Malayalam

Myanmar

Psalms

81

1നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .
1ငါတို့ အစွမ်းသတ္တိတည်းဟူသော ဘုရားသခင် အား ရွှင်လန်းစွာ သီချင်းဆိုကြလော့။ ယာကုပ်အမျိုး၏ ဘုရားသခင်အား ကျူးဧသော အသံကို ပြုကြလော့။
2തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന്‍ .
2တုရိယာမျိုးကိုဆောင်ကြ။ ပတ်သာကို၎င်း၊ သာယာသော စောင်းနှင့်တယောကို၎င်း ယူခဲ့ကြ။
3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്‍ണ്ണമാസിയിലും കാഹളം ഊതുവിന്‍ .
3လဆန်းနေ့၊ လပြည့်နေ့၊ ပွဲသဘင်နေ့၌ တံပိုး မှုတ်ကြ။
4ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിന്‍ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
4ထိုသို့ ဣသရေလအမျိုး၌ထုံးဖွဲ့၍၊ ယာကုပ် အမျိုး၏ ဘုရားသခင်သည် ဆုံးဖြတ်တော်မူ၏။
5മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.
5နားမလည်သော စကားကိုကြားရာအရပ်၊ အဲဂုတ္တုပြည်တဘက်၌ ကြွသွားတော်မူသောအခါ၊ ယောသပ်အမျိုး၌ ထိုသို့သော သက်သေခံချက်ကို စီရင် တော်မူ၏။
6ഞാന്‍ അവന്റെ തോളില്‍നിന്നു ചുമടുനീക്കി; അവന്റെ കൈകള്‍ കൊട്ട വിട്ടു ഒഴിഞ്ഞു.
6ငါသည်သူ၏ ပခုံးကိုဝန်နှင့် လွတ်စေ၏။ သူ၏ လက်ကိုလည်း တင်ခြင်းတို့ အထဲက နှုတ်ယူ၏။
7കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.
7သင်သည်ဒုက္ခကိုခံရသောအခါ၊ ငါ့ကိုခေါ်၍ ငါသည်ချမ်းသာပေး၏။ မထင်ရှားသော မိုဃ်းကြိုးနေရာ ၌ ငါပြန်ပြော၏။ မေရိဘရေနားမှာ သင့်ကို ငါစုံစမ်း၏။
8എന്റെ ജനമേ, കേള്‍ക്ക, ഞാന്‍ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കില്‍ കൊള്ളായിരുന്നു.
8ငါ၏လူစု၊ နားထောင်လော့။ ငါမှာထားမည်။ အိုဣသရေလအမျိုး၊ သင်သည် ငါ့စကားကို နားထောင် ပါစေသော။
9അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
9သင်၌ တပါးအမျိုး၏ ဘုရားမရှိရ။ တကျွန်း တနိုင်ငံဘုရားကို မကိုးကွယ်ရ။
10മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തില്‍ തുറക്ക; ഞാന്‍ അതിനെ നിറെക്കും.
10ငါသည်သင့်ကို အဲဂုတ္တုပြည်မှ ကယ်နှုတ်ဆောင် ယူခဲ့ပြီးသော သင်၏ဘုရားသခင်ထာဝရဘုရားဖြစ်၏။ သင်၏နှုတ်ကို ကျယ်ကျယ်ဖွင့်လော့။ ဝပြောစွာ ကျွေး မည်။
11എന്നാല്‍ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല്‍ എന്നെ കൂട്ടാക്കിയതുമില്ല.
11ငါ၏လူများမူကား၊ ငါ့စကားကို နားမထောင် ကြ။ ဣသရေလအမျိုးသည် ငါ့ကိုအလိုမရှိကြပါတကား။
12അതുകൊണ്ടു അവര്‍ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
12ငါသည်လည်း ထိုသူတို့ကို သူတို့နှလုံးခိုင်မာ ခြင်း၌ အပ်၍၊ သူတို့သည် မိမိတို့အလိုသို့ လိုက်ကြ၏။
13അയ്യോ എന്റെ ജനം എന്റെ വാക്കു കേള്‍ക്കയും യിസ്രായേല്‍ എന്റെ വഴികളില്‍ നടക്കയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
13ငါ၏လူစုသည် ငါ့စကားကို နားထောင်၍၊ ဣသရေလအမျိုးသည် ငါ့လမ်း၌ လိုက်ပါစေသော။
14എന്നാല്‍ ഞാന്‍ വേഗത്തില്‍ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
14လိုက်လျှင် ငါသည်သူတို့ရန်သူများကို အလျင် အမြန် နှိပ်စက်၍၊ ရန်ဘက်ပြုသောသူတို့ကို ဒဏ်ခတ် မည်။
15യഹോവയെ പകെക്കുന്നവര്‍ അവന്നു കീഴടങ്ങുമായിരുന്നു; എന്നാല്‍ ഇവരുടെ ശുഭകാലം എന്നേക്കും നിലക്കുമായിരുന്നു.
15ထာဝရဘုရားကို မုန်းသောသူတို့သည် တောင်း ပန်ခြင်းကို ပြု၍၊ ငါ၏လူတို့သည်လည်း၊ အစဉ်အမြဲ တည်ရသော အခွင့်ရှိကြလိမ့်မည်။
16അവന്‍ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയില്‍നിന്നുള്ള തേന്‍ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
16အကောင်းဆုံးသော ဆန်စပါးနှင့် ငါကျွေးမည်။ ကျောက်ထဲက ထွက်သောပျားရည်နှင့်လည်း ဝပြော စေမည်။