങള്‍ക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോന്‍ അവരെ യഹോവയുടെ സന്നിധിയില്‍ നീരാജനയാഗമായി അര്‍പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
21သူတို့သည် စင်ကြယ်ခြင်းသို့ရောက်၍ မိမိတို့ အဝတ်ကို လျှော်ကြ၏။ အာရုန်သည်လည်း၊ သူတို့ကို ထာဝရ ဘုရားအား ဆက်ကပ်၍ သူတို့အဘို့ အပြစ်ဖြေခြင်းကို ပြုသဖြင့် စင်ကြယ်စေလေ၏။
22അതിന്റെ ശേഷം ലേവ്യര്‍ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തില്‍ തങ്ങളുടെ വേലചെയ്‍വാന്‍ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവര്‍ അവര്‍ക്കും ചെയ്തു.
22ထိုနောက်မှ လေဝိသားတို့သည် အာရုန်နှင့်သူ၏ သားတို့ရှေ့၌ ပရိသတ်စည်းဝေးရာတဲတော်အမှုကို ဆောင်ရွက်ခြင်းငှါ ဝင်ကြ၏။ လေဝိသားတို့အမှု၌ ထာဝရဘုရားသည် မောရှောအားမှာထားတော်မူသည် အတိုင်း လူအပေါင်းတို့သည် ပြုကြ၏။
23യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
23တဖန်ထာဝရဘုရားသည် မောရှေအား မိန့်တော်မူသည်ကား၊
24ലേവ്യര്‍ക്കുംള്ള പ്രമാണം ആവിതുഇരുപത്തഞ്ചു വയസ്സുമുതല്‍ അവര്‍ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയില്‍ പ്രവേശിക്കേണം.
24လေဝိသားတို့သည် အသက်နှစ်ဆယ်ငါးနှစ် လွန်မှ၊ ပရိသတ်စည်းဝေးရာ တဲတော်အမှုကို ဆောင်ရွက် ခြင်းငှါ ဝင်ရကြမည်။
25അമ്പതു വയസ്സുമുതലോ അവര്‍ വേലചെയ്യുന്ന സേവയില്‍നിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;
25အသက်ငါးဆယ်လွန်မှ အမှုလွတ်၍ နောက် တဖန် မဆောင်ရွက်ဘဲ ပရိသတ်စည်းဝေးရာ တဲတော်၌ မိမိညီအစ်ကိုတို့နှင်အတူ ကူညီ၍ အလှည့်လှည့်စောင့် ရကြမည်။ ထိုသို့ လေဝိသားများ စောင့်ရသောအမှုကို စီရင်ရမည်ဟု မိန့်တော်မူ၏။
26എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്നതില്‍ അവര്‍ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്‍ക്കും ചെയ്യേണം.