1മനുഷ്യര്‍ക്കും തമ്മില്‍ വ്യവഹാരം ഉണ്ടായിട്ടു അവര്‍ ന്യായാസനത്തിങ്കല്‍ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോള്‍ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.
1If there is a controversy between men, and they come to judgment, and the judges judge them; then they shall justify the righteous, and condemn the wicked;
2കുറ്റക്കാരന്‍ അടിക്കു യോഗ്യനാകുന്നു എങ്കില്‍ ന്യായാധിപന്‍ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.
2and it shall be, if the wicked man be worthy to be beaten, that the judge shall cause him to lie down, and to be beaten before his face, according to his wickedness, by number.
3നാല്പതു അടി അടിപ്പിക്കാം; അതില്‍ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാല്‍ സഹോദരന്‍ നിന്റെ കണ്ണിന്നു നിന്ദിതനായ്തീര്‍ന്നേക്കാം.
3Forty stripes he may give him, he shall not exceed; lest, if he should exceed, and beat him above these with many stripes, then your brother should seem vile to you.
4കാള മെതിക്കുമ്പോള്‍ അതിന്നു മുഖക്കൊട്ട കെട്ടരുതു.
4You shall not muzzle the ox when he treads out the grain.
5സഹോദരന്മാര്‍ ഒന്നിച്ചു പാര്‍ക്കുംമ്പോള്‍ അവരില്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചുപോയാല്‍ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭര്‍ത്താവിന്റെ സഹോദരന്‍ അവളുടെ അടുക്കല്‍ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധര്‍മ്മം നിവര്‍ത്തിക്കേണം.
5If brothers dwell together, and one of them die, and have no son, the wife of the dead shall not be married outside to a stranger: her husband’s brother shall go in to her, and take her to him as wife, and perform the duty of a husband’s brother to her.
6മരിച്ചുപോയ സഹോദരന്റെ പേര്‍ യിസ്രായേലില്‍ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവള്‍ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേര്‍ക്കും കണകൂ കൂട്ടേണം.
6It shall be, that the firstborn whom she bears shall succeed in the name of his brother who is dead, that his name not be blotted out of Israel.
7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവന്നു മനസ്സില്ലെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ മൂപ്പന്മാരുടെ അടുക്കല്‍ ചെന്നുഎന്റെ ദേവരന്നു തന്റെ സഹോദരന്റെ പേര്‍ യിസ്രായേലില്‍ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവര ധര്‍മ്മം നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ല എന്നു പറയേണം.
7If the man doesn’t want to take his brother’s wife, then his brother’s wife shall go up to the gate to the elders, and say, “My husband’s brother refuses to raise up to his brother a name in Israel; he will not perform the duty of a husband’s brother to me.”
8അപ്പോള്‍ അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാല്‍ ഇവളെ പരിഗ്രഹിപ്പാന്‍ എനിക്കു മനസ്സില്ല എന്നു അവന്‍ ഖണ്ഡിച്ചുപറഞ്ഞാല്‍
8Then the elders of his city shall call him, and speak to him: and if he stand, and say, “I don’t want to take her”;
9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാര്‍ കാണ്‍കെ അവന്റെ അടുക്കല്‍ ചെന്നു അവന്റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പിസഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.
9then his brother’s wife shall come to him in the presence of the elders, and loose his shoe from off his foot, and spit in his face; and she shall answer and say, “So shall it be done to the man who does not build up his brother’s house.”
10ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലില്‍ അവന്റെ കുടുംബത്തിന്നു പേര്‍ പറയും.
10His name shall be called in Israel, The house of him who has his shoe untied.
11പുരുഷന്മാര്‍ തമ്മില്‍ അടിപിടിക്കുടുമ്പോള്‍ ഒരുത്തന്റെ ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നവന്റെ കയ്യില്‍നിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാല്‍
11When men strive together one with another, and the wife of the one draws near to deliver her husband out of the hand of him who strikes him, and puts forth her hand, and takes him by the secrets;
12അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
12then you shall cut off her hand, your eye shall have no pity.
13നിന്റെ സഞ്ചിയില്‍ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.
13You shall not have in your bag diverse weights, a great and a small.
14നിന്റെ വീട്ടില്‍ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.
14You shall not have in your house diverse measures, a great and a small.
15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.
15You shall have a perfect and just weight. You shall have a perfect and just measure, that your days may be long in the land which Yahweh your God gives you.
16ഈ വകയില്‍ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
16For all who do such things, all who do unrighteously, are an abomination to Yahweh your God.
17നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു വരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ നിന്നോടു ചെയ്തതു,
17Remember what Amalek did to you by the way as you came forth out of Egypt;
18അവന്‍ ദൈവത്തെ ഭയപ്പെടാതെ വഴിയില്‍ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളര്‍ന്നും ഇരിക്കുമ്പോള്‍ നിന്റെ പിമ്പില്‍ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം തന്നേ ഔര്‍ത്തുകൊള്‍ക.
18how he met you by the way, and struck the hindmost of you, all who were feeble behind you, when you were faint and weary; and he didn’t fear God.
19ആകയാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാന്‍ തരുന്ന ദേശത്തു ചുറ്റുമള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോള്‍ നീ അമാലേക്കിന്റെ ഔര്‍മ്മയെ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.
19Therefore it shall be, when Yahweh your God has given you rest from all your enemies all around, in the land which Yahweh your God gives you for an inheritance to possess it, that you shall blot out the memory of Amalek from under the sky; you shall not forget.