Malayalam

Myanmar

Proverbs

25

1ഇവയും ശലോമോന്റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.
1ယုဒရှင်ဘုရင် ဟေဇကိလူတို့ကူးရေးသော ရှောလမုန်မင်း၏ သုတ္တံစကားဟူမူကား၊
2കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
2အမှုအရေးကို ဝှက်ထားခြင်းသည် ဘုရားသခင် ၏ ဘုန်းတော်နှင့် သင်၏။ ရှင်ဘုရင်မူကား၊ အမှုအရေးကို စစ်ကြောခြင်းအားဖြင့် ဂုဏ်အသရေတည်၏။
3ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.
3မိုဃ်းကောင်းကင်သည် မြင့်၏။ မြေကြီးသည် နက်၏။ ရှင်ဘုရင်နှလုံးကိုလည်း စစ်၍မသိနိုင်။
4വെള്ളിയില്‍നിന്നു കീടം നീക്കിക്കളഞ്ഞാല്‍ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.
4ငွေထဲက ချော်ကိုထုတ်ပယ်လျှင်၊ ပန်တိမ်သမား နှင့် တော်သင့်သောဖလားကို ရလိမ့်မည်။
5രാജസന്നിധിയില്‍നിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാല്‍ അവന്റെ സിംഹാസനം നീതിയാല്‍ സ്ഥിരപ്പെടും.
5မတရားသော သူတို့ကို ရှင်ဘုရင်ထံတော်မှ ပယ်ရှားလျှင်၊ အာဏာတော်သည် တရားအားဖြင့် တည် လိမ့်မည်။
6രാജസന്നിധിയില്‍ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്‍ക്കയും അരുതു.
6ရှင်ဘုရင်ထံ တော်၌ ကိုယ်ကိုမချီးမြှောက်နှင့်။ လူကြီးနေရာ၌ မနေနှင့်။
7നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പില്‍ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.
7အကြောင်းမူကား၊ ဖူးမြင်ရသောမင်းရှေ့မှာ နှိမ်ခြင်းကို ခံရသည်ထက်၊ ဤအရပ်သို့ တက်ပါဟူသော စကားကို သာ၍ကြားကောင်း၏။
8ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?
8အလျင်အမြန် ရန်မတွေ့နှင့်။ အိမ်နီးချင်းသည် သင့်ကို အရှက်ခွဲပြီးမှ၊ သင်သည် အဘယ်သို့ ပြုမည်နည်း။
9നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാല്‍ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.
9သင်သည် အိမ်နီးချင်းနှင့် ကိုယ်အမှုကို ဆွေး နွှေးလော့။ ဝှက်ထားအပ်သောအမှုအရာကို သူတပါးအား ထုတ်၍မပြနှင့်။
10കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.
10သို့မဟုတ်၊ သူသည် သင့်ကို အရှက်ခွဲသဖြင့်၊ သင်၏ဂုဏ်အသရေသည် အစဉ်ဆုံးလိမ့်မည်။
11തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍ പൊന്‍ നാരങ്ങാപോലെ.
11လျောက်ပတ်သော စကားသည် ငွေအပြောက် မှာ စီချယ်သော ရွှေရှောက်ချိုသီးနှင့်တူ၏။
12കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകന്‍ പൊന്‍ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.
12နားထောင်တတ်သောသူကို လျောက်ပတ်စွာ ဆုံးမတတ်သော သူသည် ရွှေနားတောင်းကဲ့သို့၎င်း၊ ရွှေစင်တန်ဆာကဲ့သို့၎င်း ဖြစ်၏။
13വിശ്വസ്തനായ ദൂതന്‍ തന്നെ അയക്കുന്നവര്‍ക്കും കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
13စပါးရိတ်ရာကာလ၌ မိုဃ်းပွင့်ကြောင့် ချမ်း သကဲ့သို့၊ သစ္စာစောင့်သော တမန်သည် စေလွှတ်သောသူ ၌ ဖြစ်၍၊ သခင်စိတ်ကို ချမ်းဧစေတတ်၏။
14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.
14ပေးမည်ဟု ဝါကြွား၍ မပေးဘဲနေသောသူ သည် မိုဃ်းရေမပါသော တိမ်နှင့်လေကဲ့သို့ ဖြစ်၏။
15ദീര്‍ഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.
15ကြာမြင့်စွာသည်းခံလျှင် မင်းကိုဖျောင်းဖျနိုင်၏။ ချိုသောစကားသည်လည်း အရိုးကျိုးအောင်တတ်နိုင်၏။
16നിനക്കു തേന്‍ കിട്ടിയാല്‍ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛര്‍ദ്ദിപ്പാന്‍ ഇടവരരുതു.
16ပျားရည်ကိုတွေ့သလော။ ဝရုံသာစားတော့။ အစားကြူးလျှင် ရင်ပြည့်၍ အန်ရလိမ့်မည်။
17കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില്‍ കൂടക്കൂടെ ചെല്ലരുതു.
17သင်၏အိမ်နီးချင်းအိမ်၌ ကြာမြင့်စွာ မနေနှင့်။ နေလျှင် သူသည် သင့်ကိုငြီးငွေ့၍ မုန်းလိမ့်မည်။
18കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.
18အိမ်နီးချင်းတဘက်၌ မမှန်သောသက်သေကို ခံသောသူသည် ဒုတ်၊ ထား၊ သံချွန်နှင့်တူ၏။
19കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
19အမှုရောက်သော ကာလ၌ သစ္စာပျက်တတ်သောသူ ကို ယုံလျှင် သွားကျိုးခြင်း၊ ခြေဆစ်ပြုတ်ခြင်းကို ခံရ၏။
20വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.
20စိတ်ညှိုးငယ်သောသူအား သီချင်းဆိုသောသူ သည် ဆောင်းကာလ၌ အဝတ်ကို ချွတ်သောသူ၊ ယမ်းစိမ်းပေါ်မှာ ပုံးရည်ကို လောင်းသောသူနှင့်တူ၏။
21ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.
21သင်၏ရန်သူသည် မွတ်သိပ်လျှင် လုပ်ကျွေး လော့။ ရေငတ်လျှင် သောက်စရာဘို့ပေးလော့။
22അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.
22ထိုသို့ပြုလျှင် သူ၏ခေါင်းပေါ်၌ မီးခဲကို ပုံထား ၍၊ ထာဝရဘုရားသည်လည်း၊ သင်၌ ဆုချတော်မူမည်။
23വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;
23မြောက်လေသည် မိုဃ်းရေကို ဆောင်တတ် သကဲ့သို့၊ ကုန်းတိုက်သောလျှာသည် ဒေါသမျက်နှာကို ဆောင်တတ်၏။
24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.
24ရန်တွေ့တတ်သောမိန်းမနှင့် လူများသော အိမ်၌ နေသည်ထက်၊ အိမ်မိုးပေါ် ထောင့်ထဲမှာနေသော် သာ၍ကောင်း၏။
25ദാഹമുള്ളവന്നു തണ്ണീര്‍ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനം വരുന്നതും ഒരുപോലെ.
25ဝေးသောပြည်မှ ရောက်လာသော ဝမ်းမြောက် စရာ သိတင်းစကားသည် ရေငတ်သောသူ၌ ချမ်းဧသော ရေကဲ့သို့ဖြစ်၏။
26ദുഷ്ടന്റെ മുമ്പില്‍ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.
26ဖြောင့်မတ်သောသူသည် မတရားသောသူရှေ့ တွင် မှားယွင်းလျှင်၊ နောက်သောရေကန်၊ ပုပ်သောစမ်း ရေတွင်းနှင့်တူ၏။
27തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.
27ပျားရည်ကို စားကြူးလျှင် မကောင်းသကဲ့သို့၊ ကိုယ်ဂုဏ်သရေကို ရှာလျှင် ဂုဏ်အသရေမရှိ။
28ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതില്‍ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.
28ကိုယ်စိတ်ကို မချုပ်တည်းနိုင်သောသူသည် မြို့ရိုးပျိုပျက်၍ ဟင်းလင်းရှိသော မြို့နှင့်တူ၏။