1അവന്‍ പിന്നെയും മോശെയോടുനീയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരും യഹോവയുടെ അടുക്കല്‍ കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിന്‍ .
1He said to Moses, “Come up to Yahweh, you, and Aaron, Nadab, and Abihu, and seventy of the elders of Israel; and worship from a distance.
2മോശെ മാത്രം യഹോവേക്കു അടുത്തുവരട്ടെ. അവര്‍ അടുത്തു വരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.
2Moses alone shall come near to Yahweh, but they shall not come near, neither shall the people go up with him.”
3എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.
3Moses came and told the people all the words of Yahweh, and all the ordinances; and all the people answered with one voice, and said, “All the words which Yahweh has spoken will we do.”
4മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പര്‍വ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.
4Moses wrote all the words of Yahweh, and rose up early in the morning, and built an altar under the mountain, and twelve pillars for the twelve tribes of Israel.
5പിന്നെ അവര്‍ യിസ്രായേല്‍മക്കളില്‍ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ചു യഹോവേക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.
5He sent young men of the children of Israel, who offered burnt offerings and sacrificed peace offerings of cattle to Yahweh.
6മോശെ രക്തത്തില്‍ പാതി എടുത്തു പാത്രങ്ങളില്‍ ഒഴിച്ചു; രക്തത്തില്‍ പാതി യാഗപീഠത്തിന്മേല്‍ തളിച്ചു.
6Moses took half of the blood and put it in basins, and half of the blood he sprinkled on the altar.
7അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്നു അവര്‍ പറഞ്ഞു.
7He took the book of the covenant and read it in the hearing of the people, and they said, “All that Yahweh has spoken will we do, and be obedient.”
8അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേല്‍ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
8Moses took the blood, and sprinkled it on the people, and said, “Look, this is the blood of the covenant, which Yahweh has made with you concerning all these words.”
9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരുംകൂടെ കയറിച്ചെന്നു.
9Then Moses, Aaron, Nadab, Abihu, and seventy of the elders of Israel went up.
10അവര്‍ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
10They saw the God of Israel. Under his feet was like a paved work of sapphire or, lapis lazuli stone, like the skies for clearness.
11യിസ്രായേല്‍മക്കളുടെ പ്രമാണികള്‍ക്കു തൃക്കയ്യാല്‍ ഒന്നും ഭവിച്ചില്ല; അവര്‍ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങള്‍ കഴിച്ചു.
11He didn’t lay his hand on the nobles of the children of Israel. They saw God, and ate and drank.
12പിന്നെ യഹോവ മോശെയോടുനീ എന്റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
12Yahweh said to Moses, “Come up to me on the mountain, and stay here, and I will give you the tables of stone with the law and the commands that I have written, that you may teach them.”
13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പര്‍വ്വത്തില്‍ കയറി.
13Moses rose up with Joshua, his servant, and Moses went up onto God’s Mountain.
14അവന്‍ മൂപ്പന്മാരോടുഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരുവോളം ഇവിടെ താമസിപ്പിന്‍ ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്‍ക്കെങ്കിലും വല്ല കാര്യവുമുണ്ടായാല്‍ അവന്‍ അവരുടെ അടുക്കല്‍ ചെല്ലട്ടെ എന്നു പറഞ്ഞു.
14He said to the elders, “Wait here for us, until we come again to you. Behold, Aaron and Hur are with you. Whoever is involved in a dispute can go to them.”
15അങ്ങനെ മോശെ പര്‍വ്വതത്തില്‍ കയറിപ്പോയി; ഒരു മേഘം പര്‍വ്വതത്തെ മൂടി.
15Moses went up on the mountain, and the cloud covered the mountain.
16യഹോവയുടെ തേജസ്സും സീനായി പര്‍വ്വതത്തില്‍ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്റെ നടുവില്‍ നിന്നു മോശെയെ വിളിച്ചു.
16The glory of Yahweh settled on Mount Sinai, and the cloud covered it six days. The seventh day he called to Moses out of the midst of the cloud.
17യഹോവയുടെ തേജസ്സിന്റെ കാഴ്ച പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീപോലെ യിസ്രായേല്‍മക്കള്‍ക്കു തോന്നി.
17The appearance of the glory of Yahweh was like devouring fire on the top of the mountain in the eyes of the children of Israel.
18മോശെയോ മേഘത്തിന്റെ നടുവില്‍ പര്‍വ്വതത്തില്‍ കയറി. മോശ നാല്പതു പകലും നാല്പതു രാവും പര്‍വ്വതത്തില്‍ ആയിരുന്നു.
18Moses entered into the midst of the cloud, and went up on the mountain; and Moses was on the mountain forty days and forty nights.