Malayalam

Myanmar

Ruth

4

1എന്നാല്‍ ബോവസ് പട്ടണവാതില്‍ക്കല്‍ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടുഎടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന്‍ ചെന്നു അവിടെ ഇരുന്നു.
1ထိုအခါဗောဇသည်မြို့တံခါးဝသို့ သွား၍ထိုင်သဖြင့်၊ မနေ့ကပြောသော အမျိုးသားချင်းရှောက်သွား သည်ကိုမြင်လျှင်၊ အိုမည်သူလှည့်၍ ထိုင်ပါတော့ဟုခေါ်သည်အတိုင်း သူသည် လှည့်၍ထိုင်လေ၏။
2പിന്നെ അവന്‍ പട്ടണത്തിലെ മൂപ്പന്മാരില്‍ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു; അവരും ഇരുന്നു.
2တဖန်မြို့သားအသက်ကြီးသူ တကျိပ်တို့ကိုခေါ်၍၊ သည်မှာထိုင်ပါတော့ဟု ဆိုသည် အတိုင်းသူတို့သည် လည်းထိုင်ကြ၏။
3അപ്പോള്‍ അവന്‍ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതുമോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയല്‍ വിലക്കുന്നു. ആകയാല്‍ നിന്നോടു അതു അറിയിപ്പാന്‍ ഞാന്‍ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;
3အမျိုးသားချင်းကိုလည်း၊ မောဘပြည်မှပြန်လာသောနောမိသည် ငါတို့အစ်ကို ဧလိမလက်ပိုင်သော မြေ အကွက်ကိုရောင်းမည်ဖြစ်၍၊
4നിനക്കു വീണ്ടെടുപ്പാന്‍ മനസ്സുണ്ടെങ്കില്‍ വീണ്ടെടുക്ക; വീണ്ടെടുപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാന്‍ ആരും ഇല്ല.
4သင့်ကိုငါတိုင်ကြားလျက်၊ ပြည်သားများ၊ ငါတို့အမျိုး၌ အသက်ကြီးသူ များရှေ့မှာဝယ်ပါတော့ဟု ပြောမည်အကြံရှိပါ၏။ သင်သည် ရွေးလိုလျှင် ရွေးပါတော့၊ မရွေးလိုလျှင် ကျွန်ုပ် အားကြားပြောပါတော့။ သင်မှ တပါးရွေးပိုင်သောသူမရှိ။ သင့်နောက်မှာ ကျွန်ုပ်နေရာကျသည်ဟုဆိုသော်၊ အမျိုးသားချင်းက၊ ကျွန်ုပ်ရွေးမည်ဟု ပြန်ပြော၏။
5അതിന്നു അവന്‍ ഞാന്‍ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോള്‍ ബോവസ്നീ നൊവൊമിയോടു വയല്‍ വാങ്ങുന്ന നാളില്‍ മരിച്ചവന്റെ അവകാശത്തിന്മേല്‍ അവന്റെ പേര്‍ നിലനിര്‍ത്തുവാന്‍ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.
5ဗောဇကလည်း၊ ထိုလယ်ကွက်ကိုနောမိလက်မှဝယ်သောနေ့ရက်တွင်၊ သေသောသူ၏ အမွေဥစ္စာအားဖြင့် သူ၏နာမည်ကိုထောက်မခြင်းငှါ၊ သူ၏မယားမောဘအမျိုးသမီးရုသကိုလည်း ဝယ်ရသေး သည်ဟု ဆိုသော်၊
6അതിന്നു വീണ്ടെടുപ്പുകാരന്‍ എനിക്കു അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാല്‍ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.
6အမျိုးသားချင်းက၊ ကျွန်ုပ်သည် ကိုယ်အဘို့မရွေးနိုင်ပါ။ ရွေးလျှင် ကိုယ်အမွေဥစ္စာကိုဖျက်မည် စိုးရိမ်စရာရှိ၏။ ကျွန်ုပ်မရွေးနိုင်သောကြောင့်၊ ကျွန်ုပ်ရွေးပိုင်သောအရာကိုကိုယ်အဘို့ ရွေးပါတော့ဟုပြန်ပြော၏။
7എന്നാല്‍ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ ഒരുത്തന്‍ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലില്‍ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലില്‍ ഉറപ്പാക്കുന്ന വിധം.
7ဣသရေလရှေးထုံးစံ ဟူမူကား၊ ရွေးခြင်းအမှု၊ ဥစ္စာလဲခြင်းအမှုကိုမြဲမြံစေခြင်းငှါ တယောက်သောသူသည် မိမိ ခြေနင်းကိုချွတ်၍ တယောက်သောသူအားအပ်လေ့ရှိ၏။ ထိုသို့ပြုသောအားဖြင့် ဣသရေလအမျိုးသားတို့တွင် သက်သေတည်ရ၏။
8അങ്ങനെ ആ വീണ്ടെടുപ്പുകാരന്‍ ബോവസിനോടുനീ അതു വാങ്ങിക്കൊള്‍ക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു.
8သို့ဖြစ်၍အမျိုးသားချင်းက၊ ကိုယ်အဘို့ဝယ်ပါတော့ဟု ဗောဇအားဆို၍ မိမိခြေနင်းကိုချွတ်၏။
9അപ്പോള്‍ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതുഎലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ളോന്നും ഉള്ളതൊക്കെയും ഞാന്‍ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
9ဗောဇကလည်း၊ ဧလိမလက်ဥစ္စာ၊ ခိလျုန်ဥစ္စာ၊ မဟာလုန်ဥစ္စာ ဟူသမျှကိုနောမိလက်မှငါဝယ်၍၊
10അത്രയുമല്ല മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നും അവന്റെ പട്ടണവാതില്‍ക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
10သေသောသူ၏နာမည်ကို သူ၏ညီအစ်ကို စုထဲက၎င်း၊ သူနေရာမြို့တံခါးထဲက၎င်းမပြတ်စေခြင်းငှါ၊ သူ၏အမွေအားဖြင့် သူ၏နာမည်ကို ထောက်မမည် အကြောင်း၊ မဟာလုန်၏ မယားမောဘအမျိုးသမီး ရုသကို ငါ၏မယားဖြစ်စေခြင်းငှါ ငါဝယ်သည်ကိုသင်တို့သည် ယနေ့သက်သေဖြစ်ကြပါ၏ဟု အသက်ကြီးသူများ၊ လူများအပေါင်းတို့အားပြောဆို၏။
11അതിന്നു പട്ടണവാതില്‍ക്കല്‍ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതുഞങ്ങള്‍ സാക്ഷികള്‍ തന്നേ; നിന്റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ഗൃഹം പണിതതു; എഫ്രാത്തയില്‍ നീ പ്രബലനും ബേത്ത്ളേഹെമില്‍ വിശ്രുതനുമായിരിക്ക.
11တံခါးဝ၌ရှိသောအသက်ကြီးသူများ၊ လူများအပေါင်းတို့ကလည်း၊ ငါတို့သည်သက်သေဖြစ်ကြ၏။ သင့်အိမ်သို့ရောက်သော ဤမိန်းမသည်၊ ဣသရေလအမျိုးကိုတည်ထောင်သောမိန်းမနှစ်ယောက်၊ ရာခေလနှင့် လေအာကဲ့သို့ဖြစ်မည်အကြောင်း ထာဝရဘုရား ပြုတော် မူပါစေသော။ သင်သည်လည်း ဧဖရတ်အရပ်၌ အစွမ်းသတ္တိနှင့်ပြည့်စုံ၍ ဗက်လင်မြို့၌အသရေကျော်စောခြင်းရှိပါစေသော။
12ഈ യുവതിയില്‍നിന്നു യഹോവ നിനക്കു നലകുന്ന സന്തതിയാല്‍ നിന്റെ ഗൃഹം താമാര്‍ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
12အသက်ပျိုသော ဤမိန်းမတွင်၊ ထာဝရဘုရားပေးတော်မူလတံ့သောမျိုးစေ့အားဖြင့်သင်၏ အမျိုးအနွယ် သည် ယုဒမယားတာမာ ဘွားမြင်သော ဖာရက် အမျိုးအနွယ်ကဲ့သို့ ဖြစ်ပါစေသောဟုပြောဆိုကြ၏။
13ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഭാര്യയായി; അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ യഹോവ അവള്‍ക്കു ഗര്‍ഭംനല്കി; അവള്‍ ഒരു മകനെ പ്രസവിച്ചു.
13ဗောဇသည် ရုသကိုသိမ်း၍ စုံဘက်လျက်ဆက်ဆံသောအခါ၊ ထာဝရဘုရား၏ ကျေးဇူးတော်ကြောင့်ရုသ သည်ပဋိသန္ဓေယူ၍ သားယောက်ျားကိုဘွားမြင်လေ၏။
14എന്നാറെ സ്ത്രീകള്‍ നൊവൊമിയോടുഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്റെ പേര്‍ യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ.
14မိန်းမတို့သည်လည်း နောမိအား၊ သင့်ကိုပြုစုသော အမျိုးသားချင်းကို ယနေ့ဖြတ်တော်မမူသော ထာဝရဘုရားသည် မင်္ဂလာရှိတော်မူပါစေသော။ ယခုရသော အမျိုးသားချင်းသည်လည်း ဣသရေလအမျိုး၌ အသရေကျော်စောပါစေသော။
15അവന്‍ നിനക്കു ആശ്വാസപ്രദനും നിന്റെ വാര്‍ദ്ധക്യത്തിങ്കല്‍ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.
15သူသည်သင်၏အသက်ကိုပြုပြင်သောသူ၊ သင်အသက်ကြီးသောအခါ သင့်ကိုကောင်းမွန်စွာ ပြုစုသောသူဖြစ်ပါစေသော။ သင့်ကိုချစ်၍ သားခုနစ်ယောက်ထက်သင့်အဘို့ သာ၍ကောင်းသောသင်၏ ချွေးမသည်သားယောက်ျားကိုဘွားမြင်ပြီဟုပြောဆိုကြ၏။
16നൊവൊമി കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി അവന്നു ധാത്രിയായ്തീര്‍ന്നു.
16နောမိသည်ထိုသူငယ်ကိုယူ၍ပိုက်ချီလျက်ထိန်းလေ၏။
17അവളുടെ അയല്‍ക്കാരത്തികള്‍നൊവൊമിക്കു ഒരു മകന്‍ ജനിച്ചു എന്നു പറഞ്ഞു അവന്നു ഔബേദ് എന്നു പേര്‍ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍ തന്നേ.
17အိမ်နီးချင်းမိန်းမတို့ကလည်း၊ နောမိသည် သားယောက်ျားကိုရပြီဟုဆိုလျက်၊ ထိုသူငယ်ကိုဩဗက် အမည်ဖြင့်မှည့်ကြ၏။ ဩဗက် သားကားယေရှဲ။ ယေရှဲသားကား ဒါဝိဒ်တည်း။
18ഫേരെസിന്റെ വംശപാരമ്പര്യമാവിതുഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോന്‍ രാമിനെ ജനിപ്പിച്ചു.
18ဖာရက်၏သားစဉ်မြေးဆက်ဟူမူကား၊ ဖာရက်သားဟေဇရုံ၊
19രാം അമ്മീനാദാബിനെ ജനിപ്പിച്ചു.
19ဟေဇရုံသားအာရံ၊ အာရံသား အမိနဒပ်၊
20അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ സല്മോനെ ജനിപ്പിച്ചു.
20အမိနဒပ်သားနာရှုန်၊ နာရှုန်သား စာလမုန်၊
21സല്മോന്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഔബേദിനെ ജനിപ്പിച്ചു.
21စာလမုန်သားဗောဇ၊ ဗောဇသားဩဗက်၊
22ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.
22ဩဗက်သားယေရှဲ၊ ယေရှဲသားဒါဝိဒ်တည်း။