1അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതുമകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
1တဖန်ယောက္ခမနောမိက၊ ငါ့သမီး၊ သင့်ကိုချမ်းသာစေခြင်းငှါ ငြိမ်ဝပ်ရာအရပ်ကို သင့်အဘို့ငါမရှာရသ လော။
2നീ ചേര്‍ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? അവന്‍ ഇന്നു രാത്രി കളത്തില്‍ യവം തൂറ്റുന്നു.
2သင်ပေါင်းဘော်သော ကျွန်မတို့၏သခင်ဗောဇသည် ငါတို့ပေါက်ဘော်ဖြစ်သည်မဟုတ်လော။ ယနေ့ညမှာ ကောက်နယ်တလင်း၌ မုယောစပါးကိုလှေ့လျက်နေ၏။
3ആകയാല്‍ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തില്‍ ചെല്ലുക; ആയാള്‍ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.
3သင်သည်ရေချိုးခြင်း၊ ဆီလိမ်းခြင်း၊ အဝတ်တန်ဆာ ဆင်ခြင်းကိုပြုပြီးလျှင် ကောက်နယ်တလင်းသို့ သွားတော့။ သူသည်စားသောက်ခြင်း အမှုကိုမပြီးမှီကိုယ်ကို မပြနှင့်။
4ഉറങ്ങുവാന്‍ പോകുമ്പോള്‍ അവന്‍ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊള്‍ക; എന്നാല്‍ നീ എന്തു ചെയ്യേണമെന്നു അവന്‍ നിനക്കു പറഞ്ഞുതരും.
4သူအိပ်သောအခါ၊ အိပ်ရာအရပ်ကိုမှတ်ပြီးမှဝင်၍ သူ့ခြေ၌ဖုံးသော အဝတ်ကိုဖွင့်ပြီးလျှင် အိပ်တော့။ သင်သည် အဘယ်သို့ပြုရမည်ကို သူပြောလိမ့်မည်ဟုဆိုသော်၊
5അതിന്നു അവള്‍നീ പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം എന്നു അവളോടു പറഞ്ഞു.
5ရုသက၊ မိခင်မှာထားသမျှတို့ကို ပြုပါမည်ဟု ဝန်ခံလျက်၊
6അങ്ങനെ അവള്‍ കളത്തില്‍ ചെന്നു അമ്മാവിയമ്മകല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
6ကောက်နယ်တလင်းသို့သွား၍ ယောက္ခမမှာထားသမျှ အတိုင်းပြုလေ၏။
7ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
7ဗောဇသည်စားသောက်၍ ရွှင်လန်းလျက်၊ စပါးပုံအနားသို့သွား၍ အိပ်သောအခါ၊ ရုသသည်တိတ်ဆိတ် စွာချဉ်းကပ်၍သူ့ခြေ၌ဖုံးသောအဝတ်ကိုဖွင့်ပြီးလျှင် အိပ်လေ၏။
8അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര്‍ എന്നു അവന്‍ ചോദിച്ചു.
8သန်းခေါင်အချိန်၌ ယောက်ျားသည်လန့်၍ လှည့်သဖြင့်၊ မိန်းမသည်ခြေရင်း၌ရှိသည်ကိုသိလျက်၊
9ഞാന്‍ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേല്‍ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവള്‍ പറഞ്ഞു.
9သင်သည်အဘယ်သူနည်းဟုမေးလျှင်၊ ကျွန်မသည်ကိုယ်တော်၏ ကျွန်မရုသဖြစ်ပါ၏။ ကိုယ်တော်သည်ရွေးပိုင်သော အမျိုးသားချင်းဖြစ်သော ကြောင့်၊ ကိုယ်တော်၏ ကျွန်မကိုအဝတ်တော်စွန်းနှင့် ဖုံးပါတော့ဟုဆိုသော်၊
10അതിന്നു അവന്‍ പറഞ്ഞതുമകളേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാല്‍ ആദ്യത്തേതില്‍ അധികം ദയ ഒടുവില്‍ കാണിച്ചിരിക്കുന്നു.
10သူက၊ ငါ့သမီး၊ ထာဝရဘုရားကောင်းကြီးပေးတော်မူပါစေသော။ သင်သည်ငွေရ တတ်သောလူပျို၊ ဆင်းရဲသောလူပျို တစုံတယောက်ကို မမှီဝဲဘဲနေ၍၊ အရင်ပြုသောကျေးဇူးထက် နောက်ပြုသောကျေးဇူး သာ၍ကြီး၏။
11ആകയാല്‍ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാര്‍ക്കും എല്ലാവര്‍ക്കും അറിയാം.
11မစိုးရိမ်နှင့်ငါ့သမီး။ တောင်းသမျှကို ငါပြုမည်။ သင်သည်သီလနှင့်ပြည့်စုံသောမိန်းမဖြစ်ကြောင်းကို ငါ့လူမျိုးနေသော တမြို့လုံးသိ၏။
12ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന്‍ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ടു.
12ငါသည်ရွေးပိုင်သော အမျိုးသားချင်းမှန်ပေ၏။ သို့သော်လည်းငါ့ထက်သာ၍ ရွေးပိုင်သော အမျိုးသားချင်းတယောက်ရှိသေး၏။
13ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചാല്‍ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിര്‍വര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.
13ယနေ့ညမှာနေဦးတော့၊ ထိုသူသည်ရွေးပိုင်သော အမျိုးသားချင်း ဝတ်ကိုပြုလိုလျှင်ပြုပါလေစေ။ ကောင်း၏။ မပြုလျှင်ထာဝရဘုရားအသက်ရှင်တော်မူသည်အတိုင်း ငါပြုမည်။ နံနက်တိုင်အောင် အိပ်ဦးတော့ ဟုဆို၏။
14അങ്ങനെ അവള്‍ രാവിലെവരെ അവന്റെ കാല്‍ക്കല്‍ കിടന്നു; ഒരു സ്ത്രീ കളത്തില്‍ വന്നതു ആരും അറിയരുതെന്നു അവന്‍ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവള്‍ എഴുന്നേറ്റു.
14ရုသသည်နံနက်တိုင်အောင်သူ့ခြေရင်းနားမှာအိပ်ပြီးမှ၊ တယောက်ကို တယောက် သိနိုင်သော အချိန်မရောက်မှီထလေ၏။ ယောက်ျားကလည်း၊ မိန်းမသည် ဤကောက်နယ် တလင်းသို့လာသည်ကို အဘယ်သူမျှမသိစေနှင့်ဟုဆို၏။
15നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവന്‍ പറഞ്ഞു. അവള്‍ അതു പിടിച്ചപ്പോള്‍ അവന്‍ ആറിടങ്ങഴി യവം അതില്‍ അളന്നുകൊടുത്തു; അവള്‍ പട്ടണത്തിലേക്കു പോയി.
15တဖန်သင်၌ပါသော တင်းတိမ်ကိုယူခဲ့၍ဖြန့်ခင်းတော့ဟုဆိုသည်အတိုင်း၊ ရုသဖြန့်လျက် မုယောစပါးခြောက်ဩမဲကိုခြင်၍ သူ့အပေါ်မှာတင်သဖြင့်၊ သူသည်မြို့ထဲသို့ သွားလေ၏။
16അവള്‍ അമ്മാവിയമ്മയുടെ അടുക്കല്‍ വന്നപ്പോള്‍നിന്റെ കാര്യം എന്തായി മകളേ എന്നു അവള്‍ ചോദിച്ചു; ആയാള്‍ തനിക്കു ചെയ്തതൊക്കെയും അവള്‍ അറിയിച്ചു.
16ယောက္ခမထံသို့ ရောက်သောအခါ၊ ယောက္ခမကအဘယ်သို့နည်းဟု မေးလျှင်၊ မိမိ၌ထိုသူပြုသမျှကို၎င်း၊
17അമ്മാവിയമ്മയുടെ അടുക്കല്‍ വെറുങ്കയ്യായി പോകരുതു എന്നു അവന്‍ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവള്‍ പറഞ്ഞു.
17သူက၊ သင်သည်ယောက္ခမထံသို့လက်ချည်းမသွားနှင့်ဟုဆိုလျက် မုယောစပါးခြောက်ဩမဲပေးကြောင်း ကို၎င်း ကြားပြောလေ၏။
18അതിന്നു അവള്‍എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീര്‍ക്കുംവരെ ആയാള്‍ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
18ယောက္ခမာလည်း၊ ငါ့သမီး၊ ဤအမှုသည်အဘယ်သို့ပြီးလိမ့်မည်ကိုမသိမှီတိုင်အောင် ထိုင်နေလော့။ ယောက်ျားသည် ယနေ့ ဤအမှုကိုမပြီးစီးမှီငြိမ်ဝင်စွာမနေဟုပြောဆို၏။