1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരില്‍ ആരെ ശരണം പ്രാപിക്കും?
1“Call now; is there any who will answer you? To which of the holy ones will you turn?
2നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.
2For resentment kills the foolish man, and jealousy kills the simple.
3മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തില്‍ അവന്റെ പാര്‍പ്പിടത്തെ ശപിച്ചു.
3I have seen the foolish taking root, but suddenly I cursed his habitation.
4അവന്റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതില്‍ക്കല്‍വെച്ചു തകര്‍ന്നുപോകുന്നു.
4His children are far from safety. They are crushed in the gate. Neither is there any to deliver them,
5അവന്റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളില്‍നിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവര്‍ കപ്പിക്കളയും.
5whose harvest the hungry eats up, and take it even out of the thorns. The snare gapes for their substance.
6അനര്‍ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്‍നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;
6For affliction doesn’t come forth from the dust, neither does trouble spring out of the ground;
7തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
7but man is born to trouble, as the sparks fly upward.
8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കല്‍ ഏല്പിക്കുമായിരുന്നു;
8“But as for me, I would seek God. I would commit my cause to God,
9അവന്‍ , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
9who does great things that can’t be fathomed, marvelous things without number;
10അവന്‍ ഭൂതലത്തില്‍ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.
10who gives rain on the earth, and sends waters on the fields;
11അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
11so that he sets up on high those who are low, those who mourn are exalted to safety.
12അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.
12He frustrates the devices of the crafty, So that their hands can’t perform their enterprise.
13അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
13He takes the wise in their own craftiness; the counsel of the cunning is carried headlong.
14പകല്‍സമയത്തു അവര്‍ക്കും ഇരുള്‍ നേരിടുന്നു; ഉച്ചസമയത്തു അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
14They meet with darkness in the day time, and grope at noonday as in the night.
15അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്‍നിന്നും ബലവാന്റെ കയ്യില്‍നിന്നും രക്ഷിക്കുന്നു.
15But he saves from the sword of their mouth, even the needy from the hand of the mighty.
16അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.
16So the poor has hope, and injustice shuts her mouth.
17ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; സര്‍വ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
17“Behold, happy is the man whom God corrects. Therefore do not despise the chastening of the Almighty.
18അവന്‍ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന്‍ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
18For he wounds, and binds up. He injures, and his hands make whole.
19ആറു കഷ്ടത്തില്‍നിന്നു അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
19He will deliver you in six troubles; yes, in seven no evil shall touch you.
20ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്റെ വെട്ടില്‍നിന്നും വിടുവിക്കും.
20In famine he will redeem you from death; in war, from the power of the sword.
21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.
21You shall be hidden from the scourge of the tongue, neither shall you be afraid of destruction when it comes.
22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
22At destruction and famine you shall laugh, neither shall you be afraid of the animals of the earth.
23വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോടു ഇണങ്ങിയിരിക്കും.
23For you shall be allied with the stones of the field. The animals of the field shall be at peace with you.
24നിന്റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
24You shall know that your tent is in peace. You shall visit your fold, and shall miss nothing.
25നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
25You shall know also that your seed shall be great, Your offspring as the grass of the earth.
26തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ കല്ലറയില്‍ കടക്കും.
26You shall come to your grave in a full age, like a shock of grain comes in its season.
27ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.
27Look this, we have searched it, so it is. Hear it, and know it for your good.”