1മോശെ തിരുനിവാസം നിവിര്‍ത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം
1It happened on the day that Moses had finished setting up the tabernacle, and had anointed it and sanctified it, with all its furniture, and the altar with all its vessels, and had anointed and sanctified them;
2തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേല്‍വിചാരകന്മാരും ആയ യിസ്രായേല്‍പ്രഭുക്കന്മാര്‍ വഴിപാടു കഴിച്ചു.
2that the princes of Israel, the heads of their fathers’ houses, offered. These were the princes of the tribes. These are they who were over those who were numbered:
3അവര്‍ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര്‍ ഔരോ വണ്ടിയും ഔരോരുത്തന്‍ ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില്‍ തിരുനിവാസത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു.
3and they brought their offering before Yahweh, six covered wagons, and twelve oxen; a wagon for every two of the princes, and for each one an ox: and they presented them before the tabernacle.
4അപ്പോള്‍ യഹോവ മോശെയോടു
4Yahweh spoke to Moses, saying,
5അവരുടെ പക്കല്‍നിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരില്‍ ഔരോരുത്തന്നു അവനവന്റെ വേലകൂ തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
5“Accept these from them, that they may be used in doing the service of the Tent of Meeting; and you shall give them to the Levites, to every man according to his service.”
6മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കും കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവന്‍ ഗേര്‍ശോന്യര്‍ക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.
6Moses took the wagons and the oxen, and gave them to the Levites.
7നാലുവണ്ടിയും എട്ടുകാളയെയും അവന്‍ മെരാര്‍യ്യര്‍ക്കും പുരോഹിതനായ അഹരോന്റെ പുത്രന്‍ ഈഥാമാരിന്റെ കൈക്കീഴ് അവര്‍ക്കുംള്ള വേലെക്കു തക്കവണ്ണം കൊടുത്തു.
7He gave two wagons and four oxen to the sons of Gershon, according to their service:
8കെഹാത്യര്‍ക്കും അവന്‍ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില്‍ ചുമക്കുന്നതും ആയിരുന്നു.
8and he gave four wagons and eight oxen to the sons of Merari, according to their service, under the direction of Ithamar the son of Aaron the priest.
9യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര്‍ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാര്‍ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
9But to the sons of Kohath he gave none, because the service of the sanctuary belonged to them; they carried it on their shoulders.
10അപ്പോള്‍ യഹോവ മോശെയോടുയാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഔരോ പ്രഭു ഔരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
10The princes gave offerings for the dedication of the altar in the day that it was anointed, even the princes gave their offerings before the altar.
11ഒന്നാം ദിവസം വഴിപാടു കഴിച്ചവന്‍ യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകനായ നഹശോന്‍ .
11Yahweh said to Moses, “They shall offer their offering, each prince on his day, for the dedication of the altar.”
12അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
12He who offered his offering the first day was Nahshon the son of Amminadab, of the tribe of Judah,
13ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
13and his offering was: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
14ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞാടു,
14one golden ladle of ten shekels, full of incense;
15പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,
15one young bull, one ram, one male lamb a year old, for a burnt offering;
16അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന്‍ കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.
16one male goat for a sin offering;
17രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകന്‍ നെഥനയേല്‍ വഴിപാടു കഴിച്ചു.
17and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Nahshon the son of Amminadab.
18അവന്‍ വഴിപാടു കഴിച്ചതുവിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
18On the second day Nethanel the son of Zuar, prince of Issachar, gave his offering.
19ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
19He offered for his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
20ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
20one golden ladle of ten shekels, full of incense;
21പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
21one young bull, one ram, one male lamb a year old, for a burnt offering;
22സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
22one male goat for a sin offering;
23മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകന്‍ എലീയാബ് വഴിപാടു കഴിച്ചു.
23and for the sacrifice of peace offerings, two head of cattle, five rams, five male goats, five male lambs a year old. This was the offering of Nethanel the son of Zuar.
24അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
24On the third day Eliab the son of Helon, prince of the children of Zebulun
25ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
25gave his offering: one silver platter, the weight of which was a hundred and thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
26ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
26one golden ladle of ten shekels, full of incense;
27പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
27one young bull, one ram, one male lamb a year old, for a burnt offering;
28സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകന്‍ എലീയാബിന്റെ വഴിപാടു.
28one male goat for a sin offering;
29നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകന്‍ എലീസൂര്‍ വഴിപാടു കഴിച്ചു.
29and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Eliab the son of Helon.
30അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
30On the fourth day Elizur the son of Shedeur, prince of the children of Reuben
31ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
31gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
32ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
32one golden ladle of ten shekels, full of incense;
33പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
33one young bull, one ram, one male lamb a year old, for a burnt offering;
34സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകന്‍ എലീസൂരിന്റെ വഴിപാടു.
34one male goat for a sin offering;
35അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ വഴിപാടു കഴിച്ചു.
35and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Elizur the son of Shedeur.
36അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
36On the fifth day Shelumiel the son of Zurishaddai, prince of the children of Simeon
37ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
37gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
38ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
38one golden ladle of ten shekels, full of incense;
39പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,
39one young bull, one ram, one male lamb a year old, for a burnt offering;
40അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേലിന്റെ വഴിപാടു.
40one male goat for a sin offering;
41ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകന്‍ എലീയാസാഫ് വഴിപാടു കഴിച്ചു.
41and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old: this was the offering of Shelumiel the son of Zurishaddai.
42അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
42On the sixth day, Eliasaph the son of Deuel, prince of the children of Gad
43ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
43gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
44ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
44one golden ladle of ten shekels, full of incense;
45പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
45one young bull, one ram, one male lamb a year old, for a burnt offering;
46സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകന്‍ എലീയാസാഫിന്റെ വഴിപാടു.
46one male goat for a sin offering;
47ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകന്‍ എലീശാമാ വഴിപാടു കഴിച്ചു.
47and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Eliasaph the son of Deuel.
48അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
48On the seventh day Elishama the son of Ammihud, prince of the children of Ephraim
49ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
49gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
50ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
50one golden ladle of ten shekels, full of incense;
51പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
51one young bull, one ram, one male lamb a year old, for a burnt offering;
52സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകന്‍ എലീശാമായുടെ വഴിപാടു.
52one male goat for a sin offering;
53എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ വഴിപാടു കഴിച്ചു.
53and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Elishama the son of Ammihud.
54അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
54On the eighth day Gamaliel the son of Pedahzur, prince of the children of Manasseh
55ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
55gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
56ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
56one golden ladle of ten shekels, full of incense;
57പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
57one young bull, one ram, one male lamb a year old, for a burnt offering;
58സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകന്‍ ഗമലീയേലിന്റെ വഴിപാടു.
58one male goat for a sin offering;
59ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന്‍ അബീദാന്‍ വഴിപാടു കഴിച്ചു.
59and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Gamaliel the son of Pedahzur.
60അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
60On the ninth day Abidan the son of Gideoni, prince of the children of Benjamin
61ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
61gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
62ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
62one golden ladle of ten shekels, full of incense;
63പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
63one young bull, one ram, one male lamb a year old, for a burnt offering;
64സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകന്‍ അബീദാന്റെ വഴിപാടു.
64one male goat for a sin offering;
65പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ വഴിപാടു കഴിച്ചു.
65and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Abidan the son of Gideoni.
66അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
66On the tenth day Ahiezer the son of Ammishaddai, prince of the children of Dan
67ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
67gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
68ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
68one golden ladle of ten shekels, full of incense;
69പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
69one young bull, one ram, one male lamb a year old, for a burnt offering;
70സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെരിന്റെ വഴിപാടു.
70one male goat for a sin offering;
71പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകന്‍ പഗീയേല്‍ വഴിപാടു കഴിച്ചു.
71and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Ahiezer the son of Ammishaddai.
72അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
72On the eleventh day Pagiel the son of Ochran, prince of the children of Asher
73ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
73gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
74ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
74one golden ladle of ten shekels, full of incense;
75പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
75one young bull, one ram, one male lamb a year old, for a burnt offering;
76സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.
76one male goat for a sin offering;
77പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന്‍ അഹീര വഴിപാടു കഴിച്ചു.
77and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Pagiel the son of Ochran.
78അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
78On the twelfth day Ahira the son of Enan, prince of the children of Naphtali
79ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
79gave his offering: one silver platter, the weight of which was one hundred thirty shekels, one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mixed with oil for a meal offering;
80ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
80one golden spoon of ten shekels, full of incense;
81പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
81one young bull, one ram, one male lamb a year old, for a burnt offering;
82സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകന്‍ അഹീരയുടെ വഴിപാടു.
82one male goat for a sin offering;
83യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേല്‍ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,
83and for the sacrifice of peace offerings, two head of cattle, five rams, five male goats, and five male lambs a year old. This was the offering of Ahira the son of Enan.
84പൊന്‍ കലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെല്‍; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെല്‍; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെല്‍.
84This was the dedication of the altar, on the day when it was anointed, by the princes of Israel: twelve silver platters, twelve silver bowls, twelve golden ladles;
85ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശം പന്ത്രണ്ടു; ഔരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല്‍ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്‍.
85each silver platter weighing one hundred thirty shekels, and each bowl seventy; all the silver of the vessels two thousand four hundred shekels, after the shekel of the sanctuary;
86ഹോമയാഗത്തിന്നുള്ള നാല്‍ക്കാലികള്‍ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റന്‍ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റന്‍ പന്ത്രണ്ടു;
86the twelve golden ladles, full of incense, weighing ten shekels apiece, after the shekel of the sanctuary; all the gold of the ladles weighed one hundred twenty shekels;
87സമാധാനയാഗത്തിന്നായി നാല്‍ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന്‍ അറുപതു, കോലാട്ടുകൊറ്റന്‍ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
87all the cattle for the burnt offering twelve bulls, the rams twelve, the male lambs a year old twelve, and their meal offering; and the male goats for a sin offering twelve;
88മോശെ തിരുമുമ്പില്‍ സംസാരിപ്പാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ അവന്‍ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല്‍ നിന്നു രണ്ടു കെരൂബുകളുടെ നടുവില്‍നിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍ അവനോടു സംസാരിച്ചു.
88and all the cattle for the sacrifice of peace offerings twenty-four bulls, the rams sixty, the male goats sixty, the male lambs a year old sixty. This was the dedication of the altar, after it was anointed.
89When Moses went into the Tent of Meeting to speak with Yahweh, he heard his voice speaking to him from above the mercy seat that was on the ark of the Testimony, from between the two cherubim: and he spoke to him.