Malayalam

Myanmar

Psalms

57

1ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
1အိုဘုရားသခင်၊ အကျွန်ုပ်ကို သနားတော်မူပါ။ သနားတော်မူပါ။ ဘေးမလွန်မှီတိုင်အောင် အကျွန်ုပ်၏ ဝိညာဉ်သည် ကိုယ်တော်ကို ခိုလှုံပါ၏။ အတောင်တော် အရိပ်၌ ခိုလှုံပါ၏။
2അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്‍വ്വഹിക്കുന്ന ദൈവത്തെ തന്നേ.
2ငါသည်အမြင့်ဆုံးသော ဘုရားသခင်၊ ငါ့အမှုကို ပြီးစီးစေတော်မူသော ဘုရားသခင်ကို အော်ဟစ်မည်။
3എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
3ကောင်းကင်ကလက်တော်ကို ဆန့်တော်မူမည်။ ငါ့ကို ကိုက်စားအံ့သောသူကို အရှက်ခွဲသဖြင့်၊ ငါ့ကို ကယ်တင်တော်မူမည်။ ကရုဏာတော်နှင့်သစ္စာတော်ကို ဘုရားသခင် စေလွှတ်တော်မူမည်။
4എന്റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയില്‍ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില്‍ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില്‍ തന്നെ.
4ငါ့ဝိညာဉ်သည် ခြင်္သေ့စုထဲမှာ နေရ၏။ ဒေါသ မီးလောင်လျက်ရှိသော လူသားတို့တွင် ငါအိပ်ရ၏။ သူတို့ သွားတို့သည် လှံနှင့်မြှားဖြစ်ကြ၏။ သတို့လျှာသည်လည်း ထက်သောသန်လျှက် ဖြစ်၏။
5ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ.
5အိုဘုရားသခင်၊ ကောင်းကင်မြင့်သည်ထက် ကိုယ်တော်ကြီးမြင့်တော်မူစေသတည်း။ မြေကြီးတပြင်လုံး ကို ဘုန်းတော်လွှမ်းမိုးပါစေသတည်း။
6അവര്‍ എന്റെ കാലടികള്‍ക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്റെ മുമ്പില്‍ ഒരു കുഴി കുഴിച്ചു; അതില്‍ അവര്‍ തന്നെ വീണു. സേലാ.
6သူတို့သည် ငါသွားရာလမ်း၌ ကျော့ကွင်းကို ပြင်ဆင်ကြပြီ။ ငါ့ဝိညာဉ်သည် နှိမ့်ချလျက်ရှိ၏။ ငါ့ရှေ့၌ တွင်းကို တူးကြပြီးမှ ကိုယ်တူးသော တွင်းထဲသို့ ကိုယ်ကျ ကြပြီ။
7എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.
7အိုဘုရားသခင်၊ အကျွန်ုပ်နှလုံးသည် တည် ကြည်ပါ၏။ အကျွန်ုပ်နှလုံးသည် တည်ကြပါ၏။ သီချင်း ဆိုပါမည်။ ချီးမွမ်းထောမနာပြုပါမည်။
8എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍ ! ഞാന്‍ അതികാലത്തെ ഉണരും.
8အိုငါ့ဝိညာဉ်၊ နိုးလော့။ တယောနှင့်စောင့်တို့ နိုးကြလော့။ ငါလည်း စောစောနိုးမည်။
9കര്‍ത്താവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.
9အိုထာဝရဘုရား၊ ပရိသတ်အလယ်၌ ကိုယ် တော်ကို ချီးမွမ်းပါမည်။ လူမျိုးတို့တွင် ကိုယ်တော်အား ထောမနာသီးချင်းဆိုပါမည်။
10നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
10အကြောင်းမူကား၊ ကရုဏာတော်သည် ကောင်း ကင်သို့၎င်း၊ သစ္စာတော်သည် မိုဃ်းတိမ်သို့၎င်း မှီပါ၏။
11ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം.)
11အိုဘုရားသခင်၊ ကောင်းကင်မြင့်သည်ထက် ကိုယ်တော်ကြီးမြင့်တော်မူစေသတည်း။ မြေကြီးတပြင်လုံး ကို ဘုန်းတော်လွှမ်းမိုးပါစေသတည်း။ ဒါဝိဒ်သည်ဥမင်၌ ရှောလုထံမှထွက်ပြေးသောအခါ စပ်ဆိုသောဆာလ။