Malayalam

Myanmar

Proverbs

8

1ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?
1ဥာဏ်ပညာသည်ခေါ်၍ မိမိအသံကို လွှင့်သည် မဟုတ်လော။
2അവള്‍ വഴിയരികെ മേടുകളുടെ മുകളില്‍ പാതകള്‍ കൂടുന്നേടത്തു നിലക്കുന്നു.
2မြင့်သောအရပ်ထိပ်၌၎င်း၊ လမ်းခရီးအနား၌ ၎င်းရပ်နေ၏။
3അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു
3ကြီးသောတံခါးဝ၊ မြို့တံခါး၊ အိမ်တံခါးဝမှာ ကြွေးကြော်၍၊
4പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.
4အချင်းလူတို့၊ သင်တို့အားငါခေါ်၏။ လူသားတို့ အား အသံကို ငါလွှင့်၏။
5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .
5ဥာဏ်တိမ်သောသူတို့၊ ပညာတရားကို နား လည်ကြလော့။ လူမိုက်တို့၊ ထိုးထွင်းသော ဥာဏ်ရှိကြ လော့။
6കേള്‍പ്പിന്‍ , ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
6နားထောင်ကြ။ မြတ်သောစကားကို ငါပြော မည်။ မှန်သောတရားစကားကို ငါနှုတ်မြွက်မည်။
7എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്‍ക്കു അറെപ്പാകുന്നു.
7ငါ့နှုတ်ထွက်စကားသည် သမ္မာတရားနှင့်သာ ဆိုင်၍၊ ငါ့နှုတ်ခမ်းတို့သည် ဒုစရိုက်ကို စက်ဆုပ်ရွံ့ရှာ၏။
8എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍ വക്രവും വികടവുമായതു ഒന്നുമില്ല.
8ငါဟောပြောသမျှသော စကားတို့သည် ဖြောင့် မတ်၍၊ ကောက်သောသဘော၊ ဖောက်ပြန်သောသဘော နှင့် ကင်းစင်ကြ၏။
9അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കും നേരും ആകുന്നു.
9နားလည်သောသူ၌ အလုံးစုံရှင်းလင်း၍၊ ပညာကိုရသော သူတို့အား ဟုတ်မှန်ကြ၏။
10വെള്ളിയെക്കാള്‍ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍ .
10ငွေအရင်၊ ငါ့နည်းကို၎င်း၊ မြတ်သောရွှေအရင်၊ ပညာအတတ်ကို၎င်း ခံယူကြလော့။
11ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
11အကြောင်းမူကား၊ ပညာသည် ပတ္တမြားထက် သာ၍မြတ်၏။ နှစ်သက်ဘွယ်သမျှသော အရာတို့သည် ထိုရတနာကို မပြိုင်နိုင်ကြ။
12ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്റെ പാര്‍പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടു പിടിക്കുന്നു.
12ငါ့ဥာဏ်ပညာသည် သမ္မာသတိနှင့်ပေါင်း၍၊ လိမ္မာသော သိပ္ပံ အတတ်များကို ဘော်တတ်၏။
13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മ്മാര്‍ഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകെക്കുന്നു.
13ထာဝရဘုရားကို ကြောက်ရွံ့သောသဘောကား၊ ဒုစရိုက်ကိုမုန်းသောသဘောတည်း။ မာနထောင်လွှား ခြင်း၊ စော်ကားခြင်း၊ မကောင်းသော လမ်းသို့လိုက်ခြင်း၊ ကောက်သောစကားဖြင့်ပြောဆိုခြင်းတို့ကို ငါမုန်း၏။
14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാന്‍ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
14အကြံပေးနိုင်သော အခွင့်နှင့်ပညာရတနာသည် ငါ၌ရှိ၏။ ငါသည်ဥာဏ်ဖြစ်၍ အစွမ်းသတ္တိနှင့်ပြည့်စုံ၏။
15ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; പ്രഭുക്കന്മാര്‍ നീതിയെ നടത്തുന്നു.
15ငါ့အားဖြင့် ရှင်ဘုရင်တို့သည် စိုးစံရသော အခွင့်၊ မင်းအရာရှိတို့သည် ဆုံးဖြတ်ရသော အခွင့်ရှိ ကြ၏။
16ഞാന്‍ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
16ငါ့အားဖြင့် မင်းသား၊ မှူးမတ်၊ တရားသူကြီး အပေါင်းတို့သည် အစိုးရသောအခွင့် ရှိကြ၏။
17എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.
17ငါ့ကိုချစ်သော သူတို့ကို ငါချစ်၏။ ငါ့ကိုကြိုးစား ၍ ရှာသောသူတို့သည် တွေ့တတ်ကြ၏။
18എന്റെ പക്കല്‍ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
18ငါ၌စည်းစိမ်နှင့်ဂုဏ်အသရေရှိ၏။ မြဲသော စည်းစိမ်နှင့် ဖြောင့်မတ်ခြင်းပါရမီရှိ၏။
19എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.
19ငါပေးသောအကျိုးသည် ရွှေထက်မက၊ ရွှေစင် ထက်သာ၍မြတ်၏။ ငါကြောင့်ရသောအခွန်ဘဏ္ဍာသည် ငွေတော်ထက်သာ၍ မြတ်၏။
20എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
20ငါသည် ဖြောင့်မတ်ခြင်းလမ်း၊ တရားသဖြင့် စီရင်ခြင်းလမ်းအလယ်၌ ရှောက်သွားသည်ဖြစ်၍၊
21ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
21ငါ့ကိုချစ်သော သူတို့သည် အမွေခံရသော အခွင့်နှင့်၊ သူတို့ဘဏ္ဍာတိုက်ပြည့်ဝစေသော အခွင့်ကို ငါပေးတတ်၏။
22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
22ထာဝရဘုရားသည် ရှေးအမှုတော်ကို မပြုမှီ ထွက်ကြွတော်မူစကပင် ငါ့ကို ပိုင်တော်မူ၏။
23ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
23မြေကြီးမဖြစ်မှီ၊ ရှေ့ဦးစွာသော ကာလ၊ အနန္တ ကာလမှစ၍ ငါသည် ဘိသိက်ခံပြီ။
24ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ.
24နက်နဲသောပင်လယ်မဖြစ်၊ ရေနှင့်ကြွယ်ဝသော စမ်းရေတွင်းမဖြစ်မှီ ငါ့ကိုဖြစ်ဘွားစေတော်မူ၏။
25പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു.
25တောင်ကြီးမတည်၊ တောင်ငယ်မဖြစ်မှီ၊
26അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
26မြေကြီးနှင့်လယ်တောများကို မဖန်ဆင်း၊ အဦး ဆုံးသော မြေမှုန့်ကိုမျှ မဖန်ဆင်းမှီ၊ ငါ့ကိုဖြစ်ဘွားစေ တော်မူ၏။
27അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
27မိုဃ်းကောင်းကင်ကို ပြင်တော်မူသော အခါငါရှိ ၏။ သမုဒ္ဒရာမျက်နှာကို ကန့်ကွက်သောအမှု၊
28അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും
28အထက်မိုဃ်းတိမ်ကို တည်စေသောအမှု၊ နက်နဲ သောအရပ်၌ စမ်းရေပေါက်တို့ကို ခိုင်ခံ့စေသောအမှု၊
29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
29သမုဒ္ဒရာ၌ ကန့်ကွက်သောအပိုင်းအခြားကို ရေ မလွှမ်းရမည်အကြောင်း စီရင်သောအမှု၊ မြေကြီးတိုက် မြစ်တည်သော အမှုတို့ကို ပြီးစီးစေတော်မူသောအခါ၊
30ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
30ငါသည်ကျွေးမွေးတော်မူသော သားကဲ့သို့၊ အထံတော်ပါးတွင် နေ၍၊ အစဉ်မပြတ်မွေ့လျော်တော်မူရာ ဖြစ်၏။ ရှေ့တော်၌ အစဉ် မပြတ် ကစားလျက်၊
31അവന്റെ ഭൂതലത്തില്‍ ഞാന്‍ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
31ဖန်ဆင်းတော်မူသော မြေကြီးတပြင်လုံးတွင် ရွှင်လန်းလျက်၊ လူသားတို့နှင့်ပေါင်းဘော်၍ ပျော်ပါးလျက် နေ၏။
32ആകയാല്‍ മക്കളേ, എന്റെ വാക്കു കേട്ടുകൊള്‍വിന്‍ ; എന്റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
32သို့ဖြစ်၍ ငါ့သားတို့၊ငါ့စကားကို နားထောင်ကြ လော့။ ငါ၏လမ်းများကို စောင့်ရှောက်သောသူတို့သည် မင်္ဂလာရှိကြ၏။
33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍ ; അതിനെ ത്യജിച്ചുകളയരുതു.
33ငါဆုံးမခြင်းကို မပယ်ကြနှင့်။ နားထောင်၍ ပညာရှိကြလော့။
34ദിവസംപ്രതി എന്റെ പടിവാതില്‍ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍ക്കട്ടളെക്കല്‍ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
34ငါ့စကားကိုကြား၍ ငါ့တံခါးနားမှာ နေ့တိုင်း စောင့်လျက်၊ တံခါးတိုင်နားမှာ မြော်လင့်လျက်နေသော သူသည်မင်္ဂလာရှိ၏။
35എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
35ငါ့ကိုရှာ၍တွေ့သောသူသည်အသက်ကိုတွေ့၏။ ထာဝရဘုရား၏ကျေးဇူးတော်ကိုလည်းခံရ၏။
36എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.
36ငါ့ကိုပြစ်မှားသော သူမူကား၊ မိမိအသက် ဝိညာဉ်ကိုပြစ်မှား၏။ ငါ့ကိုမုန်းသောသူအပေါင်းတို့သည် သေခြင်းကိုချစ်ကြ၏။