Malayalam

Myanmar

Numbers

20

1അനന്തരം യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും ഒന്നാം മാസം സീന്‍ മരുഭൂമിയില്‍ എത്തി, ജനം കാദേശില്‍ പാര്‍ത്തു; അവിടെ വെച്ചു മിര്‍യ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
1သက္ကရာဇ်လေးဆယ်၊ ပဌမလ၌ ဣသရေလ အမျိုးသား ပရိသတ်အပေါင်းတို့သည်၊ ဇိနတောသို့ ရောက်၍၊ ကာဒေရှအရပ်၌ နေကြ၏။ ထိုအရပ်၌ မိရိအံသေ သင်္ဂြိုဟ် လေ၏။
2ജനത്തിന്നു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
2ပရိသတ်တို့သောက်စရာ ရေမရှိသောကြောင့်၊ မောရှေနှင့်အာရုန်တဘက်၌ စုဝေးကြလျက်၊
3ജനം മേശെയോടു കലഹിച്ചുഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
3ထာဝရဘုရားရှေ့မှာ ငါတို့အစ်ကိုများသေသော အခါ၊ ငါတို့လည်း မသေပါလေ။
4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങള്‍ യഹോവയുടെ സഭയെ ഈ മരുഭൂമിയില്‍ കൊണ്ടുവന്നതു എന്തു?
4ငါတို့နှင့် ငါတို့တိရစ္ဆာန်များကို သေစေခြင်းငှါ၊ ထာဝရဘုရား၏ပရိသတ်ကို ဤတောသို့ အဘယ်ကြောင့် ဆောင်ခဲ့သနည်း။
5ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍ നിങ്ങള്‍ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍ വെള്ളവുമില്ല എന്നു പറഞ്ഞു.
5ငါတို့ကို အဲဂုတ္တုပြည်မှ ထွက်စေ၍၊ ဤဆိုးသော အရပ်သို့ အဘယ်ကြောင့် ဆောင်ခဲ့သနည်း။ ဤအရပ် သည် လယ်လုပ်စရာမကောင်း၊ သင်္ဘောသဖန်းပင်၊ စပျစ် နွယ်ပင်၊ သလဲပင်စိုက်စရာမကောင်း။ သောက်စရာရေမျှ မရှိဟု မောရှေကို အပြစ်တင်၍ ဆိုကြ၏။
6എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കും പ്രത്യക്ഷമായി.
6မောရှေနှင့် အာရုန်တို့သည် လူအစုအဝေးမှ ထွက်၍၊ ပရိသတ်စည်းဝေးရာ တဲတော်တံခါးဝသို့ သွား သဖြင့်၊ ပြပ်ဝပ်လျက် နေကြစဉ်၊ ထာဝရဘုရား၏ ဘုန်း တော်သည် ထင်ရှားလေ၏။
7യഹോവ മോശെയോടുനിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക.
7ထာဝရဘုရားကလည်း၊
8എന്നാല്‍ അതു വെള്ളം തരും; പാറയില്‍ നിന്നു അവര്‍ക്കും വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കേണം എന്നു അരുളിച്ചെയ്തു.
8လှံတံတော်ကို ကိုင်ယူ၍ သင်၏အစ်ကိုအာရုန် ပါလျက်၊ ပရိသတ်များကို စုဝေးစေလော့။ သူတို့ရှေ့မှာ ကျောက်ကိုမှာထားလော့။ ကျောက်သည် မိမိရေကို ထွက် စေ၍၊ ပရိသတ်များနှင့် သူတို့တိရစ္ဆာန်များတို့အား သောက်ဘို့ ရေကို ပေးရမည်ဟု၊
9തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയില്‍നിന്നു വടി എടുത്തു.
9မောရှေအား မိန့်တော်မူသည်အတိုင်း၊ မောရှေ သည် လှံတံတော်ကို ထာဝရဘုရားရှေ့တော်ကယူ၍၊
10മോശെയും അഹരോനും പാറയുടെ അടുക്കല്‍ സഭയെ വിളിച്ചുകൂട്ടി അവരോടുമത്സരികളേ, കേള്‍പ്പിന്‍ ; ഈ പാറയില്‍നിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.
10အာရုန်ပါလျက်၊ ပရိသတ်တို့ကို ကျောက်ရှေ့မှာ စုဝေးစေပြီးလျှင်၊ အချင်းသူပုံတို့၊ နားထောင်ကြလော့။ ငါတို့သည် သင်တို့အဘို့ ဤကျောက်ထဲက ရေကို ထွက်စေ ရမည်လောဟု ဆိုလျက်၊
11മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
11မိမိလက်ကို ဆန့်၍ ကျောက်ကို လှံတံနှင့် နှစ်ကြိမ်ရိုက်သဖြင့်၊ ရေသည် များစွာထွက်၍၊ လူပရိသတ် တို့နှင့် တိရစ္ဆာန်တို့သည် သောက်ရကြ၏။
12പിന്നെ യഹോവ മോശെയോടും അഹരോനോടുംനിങ്ങള്‍ യിസ്രായേല്‍മക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
12ထာဝရဘုရားကလည်း၊ သင်တို့သည် ငါ့ကို မယုံ ကြည်၊ ဣသရေလအမျိုးသားတို့ရှေ့မှာ ငါ့ကိုမရိုမသေ ပြုသောကြောင့်၊ ဤပရိသတ်တို့အား ငါပေးသောပြည်သို့ သင်တို့သည် ပို့ဆောင်သောအခွင့်ကို မရကြဟု မောရှေ နှင့် အာရုန်တို့အား မိန့်တော်မူ၏။
13ഇതു യിസ്രായേല്‍മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരില്‍ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
13ဣသရေလအမျိုးသားတို့သည် ထာဝရဘုရား ကို ဆန့်ကျင်ဘက်ပြုသော်လည်း၊ သူတို့တွင် ရိုသေ လေးမြတ်ခြင်းကို ခံတော်မူသောကြောင့်၊ ထိုရေသည် မေရိဘရေဖြစ်သတည်း။
14അനന്തരം മോശെ കാദേശില്‍നിന്നു എദോംരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതുനിന്റെ സഹോദരനായ യിസ്രായേല്‍ ഇപ്രകാരം പറയുന്നു
14မောရှေသည် ကာဒေရှအရပ်မှ ဧဒုံရှင်ဘုရင်ထံ သို့ သံတမန်တို့ကို စေလွှတ်၍၊ ကိုယ်တော့်ညီ ဣသရေလ က၊ အကျွန်ုပ်တို့ တွေ့ရသောအမှု အလုံးစုံတည်းဟူသော၊
15ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍ പോയി ഏറിയ കാലം പാര്‍ത്തുമിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
15အကျွန်ုပ်တို့ဘိုးဘေးသည် အဲဂုတ္တုပြည်သို့သွား၍ အကျွန်ုပ်တို့ သည်အဲဂုတ္တုပြည် မှာကာလကြာမြင့်စွာနေသဖြင့်၊ အဲဂုတ္တုလူတို့သည် အကျွန်ုပ် တို့နှင့် ဘိုးဘေးများကို ညှဉ်းဆဲကြောင်း၊
16ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശില്‍ എത്തിയിരിക്കുന്നു.
16အကျွန်ုပ်တို့သည် ထာဝရဘုရားကို အော်ဟစ် သောအခါ၊ ကောင်းကင်တမန်ကို စေလွှတ်၍၊ အကျွန်ုပ် တို့ကို အဲဂုတ္တုပြည်မှ နှုတ်ဆောင်တော်မူကြောင်းကို ကိုယ်တော်သိပါ၏။ ယခုမှာ အကျွန်ုပ်တို့သည် ကိုယ်တော် ၏ နိုင်ငံအစွန်အနား၊ ကာဒေရှအရပ်၌ ရှိကြပါ၏။
17ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയില്‍കൂടി തന്നേ നടക്കും;
17ကိုယ်တော့်ပြည်အလယ်၌ရှောက်၍ သွားပါရ စေ။ လယ်ယာများ၊ စပျစ်ဥယျာဉ်များကို မနင်းပါ။ တွင်း ရေကိုလည်း မသောက်ပါ။ ကိုယ်တော့်ပြည်နယ်ကို မလွန် မှီတိုင်အောင်၊ လက်ျာဘက်၊ လက်ဝဲဘက်သို့ မလွှဲ၊ မင်း လမ်းသို့သာ ရှောက်လိုက်ပါမည်ဟု တောင်းပန်စေ၏။
18നിന്റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടുനീ എന്റെ നാട്ടില്‍കൂടി കടക്കരുതുകടന്നാല്‍ ഞാന്‍ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.
18ဧဒုံကလည်း၊ သင်သည် ငါ့ပြည်အလယ်၌ မရှောက်မသွားရ။ ရှောက်သွားလျှင်၊ ထားလက်နက်နှင့် ဆီးတားမည်ဟု ပြန်ပြော၏။
19അതിന്നു യിസ്രായേല്‍മക്കള്‍ അവനോടുഞങ്ങള്‍ പെരുവഴിയില്‍കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാല്‍ അതിന്റെ വിലതരാം; കാല്‍നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.
19ဣသရေလအမျိုးသားတို့ကလည်း၊ မင်းလမ်းသို့ သာ ရှောက်လိုက်ပါမည်။ ကိုယ်တိုင်မှစ၍ တိရစ္ဆာန်တို့ သည် ကိုယ်တော့်ရေကို သောက်လျှင် အဘိုးကို ပေးပါ မည်။ အခြားသောအမှုကို မပြုဘဲ၊ ခြေဖြင့် သွားရုံမျှသာ ပြုပါမည်ဟု ဆိုသော်လည်း၊
20അതിന്നു അവന്‍ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.
20ဧဒုံက၊ သင်သည် ရှောက်၍မသွားရဟုဆိုလျက်၊ များစွာသော ဗိုလ်ခြေအလုံးအရင်းနှင့်တကွ ဆီးတားခြင်း ငှါ ထွက်လာ၏။
21ഇങ്ങനെ എദോം തന്റെ അതിരില്‍കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍ അവനെ വിട്ടു ഒഴിഞ്ഞുപോയി.
21ထိုသို့ ဧဒုံသည် သူ၏ပြည်အလယ်၌ရှောက်သွား သော အခွင့်ကို ဣသရေလအား မပေးသောကြောင့်၊ ဣသရေလသည် လွှဲရှောင်လေ၏။
22പിന്നെ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാദേശില്‍നിന്നു യാത്രപുറപ്പെട്ടു ഹോര്‍ പര്‍വ്വതത്തില്‍ എത്തി.
22ဣသရေလအမျိုးသား ပရိသတ်အပေါင်းတို့ သည် ကာဒေရှအရပ်မှ ပြောင်း၍ ဟောရတောင်သို့ ရောက်ကြ၏။
23എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോര്‍പര്‍വ്വതത്തില്‍വെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
23ဧဒုံပြည်စွန်နား၊ ဟောရတောင်ပေါ်မှာ ထာဝရ ဘုရားသည် မောရှေနှင့်အာရုန်တို့ကို ခေါ်၍၊
24അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.
24သင်တို့သည် မေရိဘစမ်းရေနားမှာ ငါ့စကားကို ဆန့်ကျင်သောကြောင့်၊ ဣသရေလအမျိုးသားတို့အား ငါပေးသော ပြည်သို့အာရုန်သည် မဝင်ရ။ မိမိလူမျိုးစည်း ဝေးရာသို့ သွားရမည်။
25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വ്വതത്തില്‍ കൊണ്ടു ചെന്നു
25သို့ဖြစ်၍ အာရုန်နှင့် သူ၏သား ဧလာဇာကို ခေါ်၍ ဟောရတောင်ပေါ်သို့ ဆောင်သွားပြီးလျှင်၊
26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന്‍ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
26အာရုန်၏အဝတ်ကို ချွတ်၍ သူ၏သား ဧလာဇာကို ဝတ်စေပြီးမှ၊ အာရုန်သည် ထိုအရပ်၌သေ၍ မိမိလူမျိုးစည်းဝေးရာသို့ သွားရမည်ဟု၊
27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വ്വത്തില്‍ കയറി.
27မိန့်တော်မူသည်အတိုင်း၊ မောရှေပြု၍၊ သူတို့ သည် ပရိသတ်အပေါင်းတို့ရှေ့မှာ ဟောရတောင်ပေါ်သို့ တက်ကြ၏။
28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍ അവിടെ പര്‍വ്വതത്തിന്റെ മുകളില്‍വെച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി വന്നു. അഹരോന്‍ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേല്‍ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു
28မောရှေသည် အာရုန်၏အဝတ်ကို ချွတ်၍ သား ဧလာဇာကို ဝတ်စေပြီးမှ၊ အာရုန်သည် တောင်ထိပ်၌ သေလေ၏။ မောရှေနှင့် ဧလာဇာတို့သည် တောင်ပေါ် က ဆင်းလာကြ၏။
29အာရုန်သည် အနိစ္စရောက်ကြောင်းကို ပရိသတ် အပေါင်းတို့သည် သိမြင်သောအခါ၊ ဣသရေလအမျိုး သားရှိသမျှတို့သည်၊ အာရုန်အတွက် အရက်သုံးဆယ်ပတ် လုံး ငိုကြွေးမြည်တမ်းခြင်းကို ပြုကြ၏။