1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1တဖန်မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့ကို ဆင့်ဆိုရမည်မှာ၊
2നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഞാന്‍ നിങ്ങള്‍ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള്‍ ചെന്നിട്ടു
2သင်တို့နေရာဖြစ်သော ငါပေးသော ပြည်သို့ ရောက်၍ နေကြသောအခါ
3ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍
3သစ္စာဂတိရှိ၍ ပူဇော်သော်၎င်း၊ အလိုလို ပူဇော် သော်၎င်း၊ ပွဲသဘင်ခံ၍ ပူဇော်သော်၎င်း၊ မီးရှို့ရာယဇ် အစရှိသော အခြားသောယဇ်ကို မီးဖြင့်ပူဇော်၍ သိုးနွား အားဖြင့် ထာဝရဘုရားအဘို့ မွှေးကြိုင်သော အနံ့ကို ပြုခြင်းငှါအလိုရှိလျှင်၊
4യഹോവേക്കു വഴിപാടു കഴിക്കുന്നവന്‍ കാല്‍ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
4ထာဝရဘုရားအား ပူဇော်သက္ကာကို ပြုသောသူသည်၊ သိုးသငယ်ကို ပူဇော်လျှင် မီးရှို့ရာယဇ်ဖြစ်စေ၊ အခြားသောယဇ်ဖြစ်စေ၊
5ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.
5ယဇ်နှင့်တကွ ဘောဇဉ်ပူဇော်သက္ကာကို ဆီသုံးလောဃရောသော မုန့်ညက်တဩမဲကို၎င်း။ သွန်းလောင်းရာ ပူဇော်သက္ကာကို စပျစ်ရည် သုံးလောဃကို၎င်း၊ ပြင်ဆင်၍ ဆောင်ခဲ့ရမည်။
6ആട്ടുകൊറ്റനായാല്‍ ഹീനില്‍ മൂന്നിലൊന്നു എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടു വരേണം.
6သိုးကိုပူဇော်လျှင်၊ ထာဝရဘုရားအဘို့ မွှေးကြိုင်သောအနံ့ရှိစေ ခြင်းငှါ၊
7അതിന്റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.
7ဘောဇဉ်ပူဇော်သက္ကာဘို့ ဆီလေး လောဃရောသော မုန့်ညက်နှစ်ဩမဲကို ပြင်ဆင်၍ သွန်းလောင်းရာ ပူဇော်သက္ကာဘို့ စပျစ်ရည်လေးလောဃကို ပူဇော်ရမည်။
8നേര്‍ച്ച നിവര്‍ത്തിപ്പാനോ യഹോവേക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്‍
8ထာဝရဘုရားအား မီးရှို့ရာယဇ်၊ သစ္စာဂတိရှိ၍ ပူဇော်သောယဇ်၊ မိဿဟာယယဇ်ဘို့ နွားကို ပြင်ဆင်လျှင်၊
9കിടാവിനോടുകൂടെ അരഹീന്‍ എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അര്‍പ്പിക്കേണം.
9မီးဖြင့်ပူဇော်၍ ထာဝရဘုရားအဘို့ မွှေးကြိုင် သော အနံ့ရှိစေခြင်းငှါ၊
10അതിന്റെ പാനീയയാഗമായി അരഹീന്‍ വീഞ്ഞു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.
10နွားနှင့်တကွ ဘောဇဉ်ပူဇော်သက္ကာဘို့ ဆီ ခြောက်လောဃရောသော မုန့်ညက်သုံးဩမဲကို၎င်း၊ သွန်း လောင်းရာ ပူဇော်သက္ကာဘို့ စပျစ်ရည် ခြောက်လောဃ ကို၎င်း ဆောင်ခဲ့ရမည်။
11കാളക്കിടാവു, ആട്ടുകൊറ്റന്‍ , കുഞ്ഞാടു, കോലാട്ടിന്‍ കുട്ടി എന്നിവയില്‍ ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
11နွားတကောင်၊ သိုးတကောင်၊ သိုးသငယ်တကောင်၊ ဆိတ်သငယ်တကောင်ကို ယဇ်ပူဇော်သောအခါ ထိုသို့ပြုရမည်။
12നിങ്ങള്‍ അര്‍പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
12ပြင်ဆင်သော သိုး နွားအရေအတွက်သို့ လိုက်၍၊ တကောင် ကောင်ကို ထိုသို့ပြုရမည်။
13സ്വദേശിയായവനൊക്കെയും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം.
13ပြည်သားအပေါင်းတို့သည် မီးဖြင့် ပူဇော်၍ ထာဝရဘုရားအဘို့ မွှေးကြိုင်သော အနံ့ရှိစေခြင်းငှါ၊ ထိုသို့နှင့်အညီ ပြုရကြမည်။
14നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കില്‍ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.
14သင်တို့တွင် တည်းခိုသော တပါးအမျိုးသား ဖြစ်စေ၊ အခြားတပါးသောသူဖြစ်စေ၊ မီးဖြင့် ပူဇော်၍ ထာဝရဘုရားအဘို့ မွှေးကြိုင်သောအနံ့ရှိစေခြင်းငှါ အလို ရှိလျှင်၊ သင်တို့ပြုသည်နည်းတူ သူသည်လည်း ပြုရမည်။
15നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുംന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
15ပရိသတ်အဝင်ဖြစ်သောသူ၊ သင်တို့တွင် တည်း ခိုသော တပါးအမျိုးသားဖြစ်သောသူတို့သည်၊ သင်တို့ အမျိုးအစဉ်အဆက်စောင့်ရသော တပါးတည်းသော ထုံးစံရှိ၍၊ ထာဝရဘုရားရှေ့တော်၌ သင်တို့သည် ဖြစ် သည်နည်းတူ သူသည်လည်း ဖြစ်ရမည်။
16നിങ്ങള്‍ക്കും വന്നു പാര്‍ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
16သင်တို့ကိုယ်တိုင်မှစ၍ သင်တို့တွင် တည်းခို သော တပါးအမျိုးသားတို့သည် တပါးတည်းသော တရား၊ တပါးတည်းသော ထုံးစံရှိရကြမည်ဟု မိန့်တော်မူ၏။
17യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
17တဖန်မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊
18യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം
18ငါပို့ဆောင်သော ပြည်သို့ သင်တို့သည် ရောက်၍၊
19ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
19ထိုပြည်၌ဖြစ်သော မုန့်ကို စားကြသောအခါ၊ ထာဝရဘုရားအား ချီးမြှောက်ရာ ပူဇော်သက္ကာကို ဆက်ရ မည်။
20ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദര്‍ച്ചാര്‍പ്പണംപോലെ തന്നേ അതു ഉദര്‍ച്ച ചെയ്യേണം.
20အဦးနယ်သော မုန့်စိမ်းဖြင့် လုပ်သော မုန့်ပြား ကို ချီမြှောက်ရာ ပူဇော်သက္ကာပြု၍ ကောက်နယ်တလင်း ထဲက ချီမြှောက်ရာ ပူဇော်သက္ကာကို ပြုသကဲ့သို့ ချီမြှောက် ရမည်။
21ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
21သင်တို့အမျိုးအစဉ်အဆက်တို့သည်၊ အဦးနယ် သော မုန့်စိမ်းထဲက ချီမြှောက်ရာ ပူဇော်သက္ကာကိုထာဝရ ဘုရားအား ဆက်ရကြမည်။
22യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
22ထာဝရဘုရားသည် မောရှေကို မှာထားသော နေ့မှစ၍၊ မောရှေအားဖြင့် သင်တို့၌ ထားတော်မူသော ပညတ်၊
23യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാള്‍മുതല്‍ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താല്‍,
23သင်တို့အမျိုးအစဉ်အဆက်၌ ထားတော်မူလတံ့ သော ပညတ်အလုံးစုံတို့ကို သင်တို့သည် မစောင့် မှား ယွင်းခြင်းသို့ ရောက်ကြသည်အမှုမှာ၊
24അറിയാതെ കണ്ടു അബദ്ധവശാല്‍ സഭ വല്ലതും ചെയ്തുപോയാല്‍ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.
24ပရိသတ်အပေါင်းတို့သည် မသိဘဲ သတိလစ်၍ မှားယွင်းခြင်းသို့ရောက်လျှင်၊ ပရိသတ်အပေါင်းတို့သည် ထာဝရဘုရားအဘို့ မွှေးကြိုင်သောအနံ့ရှိစေခြင်းငှါ၊ ထုံးဖွဲ့သော ထုံးစံရှိသည်အတိုင်း ဘောဇဉ်ပူဇော်သက္ကာ၊ သွန်းလောင်းရာ ပူဇော်သက္ကာနှင့်တကွ၊ အသက်ပျိုသော နွားထီးဖြင့် မီးရှို့ရာယဇ်ကို၎င်း၊ ဆိတ်ဖြင့် အပြစ်ဖြေရာ ယဇ်ကို၎င်း ပူဇော်ရကြမည်။
25ഇങ്ങനെ പുരോഹിതന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാല്‍ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവേക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കയും ചെയ്തുവല്ലോ.
25ယဇ်ပုရောဟိတ်သည်၊ ဣသရေလအမျိုးသား ပရိသတ်အပေါင်းတို့အဘို့ အပြစ်ဖြေခြင်းကို ပြုရသဖြင့်၊ သူတို့သည် သတိလစ်၍ ပြစ်မှားသောကြောင့်၊ ထိုအပြစ် ကို လွှတ်ရလိမ့်မည်။ သူတို့သည်လည်း သတိလစ်သော အပြစ်ကြောင့်၊ အပြစ်ဖြေရာယဇ်နှင့်တကွ၊ မီးဖြင့်ပြုသော ပူဇော်သက္ကာကို ထာဝရဘုရားထံတော်သို့ ဆောင်ခဲ့ရ ကြမည်။
26എന്നാല്‍ അതു യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സര്‍വ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
26ထိုသို့ပြုလျှင်၊ လူအပေါင်းတို့သည် ပြစ်မှားသော် လည်း၊ သတိလစ်၍ ပြစ်မှားသောကြောင့်၊ ဣသရေလ အမျိုးသားပရိသတ်အပေါင်းကို၎င်း၊ သူတို့ထံမှာ တည်းခို သော တပါးအမျိုးသားကို၎င်း ထိုအပြစ်မှ လွှတ်ရလိမ့် မည်။
27ഒരാള്‍ അബദ്ധവശാല്‍ പാപം ചെയ്താല്‍ അവന്‍ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍കോലാട്ടിനെ അര്‍പ്പിക്കണം.
27လူတစုံတယောက်သည် သတိလစ်၍ ပြစ်မှား လျှင်၊ အပြစ်ဖြေရာ ယဇ်ဘို့အခါမလည်သော ဆိတ်မ တကောင်ကို ဆောင်ခဲ့ရမည်။
28അബദ്ധവശാല്‍ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കപ്പെടും.
28ထာဝရဘုရားရှေ့တော်၌ သတိလစ်၍ ပြစ်မှား မိသော ထိုသူအဘို့ ယဇ်ပုရောဟိတ်သည် အပြစ်ဖြေခြင်း ကို ပြုရသဖြင့် ထိုအပြစ်ကို လွှတ်ရလိမ့်မည်။
29യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.
29ဣသရေလအမျိုးသားဖြစ်သောသူ၊ တည်းခို သော တပါးအမျိုးသားဖြစ်သောသူတို့သည် သတိလစ်၍ ပြစ်မှားသောအခါ၊ တပါးတည်းသော တရားကို စောင့်ရ ကြမည်။
30എന്നാല്‍ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താല്‍ അവന്‍ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.
30ဣသရေလအမျိုးသားဖြစ်စေ၊ တပါးအမျိုးသား ဖြစ်စေ၊ ရဲရင့်စွာပြစ်မှားလျှင်၊ ထာဝရဘုရားကို မရိုသေ ရာသို့ ရောက်သည်ဖြစ်၍၊ ထိုသူကို သူ၏အမျိုးမှ ပယ်ရှင်း ရမည်။
31അവന്‍ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിര്‍മ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേല്‍ ഇരിക്കും.
31ထာဝရဘုရား၏စကားတော်ကို မထီမဲ့မြင်ပြု၍ ပညတ်တော်ကို လွန်ကျူးသောကြောင့်၊ ထိုသူကို ရှင်းရှင်း ပယ်ရှားရမည်။ မိမိအပြစ်ကို မိမိခံရမည်ဟု မိန့်တော်မူ ၏။
32യിസ്രായേല്‍മക്കള്‍ മരുഭൂമിയില്‍ ഇരിക്കുമ്പോള്‍ ശബ്ബത്ത് നാളില്‍ ഒരുത്തന്‍ വിറകു പെറുക്കുന്നതു കണ്ടു.
32ဣသရေလအမျိုးသားတို့သည် တော၌ ရှိကြ သောအခါ၊ တနေ့သောဥပုသ်နေ့၌ ထင်းခွေသောသူ တယောက်ကို တွေ့လေ၏။
33അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്റെയും സര്‍വ്വസഭയുടെയും അടുക്കല്‍ കൊണ്ടുവന്നു.
33တွေ့သောသူတို့သည်၊ ထိုသူကို မောရှေ၊ အာရုန်၊ ပရိသတ်အပေါင်းတို့ ရှေ့သို့ ခေါ်ခဲ့ကြ၏။
34അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവര്‍ അവനെ തടവില്‍ വെച്ചു.
34သူ၏အမှုကို စီရင်ရာလမ်းမထင်ရှားသေးသော ကြောင့် ချုပ်ထားကြ၏။
35പിന്നെ യഹോവ മോശെയോടുആ മരുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
35ထာဝရဘုရားကလည်း၊ ထိုသူသည် အသေ သတ်ခြင်းကို အမှန်ခံရမည်။ ပရိသတ်အပေါင်းတို့သည် တပ်ပြင်မှာ သူ့ကို ကျောက်ခဲနှင့်ပစ်ရကြမည်ဟု မောရှေ အား မိန့်တော်မူ၍၊
36യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സര്‍വ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
36ထိုအမိန့်တော်အတိုင်း ပရိသတ်အပေါင်းတို့ သည် ထိုသူကို တပ်ပြင်သို့ ဆောင်သွား၍၊ ကျောက်ခဲနှင့် ပစ်ကြသဖြင့် သူသည် အသေခံရ၏။
37യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
37တဖန် မောရှေအား ထာဝရဘုရားက၊ သင် သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊
38നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍അവര്‍ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണ്‍തലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോണ്‍തലെക്കലെ പൊടിപ്പില്‍ നീലച്ചരടു കെട്ടുകയും വേണം.
38သူတို့အမျိုး အစဉ်အဆက်တို့သည်၊ အဝတ်စွန်း တို့၌ ဆွဲစရာဘို့ ပန်းပွားတို့ကို လုပ်၍၊ ပြာသော ကြိုးနှင့် ချည်တွဲရကြမည်။
39നിങ്ങള്‍ യഹോവയുടെ സകലകല്പനകളും ഔര്‍ത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
39ထိုပန်းပွားတို့ကို သင်တို့သည် ကြည့်မြင်သော အခါ၊ ထာဝရဘုရား ပညတ်တော်မူသမျှတို့ကို အောက် မေ့၍ ကျင့်ကြမည်အကြောင်း၊ အထက်က ကိုယ်အလိုသို့ လိုက်လျက်၊ ကိုယ်ဉာဏ်ကို မှီဝဲလျက် မှားယွင်းသကဲ့သို့ မလိုက် မမှီဝဲ၊
40നിങ്ങള്‍ എന്റെ സകല കല്പനകളും ഔര്‍ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
40ငါပညတ်သမျှတို့ကို အောက်မေ့၍ ကျင့်သဖြင့်၊ သင်တို့ ဘုရားသခင်အဘို့ သန့်ရှင်းမည်အကြောင်း ထိုသို့ ပြုရမည်။
41നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ തന്നേ.
41ငါသည် သင်တို့၏ ဘုရားသခင်ဖြစ်ခြင်းငှါ၊ သင်တို့ကို အဲဂုတ္တုပြည်မှ နှုတ်ဆောင်ခဲ့သော သင်တို့၏ ဘုရားသခင်ထာဝရဘုရားဖြစ်၏။ ငါသည် သင်တို့၏ ဘုရားသခင် ထာဝရဘုရားဖြစ်သည်ဟု မိန့်တော်မူ၏။