1നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലെക്കിന്റെ കുടുംബത്തില്‍ മഹാധനവാനായ ഒരു ചാര്‍ച്ചക്കാരന്‍ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേര്‍.
1နောမိ၏လင်ဧလိမလက်၏ အဆွေအမျိုးတွင်အလွန်ရတတ်သောပေါက်ဘော်တယောက်ရှိ၏။ သူ၏အမည်ကား ဗောဇတည်း။
2എന്നാല്‍ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടുഞാന്‍ വയലില്‍ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര്‍ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്‍ക മകളേ എന്നു അവള്‍ അവളോടു പറഞ്ഞു.
2မောဘပြည်သူရုသက၊ ကျွန်မသည် လယ်ပြင်သို့သွား၍ စိတ်နှင့်တွေ့သောသူနောက်မှာစပါးကျန်ကို ကောက်ပါရစေဟု နောမိ၌အခွင့်ပန်လျှင်၊ နောမိက၊ သွားတော့ငါ့သမီးဟုဆို၏။
3അങ്ങനെ അവള്‍ പോയി; വയലില്‍ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാല്‍ അവള്‍ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലില്‍ ആയിരുന്നു ചെന്നതു.
3ရုသသည်သွား၍စပါးရိတ်သောသူတို့နောက်မှာ၊ စပါးကျန်ကို ကောက်သည်တွင်၊ ဧလိမလက်၏ အဆွေအမျိုး ဗောဇပိုင်သောလယ်၌ အမှတ်တမဲ့ နေရာကျ၏။
4അപ്പോള്‍ ഇതാ, ബോവസ് ബേത്ത്ളെഹെമില്‍നിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോടുയഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര്‍ അവനോടും പറഞ്ഞു.
4ထိုအခါဗောဇသည် ဗက်လင်မြို့က လာ၍၊ ထာဝရဘုရားသည်သင်တို့နှင့်အတူရှိတော်မူပါစေသောဟု ရိတ်သောသူတို့အားဆိုလျှင်၊ သူတို့က၊ ကိုယ်တော်ကိုထာဝရဘုရားကောင်းကြီးပေးတော်မူပါစေသောဟု ပြန်ပြောကြ၏။
5കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടുഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.
5ဗောဇကလည်း၊ ထိုမိန်းမငယ်သည် အဘယ်သူနှင့်ဆိုင်သနည်းဟု လယ်ခေါင်းအားမေးသော်၊
6കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന്‍ ഇവള്‍ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
6လယ်ခေါင်းက၊ မောဘပြည်မှနောမိနှင့်အတူလိုက်လာသော မောဘအမျိုးသမီးဖြစ်ပါ၏။
7ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയില്‍ പെറുക്കിക്കൊള്ളട്ടെ എന്നു അവള്‍ ചോദിച്ചു; അങ്ങനെ അവള്‍ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടില്‍ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.
7သူကလည်း၊ ကျွန်မသည် စပါးရိတ်သောသူတို့နောက်၌ ကောက်လှိုင်းစုထဲမှာ ကျန်သော စပါးကို ကောက်သိမ်းပါရစေဟု အခွင့်တောင်းလျက်ဝင်သဖြင့်၊ နံနက်မှစ၍ ယခုခဏတဲ၌နေသောအချိန် တိုင်အောင် လုပ်နေပါပြီဟုပြောဆိုလျှင်၊
8ബോവസ് രൂത്തിനോടുകേട്ടോ മകളേ, പെറുക്കുവാന്‍ വേറൊരു വയലില്‍ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നുകൊള്‍ക.
8ဗောဇသည် ရုသကိုခေါ်၍၊ နားထောင်ပါ၊ ငါ့သမီး။ အခြားသောလယ်သို့သွား၍စပါးကျန်ကို မကောက်နှင့်။ ဤအရပ်ကမထွက်ဘဲ၊ ငါ့ကျွန်မတို့၌ မှီဝဲလျက်နေတော့။
9അവര്‍ കൊയ്യുന്ന നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര്‍ നിന്നെ തൊടരുതെന്നു ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ബാല്യക്കാര്‍ കോരിവെച്ചതില്‍നിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.
9သူတို့ရိတ်သောလယ်ကွက်ကိုကြည့်မှတ်၍ သူတို့နောက်၌ လိုက်လော့။ လုလင်တို့သည်သင့်ကို မနှောင့်ရှက်ရမည်အကြောင်း ငါမှာထားပြီ။ ရေငတ်သောအခါ၊ အိုးထားရာသို့သွား၍လုလင်ခပ်သောရေကို သောက်တော့ဟုဆိုလေသော်၊
10എന്നാറെ അവള്‍ സാഷ്ടാംഗം വീണു അവനോടുഞാന്‍ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന്‍ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.
10ရုသသည်မြေပေါ်မှာဦးချပြပ်ဝပ်လျက်၊ ကျွန်မသည်တပါးအမျိုးသားဖြစ်၍ ကိုယ်တော်သည် ကျွန်မကို သိမှတ်မည်အကြောင်း၊ အဘယ်သို့စိတ်တော်နှင့်တွေ့ရပါသနည်းဟုလျှောက်လေ၏။
11ബോവസ് അവളോടുനിന്റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കല്‍ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.
11ဗောဇကလည်း၊ သင်၏လင်သေသွားနောက်၊ သင်သည်ယောက္ခမအားပြုစုသမျှကို၎င်း၊ သင်သည်မိဘနှင့်မွေးဘွားရာဌာနပြည်ကိုစွန့်၍အထက်က မသိဘူးသောပြည်သို့လာကြောင်းကို၎င်း၊ ငါ့အားသေချာစွာပြောကြပြီ။
12നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിന്‍ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവന്‍ പൂര്‍ണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
12သင့်အမှု၏အကျိုးကိုထာဝရဘုရားပေးတော်မူပါစေသော။ သင်သည်အတောင်တော်အောက်၌ ခိုလှုံ ခြင်းငှါ ချဉ်းကပ်သော ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရားသည် စုံလင်သောဆုကို ချတော်မူပါစေသောဟု ဆိုသော်၊
13അതിന്നു അവള്‍യജമാനനേ, ഞാന്‍ നിന്റെ ദാസിമാരില്‍ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.
13ရုသကလည်း သခင်ကျွန်မသည် ရှေ့တော်၌မျက်နှာရပါစေ။ ကျွန်မသည်ကိုယ်တော်ကျွန်မတို့နှင့် မတူသော်လည်း၊ ကိုယ်တော်သည် လောကဝတ် စကားကို ပြော၍ကျွန်မကို နှစ်သိမ့်စေပါပြီဟု လျှောက်လေ၏။
14ഭക്ഷണസമയത്തു ബോവസ് അവളോടുഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില്‍ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
14ဗောဇကလည်း၊ စားသောက်သောအချိန်ရှိပြီ။ လာ၍မုန့်ကို စားလော့။ ပုံးရည်၌ စားစရာကို နျစ်လော့ ဟု ခေါ်ဆိုသည်အတိုင်း၊ ရုသသည် စပါးရိတ်သော သူတို့နှင့်အတူ ထိုင်လျှင်၊ ဗောဇသည် ပေါက်ပေါက်ကိုလှမ်း၍ ပေးသဖြင့်၊ သူသည် ဝစွာစားပြီးမှချန်ထားသေး၏။
15അവള്‍ പെറുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ ബോവസ് തന്റെ ബാല്യക്കാരോടുഅവള്‍ കറ്റകളുടെ ഇടയില്‍തന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.
15စပါးကျန်ကို ကောက်ခြင်းငှါထသွားသောအခါ၊ ဗောဇသည်လုလင်တို့အား၊ ထိုမိန်းမသည် ကောက်လှိုင်း စုထဲမှာကျန်သောစပါးကိုကောက်သိမ်း ပါစေ၊ အရှက်မခွဲကြနှင့်။
16പെറുക്കേണ്ടതിന്നു അവള്‍ക്കായിട്ടു കറ്റകളില്‍നിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.
16ရိတ်ပြီးသောစပါးအချို့ကိုလည်း သူအဘို့ချထားလော့။ ကောက်ယူပါစေ။ အပြစ်မတင်ကြနှင့်ဟု မှာထား၏။
17ഇങ്ങനെ അവള്‍ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള്‍ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.
17ရုသသည်ထိုလယ်၌ ညဦးတိုင်အောင် စပါးကျန်ကိုကောက်၍ ရသောစပါးကိုနယ်ပြီးလျှင် မုယောဆန်တဧဖာခန့်မျှရှိ၏။
18അവള്‍ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവള്‍ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള്‍ എടുത്തു അവള്‍ക്കു കൊടുത്തു.
18ထိုဆန်ကိုယူ၍မြို့ထဲသို့ ဝင်သဖြင့်၊ ကောက်၍ရသောဆန်ကိုလည်း ယောက္ခမအားပြ၏။ ဝစွာစားပြီးမှ ချန်ထားသော အရာကိုလည်း ထုတ်၍ ပေးသေး၏။
19അമ്മാവിയമ്മ അവളോടുനീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവന്‍ ആനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. താന്‍ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവള്‍ അമ്മാവിയമ്മയോടു അറിയിച്ചുബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന്‍ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.
19ယောက္ခမကလည်း၊ ယနေ့အဘယ်မှာလုပ်သနည်း။ သင်သိမှတ် သောသူသည်မင်္ဂလာရှိပါစေသော ဟုမြွက်ဆိုလျှင်၊ ရုသက ယနေ့ကျွန်မလုပ်သောသူ၏အမည်ကား၊ ဗောဇဖြစ်ပါသည်ဟုယောက္ခမအား ကြားပြောသော်။
20നൊവൊമി മരുമകളോടുജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. അയാള്‍ നമുക്കു അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരില്‍ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
20ယောက္ခမက၊ အသက်ရှင်သောသူ၊ သေသော သူတို့၌ ကျေးဇူးမပြတ် ပြုတော်မူသေးသောထာဝရဘုရား သည်သူ့ကိုကောင်းကြီးပေးတော်မူပါစေသောဟူ၍၎င်း၊ ထိုသူသည်ငါတို့နှင့်ပေါက်ဘော်တော်သောသူ၊ နီးစပ်သော အမျိုးသားချင်း အဝင် ဖြစ်သည်ဟူ၍၎င်း၊ ချွေးမအားပြောဆို၏။
21എന്റെ ബാല്യക്കാര്‍ കൊയ്ത്തെല്ലാം തീര്‍ക്കുംവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവന്‍ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
21ထိုသူက၊ ငါ့စပါးရိတ်ခြင်းအမှု မပြီးမှီတိုင်အောင်၊ ငါ့လူတို့၌မှီဝဲလျက်နေတော့ဟု ဆိုကြောင်းကိုလည်း မောဘအမျိုးသမီး ရုသသည် ကြားပြောသော်၊
22നൊവൊമി തന്റെ മരുമകളായ രൂത്തിനോടുമകളേ, വെറൊരു വയലില്‍വെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.
22နောမိက၊ ငါ့သမီး၊ သင်သည် သူ၏ကျွန်မတို့နှင့်ပေါင်းဘော်ကောင်း၏။ အခြားသောလယ်၌သူတို့သည် သင့်ကိုမတွေ့စေကောင်းဟု၊ ချွေးမရုသအားပြောသည်အတိုင်း၊
23അങ്ങനെ അവള്‍ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന്‍ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേര്‍ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്‍ക്കയും ചെയ്തു.
23သူသည် မုယောစပါး၊ ဂျုံစပါးရိတ်ခြင်းအမှု ပြီးသည်တိုင်အောင်ဗောဇ၏ ကျွန်မတို၌ မှီဝဲလျက်၊ စပါးကျင်ကိုကောက်၍ ယောက္ခမထံမှာနေလေ၏။