Malayalam

Myanmar

Numbers

19

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
1တဖန် ထာဝရဘုရားသည် မောရှေနှင့် အာရုန် တို့ကို ခေါ်၍ ထာဝရဘုရား စီရင်ထုံးဖွဲ့တော်မူသော ပညတ်တရားဟူမူကား၊
2യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാല്‍കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളോടു പറക.
2အပြစ်မပါ၊ တခါမျှ ထမ်းဘိုးမတင်၊ ကွက်ကျား ခြင်းမရှိ၊ အဆင်းနီသော နွားမပျိုကို၊ ဣသရေလအမျိုး သားတို့သည် ဆောင်ခဲ့မည်အကြောင်း ဆင့်ဆိုလော့။
3നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കല്‍ ഏല്പിക്കേണം; അവന്‍ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്റെ മുമ്പില്‍വെച്ചു അറുക്കയും വേണം.
3ယဇ်ပုရောဟိတ်ဧလာဇာ၌ အပ်၍ တပ်ပြင်သို့ ဆောင်သွားပြီးမှ၊ သူ့ရှေ့၌ အခြားသူ သတ်ရမည်။
4പുരോഹിതനായ എലെയാസാര്‍ വിരല്‍കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിന്റെ മുന്‍ ഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.
4ယဇ်ပုရောဟိတ်ဧလာဇာသည် အသွေးကို လက် နှင့်ယူ၍ ပရိသတ်စည်းဝေးရာ တဲတော်ရှေ့စူးစူး၌ ခုနစ် ကြိမ် ဖြန်းရမည်။
5അതിന്റെ ശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
5ယဇ်ပုရောဟိတ်ရှေ့မှာ ထိုနွားမ၏ အရေ၊ အသား၊ အသွေး၊ ချေးနုနှင့်တကွ တကောင်လုံးကို အခြား သူသည် မီးရှို့ရမည်။
6പിന്നെ പുരോഹിതന്‍ ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍ ഇടേണം.
6ယဇ်ပုရောဟိတ်သည်လည်း အကာရှသစ်သား၊ ဟုဿုပ်ပင်ညွန့်နှင့် နီမောင်းသော အထည်ကို ယူ၍၊ နွားမ မီးလောင်ရာထဲသို့ ပစ်ချရမည်။
7അനന്തരം പുരോഹിതന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
7ထိုနောက် မိမိအဝတ်ကို လျှော်၍ ကိုယ်ကို လည်း ရေချိုးပြီးမှ၊ တပ်ထဲသို့ဝင်၍ ညဦးတိုင်အောင် မစင်ကြယ်ဖြစ်လိမ့်မည်။
8അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
8မီးရှို့သော သူသည်လည်း၊ မိမိအဝတ်ကို လျှော် ၍ ကိုယ်ကိုလည်း ရေချိုးပြီးမှ၊ ညဦးတိုင်အောင် မစင် ကြယ် ဖြစ်လိမ့်မည်။
9പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേല്‍മക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.
9စင်ကြယ်သောသူ တစုံတယောက်သည် နွားမ၏ ပြာကို စုသိမ်း၍၊ တပ်ပြင်မှာ စင်ကြယ်သော အရပ်၌ ထားရမည်။ ဣသရေလအမျိုး ပရိသတ်အဘို့ စင်ကြယ် စေသော ရေဘော်ဘို့၊ ထိုပြာကို သိုထားရမည်။ အပြစ်နှင့် ကင်းစင်စေစရာဘို့ဖြစ်သတည်း။
10പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേല്‍മക്കള്‍ക്കും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
10နွားမ၏ပြာကို စုသိမ်းသောသူသည်လည်း၊ မိမိ အဝတ်ကိုလျှော်၍ ညဦးတိုင်အောင် မစင်ကြယ် ဖြစ်လိမ့် မည်။ ဤရွေ့ကား၊ ဣသရေလအမျိုးသား၊ တည်းခိုသော တပါးအမျိုးသားတို့သည် အစဉ်အမြဲ စောင့်ရသော ပညတ်ဖြစ်သတည်း။
11യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.
11လူသေကောင်ကို ထိသောသူသည် ခုနစ်ရက် မစင်ကြယ်ဖြစ်လိမ့်မည်။
12അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍ ശുദ്ധിയുള്ളവനാകും; എന്നാല്‍ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല്‍ ഏഴാം ദിവസം അവന്‍ ശുദ്ധിയുള്ളവനാകയില്ല.
12သုံးရက်မြောက်သောနေ့၌ ထိုပြာနှင့် ကိုယ်ကို သန့်ရှင်းစေ၍၊ ခုနစ်ရက်မြောက်သောနေ့၌ စင်ကြယ်လိမ့် မည်။ သုံးရက်မြောက်သောနေ့၌ ကိုယ်ကို မသန့်ရှင်းစေ လျှင်၊ ခုနစ်ရက်မြောက်သောနေ့တိုင်အောင် မစင် ကြယ်ရ။
13മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവന്‍ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലില്‍ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ . അവന്റെ അശുദ്ധി അവന്റെ മേല്‍ നിലക്കുന്നു.
13လူသေကောင်ကိုထိ၍ ကိုယ်ကို မသန့်ရှင်းစေ သောသူသည်၊ ထာဝရဘုရား၏ တဲတော်ကို ညစ်ညူးစေ ၏။ ထိုသူကို ဣသရေလအမျိုးမှ ပယ်ရှင်းရမည်။ စင် ကြယ်စေသောရေဖြန်းခြင်းကို မခံသောကြောင့် မစင် ကြယ်ဖြစ်၏။ စင်ကြယ်ခြင်းသို့ မရောက်သေး။
14കൂടാരത്തില്‍വെച്ചു ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിതുആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍ ആയിരിക്കേണം.
14တဲ၌လူသေလျှင် စောင့်ရသောတရားဟူမူကား၊ တဲသို့ဝင်သောသူ၊ တဲ၌ရှိနေသောသူအပေါင်းတို့သည် ခုနစ်ရက်ပတ်လုံး မစင်ကြယ်ဖြစ်ကြလိမ့်မည်။
15മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
15မဖုံးဘဲ ဖွင့်ထားသောအိုးရှိသမျှတို့သည်လည်း မစင်ကြယ်ဖြစ်ကြလိမ့်မည်။
16വെളിയില്‍വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
16သတ်၍သေသောသူ၊ နာ၍သေသောသူ၊ လူသေ အရိုး၊ လူသင်္ချိုင်းကို လယ်ပြင်၌ တွေ့၍ထိလျှင်၊ ခုနစ်ရက် ပတ်လုံး မစင်ကြယ်ဖြစ်လိမ့်မည်။
17അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അതില്‍ ഉറവു വെള്ളം ഒഴിക്കേണം.
17မစင်ကြယ်သောသူဘို့ အပြစ်ကင်းစေရာ မီးရှို့ သောနွားမ၏ပြာအချို့ကို ယူ၍၊ စီးသောရေနှင့်အတူ အိုး၌ထည့်ပြီးမှ၊
18പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ ഈസോപ്പു എടുത്തു വെള്ളത്തില്‍ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചു പോയ ഒരുത്തനെയോ ഒരു ശവകൂഴിയെയോ തൊട്ടവനെയും തളിക്കേണം.
18စင်ကြယ်သောသူသည်၊ ဟုဿုပ်ပင်ညွန့်ကို ရေ၌နှစ်၍ တဲပေါ်မှာ၎င်း၊ တန်ဆာများ၊ တဲ၌ရှိသော လူများပေါ်မှာ၎င်း၊ လူသေအရိုး၊ သတ်၍သေသောသူ၊ နာ၍သေသောသူ၊ လူသင်္ချိုင်းကို ထိသောသူပေါ်မှာ၎င်း၊ ထိုရေကို ဖြန်းရမည်။
19ശുദ്ധിയുള്ളവന്‍ അശുദ്ധനായ്തീര്‍ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍ തന്നെത്താന്‍ കഴുകേണം; സന്ധ്യെക്കു അവന്‍ ശുദ്ധിയുള്ളവനാകും.
19စင်ကြယ်သောသူသည် မစင်ကြယ်သောသူကို သုံးရက်မြောက်သောနေ့၊ ခုနစ်ရက်မြောက်သောနေ့၌ ဖြန်းရ မည်။ ခုနစ်ရက်မြောက်သောနေ့၌ ကိုယ်ကို သန့်ရှင်းစေ လျက်၊ မိမိအဝတ်ကို လျှော်၍ ရေချိုးလျှင်၊ ညဦးအချိန် တွင် စင်ကြယ်လိမ့်မည်။
20എന്നാല്‍ ആരെങ്കിലും അശുദ്ധനായ്തീര്‍ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവനെ സഭയില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ .
20မစင်ကြယ်သောသူသည် ကိုယ်ကို သန့်ရှင်း စေခြင်းငှါမပြုလျှင်၊ ထာဝရဘုရား၏ သန့်ရှင်းရာဌာန တော်ကို ညစ်ညူးစေသောကြောင့်၊ ပရိသတ်မှ ပယ်ရှင်း ခြင်းကို ခံရမည်။ စင်ကြယ်စေသော ရေဖြန်းခြင်းကို မခံသောကြောင့်၊ မစင်ကြယ်ဘဲနေ၏။
21ഇതു അവര്‍ക്കും എന്നേക്കുാമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവന്‍ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.
21အစဉ်အမြဲစောင့်ရသော ပညတ်ဟူမူကား၊ စင်ကြယ်သော ရေကို ဖြန်းသောသူသည် မိမိအဝတ်ကို လျှော်ရမည်။ ထိုရေကို ထိသောသူလည်း၊ ညဦးတိုင် အောင် မစင်ကြယ်ဖြစ်လိမ့်မည်။
22അശുദ്ധന്‍ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
22မစင်ကြယ်သောသူ ထိသမျှသော အရာသည် လည်း မစင်ကြယ်ဖြစ်လိမ့်မည်။ ထိုအရာကို ထိသောသူ လည်း ညဦးတိုင်အောင် မစင်ကြယ်ဖြစ်လိမ့်မည်ဟု မိန့်တော်မူ၏။