Malayalam

Myanmar

Psalms

58

1ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?
1အိုလူသားတို့၊ အကယ်စင်စစ် သင်တို့သည် စကားဖြောင့်ကြသလော။
2നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയില്‍ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
2တရားသဖြင့်စီရင်ကြသလော။ အကယ်စင်စစ် သင်တို့သည် မတရားသော အကြံကို ကြံစည်၍ မြေကြီး ပေါ်မှာ ကိုယ်လက်နှင့်ပြုသော ညှဉ်းဆဲခြင်းကို ချိန်တတ် ကြ၏။
3ദുഷ്ടന്മാര്‍ ഗര്‍ഭംമുതല്‍ ഭ്രഷ്ടന്മാരായിരിക്കുന്നു; അവര്‍ ജനനംമുതല്‍ ഭോഷകു പറഞ്ഞു തെറ്റി നടക്കുന്നു.
3မတရားသော သူတို့သည် အမိဝမ်းထဲမှစ၍ ရိုင်းသောသဘောရှိကြ၏။ မွေးကတည်းကလမ်းလွှဲ၍ မုသာစကားကို ပြောတတ်ကြ၏။
4അവരുടെ വിഷം സര്‍പ്പവിഷംപോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
4သူတို့အဆိပ်သည် မြွေအဆိပ်နှင့်တူ၏။ နားပင်း သော မြွေဆိုးသည် မိမိနားကို ပိတ်၍၊
5എത്ര സാമര്‍ത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്കു അതു കേള്‍ക്കയില്ല.
5လိမ္မာသောအလမ္ပမြွက်ဆိုသော မန္တရားစကား ကို နားမထောင်ဘဲနေသကဲ့သို့ ဖြစ်ကြ၏။
6ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.
6အိုဘုရားသခင်၊ သူတို့ပစပ်ထဲမှာ သွားများကို ချိုးတော်မူပါ။ အို ထာဝရဘုရား၊ ခြင်္သေ့တို့၏ အံသွားများ ကို ချိုးတော်မူပါ။
7ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
7ထိုသူတို့သည် စီးသောရေကဲ့သို့ ကွယ်ပျောက်ကြ ပါစေသော။ လေးကိုတင်သောအခါ မြှားတို့သည် ကျိုး သကဲ့သို့ ဖြစ်ကြပါစေသော။
8അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.
8ခရုသည် သွားစဉ်တွင် ရွေ့လျားသကဲ့သို့၎င်း၊ ပျက် သော ကိုယ်ဝန်သည် နေရောင်ကို မမြင်ရသကဲ့သို့၎င်း ဖြစ်ကြပါစေသော။
9നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാല്‍ പാറ്റിക്കളയും
9ဆူးပင်နှင့်မွေးသော မီးပူမှန်းကို အိုးတို့သည် မသိမှီ၊ အသက်ရှင် သောဆူးပင်နှင့် မီးလောင်လျက်ရှိ သော ဆူးပင်တို့ကို လေတွေတိုက်သွားပါစေသော။
10നീതിമാന്‍ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവന്‍ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തില്‍ കഴുകും.
10ဖြောင့်မတ်သောသူသည် ထိုသို့သောဒဏ်ပေး ခြင်းကို မြင်၍ ဝမ်းမြောက်ပါလိမ့်မည်။
11ആകയാല്‍നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയില്‍ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യര്‍ പറയും. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. അവനെ കൊല്ലേണ്ടതിന്നു ശൌല്‍ അയച്ചു ആളുകള്‍ വീടു കാത്തിരുന്ന കാലത്തു ചമെച്ചതു.)
11မတရားသောသူတို့၏ အသွေး၌ မိမိခြေတို့ကို ဆေးပါလိမ့်မည်။
12သူတပါးကလည်း၊ ဖြောင့်မတ်သော သူသည် အကျိုးကို ဧကန်အမှန်ခံရ၏။ မြေကြီးပေါ်မှာ တရား စီရင်သော ဘုရားသခင်သည် ဧကန်အမှန်ရှိတော်မူ သည်ဟု ဝန်ခံကြပါလိမ့်မည်။