Malayalam

Myanmar

Numbers

14

1അപ്പോള്‍ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.
1ထိုအခါ ပရိသတ်အပေါင်းတို့သည် အသံကို လွှင့်၍ မြည်တမ်းသဖြင့်၊ တညဉ့်လုံး ငိုကြွေးကြ၏။
2യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടുമിസ്രയീംദേശത്തുവെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. അല്ലെങ്കില്‍ ഈ മരുഭൂമിയില്‍വെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
2ဣသရေလအမျိုးသား ပရိသတ်အပေါင်းတို့ သည်၊ မောရှေနှင့် အာရုန်ကို အပြစ်တင်သော စကားနှင့် မြည်တမ်းလျက်၊ ငါတို့သည် အဲဂုတ္တုပြည်၌ မသေပါလေ။ ဤတော၌ မသေပါလေ။
3വാളാല്‍ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലതു? എന്നു പറഞ്ഞു.
3ငါတို့သည် ထားဖြင့်သေ၍ သားမယားတို့သည် ရန်သူလက်သို့ ရောက်စေခြင်းငှါ ထာဝရဘုရားသည် အဘယ်ကြောင့် ငါတို့ကို ဤအရပ်သို့ ဆောင်ခဲ့တော်မူသနည်း။ အဲဂုတ္တု ပြည်သို့ပြန်ကောင်းသည်မဟုတ်လောဟု မောရှေနှင့် အာရုန်အားဆိုပြီးမှ၊
4നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
4တဖန် လူတစုံတယောက်ကိုချီးမြှောက်၍၊ အဲဂုတ္တုပြည်သို့ ပြန်ကြစို့ဟု တယောက်ကို တယောက် ဆိုကြ၏။
5അപ്പോള്‍ മോശെയും അഹരോനും യിസ്രായേല്‍സഭയുടെ സര്‍വ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
5မောရှေနှင့် အာရုန်တို့သည် ဣသရေလအမျိုး သားပရိသတ်အပေါင်းတို့ရှေ့မှာ ပြပ်ဝပ်လျက် နေကြ၏။
6ദേശത്തെ ഒറ്റുനോക്കിയവരില്‍ നൂന്റെ മകന്‍ യോശുവയും യെഫുന്നയുടെ മകന്‍ കാലേബും വസ്ത്രം കീറി,
6ခါနာန်ပြည်ကို စူးစမ်းသောလူစုထဲက နုန်၏ သားယောရှု၊ ယေဖုန္နာ၏သားကာလတ်တို့သည် မိမိတို့ဝတ်ကို ဆုတ်၍၊
7യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതു എന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
7ဣသရေလအမျိုးသားအပေါင်းတို့အား ခေါ် လျက်၊ ငါတို့ရှောက် သွား၍စူးစမ်းသော ပြည်သည် အလွန်တရာကောင်းသော ပြည်ဖြစ်ပါ၏။
8യഹോവ നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന്‍ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
8ထာဝရဘုရားသည် ငါတို့ကိုနှစ်သက်လျှင်၊ နို့နှင့် ပျားရည်စီးသော ထိုပြည်သို့ ငါတို့ကို ဆောင်သွင်း၍ အပိုင်ပေးတော်မူလိမ့်မည်။
9യഹോവയോടു നിങ്ങള്‍ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവര്‍ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
9ထာဝရဘုရားကို မပုန်ကန်ကြပါနှင့်။ ထိုပြည်သူ ပြည်သားတို့ကို မကြောက်ကြနှင့်။ သူတို့သည် ငါတို့ စား စရာဘို့ဖြစ်ကြ၏။ သူတို့၌ အမှီတကဲမရှိ။ ထာဝရဘုရား သည် ငါတို့ဘက်၌ ရှိတော်မူ၏။ သို့ဖြစ်၍ သူတို့ကို မကြောက်ကြနှင့်ဟု ပြောဆိုကြလေသော်။
10എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള്‍ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തില്‍ എല്ലായിസ്രായേല്‍മക്കളും കാണ്‍കെ പ്രത്യക്ഷമായി.
10ပရိသတ်အပေါင်းတို့သည် ထိုသူနှစ်ယောက်ကို ကျောက်ခဲနှင့် ပစ်စေခြင်းငှါ စီရင်ကြ၏။ ထိုအခါထာဝရ ဘုရား၏ဘုန်းတော်သည် ဣသရေလအမျိုးသားအပေါင်း တို့ ရှေ့မှာ ပရိသတ်စည်းဝေးရာ တဲတော်၌ ထင်ရှားလေ ၏။
11യഹോവ മോശെയോടുഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
11ထာဝရဘုရားကလည်း၊ ဤလူမျိုးသည် အဘယ် မျှကာလပတ်လုံး ငါ့ကို မရိုမသေပြုကြလိမ့်မည်နည်း။ သူတို့၌ ငါပြခဲ့ပြီးသမျှသော နိမိတ်လက္ခဏာတို့ကို မြင်ရ သော်လည်း အဘယ်မျှ ကာလပတ်လုံးငါ့ကို မယုံဘဲ နေကြလိမ့်မည်နည်း။
12ഞാന്‍ അവരെ മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.
12သူတို့ကိုကာလနာဘေးဖြင့် ငါသည် ဒဏ်ခတ်၍ သား၏ အရာကိုနှုတ်မည်။ သူတို့ထက် သင့်ကိုသာ၍ စည်ပင်သောအမျိုး၊ သာ၍ တန်ခိုးကြီးသောအမျိုး ဖြစ်စေမည်ဟု မောရှေအား မိန့်တော်မူ၏။
13മോശെ യഹോവയോടു പറഞ്ഞതുഎന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.
13မောရှေကလည်း၊ ကိုယ်တော်သည် ဤလူမျိုးကို တန်ခိုးတော်အားဖြင့် အဲဂုတ္တုလူတို့ထဲက နှုတ်ဆောင်ခဲ့ တော်မူသည်ဖြစ်၍၊ နောက်တဖန် ဤသိတင်းကို အဲဂုတ္တု လူတို့သည် ကြားပြန်လျှင်၊
14അവര്‍ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
14ဤပြည်၌ နေသောသူတို့အား သိတင်းပြောကြ လိမ့်မည်။ ထာဝရဘုရား၊ ကိုယ်တော်သည် ဤလူမျိုး၌ ရှိတော်မူကြောင်းကို၎င်း၊ ထာဝရဘုရား၊ ကိုယ်တော်သည် ထင်ရှားတော်မူကြောင်းကို၎င်း၊ မိုဃ်းတိမ်တောသည် သူတို့ကို လွှမ်းမိုးကြောင်းကို၎င်း။ ကိုယ်တော်သည် နေ့ အချိန်၌ မိုဃ်းတိမ်တိုင်၊ ညဉ့်အချိန်၌ မီးတိုင်ဖြင့် သူတို့ ရှေ့က ကြွတော်မူကြောင်းကို၎င်း ကြားရကြပြီ။
15നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍
15ယခုမှာ၊ ဤလူမျိုးကို လူတယောက်ကဲ့သို့မှတ်၍ သုတ်သင်ပယ်ရှင်းတော်မူလျှင်၊ သိတင်းတော်ကို ကြားဘူး သော လူအမျိုးမျိုးတို့က၊
16ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവേക്കു കഴിയായ്കകൊണ്ടു അവന്‍ അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
16ထာဝရဘုရားသည် ထိုလူတို့အား ဤမည်သော ပြည်ကို ငါပေးမည်ဟု ကျိန်ဆိုသော်လည်း၊ ထိုပြည်သို့ သူတို့ကို ဆောင်သွင်းခြင်းငှါ မတတ်နိုင်သောကြောင့်၊ တော၌ သုတ်သင်ပယ်ရှင်းပြီဟု ပြောဆိုကြပါလိမ့် မည်။
17യഹോവ ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന്‍ ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല്‍ സന്ദര്‍ശിക്കുന്നവന്‍
17ကိုယ်တော်က၊ ထာဝရဘုရားသည်သည်းခံသောသဘော၊ သနားသောသဘောနှင့် ပြည့်စုံတော်မူထသော၊ အဓမ္မကျင့်ခြင်း၊ တရားတော်ကို လွန်ကျူးခြင်း အပြစ်တို့ကို ဖြေလွှတ်သော်လည်း၊ အချည်းနှီး သက်သက်ဖြေလွှတ် တော်မမူထသော လူအစဉ်အဆက်၊ တတိယအဆက်၊ စတုတ္တအဆက်တိုင်အောင်၊
18എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേ, ഇപ്പോള്‍ നിന്റെ ശക്തി വലുതായിരിക്കേണമേ.
18အဘတို့၏ အပြစ်ကိုသားတို့၌ ဆပ်ပေးစီရင်တော်မူသောဘုရားသခင်ဖြစ်၏ဟု မိန့်တော်မူသည်အတိုင်း၊ အကျွန်ုပ်တို့၏ဘုရားရှင် တန်ခိုးတော်သည် ကြီးပါစေသော။
19നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല്‍ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
19အဲဂုတ္တုပြည်ကထွက်သော နေ့မှစ၍ ယခုတိုင်အောင် ဤလူမျိုး၏အပြစ်ကို လွှတ်တော်မူသည်။ နည်းတူ ကရုဏာတော်များပြားသည်နှင့်အညီ ယခုလည်း လွှတ်တော်မူပါ။ အကျွန်ုပ်တောင်းပန်ပါ၏ဟု ထာဝရဘုရား အား လျှောက်ဆိုလျှင်၊
20അതിന്നു യഹോവ അരുളിച്ചെയ്തതുനിന്റെ അപേക്ഷപ്രകാരം ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
20ထာဝရဘုရားက၊ သင်တောင်းပန်သည်အတိုင်း ငါလွှတ်၏။
21എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
21ငါအသက်ရှင်သည်ဖြစ်၍၊ ထာဝရဘုရား၏ ဘုန်းတော်သည် မြေတပြင်လုံး၌ နှံ့ပြားလိမ့်မည်။
22എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
22ငါ့ဘုန်းတော်ကို၎င်း၊ အဲဂုတ္တုပြည်မှစ၍ ဤ တော၌ ထူးဆန်းသော တန်ခိုးတော်ကို၎င်း မြင်ရသော လူအပေါင်းတို့သည်၊ ငါ့စကားကိုနားမထောင်၊ ဆယ်ကြိမ် တိုင်အောင် ငါ့ကိုစုံစမ်းသောကြောင့်၊
23അവരുടെ പിതാക്കന്മാരോടു ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്‍കയില്ല; എന്നെ നിരസിച്ചവര്‍ ആരും അതു കാണ്‍കയില്ല.
23သူတို့ဘိုးဘေးတို့အား ငါကျိန်ဆိသောပြည်ကို အကယ်စင်စစ် သူတို့သည်မမြင်ရကြ။ ငါ့ကိုမရိုမသေပြု သော သူတစုံတယောက်မျှ မမြင်ရ။
24എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
24ငါ့ကျွန်ကာလက်မူ ကား ထူးခြားသော သဘောရှိ၍၊ ငါ့နောက်သို့ လုံးလုံး လိုက်သောကြောင့် သူသွားခဲ့ပြီးသောပြည်သို့ သူ့ကို ငါဆောင်သွင်းသဖြင့် သူ၏သားမြေးတို့သည် အမွေခံရကြ လိမ့်မည်။
25എന്നാല്‍ അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുംന്നതുകൊണ്ടു നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍ .
25အာမလက်အမျိုးသားနှင့် ခါနာန်အမျိုးသားတို့သည် ချိုင့်မှာနေကြသည်ဖြစ်၍ သင်တို့သည် နက်ဖြန်နေ့ ၌လှည့် လည်၍ ဧဒုံပင်လယ်လမ်းဖြင့် တောသို့သွားကြလော့ဟု မိန့်တော်မူ၏။
26യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
26တဖန်ထာဝရဘုရားသည် မောရှေနှင့် အာရုန် အား မိန့်တော်မူသည်ကား၊
27ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്‍മക്കള്‍ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
27ငါ့ကို အပြစ်တင်၍၊ ကာလပတ်လုံး ဤပရိသတ် ဆိုးတို့ကို အဘယ်မျှကာလပတ်လုံး ငါသည် သည်းခံရ အံ့နည်း။ ဣသရေလအမျိုးသားတို့သည် ငါ့ကိုအပြစ်တင် ၍ မြည်တမ်းသော စကားတို့ကို ငါကြားရပြီ။
28അവരോടു പറവിന്‍ ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
28သင်သည် သူတို့အား ဆင့်ဆိုရမည်မှာ၊ ထာဝရ ဘုရားက ငါအသက်ရှင်သည်ဖြစ်၍၊ သင်တို့သည် ငါ့ကို ကြားစေခြင်းငှါ ပြောကြသော စကားအတိုင်း သင်တို့ကို ငါပြုမည်။
29ഈ മരുഭൂമിയില്‍ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന്‍ കാലേബും നൂന്റെ മകന്‍ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണപ്പെട്ടവരായി
29သင်တို့ကို ရေတွက်၍ စာရင်းယူသည်အတိုင်း၊ အသက်နှစ်ဆယ်လွန်သောသူ၊ ငါ့ကို အပြစ်တင်၍ မြည် တမ်းသောသူအပေါင်းတို့သည် သေ၍ ဤတော၌ အသေ ကောင်ဖြစ်လျက် နေရစ်ကြလိမ့်မည်။
30എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തില്‍ ആരും ഞാന്‍ നിങ്ങളെ പാര്‍പ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
30ငါသည် ဤမည်သောပြည်၌ သင်တို့ကို နေရာ ချမည်ဟု ငါကျိန်ဆို၏။ ထိုပြည်သို့ ယေဖုန္နာ၏သား ကာလက်၊ နုန်၏သားယောရှုမှ တပါးအဘယ်သူမျှ မရောက်ရ။
31എന്നാല്‍ കൊള്ളയായ്പോകുമെന്നു നിങ്ങള്‍ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ അതില്‍ കടക്കുമാറാക്കും; നിങ്ങള്‍ നിരസിച്ചിരിക്കുന്ന ദേശം അവര്‍ അറിയും.
31ရန်သူလုယူရာ ဖြစ်လိမ့်မည်ဟု သင်တို့ဆိုသော သူငယ်တို့ကို ငါဆောင်သွင်း၍ သင်တို့ပယ်သောပြည်ကို သူတို့သည်သိရကြလိမ့်မည်။
32നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയില്‍ വീഴും.
32သင်တို့မူကား၊ ဤတော၌သေ၍ အသေကောင် ဖြစ်လျက်၊ နေရစ်ရကြလိမ့်မည်။
33നിങ്ങളുടെ ശവം മരുഭൂമിയില്‍ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍ മരുഭൂമിയില്‍ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
33ဤတော၌ သင်တို့အသေကောင်များ ပျောက် ပျက်သည်တိုင်အောင်၊ ကိုယ်သားသမီးတို့သည် မိဘ မှားယွင်းခြင်းအပြစ်များကို ဆောင်၍၊ ဤတော၌ အနှစ် လေးဆယ်ပတ်လုံး လှည့်လည်ရကြလိမ့်မည်။
34ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ചു എന്റെ അകല്ച അറിയും.
34ထိုပြည်ကို စူးစမ်းရာ နေ့ရက်ပေါင်းအရက် လေးဆယ်နှင့်အညီ၊ တရက်ကို တနှစ်ထား၍ အနှစ် လေးဆယ်ပတ်လုံး ကိုယ်အပြစ်ကိုဆောင်လျက်၊ ငါ့စွန့်ပစ် ခြင်းကို သိရကြလိမ့်မည်။
35എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാന്‍ ഇങ്ങനെ ചെയ്യുംഈ മരുഭൂമിയില്‍ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്നു യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.
35အကယ်စင်စစ် ငါတဘက၌ စည်းဝေးသော ဤပရိသတ်ဆိုးအပေါင်းတို့ကို ထိုသို့ငါပြု၍ သူတို့သည် ဤတော၌ သေကြပျောက်ပျက်ကြ လိမ့်မည်ဟု ငါထာဝရ ဘုရားမိန့်တော်မူ၏။
36ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന്‍ സംഗതി വരുത്തിയ വരും,
36မောရှေစေလွှတ်သော အခွင့်နှင့် ခါနာန်ပြည်ကို စူးစမ်း၍ ပြန်လာသောအခါ၊ ထိုပြည်ကို ကဲ့ရဲ့သဖြင့် ပရိသတ်အပေါင်းမြည်တမ်းစေခြင်းငှါတိုက်တွန်းသောသူ၊
37ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
37ခါနာန်ပြည်ကို မကောင်းသောသိတင်း ကြား ပြောသော သူတို့သည်၊ ထာဝရဘုရားရှေ့တော်၌ ကာလ နာဘေးနှင့် သေကြလေ၏။
38എന്നാല്‍ ദേശം ഒറ്റുനോക്കുവാന്‍ പോയ പുരുഷന്മാരില്‍ നൂന്റെ മകന്‍ യോശുവയും യെഫുന്നയുടെ പുത്രന്‍ കാലേബും മരിച്ചില്ല.
38ထိုပြည်ကို စူးစမ်း၍ သွားသောလူတို့တွင် နုန်၏ သား ယောရှုနှင့် ယေဖုန္န၏သား ကာလက်တို့သာ အသက်ချမ်းသာရကြ၏။
39പിന്നെ മോശെ ഈ വാക്കുകള്‍ യിസ്രായേല്‍മക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
39မောရှေသည် ဣသရေလအမျိုးသားအပေါင်းတို့ အား စကားတော်များကို ဆင့်ဆိုသောအခါ၊ လူများတို့ သည် အလွန်ညည်းတွားလျက် နေကြ၏။
40പിറ്റേന്നു അവര്‍ അതികാലത്തു എഴുന്നേറ്റുഇതാ, യഹോവ ഞങ്ങള്‍ക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങള്‍ കയറിപ്പോകുന്നുഞങ്ങള്‍ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളില്‍ കയറി.
40နံနက်စောစောထ၍ တောင်ထိပ်ပေါ်သို့တက်ပြီး လျှင် ငါတို့သည် ပြစ်မှားပြီ။ သို့သော်လည်း ယခုအသင့် ရှိပါ၏။ ထာဝရဘုရား ဂတိထားတော်မူသောပြည်သို့ သွားပါမည်ဟုဆိုကြသော်၊
41അപ്പോള്‍ മോശെനിങ്ങള്‍ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
41မောရှေက၊ ထာဝရဘုရား၏ အမိန့်တော်ကို အဘယ်ကြောင့် လွန်ကျူးကြသနည်း။ သင်တို့အကြံမထ မြောက်ရ။
42ശത്രുക്കളാല്‍ തോല്‍ക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
42မသွားကြနှင့်၊ ထာဝရဘုရားသည် သင်တို့ဘက် ၌ရှိတော်မမူ။ သွားလျှင် ရန်သူရှေ့မှာ ရှုံးရကြလိမ့်မည်။
43അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില്‍ ഉണ്ടു; നിങ്ങള്‍ വാളാല്‍ വീഴും; നിങ്ങള്‍ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
43အာမလက်အမျိုးသားနှင့် ခါနာန်အမျိုးသားတို့ သည် သင်တို့မရောက်မှီရောက်နှင့်သည်ဖြစ်၍၊ သင်တို့ သည် ထားဖြင့်ဆုံးကြလိမ့်မည်။ ထာဝရဘုရားထံတော်မှ လွှဲသွားသောကြောင့် ထာဝရဘုရားသည် သင်တို့ဘက်၌ နေတော်မမူဟုဆိုသော်လည်း၊
44എന്നിട്ടും അവര്‍ ധാര്‍ഷ്ട്യം പൂണ്ടു മലമുകളില്‍ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്‍നിന്നു പുറപ്പെട്ടില്ലതാനും.
44သူတို့သည်ခိုင်ခံ့သောစိတ်နှင့် တောင်ထိပ်ထက် သို့ တဖန်တက်ကြ၏။ သို့ရာတွင်၊ ထာဝရဘုရား၏ ပဋိညာဉ်သေတ္တာတော်နှင့်တကွ၊ မောရှေသည် တပ်ပြင် သို့ မထွက်မသွားဘဲ နေလေ၏။
45എന്നാറെ മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോര്‍മ്മാവരെ അവരെ ഛിന്നിച്ചു ഔടിച്ചുകളഞ്ഞു.
45ထိုအခါ တောင်ပေါ်မှာရှိနှင့်သော အာမလက်အမျိုးသားနှင့် ခါနာန်အမျိုးသားတို့သည် ဆင်းလာလျက်၊ ဣသရေလအမျိုးသားတို့ကို တိုက်၍ အောင်သဖြင့် ဟောမာမြို့တိုင်အောင် လိုက်ကြလေ၏။