1Salomão edificou também a sua casa, levando treze anos para acabá-la.
1ശലോമോന്‍ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീര്‍ത്തു.
2Edificou ainda a casa do bosque de Líbano, de cem côvados de comprimento, cinqüenta de largura e trinta de altura, sobre quatro ordens de colunas de cedros, e vigas de cedro sobre as colunas.
2അവന്‍ ലെബാനോന്‍ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേല്‍ ദേവദാരു ഉത്തരംവെച്ചു പണിതു.
3E por cima estava coberta de cedro sobre as câmaras, que estavam sobre quarenta e cinco colunas, quinze em cada ordem.
3ഔരോ നിരയില്‍ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേല്‍ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
4E havia três ordens de janelas, e uma janela estava defronte da outra janela, em três fileiras.
4മൂന്നു നിര കിളിവാതില്‍ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേര്‍ക്കുംനേരെ ആയിരുന്നു.
5Todas as portas e esquadrias eram quadradas; e uma janela estava defronte da outra, em três fileiras.
5വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതില്‍ മൂന്നു നിരയായി നേര്‍ക്കുംനേരെയും ആയിരുന്നു.
6Depois fez um pórtico de colunas, de cinqüenta côvados de comprimento e trinta de largura; e defronte dele outro pórtico, com suas respectivas colunas e degraus.
6അവന്‍ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുന്‍ വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
7Também fez o pórtico para o trono onde julgava, isto é, o pórtico do juízo, o qual era coberto de cedro desde o soalho até o teto.
7ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതുഅതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
8E em sua casa, em que morava, havia outro átrio por dentro do pórtico, de obra semelhante � deste; também para a filha de Faraó, que ele tomara por mulher, fez uma casa semelhante �quele pórtico.
8ഇതിന്റെ പണിപോലെ തന്നേ അവന്‍ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തില്‍ അവന്‍ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന്‍ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകള്‍ക്കും അവന്‍ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
9Todas estas casas eram de pedras de grande preço, cortadas sob medida, tendo as suas faces por dentro e por fora serradas � serra; e isto desde o fundamento até as beiras do teto, e por fora até o grande átrio.
9ഇവ ഒക്കെയും അടിസ്ഥാനം മുതല്‍ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈര്‍ച്ചവാള്‍കൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
10Os fundamentos eram de pedras de grande preço, pedras grandes, de dez e de oito côvados,
10അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
11e por cima delas havia pedras de grande preço, lavradas sob medida, e madeira de cedro.
11മേല്‍പണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
12O átrio grande tinha em redor três ordens de pedras lavradas, com uma ordem de vigas de cedro; assim era também o átrio interior da casa do Senhor e o pórtico da casa.
12യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
13O rei Salomão mandou trazer de Tiro a Hirão.
13ശലോമോന്‍ രാജാവു സോരില്‍നിന്നു ഹീരാം എന്നൊരുവനെ വരുത്തി.
14Era ele filho de uma viúva, da tribo de Naftali, e fora seu pai um homem de Tiro, que trabalhava em bronze; ele era cheio de sabedoria, de entendimento e de ciência para fazer toda sorte de obras de bronze. Este veio ter com o rei Salomão, e executou todas as suas obras.
14അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്റെ അപ്പനോ സോര്‍യ്യനായ ഒരു മൂശാരിയത്രേഅവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു. അവന്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ കല്പിച്ച പണി ഒക്കെയും തീര്‍ത്തു.
15Formou as duas colunas de bronze; a altura de cada coluna era de dezoito côvados; e um fio de doze côvados era a medida da circunferência de cada uma das colunas;
15അവര്‍ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഔരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.
16também fez dois capitéis de bronze fundido para pôr sobre o alto das colunas; de cinco côvados era a altura dum capitel, e de cinco côvados também a altura do outro.
16സ്തംഭങ്ങളുടെ തലെക്കല്‍ വെപ്പാന്‍ അവന്‍ താമ്രംകൊണ്ടു രണ്ടു പോതിക വാര്‍ത്തുണ്ടാക്കി; പോതിക ഔരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.
17Havia redes de malha, e grinaldas entrelaçadas, para os capitéis que estavam sobre o alto das colunas: sete para um capitel e sete para o outro.
17സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഔരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.
18Assim fez as colunas; e havia duas fileiras de romãs em redor sobre uma rede, para cobrir os capitéis que estavam sobre o alto das colunas; assim fez com um e outro capitel.
18അങ്ങനെ അവന്‍ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവന്‍ അങ്ങനെ തന്നേ ഉണ്ടാക്കി.
19Os capitéis que estavam sobre o alto das colunas, no pórtico, figuravam lírios, e eram de quatro covados.
19മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയില്‍ നാലു മുഴം ആയിരുന്നു.
20Os capitéis, pois, sobre as duas colunas estavam também justamente em cima do bojo que estava junto � rede; e havia duzentas romãs, em fileiras em redor, sobre um e outro capitel.
20രണ്ടു സ്തംഭത്തിന്റെയും തലെക്കല്‍ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേര്‍ന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.
21Depois levantou as colunas no pórtico do templo; levantando a coluna direita, pôs-lhe o nome de Jaquim; e levantando a caluna esquerda, pôs-lhe o nome de Boaz.
21അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്‍ക്കല്‍ നിറുത്തി; അവന്‍ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീന്‍ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
22Sobre o alto das colunas estava a obra de lírios. E assim se acabou a obra das colunas.
22സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയില്‍ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീര്‍ന്നു.
23Fez também o mar de fundição; era redondo e media dez côvados duma borda � outra, cinco côvados de altura e trinta de circunferência.
23അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.
24Por baixo da sua borda em redor havia betões que o cingiam, dez em cada côvado, cercando aquele mar em redor; duas eram as fileiras destes botões, fundidas juntamente com o mar.
24അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴും രണ്ടുനിരയായി വാര്‍ത്തിരുന്നു.
25E firmava-se sobre doze bois, três dos quais olhavam para o norte, três para o ocidente, três para o sul e três para o oriente; e o mar descansava sobre eles, e as partes posteriores deles estavam para a banda de dentro.
25അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയില്‍ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.
26A sua grossura era de três polegadas, e a borda era como a de um copo, como flor de lírio; ele levava dois mil batos.
26അതിന്റെ കനം നാലംഗുലം; അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെ താമരപ്പൂവിന്റെ ആകൃതിയില്‍ ആയിരുന്നു. അതില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
27Fez também as dez bases de bronze; cada uma tinha quatro côvados de comprimento, quatro de largura e três de altura.
27അവന്‍ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഔരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
28E a estrutura das bases era esta: tinham elas almofadas, as quais estavam entre as junturas;
28പീഠങ്ങളുടെ പണി എങ്ങനെയെന്നാല്‍അവകൂ ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളില്‍ ആയിരുന്നു.
29e sobre as almofadas que estavam entre as junturas havia leões, bois, e querubins, bem como os havia sobre as junturas em cima; e debaixo dos leões e dos bois havia grinaldas pendentes.
29ചട്ടങ്ങളില്‍ ഇട്ടിരുന്ന പലകമേല്‍ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളില്‍ അവ്വണ്ണം സിംഹങ്ങള്‍ക്കും കാളകള്‍ക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.
30Cada base tinha quatro rodas de bronze, e eixos de bronze; e os seus quatro cantos tinham suportes; debaixo da pia estavam estes suportes de fundição, tendo eles grinaldas de cada lado.
30ഔരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകള്‍ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാല്‍ ഔരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാര്‍ത്തിരുന്നു.
31A sua boca, dentro da coroa, e em cima, era de um côvado; e era redonda segundo a obra dum pedestal, de côvado e meio; e também sobre a sua boca havia entalhes, e as suas almofadas eram quadradas, não redondas.
31അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.
32As quatro rodas estavam debaixo das almofadas, e os seus eixos estavam na base; e era a altura de cada roda de côvado e meio.
32ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകള്‍ പീഠത്തിലും ആയിരുന്നു. ഔരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
33O feitio das rodas era como o de uma roda de carro; seus eixos, suas cambas, seus raios e seus cubos, todos eram fundidos.
33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാര്‍പ്പു പണി ആയിരുന്നു.
34Havia quatro suportes aos quatro cantos de cada base, os quais faziam parte da própria base.
34ഔരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകള്‍ പീഠത്തില്‍നിന്നു തന്നേ ഉള്ളവ ആയിരുന്നു.
35No alto de cada base havia um cinto redondo, de meio côvado de altura; também sobre o topo de cada base havia esteios e almofadas que faziam parte dela.
35ഔരോ പീഠത്തിന്റെയും തലെക്കല്‍ അര മുഴം ഉയരമുള്ള വളയവും ഔരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതില്‍നിന്നു തന്നേ ആയിരുന്നു.
36E nas placas dos seus esteios e nas suas almofadas lavrou querubins, leões e palmas, segundo o espaço que havia em cada uma, com grinaldas em redor.
36അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതില്‍ ഇടം ഉണ്ടായിരുന്നതുപോലെ അവന്‍ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
37Deste modo fez as dez bases: todas com a mesma fundição, a mesma medida e o mesmo entalhe.
37ഇങ്ങനെ അവന്‍ പീഠം പത്തും തീര്‍ത്തു; അവേക്കു ഒക്കെയും വാര്‍പ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
38Também fez dez pias de bronze; em cada uma cabiam quarenta batos, e cada pia era de quatro côvados; e cada uma delas estava sobre uma das dez bases.
38അവന്‍ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഔരോ തൊട്ടിയില്‍ നാല്പതു ബത്ത് വെള്ളം കൊള്ളും; ഔരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തില്‍ ഔരോന്നിന്മേല്‍ ഔരോ തൊട്ടി വെച്ചു.
39E pôs cinco bases � direita da casa, e cinco � esquerda; porém o mar pôs ao lado direito da casa para a banda do oriente, na direção do sul.
39അവന്‍ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവന്‍ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.
40Hirão fez também as caldeiras, as pás e as bacias; assim acabou de fazer toda a obra que executou para o rei Salomão, para a casa do Senhor,
40പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീര്‍ത്തു.
41a saber: as duas colunas, os globos dos capitéis que estavam sobre o alto das colunas, e as duas redes para cobrir os dois globos dos capitéis que estavam sobre o alto das colunas,
41രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാന്‍ രണ്ടു വലപ്പണി,
42e as quatrocentas romãs para as duas redes, a saber, duas carreiras de romãs para cada rede, para cobrirem os dois globos dos capitéis que estavam em cima das colunas;
42സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഔരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
43as dez bases, e as dez pias sobre as bases;
43പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,
44o mar, e os doze bois debaixo do mesmo;
44ഒരു കടല്‍, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,
45as caldeiras, as pás e as bacias; todos estes objetos que Hirão fez para o rei Salomão, para a casa do Senhor, eram de bronze polido.
45കലങ്ങള്‍, ചട്ടുകങ്ങള്‍, കലശങ്ങള്‍ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന്‍ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
46O rei os fez fundir na planície do Jordão, num terreno argiloso que havia entre Sucote e Zaretã.
46യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.
47E Salomão deixou de pesar esses objetos devido ao seu excessivo número; não se averiguou o peso do bronze.
47ഉപകരണങ്ങള്‍ അനവധി ആയിരുന്നതുകൊണ്ടു ശലോമോന്‍ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
48Também fez Salomão todos os utensílios para a casa do Senhor: o altar de ouro, e a mesa de ouro, sobre a qual estavam os pães da proposição;
48ശലോമോന്‍ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊന്‍ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊന്‍ മേശ,
49os castiçais, cinco � direita e cinco esquerda, diante do oráculo, de ouro puro; as flores, as lâmpadas e as tenazes, também de ouro;
49അന്തര്‍മ്മന്ദിരത്തിന്റെ മുമ്പില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളകൂതണ്ടുകള്‍, പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്‍,
50e as taças, as espevitadeiras, as bacias, as colheres e os braseiros, de ouro puro; e os gonzos para as portas da casa interior, para o lugar santíssimo, e os das portas da casa, isto é, do templo, também de ouro.
50ദീപങ്ങള്‍, ചവണകള്‍, തങ്കം കൊണ്ടുള്ള പാനപാത്രങ്ങള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവ തന്നേ.
51Assim se acabou toda a obra que o rei Salomão fez para a casa do Senhor. Então trouxe Salomão as coisas que seu pai Davi tinha consagrado, a saber, a prata, o ouro e os vasos; e os depositou nos tesouros da casa do senhor.
51അങ്ങനെ ശലോമോന്‍ രാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീര്‍ത്തു. ശലോമോന്‍ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍വെച്ചു.