Malayalam

Myanmar

Proverbs

7

1മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.
1ငါ့သား၊ ငါ့စကားကို စေ့စေ့နားထောင်၍၊ ငါ့ပညတ်တို့ကို သင်၌ သိုထားလော့။
2നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്‍ക.
2ငါ့ပညတ်တို့ကို စောင့်ရှောက်၍ အသက်ရှင် လော့။ ငါပေးသောတရားကို ကိုယ်မျက်ဆန်ကဲ့သို့ စောင့်လော့။
3നിന്റെ വിരലിന്മേല്‍ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയില്‍ എഴുതുക.
3သင်၏လက်ချောင်းတို့၌ ချည်ထား၍၊ သင်၏ နှလုံးအင်းစာရင်း၌ ရေးမှတ်လော့။
4ജ്ഞാനത്തോടുനീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേര്‍ വിളിക്ക.
4ပညာကိုကိုယ်နှမဟူ၍၎င်း၊ ဥာဏ်ကို ကိုယ် ပေါက်ဘော်ဟူ၍၎င်း ခေါ်လော့။
5അവ നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
5သို့ပြုလျှင်သူတို့သည် အမျိုးပျက်သောမိန်းမ၊ နှုတ်နှင့် ချော့မော့တတ်သော ပြည်တန်ဆာမိန်းမလက်မှ သင့်ကို ကယ်တင်ကြလိမ့်မည်။
6ഞാന്‍ എന്റെ വീട്ടിന്റെ കിളിവാതില്‍ക്കല്‍ അഴിക്കിടയില്‍കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍
6ငါ့အိမ်ပြတင်းရွက်ကြားမှ ငါကြည့်၍မြင်ရသော အမှုဟူမူကား၊
7ഭോഷന്മാരുടെ ഇടയില്‍ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
7ဥာဏ်တိမ်သော အမျိုးသားချင်းစုကို ငါကြည့်ရှုစဉ်တွင်၊ ဥာဏ်မရှိသော လူပျိုတယောက်သည်၊
8അവന്‍ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍,
8ထိုသို့သော မိန်းမနေရာလမ်းထောင့် အနားသို့ ရှောက်သွားသဖြင့်၊
9അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയില്‍കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.
9မိုဃ်းချုပ်၍ ညဦးအချိန်၊ ညဉ့်နက်သော အချိန် ရောက်သောအခါ၊ ထိုမိန်းမနေရာ လမ်းသို့ လိုက်လေ၏။
10പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില്‍ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.
10ပြည်တန်ဆာ အဝတ်ကိုဝတ်၍၊ ဆန်းပြားသော မိန်းမသည် ထိုသူကို ကြိုဆို၏။
11അവള്‍ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല്‍ വീട്ടില്‍ അടങ്ങിയിരിക്കയില്ല.
11ထိုမိန်းမသည် ကျယ်သောအသံနှင့် ခိုင်မာသော စိတ်သဘောရှိ၏။ ကိုယ်အိမ်၌မနေ၊ လည်တတ်၏။
12ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍ പതിയിരിക്കുന്നു.
12ခဏအိမ်ပြင်၊ ခဏလမ်းထဲမှာနေလျက်၊ လမ်း ထောင့်အရပ်ရပ်၌ ချောင်းမြောင်း၍ကြည့်တတ်၏။
13അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു
13ထိုလူပျိုကိုတွေ့သောအခါ၊ ရဲသောမျက်နှာနှင့် ဘမ်းဘက်နမ်းရှုပ်လျက်၊
14എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.
14ငါ၌ မိဿဟာယပူဇော်သက္ကာရှိ၏။ ယနေ့ ငါ့ဂတိဝတ်ကို ငါဖြေပြီ။
15അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
15ထိုကြောင့်သင့်ကို ကြိုဆိုအံ့သောငှါ ငါထွက် လာပြီ။ သင့်မျက်နှာကို ကြိုးစားရှာ၍တွေ့ပြီ။
16ഞാന്‍ എന്റെ കട്ടിലിന്മേല്‍ പരവതാനികളും മിസ്രയീമ്യനൂല്‍കൊണ്ടുള്ള വരിയന്‍ പടങ്ങളും വിരിച്ചിരിക്കുന്നു.
16ငါ့ခုတင်ကိုချယ်လှယ်သော အိပ်ရာခင်းနှင့်၎င်း၊ အဲဂုတ္တုပိတ်ချောနှင့်၎င်း ပြင်ဆင်ပြီ။
17മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
17ငါ့မွေ့ရာကို မုရန်၊ အကျော်၊ သစ်ကြံပိုးနှင့်ထုံပြီ။
18വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍ രമിക്കാം; കാമവിലാസങ്ങളാല്‍ നമുക്കു സുഖിക്കാം.
18လာပါ၊ မိုဃ်းလင်းသည်တိုင်အောင် ကာမရာဂ စိတ်ကို ဖြေကြကုန်အံ့။ မေထုန်ပြု၍ မွေ့လျော်ကြကုန်အံ့။
19പുരുഷന്‍ വീട്ടില്‍ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
19ငါ့အရှင်သည် အိမ်မှာမရှိ။ ငွေအိတ်ကို ဆောင် လျက်ဝေးသော အရပ်သို့သွားပြီ။
20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്‍ണ്ണമാസിക്കേ വീട്ടില്‍ വന്നെത്തുകയുള്ളു.
20ပွဲနေ့ရောက်မှသာ ပြန်လာလိမ့်မည်ဟု၊
21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.
21ချစ်ဘွယ်သော စကားနှင့် ထိုသူကို သွေးဆောင် ၍ ချော့မော့တတ်သောနှုတ်ခမ်းနှင့်နိုင်သဖြင့်၊
22അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
22နွားသည်အသေခံရာသို့ လိုက်သကဲ့သို့၎င်း၊ သမင်ဒရယ်သည် မိမိအသည်း၌ မြှားမထိုးမှီတိုင်အောင်၊ ဘမ်းမိရာထဲသို့ ဝင်သကဲ့သို့၎င်း၊
23പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.
23ငှက်သည် မိမိအသက်ဆုံးစေခြင်းငှါ ထောင် မှန်းကိုမရိပ်မိဘဲ၊ ကျော့ကွင်းထဲသို့ အလျင်အမြန် ဝင်သကဲ့သို့၎င်း၊ လူပျိုသည် ထိုမိန်းမနောက်သို့ ချက်ခြင်း လိုက်သွားတတ်၏။
24ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ .
24သို့ဖြစ်၍ ငါ့သားတို့၊ ငါ့စကားကိုနားထောင်၍ ငါဟောပြောချက်တို့ကို မှတ်ကျုံးကြလော့။
25നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
25ထိုသို့သော မိန်းမနေရာလမ်းကို စိတ်မငဲ့ကွက် နှင့်။ သူကျင်လည်သော လမ်းခရီးသို့ လွှဲ၍မလိုက်နှင့်။
26അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയോരു കൂട്ടം ആകുന്നു.
26အကြောင်းမူကား၊ သူသည်စစ်သူရဲအများတို့ကို လှဲလေပြီ။ ခွန်အားကြီးသော သူအများတို့ကို သတ်လေပြီ။
27അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.
27သူ၏အိမ်သည် သေမင်း၏ဘုံဗိမာန်သို့ဆင်း၍၊ မရဏနိုင်ငံသို့ ရောက်သောလမ်းဖြစ်၏။