Malayalam

World English Bible

Genesis

23

1സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നുഇതു സാറയുടെ ആയുഷ്കാലം.
1Sarah lived one hundred twenty-seven years. This was the length of Sarah’s life.
2സാറാ കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍യ്യത്തര്‍ബ്ബയില്‍വെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാന്‍ വന്നു.
2Sarah died in Kiriath Arba (the same is Hebron), in the land of Canaan. Abraham came to mourn for Sarah, and to weep for her.
3പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കല്‍ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു
3Abraham rose up from before his dead, and spoke to the children of Heth, saying,
4ഞാന്‍ നിങ്ങളുടെ ഇടയില്‍ പരദേശിയും വന്നു പാര്‍ക്കുംന്നവനും ആകുന്നു; ഞാന്‍ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയില്‍ ഒരു ശ്മശാനഭൂമി അവകാശമായി തരുവിന്‍ എന്നു പറഞ്ഞു.
4“I am a stranger and a foreigner living with you. Give me a possession of a burying-place with you, that I may bury my dead out of my sight.”
5ഹിത്യര്‍ അബ്രാഹാമിനോടുയജമാനനേ, കേട്ടാലും
5The children of Heth answered Abraham, saying to him,
6നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളില്‍വെച്ചു വിശേഷമായതില്‍ മരിച്ചവളെ അടക്കിക്കൊള്‍ക; മരിച്ചവളെ അടക്കുവാന്‍ ഞങ്ങളില്‍ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
6“Hear us, my lord. You are a prince of God among us. Bury your dead in the best of our tombs. None of us will withhold from you his tomb. Bury your dead.”
7അപ്പോള്‍ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു
7Abraham rose up, and bowed himself to the people of the land, even to the children of Heth.
8എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാന്‍ സമ്മതമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു,
8He talked with them, saying, “If it be your mind that I should bury my dead out of my sight, hear me, and entreat for me to Ephron the son of Zohar,
9അവന്‍ തന്റെ നിലത്തിന്റെ അറുതിയില്‍ തനിക്കുള്ള മക്‍പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ശ്മശാനാവകാശമായിട്ടു അവന്‍ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.
9that he may give me the cave of Machpelah, which he has, which is in the end of his field. For the full price let him give it to me among you for a possession of a burying-place.”
10എന്നാല്‍ എഫ്രോന്‍ ഹിത്യരുടെ നടുവില്‍ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോന്‍ തന്റെ നഗരവാസികളായ ഹിത്യര്‍ എല്ലാവരും കേള്‍ക്കെ അബ്രാഹാമിനോടു
10Now Ephron was sitting in the middle of the children of Heth. Ephron the Hittite answered Abraham in the hearing of the children of Heth, even of all who went in at the gate of his city, saying,
11അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ; നിലം ഞാന്‍ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാണ്‍കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.
11“No, my lord, hear me. I give you the field, and I give you the cave that is in it. In the presence of the children of my people I give it to you. Bury your dead.”
12അപ്പോള്‍ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.
12Abraham bowed himself down before the people of the land.
13ദേശത്തിലെ ജനം കേള്‍ക്കെ അവന്‍ എഫ്രോനോടുദയ ചെയ്തു കേള്‍ക്കേണം; നിലത്തിന്റെ വില ഞാന്‍ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാല്‍ ഞാന്‍ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.
13He spoke to Ephron in the audience of the people of the land, saying, “But if you will, please hear me. I will give the price of the field. Take it from me, and I will bury my dead there.”
14എഫ്രോന്‍ അബ്രാഹാമിനോടുയജമാനനേ, കേട്ടാലും
14Ephron answered Abraham, saying to him,
15നാനൂറു ശേക്കെല്‍ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.
15“My lord, listen to me. What is a piece of land worth four hundred shekels of silver between me and you? Therefore bury your dead.”
16അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യര്‍ കേള്‍ക്കെ എഫ്രോന്‍ പറഞ്ഞതുപോലെ കച്ചവടക്കാര്‍ക്കും നടപ്പുള്ള വെള്ളിശേക്കെല്‍ നാനൂറു അവന്നു തൂക്കിക്കൊടുത്തു.
16Abraham listened to Ephron. Abraham weighed to Ephron the silver which he had named in the audience of the children of Heth, four hundred shekels of silver, according to the current merchants’ standard.
17ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്‍പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിര്‍ക്കകത്തുള്ള സകലവൃക്ഷങ്ങളും
17So the field of Ephron, which was in Machpelah, which was before Mamre, the field, the cave which was in it, and all the trees that were in the field, that were in all of its borders, were deeded
18അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.
18to Abraham for a possession in the presence of the children of Heth, before all who went in at the gate of his city.
19അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‍പേലാനിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.
19After this, Abraham buried Sarah his wife in the cave of the field of Machpelah before Mamre (that is, Hebron), in the land of Canaan.
20ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.
20The field, and the cave that is in it, were deeded to Abraham for a possession of a burying place by the children of Heth.