1മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
1ငါ့သား၊ သင်သည်ပညာစကားကို နားထောင်၍၊
2എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചാല്‍,
2စေတနာစိတ်နှင့်ဥာဏ်ကို ရှာဖွေသည်တိုင်အောင်၊ ငါ့စကားကို နားခံ၍၊ ငါ့ပညတ်တို့ကို ကိုယ်အထဲ၌ သွင်းမိလျှင်၎င်း၊
3നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്‍ത്തുന്നു എങ്കില്‍,
3သိပ္ပံအတတ်ကိုခေါ်၍၊ ဥာဏ်နောက်သို့ အသံ ကိုလွှင့်လျှင်၎င်း၊
4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍,
4ငွေကိုရှာတတ်သကဲ့သို့ ပညာကိုရှာ၍၊ ဝှက်ထား သောဘဏ္ဍာကို စူးစမ်းတတ်သကဲ့သို့၊ ဥာဏ်ကို စူးစမ်း လျှင်၎င်း၊
5നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
5ထာဝရဘုရားကို ကြောက်သောသဘော၌ ကျင်လည်၍၊ ဘုရားသခင်ကိုသိသော ဥာဏ်နှင့်ပြည့်စုံ လိမ့်မည်။
6യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്‍നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
6အကြောင်းမူကား၊ ထာဝရဘုရားသည်ပညာကို ပေးတော်မူတတ်၏။ နားလည်နိုင်သော ဥာဏ်သည် နှုတ်ကပတ်တော်အားဖြင့်သာဖြစ်တတ်၏။
7അവന്‍ നേരുള്ളവര്‍ക്കും രക്ഷ സംഗ്രഹിച്ചുവെക്കുന്നുനഷ്കളങ്കമായി നടക്കുന്നവര്‍ക്കും അവന്‍ ഒരു പരിച തന്നേ.
7ဖြောင့်မတ်သောသူတို့အဘို့ ပညာရတနာကို သိုထားတော်မူ၏။ တရားသဖြင့်ကျင့်သောသူတို့ကို ကွယ်ကာတော်မူ၏။
8അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
8မိမိသန့်ရှင်းသူတို့သည်တရားလမ်းကို စောင့် ရှောက်မည်အကြောင်း၊ သူတို့၏လမ်းခရီးကို လုံခြုံ စေတော်မူ၏။
9അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാര്‍ഗ്ഗവും ഗ്രഹിക്കും.
9ကျေးဇူးတော်ကြောင့် သင်သည် ဖြောင့်မတ်စွာ ကျင့်ခြင်း။ တရားသဖြင့်စီရင်ခြင်း၊ လျစ်လျူစွာ ဆုံးဖြတ် ခြင်းမှစ၍၊ ကောင်းသောလမ်းရှိသမျှတို့ကို သိနားလည် လိမ့်မည်။
10ജ്ഞാനം നിന്റെ ഹൃദയത്തില്‍ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.
10ပညာသည်သင်၏နှလုံးထဲသို့ဝင်၍၊ သင်သည် သိကြားခြင်း၌ မွေ့လျော်သောအခါ၊
11വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
11သမ္မာသတိသည် သင့်ကို ထိန်းသိမ်း၍၊ ဥာဏ်သည်လည်း စောင့်ရှောက်သဖြင့်၊
12അതു നിന്നെ ദുഷ്ടന്റെ വഴിയില്‍നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നും വിടുവിക്കും.
12ဆိုးသောလမ်းမှ ကယ်တင်လိမ့်မည်။ ကောက် သောစကားကို ပြောတတ်သောသူ၊
13അവര്‍ ഇരുട്ടുള്ള വഴികളില്‍ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും
13ဖြောင့်မတ်သောလမ်းကိုစွန့်၍၊ မိုက်မဲသော လမ်းသို့လိုက်သောသူ၊
14ദോഷപ്രവൃത്തിയില്‍ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളില്‍ ആനന്ദിക്കയും ചെയ്യുന്നു.
14ဒုစရိုက်၌မွေ့လျော်၍ အဓမ္မလူ၏ ကောက်လိမ် ခြင်းကို အားရနှစ်သက်သောသူ၊
15അവര്‍ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില്‍ നടക്കുന്നവരും ആകുന്നു.
15ဖြောင့်သောလမ်းသို့မလိုက်၊ ကောက်သော လမ်းသို့သာ လိုက်သောသူတို့၏လက်မှ၎င်း၊
16അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
16အမျိုးပျက်သောမိန်းမ၊ နှုတ်နှင့်ချော့မော့တတ် သော ပြည်တန်ဆာမိန်းမ၊
17അവള്‍ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
17အသက်ငယ်စဉ်ပဲ့ပြင်သော ကျေးဇူးရှင်ကိုစွန့်၍၊ မိမိဘုရားသခင်၏ ပဋိညာဉ်တရားကို မေ့လျော့သော မိန်းမလက်မှ၎င်း၊ သင့်ကို ကယ်တင်လိမ့်မည်။
18അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
18ထိုမိန်းမ၏အိမ်သည် သေခြင်းနှင့်၎င်း၊ သူလိုက်သော လမ်းတို့သည် သင်္ချိုင်းသားနေရာနှင့်၎င်း စပ်ဆိုင် သဖြင့်၊
19അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
19သူ၏အိမ်သို့ဝင်သောသူ တစုံတယောက်မျှ မပြန်ရ။ အသက်လမ်းကို မမှီရ။
20അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയില്‍ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍ക.
20သင်သည် သူတော်ကောင်းတို့၏ လမ်းသို့ရှောက်၍၊ ဖြောင့်မတ်သော သူတို့၏ လမ်းခရီးထဲက မထွက်ဘဲ အစဉ်တစိုက်လိုက်ရမည်အကြောင်းတည်း။
21നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതില്‍ ശേഷിച്ചിരിക്കും.
21ဖြောင့်မတ်သောသူတို့သည်ပြည်တော်၌နေ၍၊ စုံလင်သော သူတို့သည် နေရာကျကြလိမ့်မည်။
22എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.
22အဓမ္မလူတို့မူကား၊ ပြည်တော်မှပယ်ရှင်းခြင်း၊ လွန်ကျူးသော သူတို့သည် နှုတ်ပစ်ခြင်းကို ခံရကြလိမ့် မည်။