Malayalam

Myanmar

Proverbs

24

1ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയുമരുതു.
1မတရားသောသူတို့ကို မငြူစူနှင့်။ သူတို့နှင့် ပေါင်းဘော်ခြင်းငှါ အလိုမရှိနှင့်။
2അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.
2သူတို့သည် ဖျက်ဆီးခြင်းငှါ နှလုံးကြံစည်တတ် ၏။ နှုတ်နှင့်လည်း ဘေးပြုမည်စကားကို ပြောတတ်၏။
3ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.
3ဥာဏ်ပညာအားဖြင့် အိမ်ကိုတည်ဆောက်၍ ခိုင်ခံ့မြဲမြံစေရ၏။
4പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളില്‍ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.
4ပညာအတတ်အားဖြင့် အခန်းများတို့သည် အဘိုးထိုက်၍၊ နှစ်သက်ဘွယ်သော ဥစ္စာအပေါင်းတို့နှင့် ပြည့်ရကြ၏။
5ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍ ബലം വര്‍ദ്ധിപ്പിക്കുന്നു.
5ပညာရှိသောသူသည် တန်ခိုးရှိ၏။ ပညာ အတတ်နှင့် ပြည့်စုံသောသူသည် ခွန်အားတိုးပွါးတတ်၏။
6ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു.
6ပညာရှိတို့နှင့် တိုင်ပင်ပြီးမှ စစ်မှုကိုပြုရ၏။ အကြံပေးနိုင်သော သူများစွာရှိလျှင်၊ ဘေးလွတ်တတ်၏။
7ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവന്‍ പട്ടണവാതില്‍ക്കല്‍ വായ് തുറക്കുന്നില്ല.
7ပညာမြင့်သောကြောင့် မိုက်သောသူမမှီနိုင်။ မြို့တံခါးဝ၌ စကားမပြောဝံ့။
8ദോഷം ചെയ്‍വാന്‍ നിരൂപിക്കുന്നവനെ ദുഷ്കര്‍മ്മി എന്നു പറഞ്ഞുവരുന്നു;
8မကောင်းသောအမှုကို ပြုခြင်းငှါ ကြံစည်သော သူကို၊ ဘေးပြုသောသူဟူ၍ မှည့်ရ၏။
9ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യര്‍ക്കും വെറുപ്പാകുന്നു.
9မိုက်သောအကြံအစည်၌ အပြစ်ပါ၏။ မထီမဲ့ မြင်ပြုသော သူသည်လည်း၊ လူစက်ဆုပ်ရွံရှာဘွယ်ဖြစ် ၏။
10കഷ്ടകാലത്തു നീ കുഴഞ്ഞുപോയാല്‍ നിന്റെ ബലം നഷ്ടം തന്നേ.
10သင်သည် အမှုရောက်သောကာလ၌ စိတ်ပျက် လျှင် အားနည်း၏။
11മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.
11သင်္ချိုင်းသို့ထုတ်၍ အသေခံလုသောသူတို့ကို သင်သည် နှုတ်အံ့သောငှါ၊ အားမထုတ်ဘဲနေလျက်၊
12ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
12ငါ့တို့မသိဟုဆိုသော်လည်း၊ နှလုံးသဘောကို ဆင်ခြင်သောသူသည် မမှတ်၊ သင်၏စိတ်ဝိညာဉ်ကို စောင့်သောသူသည် မသိဘဲ၊ လူအသီးအသီးတို့အား သူတို့အကျင့်နှင့်အလျောက်၊ အကျိုးအပြစ်ကို မဆပ် မပေးဘဲ နေတော်မူမည်လော။
13മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.
13ငါ့သား၊ ပျားရည်ကောင်းသောကြောင့် စား လော့။ ချိုမြိန်သော ပျားလပို့ကိုလည်း စားလော့။
14ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
14ထိုအတူ၊ သင်တွေ့ရသောပညာတရားသည် စိတ်ဝိညာဉ်၌ အရသာနှင့်ပြည့်စုံ၍၊ သင်သည် မြော်လင့် ခြင်းအကြောင်းမပျက်၊ ကောင်းသောအကျိုးကို ခံရလိမ့် မည်။
15ദുഷ്ടാ, നീ നീതിമാന്റെ പാര്‍പ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.
15အိုမတရားသောသူ၊ ဖြောင့်မတ်သောသူ၏ အိမ် ကို ချောင်း၍ မကြည့်နှင့်။ သူ၏ ငြိမ်ဝပ်ရာအရပ်ကို မဖျက်နှင့်။
16നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും.
16ဖြောင့်မတ်သောသူသည် ခုနစ်ကြိမ်လဲသော် လည်း ထပြန်လိမ့်မည်။ မတရားသောသူမူကား၊ လဲသောအခါ ဆုံးရှုံးလိမ့်မည်။
17നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുതു.
17သင်၏ရန်သူလဲသောအခါ ဝမ်းမမြောက်နှင့်။ ခြေထိခိုက်သောအခါ ရွှင်လန်းသောစိတ်မရှိနှင့်။
18യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്‍നിന്നു മാറ്റിക്കളവാനും മതി.
18ရှိလျှင် ထာဝရဘုရားသိမြင်သဖြင့်၊ မနှစ်သက် ဘဲ သူမှ အမျက်တော်ကို လွှဲတော်မူမည်။
19ദുഷ്പ്രവൃത്തിക്കാര്‍ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.
19မတရားသောသူတို့ကြောင့် စိတ်မပူနှင့်။ အဓမ္မ လူတို့ကို မငြူစူနှင့်။
20ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളകൂ കെട്ടുപോകും.
20အကြောင်းမူကား၊ မတရားသောသူသည် အကျိုးကိုမရ။ အဓမ္မလူ၏ မီးခွက်သည် သေလိမ့်မည်။
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
21ငါ့သား၊ ထာဝရဘုရားကို၎င်း၊ ရှင်ဘုရင်ကို၎င်း၊ ကြောက်ရွံ့လော့။ မတည်ကြည်သောသူတို့နှင့် ရောနှော မပေါင်းဘော်နှင့်။
22അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?
22သူတို့ဘေးသည် ချက်ခြင်းရောက်တတ်၏။ ထိုနှစ်ပါးတို့၏ အဆုံးကို အဘယ်သူသိသနည်း။
23ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍. ന്യായവിസ്താരത്തില്‍ മുഖദാക്ഷിണ്യം നന്നല്ല.
23ထိုမှတပါး၊ ပညာရှိတို့နှင့်ဆိုင်သော အရာဟူမူ ကား၊ တရားတွေ့မှု စီရင်ရာတွင် လူမျက်နှာကို မထောက် ကောင်း။
24ദുഷ്ടനോടു നീ നീതിമാന്‍ എന്നു പറയുന്നവനെ ജാതികള്‍ ശപിക്കയും വംശങ്ങള്‍ വെറുക്കുകയും ചെയ്യും.
24သင်သည် ဖြောင့်မတ်၏ဟု မတရားသောသူ အား ဆိုသောသူကို လူအမျိုးတို့သည် ကျိန်ဆဲကြလိမ့်မည်။ လူအနွှယ်တို့သည် စက်ဆုပ်ရွံရှာကြလိမ့်မည်။
25അവനെ ശാസിക്കുന്നവര്‍ക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേല്‍ വരും.
25ဆုံးမပြစ်တင်သောသူတို့မူကား၊ စိတ်သာယာလျက်၊ ကောင်းကြီးမင်္ဂလာကို ခံလျက်ရှိကြ လိမ့်မည်။
26നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.
26မှန်သောစကားကို ပြန်ပြောတတ်သောသူ၏ နှုတ်ကို လူတိုင်းနမ်းလိမ့်မည်။
27വെളിയില്‍ നിന്റെ വേല ചെയ്ക; വയലില്‍ എല്ലാം തീര്‍ക്കുംക; പിന്നെത്തേതില്‍ നിന്റെ വീടു പണിയുക.
27ပြင်အရပ်မှာ သင်၏အလုပ်ကိုပြင်လော့။ လယ်တော၌ ကိုယ်အဘို့ ပြင်ဆင်လော့။ နောက်မှ သင်၏ နေရာအိမ်ကို ဆောက်လော့။
28കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്‍ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
28သင်၏အိမ်နီးချင်းတဘက်၌ အကြောင်းမရှိဘဲ သက်သေမခံနှင့်။ ကိုယ်နှုတ်နှင့် သူတပါးကို မလှည့်စား နှင့်။
29അവന്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും ഞാന്‍ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
29သူသည် ငါ၌ပြုသည်အတိုင်း သူ၌ငါပြုမည်။ သူ့အကျင့်နှင့်အလျောက် အကျိုးအပြစ်ကို ငါဆပ်ပေး မည်ဟု မဆိုနှင့်။
30ഞാന്‍ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.
30ပျင်းရိသောသူ၏ လယ်ယာအနားနှင့်၊ ဥာဏ်မရှိ သောသူ၏ စပျစ်ဥယျာဉ်အနားမှာ ငါရှောက်သွားစဉ်၊
31അവിടെ മുള്ളു പടര്‍ന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതില്‍ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
31ဆူးပင်များပြား၍၊ မြေတပြင်လုံး၌ ဆူးလေပင် အနှံ့အပြား လွှမ်းမိုးလျက်၊ ကျောက်ရိုးပြိုလျက်ရှိသည်ကို၊
32ഞാന്‍ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.
32ငါမြင်၍ စေ့စေ့ဆင်ခြင်၏။ ကြည့်ရှု၍ သွန်သင် ခြင်းကို ခံရ၏။
33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
33ခဏအိပ်လျက်၊ ခဏပျော်လျက်၊ အိပ်ပျော်ခြင်း ငှါ၊ ခဏ လက်ချင်းပိုက်လျက်နေစဉ်တွင်၊
34അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
34ဆင်းရဲခြင်းသည် ခရီးသွားသောသူကဲ့သို့၎င်း၊ ဥစ္စာပြုန်းတီးခြင်းသည် သူရဲကဲ့သို့၎င်း ရောက်လာလိမ့် မည်။