1Sucedeu, pois, que no ano quatrocentos e oitenta depois de saírem os filhos de Israel da terra do Egito, no quarto ano do reinado de Salomão sobre Israel, no mês de zive, que é o segundo mês, começou-se a edificar a casa do Senhor.
1യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തില്‍ യിസ്രായേലില്‍ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസമായ സീവ് മാസത്തില്‍ അവന്‍ യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.
2Ora, a casa que e rei Salomão edificou ao Senhor era de sessenta côvados de comprimento, vinte côvados de largura, e trinta côvados de altura.
2ശലോമോന്‍ രാജാവു യഹോവേക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
3E o pórtico diante do templo da casa era de vinte côvados de comprimento, segundo a largura da casa, e de dez côvados de largura.
3ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുന്‍ വശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.
4E fez para a casa janelas de gelósias fixas.
4അവന്‍ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.
5Edificou andares em torno da casa, contra a parede, tanto do templo como do oráculo, fazendo assim câmaras laterais ao seu redor.
5മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.
6A câmara de baixo era de cinco côvados, a do meio de seis côvados, e a terceira de sete côvados de largura. E do lado de fora, ao redor da casa, fez pilastras de reforço, para que as vigas não se apoiassem nas paredes da casa.
6താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങള്‍ ആലയഭിത്തികളില്‍ അകത്തു ചെല്ലാതിരിപ്പാന്‍ അവന്‍ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.
7E edificava-se a casa com pedras lavradas na pedreira; de maneira que nem martelo, nem machado, nem qualquer outro instrumento de ferro se ouviu na casa enquanto estava sendo edificada.
7വെട്ടുകുഴിയില്‍വെച്ചു തന്നേ കുറവുതീര്‍ത്ത കല്ലുകൊണ്ടു ആലയം പണിതതിനാല്‍ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കല്‍ കേള്‍പ്പാനില്ലായിരുന്നു.
8A porta para as câmaras laterais do meio estava � banda direita da casa; e por escadas espirais subia-se ao andar do meio, e deste ao terceiro.
8താഴത്തെ പുറവാരത്തിന്റെ വാതില്‍ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴല്‍കോവണിയില്‍കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതില്‍നിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.
9Assim, pois, edificou a casa, e a acabou, cobrindo-a com traves e pranchas de cedro.
9അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
10Também edificou os andares, contra toda a casa, de cinco côvados de altura, e os ligou � casa com madeira de cedro.
10ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചു മുഴം ഉയരത്തില്‍ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ടു ആലയത്തോടു ഇണെച്ചു.
11Então veio a palavra do Senhor a Salomão, dizendo:
11ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
12Quanto a esta casa que tu estás edificando, se andares nos meus estatutos, e executares os meus preceitos, e guardares todos os meus mandamentos, andando neles, confirmarei para contigo a minha palavra, que falei a Davi, teu pai;
12നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചു നടന്നാല്‍ ഞാന്‍ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നില്‍ നിവര്‍ത്തിക്കും.
13e habitarei no meio dos filhos de Israel, e não desampararei o meu povo de Israel.
13ഞാന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
14Salomão, pois, edificou aquela casa, e a acabou.
14അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.
15Também cobriu as paredes da casa por dentro com tábuas de cedro; desde o soalho da casa até e teto, tudo cobriu com madeira por dentro; e cobriu o soalho da casa com tábuas de cipreste.
15അവന്‍ ആലയത്തിന്റെ ചുവര്‍ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവര്‍ ആലയത്തിന്റെ നിലംമുതല്‍ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
16A vinte côvados do fundo da casa fez de tábuas de cedro uma divisão, de altura igual � do teto; e por dentro a preparou para o oráculo, isto é, para a lugar santíssimo.
16ആലയത്തിന്റെ പിന്‍ വശം ഇരുപതു മുഴം നീളത്തില്‍ നിലംമുതല്‍ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതുഇങ്ങനെയാകുന്നു അന്തര്‍മ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉള്‍വശം പണിതതു.
17E era a casa, isto é, o templo fronteiro ao oráculo, de quarenta côvados de comprido.
17അന്തര്‍മ്മന്ദിരത്തിന്റെ മുന്‍ ഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.
18O cedro da casa por dentro era lavrado de botões e flores abertas; tudo era cedro; pedra nenhuma se via.
18ആലയത്തിന്റെ അകത്തെ ചുവരിന്മേല്‍ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
19No meio da casa, na parte mais interior, preparou o oráculo, para pôr ali a arca do pacto do Senhor.
19ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവന്‍ ഒരു അന്തര്‍മ്മന്ദിരം ചമെച്ചു.
20E o oráculo era, por dentro, de vinte côvados de comprimento, vinte de largura e vinte de altura; e o cobriu de ouro puro. Também cobriu de cedro o altar.
20അന്തര്‍മ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
21Salomão, pois, cobriu a casa por dentro de ouro puro; e estendeu cadeias de ouro diante do oráculo, que cobriu também de ouro.
21ആലയത്തിന്റെ അകം ശലോമോന്‍ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്റെ മുന്‍ വശത്തു വിലങ്ങത്തില്‍ പൊന്‍ ചങ്ങല കൊളുത്തി അന്തര്‍മ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
22Assim cobriu inteiramente de ouro a casa toda; também cobriu de ouro todo oe altar doe oráculo.
22അങ്ങനെ അവന്‍ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
23No oráculo fez dois querubins de madeira de oliveira, cada um com dez côvados de altura.
23അന്തര്‍മ്മന്ദിരത്തില്‍ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
24Uma asa de um querubim era de cinco côvados, e a outra de cinco côvados; dez côvados havia desde a extremidade de uma das suas asas até a extremidade da outra.
24ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതല്‍ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
25Assim era também o outro querubim; ambos os querubins eram da mesma medida e do mesmo talho.
25മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
26Um querubim tinha dez côvados de altura, e assim também o outro.
26ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
27E pôs os querubins na parte mais interior da casa. As asas dos querubins se estendiam de maneira que a asa de um tocava numa parede, e a do outro na outra parede, e as suas asas no meio da casa tocavam uma na outra.
27അവന്‍ കെരൂബുകളെ അന്തരാലയത്തിന്റെ നടുവില്‍ നിര്‍ത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവില്‍ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
28Também cobriu de ouro os querubins.
28കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
29Quanto a todas as paredes da casa em redor, entalhou-as de querubins, de palmas e de palmas abertas, tanto na parte mais interior como na mais exterior.
29അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
30Também cobriu de ouro o soalho da casa, de uma e de outra parte.
30അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
31E para a entrada do oráculo fez portas de madeira de oliveira; a verga com os umbrais faziam a quinta parte da parede.
31അവന്‍ അന്തര്‍മ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചില്‍ ഒരു അംശമായിരുന്നു.
32Assim fez as duas portas de madeira de oliveira; e entalhou-as de querubins, de palmas e de flores abertas, que cobriu de ouro também estendeu ouro sobre os querubins e sobre as palmas.
32ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
33Assim também fez para a porta do templo umbrais de madeira de oliveira, que constituíam a quarta parte da parede;
33അവ്വണ്ണം തന്നേ അവന്‍ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലില്‍ ഒരംശമായിരുന്നു.
34E eram as duas partes de madeira de cipreste; e as duas folhas duma porta eram dobradiças, como também as duas folhas da outra porta.
34അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടകൂപാളിയും മറ്റെ കതകിന്നു രണ്ടു മടകൂപാളിയും ഉണ്ടായിരുന്നു.
35E as lavrou de querubins, de palmas e de flores abertas; e as cobriu de ouro acomodado ao lavor.
35അവന്‍ അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേല്‍ പൊന്നു പൊതിഞ്ഞു.
36Também edificou o átrio interior de três ordens de pedras lavradas e de uma ordem de vigas de cedro.
36അവന്‍ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
37No quarto ano se pôs o fundamento da casa do Senhor, no mês de zive.
37നാലാം ആണ്ടു സീവ് മാസത്തില്‍ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂല്‍ മാസത്തില്‍ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീര്‍ക്കുംകയും ചെയ്തു. അങ്ങനെ അവന്‍ ഏഴാണ്ടുകൊണ്ടു അതു പണിതുതീര്‍ത്തു.
38E no undécimo ano, no mês de bul, que é o oitavo mês, se acabou esta casa com todas as suas dependências, e com tudo o que lhe convinha. Assim levou sete anos para edificá-la.