Malayalam

World English Bible

Numbers

1

1അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1 Yahweh spoke to Moses in the wilderness of Sinai, in the Tent of Meeting, on the first day of the second month, in the second year after they had come out of the land of Egypt, saying,
2നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
2“Take a census of all the congregation of the children of Israel, by their families, by their fathers’ houses, according to the number of the names, every male, one by one;
3നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
3from twenty years old and upward, all who are able to go out to war in Israel. You and Aaron shall number them by their divisions.
4ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
4With you there shall be a man of every tribe; everyone head of his fathers’ house.
5നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന്‍ എലീസൂര്‍;
5These are the names of the men who shall stand with you: Of Reuben: Elizur the son of Shedeur.
6ശിമെയോന്‍ ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍;
6Of Simeon: Shelumiel the son of Zurishaddai.
7യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ ;
7Of Judah: Nahshon the son of Amminadab.
8യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്റെ മകന്‍ നെഥനയേല്‍;
8Of Issachar: Nethanel the son of Zuar.
9സെബൂലൂന്‍ ഗോത്രത്തില്‍ ഹോലോന്റെ മകന്‍ എലീയാബ്;
9Of Zebulun: Eliab the son of Helon.
10യോസേഫിന്റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍;
10Of the children of Joseph: Of Ephraim: Elishama the son of Ammihud. Of Manasseh: Gamaliel the son of Pedahzur.
11ബെന്യാമീന്‍ ഗോത്രത്തില്‍ ഗിദെയോനിയുടെ മകന്‍ അബീദാന്‍ ;
11Of Benjamin: Abidan the son of Gideoni.
12ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;
12Of Dan: Ahiezer the son of Ammishaddai.
13ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന്‍ പഗീയേല്‍;
13Of Asher: Pagiel the son of Ochran.
14ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്റെ മകന്‍ എലീയാസാഫ്;
14Of Gad: Eliasaph the son of Deuel.
15നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന്‍ അഹീര.
15Of Naphtali: Ahira the son of Enan.”
16ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.
16These are those who were called of the congregation, the princes of the tribes of their fathers; they were the heads of the thousands of Israel.
17കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
17Moses and Aaron took these men who are mentioned by name.
18രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
18They assembled all the congregation together on the first day of the second month; and they declared their ancestry by their families, by their fathers’ houses, according to the number of the names, from twenty years old and upward, one by one.
19യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു.
19As Yahweh commanded Moses, so he numbered them in the wilderness of Sinai.
20യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
20The children of Reuben, Israel’s firstborn, their generations, by their families, by their fathers’ houses, according to the number of the names, one by one, every male from twenty years old and upward, all who were able to go out to war;
21പേരുപേരായി രൂബേന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
21those who were numbered of them, of the tribe of Reuben, were forty-six thousand five hundred.
22ശിമെയോന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
22Of the children of Simeon, their generations, by their families, by their fathers’ houses, those who were numbered of it, according to the number of the names, one by one, every male from twenty years old and upward, all who were able to go out to war;
23പേരുപേരായി ശിമെയോന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.
23those who were numbered of them, of the tribe of Simeon, were fifty-nine thousand three hundred.
24ഗാദിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
24Of the children of Gad, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
25ഗാദ് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
25those who were numbered of them, of the tribe of Gad, were forty-five thousand six hundred fifty.
26യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
26Of the children of Judah, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
27യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
27those who were numbered of them, of the tribe of Judah, were sixty-four thousand six hundred.
28യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
28Of the children of Issachar, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
29യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.
29those who were numbered of them, of the tribe of Issachar, were fifty-four thousand four hundred.
30സെബൂലൂന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
30Of the children of Zebulun, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
31പേരു പേരായി സെബൂലൂന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തി നാനൂറു പേര്‍.
31those who were numbered of them, of the tribe of Zebulun, were fifty-seven thousand four hundred.
32യോസേഫിന്റെ മക്കളില്‍ എഫ്രയീമിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
32Of the children of Joseph, of the children of Ephraim, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
33പേരുപേരായി എഫ്രയീംഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
33those who were numbered of them, of the tribe of Ephraim, were forty thousand five hundred.
34മനശ്ശെയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
34Of the children of Manasseh, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
35മനശ്ശെഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തിരുനൂറു പേര്‍.
35those who were numbered of them, of the tribe of Manasseh, were thirty-two thousand two hundred.
36ബെന്യാമീന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
36Of the children of Benjamin, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go out to war;
37ബെന്യാമീന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.
37those who were numbered of them, of the tribe of Benjamin, were thirty-five thousand four hundred.
38ദാന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
38Of the children of Dan, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go forth to war;
39ദാന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്‍.
39those who were numbered of them, of the tribe of Dan, were sixty-two thousand seven hundred.
40ആശേരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
40Of the children of Asher, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go forth to war;
41ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
41those who were numbered of them, of the tribe of Asher, were forty-one thousand five hundred.
42നഫ്താലിയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
42Of the children of Naphtali, their generations, by their families, by their fathers’ houses, according to the number of the names, from twenty years old and upward, all who were able to go forth to war;
43നഫ്താലിഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.
43those who were numbered of them, of the tribe of Naphtali, were fifty-three thousand four hundred.
44മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന്‍ വീതം യിസ്രായേല്‍പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നേ.
44These are those who were numbered, whom Moses and Aaron numbered, and the princes of Israel, being twelve men: they were each one for his fathers’ house.
45യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
45So all those who were numbered of the children of Israel by their fathers’ houses, from twenty years old and upward, all who were able to go out to war in Israel;
46എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.
46even all those who were numbered were six hundred three thousand five hundred fifty.
47ഇവരുടെ കൂട്ടത്തില്‍ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
47But the Levites after the tribe of their fathers were not numbered among them.
48ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
48For Yahweh spoke to Moses, saying,
49യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
49“Only the tribe of Levi you shall not number, neither shall you take a census of them among the children of Israel;
50ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
50but appoint the Levites over the Tabernacle of the Testimony, and over all its furnishings, and over all that belongs to it. They shall carry the tabernacle, and all its furnishings; and they shall take care of it, and shall encamp around it.
51തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
51When the tabernacle is to move, the Levites shall take it down; and when the tabernacle is to be set up, the Levites shall set it up. The stranger who comes near shall be put to death.
52യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഔരോരുത്തന്‍ താന്താന്റെ പാളയത്തിലും ഔരോരുത്തന്‍ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
52The children of Israel shall pitch their tents, every man by his own camp, and every man by his own standard, according to their divisions.
53എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല്‍ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
53But the Levites shall encamp around the Tabernacle of the Testimony, that there may be no wrath on the congregation of the children of Israel: and the Levites shall be responsible for the Tabernacle of the Testimony.”
54എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.
54Thus the children of Israel did. According to all that Yahweh commanded Moses, so they did.