1മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
1ငါ့သား၊ ငါပေးသောတရားကို မမေ့နှင့်။ ငါ့ပညတ်တို့ကို သင်၏နှလုံးစောင့်ရှောက်ပါစေ။
2അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.
2အကြောင်းမူကား၊ ပညတ်တရားသည် အသက်တာရှည်သော ကာလနှစ်ပေါင်းများကို၎င်း၊ ငြိမ်ဝပ်ခြင်းကို ၎င်း တိုးပွါးစေလိမ့်မည်။
3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.
3ကရုဏာတရားနှင့် သစ္စာတရားကို သင်နှင့် မကွာစေနှင့်။ ထိုတရားတို့ကို သင်၏လည်ပင်း၌ဆွဲထား လော့။ နှလုံးအင်းစာရင်း၌ ရေးသွင်းလော့။
4അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.
4ထိုသို့ပြုလျှင် ဘုရားသခင်ရှေ့လူတို့ရှေ့မှာ မျက်နှာရ၍၊ ကျေးဇူးကို ခံရလိမ့်မည်။
5പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.
5ထာဝရဘုရားကို စိတ်နှလုံးအကြွင်းမဲ့ ကိုးစားလော့။ ကိုယ်ဥာဏ်ကို အမှီမပြုနှင့်။
6നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;
6သွားလေရာရာ၌ ထာဝရဘုရားကို မျက်မှောက် ပြုလော့။ သို့ပြုလျှင်၊ သင်၏လမ်းခရီးတို့ကို ပဲ့ပြင်တော် မူမည်။
7നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
7ငါသည်ပညာရှိ၏ဟု ကိုယ်ကို မထင်နှင့်။ ထာဝရဘုရားကို ကြောက်ရွံ့၍ ဒုစရိုက်ကိုရှောင်လော့။
8അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.
8သို့ပြုလျှင်၊ သင်၏အကြောတို့သည် အားသန်၍၊ အရိုးတို့သည် ခြင်ဆီနှင့် ပြည့်စုံကြလိမ့်မည်။
9യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
9သင်သည်ကိုယ်ဥစ္စာနှင့် အဦးသီးသော အသီး အနှံရှိသမျှကို ထာဝရဘုရားအား ပူဇော်လော့။
10അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.
10သို့ပြုလျှင်၊ သင်၏စပါးကျီတို့သည် ကြွယ်ဝ၍၊ စပျစ်သီးနယ်ရာ တန်ဆာတို့ကို အသစ်သော စပျစ်ရည် လျှံလိမ့်မည်။
11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല്‍ മുഷികയും അരുതു.
11ငါ့သား၊ ထာဝရဘုရားဆုံးမတော်မူခြင်းကို မမှတ်ဘဲမနေနှင့်။ သင်၏အပြစ်ကို စစ်ဆေးတော်မူသော အခါ စိတ်မပျက်စေနှင့်။
12അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
12ထာဝရဘုရားသည် ချစ်တော်မူသော သူကို ဆုံးမတော်မူတတ်၏။ နှစ်သက်တော်မူသော သူကို ဆုံးမ တော်မူတတ်၏။
13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .
13ဥာဏ်ပညာကို ရှာ၍ရသောသူသည် မင်္ဂလာ ရှိ၏။
14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
14အကြောင်းမူကား၊ ပညာကုန်သွယ်ခြင်းသည် ငွေကုန်သွယ်ခြင်းထက်သာ၍ကောင်း၏။ ပညာကုန်သွယ် ၍ ရသောအမြတ်လည်း ရွှေစင်ထက် သာ၍ကောင်း၏။
15അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.
15ပညာသည် ပတ္တမြားထက်သာ၍ အဘိုးထိုက် ပေ၏။ နှစ်သက်ဘွယ်သမျှသော အရာတို့သည် ထိုရတနာကို မပြိုင်နိုင်ကြ။
16അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.
16သူ၏လက်ျာလက်၌ အသက်တာရှည်သော ကာလ၊ လက်ဝဲလက်၌ စည်းစိမ်နှင့်ဂုဏ်အသရေရှိ၏။
17അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
17ပညာလမ်းတို့သည် သာယာသောလမ်း၊ ပညာ လမ်းခရီးရှိသမျှတို့သည် ငြိမ်ဝပ်လျက်ရှိကြ၏။
18അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
18ပညာကို ကိုင်ဆွဲသောသူသည် အသက်ပင်ကို ရပြီ။ လက်မလွှတ်သော သူသည် မင်္ဂလာရှိ၏။
19ജ്ഞാനത്താല്‍ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന്‍ ആകാശത്തെ ഉറപ്പിച്ചു.
19ထာဝရဘုရားသည် ပညာတော်အားဖြင့် မြေကြီးကိုတည်၍၊ ဥာဏ်တော်အားဖြင့် မိုဃ်းကောင်းကင် ကို ပြင်ဆင်တော်မူပြီ။
20അവന്റെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.
20သိပ္ပံအတတ်တော်အားဖြင့် နက်နဲသောအရပ် အက်ကွဲ၍၊ မိုဃ်းတိမ်မှလည်း နှင်းရည်ကျတတ်၏။
21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു.
21ငါ့သား၊ ပညာရတနာနှင့် သမ္မာသတိကို သင့် မျက်မှောက်မှ မကွာစေဘဲ၊ အစဉ်စောင့်ရှောက်လော့။
22അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
22သို့ပြုလျှင်၊ ထိုရတနာတို့သည် သင်၏ဝိညာဉ်၌ အသက်၊ သင်၏လည်ပင်း၌ ဂုဏ်အသရေဖြစ်လိမ့်မည်။
23അങ്ങനെ നീ നിര്‍ഭയമായി വഴിയില്‍ നടക്കും; നിന്റെ കാല്‍ ഇടറുകയുമില്ല.
23သင်သည်ခရီးသွားရာ၌ ဘေးမရှိ။ ခြေမတိုက်မိ ဘဲ သွားလိမ့်မည်။
24നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്റെ ഉറക്കം സുഖകരമായിരിക്കും.
24အိပ်သောအခါ ကြောက်စရာမရှိရ။ကောင်းမွန် စွာ အိပ်ပျော်ရလိမ့်မည်။
25പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
25လျင်မြန်သောဘေးနှင့် လူဆိုးတွေ့တတ်သော ပျက်စီးရာ ဘေးကို ကြောက်စရာမရှိရ။
26യഹോവ നിന്റെ ആശ്രയമായിരിക്കും; അവന്‍ നിന്റെ കാല്‍ കുടുങ്ങാതവണ്ണം കാക്കും.
26အကြောင်းမူကား၊ ထာဝရဘုရားသည် သင်ယုံကြည်ကိုးစားရာဖြစ်၍၊ သင်၏ခြေကိုမကျော့မိ စေခြင်းငှါ စောင့်မတော်မူလိမ့်မည်။
27നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.
27ကျေးဇူးကိုခံသင့်သော သူတို့အား ကျေးဇူးပြုရ သော အခွင့်ရှိလျှင် မပြုဘဲမနေနှင့်။
28നിന്റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോടുപോയിവരിക, നാളെത്തരാം എന്നു പറയരുതു.
28အိမ်နီးချင်းကိုပေးစရာရှိလျက်ပင်၊ သွားတော့။ တဖန်လာဦးတော့။ နက်ဖြန်မှ ငါပေး မည်ဟု မပြောနှင့်။
29കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.
29စိုးရိမ်ခြင်းမရှိဘဲ သင့်အနားမှာနေသော အိမ်နီး ချင်း၌ မကောင်းသော အကြံကိုမကြံနှင့်။
30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.
30သင်၌ အပြစ်မပြုသောသူကို အကြောင်းမရှိဘဲ ရန်မတွေ့
31സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുതു.
31ညှဉ်းဆဲတတ်သောသူ၏ စည်းစိမ်ကိုမတောင့်တ နှင့်။ သူလိုက်သော လမ်းတစုံတခုကိုမျှ အလိုမရှိနှင့်။
32വക്രതയുള്ളവന്‍ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ടു.
32အကြောင်းမူကား၊ ထာဝရဘုရားသည် သဘော ကောက်သော သူတို့ကို စက်ဆုပ်ရွံ့ရှာတော်မူ၏။ ဖြောင့် မတ်သောသူတို့မူကား၊ ကိုယ်တော်နှင့်မိဿဟာယ ဖွဲ့ရ သောအခွင့်ရှိကြ၏။
33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില്‍ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.
33မတရားသောသူ၏ နေရာသည်ထာဝရဘုရား ကျိန်တော်မူခြင်းကို တွေ့တတ်၏။ တရားသောသူ၏ နေရာကို ကားကောင်းကြီးပေးတော်မူ၏။
34പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവക്കോ അവന്‍ കൃപ നലകുന്നു.
34အကယ်စင်စစ် ကဲ့ရဲ့တတ်သောသူတို့ကို ကဲ့ရဲ့ တော်မူ၏။ စိတ်နှိမ့်ချသော သူတို့အားကား၊ ကျေးဇူးပြု တော်မူ၏။
35ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.
35ပညာရှိသောသူတို့သည် ဘုန်းအသရေကို အမွေခံရ၍၊ မိုက်သောသူတို့မူကား၊ အရှက်ကွဲခြင်းကို ထမ်းသွားရကြလိမ့်မည်။